India
-
ഇറാന്‍ കപ്പലുകളെ വേട്ടയാടി അമേരിക്ക; എണ്ണ കയറ്റിയ മൂന്നു കപ്പല്‍കൂടി തടഞ്ഞു; ആകെ 29 ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരം മുടക്കിയെന്നും റിപ്പോര്‍ട്ട്; ഹോര്‍മൂസില്‍ രണ്ടു കപ്പല്‍ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് ഇറാനും
ലണ്ടന്‍/ന്യൂഡല്‍ഹി: ഏഷ്യന്‍ കടല്‍ത്തീരത്ത് ഇറാന്‍ പതാകയേന്തിയ മൂന്ന് ടാങ്കറുകളെങ്കിലും യുഎസ് സൈന്യം ഉപരോധിച്ചെന്നു റിപ്പോര്‍ട്ട്. ഇവയെ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയ്ക്ക് സമീപമുള്ള സ്ഥാനങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതായും ഷിപ്പിംഗ്, സുരക്ഷാ വൃത്തങ്ങള്‍. ഇറാന്റെ കടല്‍ വഴിയുള്ള വ്യാപാരത്തിന് വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പകരമായി മിഡില്‍ ഈസ്റ്റ് ഗള്‍ഫിന്റെ പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ ഇറാന്‍ അവയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നുമുണ്ട്. യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷവും, ഏറ്റവും ദുര്‍ബലമായ വെടിനിര്‍ത്തല്‍ സമയത്തും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്ന ലക്ഷണങ്ങള്‍ കാണാനില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തിലെ എണ്ണ, ഗ്യാസ് വിതരണത്തിന്റെ അഞ്ചിലൊന്നിനെ തടസപ്പെടുത്തുകയും ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് സൈന്യം ഇറാനിയന്‍ ചരക്ക് കപ്പലും ഓയില്‍ ടാങ്കറും പിടിച്ചെടുത്തു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് കണ്ടെയ്‌നര്‍ കപ്പലുകളെ…
Read More » -
പെട്രോള്‍- ഡീസല്‍ വില 28 രൂപവരെ വര്‍ധിപ്പിച്ചേക്കാം; തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വരുന്നത് വന്‍ വിലക്കയറ്റം; എക്‌സൈസ് ഡ്യൂട്ടി ഇളവു നല്‍കിയിട്ടും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്ന വാദവുമായി റിഫൈനറികള്‍
അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ശരാശരി വിലയായ ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍…
Read More » -
കരാറില്ലാത്ത കല: ട്രംപുമായി സമാധാന ഉടമ്പടി ഒപ്പിടാന്‍ ഇറാന്റെ നേതൃത്വത്തിന് കഴിയാത്തതിന്റെ 5 കാരണങ്ങള്‍; രാഷ്ട്രീയ- സൈനിക നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍; പരമോന്നത നേതാവിനെ തത്സമയം ബന്ധപ്പെടാനും കഴിയുന്നില്ല
ടെഹ്‌റാന്‍: ഇറാന്‍ ചര്‍ച്ചാ മേശയിലേക്ക് എത്തിയത് തകര്‍ന്നടിഞ്ഞും രക്തം വാര്‍ന്നൊലിച്ചും കടുത്ത സമ്മര്‍ദത്തിലുമാണ്. പക്ഷേ, പരാജയപ്പെട്ട നിലയിലല്ല. ടെഹ്റാന്റെ സൈനിക ശൃംഖല തകര്‍ക്കപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടു. നഗരങ്ങള്‍ വിറച്ചു. സമ്പദ്വ്യവസ്ഥ മുമ്പെങ്ങുമില്ലാത്തവിധം ഞെരുക്കത്തിലായി. മേഖലയിലുടനീളം സായുധ ശൃംഖലകളെ നിയന്ത്രിക്കുന്ന ടെഹ്റാന്റെ സ്വാധീനം ഇപ്പോഴുമുണ്ട്. അവര്‍ നിയന്ത്രിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അസ്ഥിരത നീട്ടിക്കൊണ്ടുപോകാനുള്ള ശക്തിയും അവര്‍ക്കുണ്ട്. ഏതൊരു സമാധാന കരാറിനും യഥാര്‍ത്ഥ ഭീഷണി അമേരിക്കന്‍ സമ്മര്‍ദ്ദമോ യുദ്ധക്കളത്തിലെ നഷ്ടങ്ങളോ ആകണമെന്നില്ല. അത് ഇറാന്റെ സ്വന്തം നേതൃത്വത്തിനുള്ളിലെ സംഘര്‍ഷങ്ങളുമാകാം. തകര്‍ന്ന ആശയവിനിമയവും, ബലഹീനരായി കാണപ്പെടുമെന്ന ഭയവും തീരുമാനങ്ങള്‍ എടുക്കുന്നതില്‍നിന്ന് ഇറാനെ ഓരോ ദിവസവും തടയുന്നു. ട്രംപുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാന്‍ ഇറാന് കഴിയാത്തതിന്റെ അഞ്ച് കാരണങ്ങള്‍ ഇതാ: 1. എന്തുകൊണ്ടാണ് ഇറാന്റെ പരമോന്നത നേതാവിനെ കാണാനില്ലാത്തത്? ഇറാന്റെ രാഷ്ട്രീയ വ്യവസ്ഥയുടെ നെറുകയില്‍ ചുരുക്കം ചിലര്‍ക്ക് മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന ഒരു നേതാവാണുള്ളത്. പിതാവിന്റെ വധത്തിന് ശേഷം അധികാരമേറ്റ മൊജ്തബ ഖമേനി…
Read More » -
സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ, പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരൻ?
