India
-
ഇന്ത്യയുടെ മുന്നറിയിപ്പില് വിരണ്ട് ബംഗ്ലാദേശ്; ഹിന്ദുവേട്ടയില് 70 പേരെ അറസ്റ്റ് ചെയ്തു, കൂടുതല് നടപടിക്ക് സാദ്ധ്യത
ധാക്ക: ബംഗ്ലാദേശില് ഹിന്ദുക്കള് ഉള്പ്പെടെയുള്ള ന്യൂനപക്ഷങ്ങള്ക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങളില് 70 പേരെ അറസ്റ്റു ചെയ്തു. ആക്രമണങ്ങളില് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് ബംഗ്ലാദേശിന്റെ നടപടി. ആഗസ്റ്റ് 5 മുതല് ഒക്ടോബര് 22 വരെയുള്ള കാലയളവില് രജിസ്റ്റര് ചെയ്ത 88 കേസുകളിലാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂര് തുടങ്ങിയ പ്രദേശങ്ങളില് അടുത്തിടെ വീണ്ടും അക്രമ സംഭവങ്ങള് റിപ്പോര്ട്ട് ചെയ്തതിനാല് കൂടുതല് പേര് ഇനിയും അറസ്റ്റിലാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ കൂടിക്കാഴ്തയില് ന്യൂനപക്ഷങ്ങള്ക്കെതിരായ അക്രമസംഭവങ്ങളെ കുറിച്ച് ഇന്ത്യ സൂചിപ്പിച്ചിരുന്നു, എന്നാല് ബംഗ്ലാദേശ് ആരോപണങ്ങള് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശ് 70 പേരെ അറസ്റ്റു ചെയ്തതായി അറിയിച്ചത്. ബംഗ്ലാദേശില് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്ക്കാര് അധികാരമേറ്റ ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള് വര്ദ്ധിച്ചു വരുന്നതില് ഇന്ത്യ പലതവണ ആശങ്ക അറിയിച്ചിരുന്നു. ഇന്നലെ ബംഗ്ളാദേശില് ന്യൂനപക്ഷങ്ങള്ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്ക്ക് എതിരെ ബി.ജെ.പിയും…
Read More » -
‘കേസ് പിന്വലിക്കാന് ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി, മകനെ കാണണമെങ്കില് 30 ലക്ഷം’; അതുല് സുഭാഷിന്റെ മരണത്തില് ആരോപണവുമായി സഹോദരന്
ബെംഗളൂരു: വ്യാജ സ്ത്രീധനപീഡന ആരോപണത്തില് അതുല് സുഭാഷ് എന്ന 34കാരന് ആത്മഹത്യ ചെയ്ത സംഭവത്തില് ഗുരുതര ആരോപണവുമായി അതുല് സുഭാഷിന്റെ സഹോദരന്. മരിച്ച അതുല് സുഭാഷിനെതിരായ കേസുകള് പിന്വലിക്കാന് മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദര്ശനാവകാശത്തിന് 30 ലക്ഷം രൂപയും മുന് ഭാര്യ ആവശ്യപ്പെട്ടതായി അതുല് സുഭാഷിന്റെ സഹോദരന് ബികാസ് കുമാര് ആരോപിച്ചു. സംഭവത്തില് പൊലീസിന് പരാതി നല്കിയതായും ബികാസ് കുമാര് പറഞ്ഞു. മൂന്നേകൊല്ലല് സ്വദേശി അതുല് സുഭാഷിനെ തിങ്കളാഴ്ചയാണ് അപ്പാര്ട്ടുമെന്റിനുള്ളില് മരിച്ച നിലയില് കണ്ടെത്തിയത്. അതുല് സുഭാഷുമായി വേര്പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന് അനുരാഗ്, അമ്മാവന് സുശീല് എന്നിവര്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതായി മാറത്തഹള്ളി പൊലീസ് പറഞ്ഞു. മുന് ഭാര്യയുടെയും വീട്ടുകാരുടെയും നിരന്തരമായ പീഡനവും ഭീഷണിയുമാണ് സുഭാഷിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് കുമാര് പരാതിയില് ആരോപിച്ചു. കോടതിയില് കേസെത്തിയത് മുതല് സഹോദരന് മാനസികമായും ശാരീരികമായും തളര്ന്നിരുന്നു എന്ന് കുമാര് പറഞ്ഞു. ‘കോടതിയില് ഹാജരാകാന് വേണ്ടി…