ന്യൂഡൽഹി: സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസുള്ള യുവതിയെ ബുധനാഴ്ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മൊബൈൽ ചാർജറിന്റെ വയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. എൻജിനീയറിങ് ബിരുദം പൂർത്തിയാക്കി യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു യുവതി. ഒന്നര മാസം മുൻപ് വീട്ടു ജോലിക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. പ്രതിയെ കണ്ടെത്താനായി പ്രത്യേക പോലീസ് സംഘത്തെ രൂപീകരിച്ചു. ലൈംഗിക അതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.
Read More » -
ഇന്ത്യക്കാരെ ‘ബട്ടർ ചിക്കൻ’ എന്നുവിളിച്ച് ന്യൂസിലൻഡ് മന്ത്രി; ഇന്ത്യയുമായുള്ള വ്യാപാര കരാറിനെ ചൊല്ലിയുള്ള അമർഷം
വെല്ലിംഗ്ടൺ : ഇന്ത്യയുമായുള്ള വ്യാപാരകരാറിൽ ന്യൂസിലൻഡിലെ ഭരണകക്ഷിയ്ക്ക് ഇടയിൽ തന്നെ അഭിപ്രായ ഭിന്നത. അടുത്തയാഴ്ചയാണ് ന്യൂഡൽഹിയിൽ വച്ച് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവയ്ക്കുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെയും തൊഴിലാളികളുടെയും കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിർദേശങ്ങൾ കരാറിലുണ്ട്. ഇതാണ് ഭരണ മുന്നണിയിലുള്ള ഒരു പാർട്ടിയിലെ മന്ത്രിമാരുടെ എതിർപ്പിന് കാരണം. ‘‘നിയന്ത്രണമില്ലാത്ത കുടിയേറ്റം രാജ്യത്ത് വേതനം കുറയാനും റോഡുകളും ആശുപത്രികളും പൊതുസേവന സ്ഥാപനങ്ങളും തിരക്കേറിയതാകാനും ഇടവരുത്തും. ഈ ‘ബട്ടർ ചിക്കൻ സൂനാമിയെ’ ഞാൻ ഒരിക്കലും അംഗീകരിക്കില്ല’’ – മന്ത്രി ഷെയ്ൻ ജോൺസ് പ്രതികരിച്ചത് ഇങ്ങനെ. ബട്ടർ ചിക്കൻ സൂനാമിയെന്ന് ഇന്ത്യക്കാരെ അദ്ദേഹം വിളിച്ചത് വംശീയാധിക്ഷേപമാണെന്ന വിമർശനം ഉയർന്നു. എന്നാൽ, രാഷ്ട്രീയ ചർച്ചകളിൽ ശ്രദ്ധകിട്ടാനായി താൻ ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് തന്നെ പാർട്ടിയിലെ മറ്റ് എംപിമാർ ഉപദേശിച്ചിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം വാക്കുകളിലൂടെ മാത്രമേ ‘ഇംപാക്റ്റ്’ സൃഷ്ടിക്കാനാകൂ എന്നും പ്രതികരിച്ചു. ന്യൂസിലൻഡുകാർ ഇത്തരം കുടിയേറ്റത്തെ അംഗീകരിക്കില്ലെന്നും ഈ വർഷത്തെ…
Read More » -
കബഡി മത്സര ആവേശത്തിനിടെ കമ്മീഷണറുമായി 500 രൂപ ബെറ്റ് വച്ച് ആഭ്യന്തര മന്ത്രി; അക്കാര്യം പ്രസംഗത്തിനിടെ ചുമ്മാതങ്ങ് പറഞ്ഞു; കോടതി സീരിയസാക്കി; കേസെടുക്കാൻ ഉത്തരവ്
ബെംഗളൂരു ∙ കബഡി മത്സരത്തിനിടെ 500 രൂപയുടെ ബെറ്റ് വച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്‌ക്കെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവ്. ബെംഗളൂരുവിലെ 42-ാം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിനു ഇതുസംബന്ധിച്ച നിർദേശം നൽകിയത്. തുമകൂരുവിൽ നടന്ന സംസ്ഥാനതല പ്രീ-യൂണിവേഴ്സിറ്റി കബഡി ടൂർണമെന്റിനിടെയാണ് സംഭവം. വിജയ്പുര ടീം ജയിക്കുമെന്ന് പ്രവചിച്ച പരമേശ്വര, ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ശുഭ കല്യാണുമായി 500 രൂപയുടെ സൗഹൃദ പന്തയം വച്ചിരുന്നു. എന്നാൽ ഫൈനലിൽ ദക്ഷിണ കന്നഡ ടീം വിജയ്പുരയെ (36-26) പരാജയപ്പെടുത്തി. വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുന്നതിനിടെ മന്ത്രി തന്നെ ഈ പന്തയത്തെക്കുറിച്ച് പരസ്യമായി സംസാരിച്ചതാണ് വിവാദത്തിനു കാരണമായത്. മന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ പരസ്യമായി പന്തയം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എച്ച്.ആർ. നാഗഭൂഷൺ എന്നയാളാണ് കോടതിയെ സമീപിച്ചത്. കേസിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തര മന്ത്രിക്കെതിരെ സ്വന്തം…