Read More » -
ഇ-പാസ് എന്ന കീറാമുട്ടി: ഊട്ടിയെ മലയാളികള് കൈവിടുന്നു
മലയാളികളുടെ ഏറ്റവും പ്രീയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഊട്ടി. വിദ്യാർത്ഥികളും ദമ്പതിമാരും മറ്റ് വിനോദ സഞ്ചാരികളുമാക്കെ ഈ കുളിരിൻ്റെ കൂടാരത്തിലേയ്ക്ക് കൂട്ടത്തോടെ ഓടി എത്താറുണ്ട്. എന്നാല് അടുത്തിടെയായി കേരളത്തില് നിന്നുള്ളവര് ഊട്ടി യാത്ര ഒഴിവാക്കുന്ന പ്രവണത വര്ദ്ധിച്ചു വരികയാണ്. ഊട്ടിയിലെ മലയാളി വ്യാപാരികള് തന്നെയാണ് കേരളത്തില് നിന്നുള്ളവരുടെ എണ്ണം വന് തോതില് കുറഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത്. ഇതിന് കാരണമായതാകട്ടെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില് കോടതി നിര്ദേശത്തെ തുടര്ന്ന് തമിഴ്നാട് സര്ക്കാര് കൈക്കൊണ്ട തീരുമാനവും. നീലഗിരി ജില്ലയില് പ്രവേശിക്കാന് ഇ-പാസ് എടുക്കണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്ദേശത്തെ തുടര്ന്ന് സംസ്ഥാന സര്ക്കാര് നടപ്പിലാക്കിയ തീരുമാനം. പാസെടുക്കാനുള്ള തിരക്ക് കാരണമാണ് പലരും ഊട്ടിയില് നിന്ന് റൂട്ട് മാറ്റുന്നത്. ഈ വര്ഷം മേയ് മാസം 7 മുതലാണ് പാസ് കര്ശനമാക്കിയത്. പരീക്ഷണാടിസ്ഥാനത്തില് ജൂണ് 30 വരെയായിരുന്നു പാസ് സംവിധാനം. പിന്നീട് ഇത് സെപ്റ്റംബര് വരെ നീട്ടി. ഇപ്പോഴിതാ ഡിസംബര് 30 വരെ ഈ രീതി തുടരാനാണ് തീരുമാനം. ഇ-പാസില്ലാതെ…
Read More » -
ഒരു കോടിരൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു: ഉള്ളിലൊരു സന്തോഷമില്ല, വേറെ കാരണങ്ങളൊന്നുമില്ലെന്ന് ബെംഗളൂരുവിലെ യുവഎഞ്ചിനീയർ
കൈ നിറയെ പണം, സൗകര്യങ്ങൾ, ആഡംബര ജീവിതം. പക്ഷേ ഉള്ളിലൊരു സന്തോഷം തോന്നുന്നില്ലെങ്കിൽ പിന്നെന്തു കാര്യം? ഇത്തരം മാനസികാവസ്ഥ അനുഭവിക്കുന്നവർ ഒരു പക്ഷേ വളരെ വിരളമായിരിക്കും. എന്നാൽ ബെംഗളൂരു സ്വദേശിയായ 30 കാരൻ വരുൺ ഹസിജക്ക് ഈ ആർഭാട ജീവിതം സന്തോഷം നൽകിയില്ല. അതുകൊണ്ടു തന്നെ ഒരു കോടി രൂപ ശമ്പളമുള്ള തൻ്റെ ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഇദ്ദേഹം. എഞ്ചിനീയറിങ് രംഗത്ത് 10 വര്ഷത്തിലേറെ പ്രവര്ത്തന പരിചയമുള്ള വരുണ് ജോലി വേണ്ടന്നു വച്ച കാര്യം തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. എക്സിലെ പോസ്റ്റിൽ യുവാവ് പറയുന്നത് ഇങ്ങനെയാണ്: “കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൊന്ന് ഞാൻ എടുത്തു. കൈയിൽ മറ്റൊരു ഓഫറും ഇല്ലാതെ എൻ്റെ സുഖകരമായ, ഉയർന്ന ശമ്പളമുള്ള (₹1 കോടി +) ജോലി ഞാൻ ഉപേക്ഷിച്ചു. ഭാവി പദ്ധതികളൊന്നുമില്ല, ലക്ഷ്യങ്ങളുമില്ല. ഒരു പതിറ്റാണ്ട് നീണ്ട കരിയറിൽ ആദ്യമായി എനിക്ക് ഒരു ഇടവേള ആവശ്യമാണ് എന്ന തീരുമാനം ഇന്ന്…