Read More » -
കുടകിലെ ഹോംസ്റ്റേയിൽ യുഎസ് വനിതയെ മയക്കുമരുന്ന് നൽകി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി, പുറത്തറിയാതിരിക്കാൻ ഹോംസ്റ്റേയിലെ വൈഫൈ സൗകര്യങ്ങൾ കട്ട് ചെയ്തു. ഉടമയും തൊഴിലാളിയും അറസ്റ്റിൽ
കുടക്: കർണാടകയിലെ കൊടകിൽ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന യുഎസ് വനിതയെ മയക്കുമരുന്നു നൽകി ക്രൂരമായ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയേയും തൊഴിലാളിയേയും പോലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിതയെ പീഡിപ്പിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. പരാതി പ്രകാരം, ജാർഖണ്ഡ് സ്വദേശിയായ വൃജേഷ് കുമാർ എന്ന തൊഴിലാളിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം. കുടകിലെ കുട്ട ഗ്രാമത്തിലുള്ള ഹോംസ്റ്റേയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഹോംസ്റ്റേ ഉടമയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം യുവതിക്ക് പുറത്തുള്ളവരുമായി ബന്ധപ്പെടാൻ കഴിയാതിരിക്കാനായി ഹോംസ്റ്റേയിലെ വൈഫൈ സേവനം മൂന്ന് ദിവസത്തേക്ക് വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ സഹായം തേടാനുള്ള അവസരം നിഷേധിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് ഇവിടെ നിന്ന് മൈസൂരിലേക്ക് പോകുന്നുവെന്ന പേരിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് യുവതി യുഎസ് എംബസിയെ വിവരം അറിയിക്കുകയും എംബസി അധികൃതർ മൈസൂരിലെ പോലീസുമായി ഇമെയിൽ വഴി ബന്ധപ്പെടുകയും ചെയ്തു. അതിന്റെ…
Read More » -
‘മുഖ്യമന്ത്രി ചികിത്സയിലായതിനാൽ ദുരന്ത സ്ഥലം സന്ദർശിക്കാൻ കഴിയില്ല; പൂരം നടത്തിപ്പിൽ തീരുമാനമായിട്ടില്ല; നാളെ നടക്കുന്ന യോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടാകും‘: മന്ത്രി വി.എൻ. വാസവൻ
തൃശൂർ : മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തേക്ക് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ. എത്ര പേർ അപകടത്തിൽ പെട്ടു എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം ഇന്നത്തെ തിരച്ചിലിൽ കിട്ടി. ദുരന്ത പശ്ചാത്തലത്തിൽ സ്പെഷൽ ക്യാബിനറ്റ് ഇന്ന് നടക്കും; മന്ത്രി പറഞ്ഞു. ദുരന്തം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും വാസവൻ പറഞ്ഞു. പൂരം നടത്തിപ്പിൽ തീരുമാനം നാളെയുണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. നാളെ നടക്കുന്ന യോഗത്തിനു ശേഷമായിരിക്കും പൂരം നടത്തിപ്പിൽ അന്തിമതീരുമാനം ഉണ്ടാകുക. പൂരം നടത്തിപ്പിൽമായി തീരുമാനമെടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും വാസവൻ പറഞ്ഞു.
Read More »