Read More » -
‘പോണ് അല്ല, ഇറോട്ടിക് സിനിമകളാണ് ഞങ്ങള് എടുക്കുന്നത്, കുന്ദ്രയല്ല ഉമേഷാണ് പണം നല്കിയത്’
മുംബൈ: മൊബൈല് ആപ്പുകള് വഴി അശ്ലീല ഉള്ളടക്കമുള്ള സിനിമകള് നിര്മിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടിയും നിര്മാതാവുമായ ഗെഹന വസിഷ്ടിനെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഗെഹനയ്ക്ക് ഇഡി സമന്സ് അയച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് ബല്ലാര്ഡ് എസ്റ്റേറ്റിലെ ഇഡി ഓഫീസില് ഗെഹന നേരിട്ടെത്തി. തന്റെ താമസസ്ഥലം കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് ഏജന്സി റെയ്ഡ് ചെയ്തുവെന്നും 24 മണിക്കൂറോളം അവര് അവിടെ ഉണ്ടായിരുന്നുവെന്നും ബാങ്ക് അക്കൗണ്ടുകളും മ്യൂച്വല് ഫണ്ടുകളും എല്ലാം മരവിപ്പിച്ചിരിക്കുകയാണെന്നും ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഗെഹന മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. ‘ഞാന് കുന്ദ്രയ്ക്കൊപ്പം ജോലി ചെയ്തിട്ടില്ല. ഉമേഷ് കാമത്തിന് വേണ്ടിയാണ് ജോലി ചെയ്തത്. കുന്ദ്രയുടെ ഓഫീസിലാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഒരു സിനിമ നിര്മിച്ചുകഴിഞ്ഞാല് അതിന്റെ വരുമാനവും ലാഭവും അഭിനേതാക്കള്ക്കും സാങ്കേതിക പ്രവര്ത്തകര്ക്കും ജീവനക്കാര്ക്കും നല്കും. എനിക്ക് കിട്ടിയ തുകയില് നിന്നാണ് ഇവര്ക്കുള്ള പ്രതിഫലം നല്കുന്നത്. അതില് ബാക്കിയുള്ളത് എന്റെ പ്രതിഫലമായി…
Read More » -
റെയില്വേ ട്രാക്കിലേക്ക് ആനക്കൂട്ടം, ട്രെയിന് സര്വീസ് നിര്ത്തിവെക്കാന് അറിയിപ്പ് നല്കി എഐ ക്യാമറ; പരീക്ഷണം വിജയം
ഭുവനേശ്വര്: റെയില്വേ ട്രാക്കില് ആനകള് എത്തിയാല് മുന്നറിയിപ്പ് നല്കാനായി ഒഡിഷയിലെ വനത്തില് സ്ഥാപിച്ച എഐ ക്യാമറകള് വിജയകരം. റൂര്ക്കേല ഫോറസ്റ്റ് ഡിവിഷനിലെ നാല് എഐ ക്യാമറകള് ആനക്കൂട്ടത്തെ കണ്ടതിന് പിന്നാലെ കണ്ട്രോള് റൂമിലേക്ക് മുന്നറിയിപ്പ് നല്കുകയായിരുന്നു. തുടര്ന്ന് ട്രെയിനുകള് പിടിച്ചിട്ട് അപകടം ഒഴിവാക്കി. വിരമിച്ച ഇന്ത്യന് ഫോറസ്റ്റ് സര്വീസ് ഓഫീസര് സുശാന്ത് നന്ദയാണ് തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ എഐ ടെക്നോളജി ആനകളുടെ ജീവന് രക്ഷിച്ച നേട്ടം പങ്കുവെച്ചത്. ട്രെയിനുകള് കടന്നുപോകുമ്പോള് ആനകളെ ഇടിക്കുകയും അപകടങ്ങള് ഉണ്ടാവുകയും ചെയ്യുന്ന നിരവധി സംഭവങ്ങള് ഒഡിഷയില് നിന്ന് റിപ്പോര്ട്ട് ചെയ്യാറുണ്ട്. ഈ സാഹചര്യത്തിലാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന് അധികൃതര് തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് റൂര്ക്കേല ഫോറസ്റ്റ് ഡിവിഷനില് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയകരമായതോടെ കിയോഞ്ജര്, ബോണായി ഫോറസ്റ്റ് ഡിവിഷനുകളിലും ഈ രീതി തുടരാനാണ് ഒഡിഷ വനംവകുപ്പിന്റെ തീരുമാനം. ‘റെയില്വെ ലൈനിലേക്ക് നടന്നടുക്കുന്ന ആനകളെ എഐ ക്യാമറ തിരിച്ചറിഞ്ഞ് സൂം ചെയ്യുന്നു. പിന്നീട് ട്രെയിന് നിര്ത്താന് ആവശ്യപ്പെട്ട്…
Read More » -
എസ്.എം കൃഷ്ണ വിടവാങ്ങി, മുൻ വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്നു
കർണാടകയിലെ മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ പത്മ പുരസ്കാരം ലഭിച്ചു. ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. …
Read More » -
പതിനെട്ടാം വയസിൽ പൈലറ്റ്…! ആകാശത്തിലൂടെ പറക്കണം എന്ന ലക്ഷ്യം നേടിയ സമൈറ ഹുല്ലൂർ യുവതലമുറയുടെ പ്രചോദനം
സമൈറ ഹുല്ലൂർ എന്ന പെൺകുട്ടി 18-ാം വയസ്സിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) നേടി കർണാടകയുടെ അഭിമാനമായി മാറി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റാണ് ഈ 18 കാരി. കർണാടകയുടെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റുകളിൽ ഒരാളായും ഇടം നേടി കഴിഞ്ഞു വിജയപുര സ്വദേശിയായ ഈ മിടുക്കി. ചെറുപ്പം മുതലേ ആകാശത്തിലൂടെ പറക്കണം എന്ന സമൈറയുടെ സ്വപ്നമാണ് ഇപ്പോൾ സഫലമായിരിക്കുന്നത്. പി.യു.സി പഠനം പൂർത്തിയാക്കിയ ശേഷം ഡൽഹിയിലേക്ക് പോയി പൈലറ്റ് പരിശീലനം ആരംഭിച്ച സമൈറ, നിരവധി പരീക്ഷകളിൽ വിജയിച്ചുകൊണ്ട് ലക്ഷ്യത്തിലെത്തി. കർവാറിൽ നടന്ന പരിശീലനത്തിലും സമൈറ തിളങ്ങി. സമൈറയുടെ നേട്ടത്തിൽ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും വലിയ ആഹ്ലാദത്തിലാണ്. ചെറുപ്പം മുതലേ സമൈറയെ പ്രോത്സാഹിപ്പിച്ചു വന്ന മാതാപിതാക്കൾക്ക് ഇത് വലിയ അംഗീകാരമാണ്. സമൈറയുടെ ഈ നേട്ടം കുടുംബത്തിന് മാത്രമല്ല, വിജയപുരയ്ക്കും കർണാടകയ്ക്കും അഭിമാനമാണെന്ന് പിതാവ് അമീൻ ഹുല്ലൂർ പ്രതികരിച്ചു. ക്യാപ്റ്റൻ തപേഷ് കുമാറാണ് സമൈറയ്ക്ക്…
Read More » -
ഒരു പഴത്തിന് വേണ്ടി തമ്മില്തല്ലി കുരങ്ങന്മാര്, പിന്നാലെ റെയില് ഗതാഗതം സ്തംഭിച്ചു
പട്ന: ഒരു പഴത്തിന് വേണ്ടി കുരങ്ങന്മാര് തമ്മില് തല്ലിയതിനെ തുടര്ന്ന് റെയില് ഗതാഗതം തടസപ്പെട്ടു. ബിഹാറിലെ സമസ്തിപൂര് സ്റ്റേഷനിലാണ് കഴിഞ്ഞദിവസം സംഭവം അരങ്ങേറിയത്. തിരക്കേറിയ സമയത്തുണ്ടായ തര്ക്കവും ബഹളവും കണ്ട് യാത്രക്കാര് അമ്പരന്നു. സ്റ്റേഷനിലെ കിഴക്കുഭാഗത്ത് ഓവര്ബ്രിഡ്ജിന് സമീപത്താണ് സംഭവം. കുരങ്ങന്മാരുടെ തമ്മിലടിയെ തുടര്ന്ന് ഒരു കുരങ്ങിന്റെ കൈയിലിരുന്ന വസ്തു പിടിവിട്ട് റെയില്വെ ലൈനിലേക്ക് വീഴാനിടയായി. ഇതോടെ വയറുകള് തമ്മില് മുട്ടി ഷോര്ട്ട്സര്ക്യൂട്ടായി. സ്ഥലത്ത് തീപ്പൊരി ചിതറി. സംഭവം അറിഞ്ഞുടന് റെയില്വെ സുരക്ഷാസേന കണ്ട്രോള് റൂമില് വിവരമറിയിച്ചു. കൂടുതല് അപകടം ഉണ്ടാകാതിരിക്കാന് വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് ട്രെയിന് ഗതാഗതം വൈകാന് കാരണമായി. ഉടന് തന്നെ അധികൃതര് സ്ഥലത്തെത്തി വൈദ്യുതിവയറുകളിലെ പ്രശ്നങ്ങള് പരിഹരിച്ചു. അല്പം വൈകി 9.30യോടെ ട്രെയിന് സര്വീസ് പുനരാരംഭിച്ചു. അരമണിക്കൂറോളമാണ് ഒരു പഴം കാരണം വൈദ്യുതി നിലച്ചത്. കുരങ്ങ് കാരണമാണ് പ്രശ്നമുണ്ടായതെന്നും സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കി എന്നും ആര്പിഎഫ് ഇന്സ്പെക്ടര് വേദ് പ്രകാശ് വര്മ്മ വ്യക്തമാക്കി. ഉടനെ ട്രെയിന് ഗതാഗതം…
Read More » -
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം! മഹാരാഷ്ട്രയില് സത്യപ്രതിജ്ഞാ ചടങ്ങിനിടെ 12 ലക്ഷത്തിന്റെ സാധനങ്ങള് മോഷ്ടിച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്രമന്ത്രി അമിത് ഷായും ഉള്പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സിനിമവ്യവസായ രംഗത്തെ പ്രമുഖരുമുള്പ്പെടെ ഒട്ടേറെ വിഐപികള് പങ്കെടുത്ത മഹാരാഷ്ട്ര സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം നടന്നതായി റിപ്പോര്ട്ട്. ആസാദ് മൈതാനത്ത് അതീവസുരക്ഷയില് നടന്ന ചടങ്ങിനിടെ മൊബൈല് ഫോണുകള്, സ്വര്ണം, വാച്ചുകള്, പഴ്സ് എന്നിവയുള്പ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങള് മോഷണം പോയതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. നാലായിരത്തോളം പൊലീസുകാരെയാണ് സുരക്ഷാ ഉദ്യോഗസ്ഥരായി നിയമിച്ചിരുന്നത്. രണ്ടാം നമ്പര് ഗേറ്റിലൂടെ ആളുകള് പുറത്തിറങ്ങുന്നതിനിടെയായിരുന്നു മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആരെയും പിടികൂടാനായിട്ടില്ല. അതേസമയം, അടുത്തിഴട ബോള്ഗാട്ടി പാലസില് നടന്ന ഡിജെ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല് ഫോണുകള് മോഷണം പോയിരുന്നു. 21 ഐ ഫോണുകള് ഉള്പ്പെടെ 35 സ്മാര്ട്ട് ഫോണുകള് നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്. പരിപാടിക്കായി മന:പൂര്വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്.
Read More »