India

  • നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

    തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്. അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബര്‍ 29നാണ് പൂജ വയ്‌ക്കേണ്ടത്. ദശമി തിഥി ഉദയം മുതല്‍ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയില്‍ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങള്‍ 11 ദിവസവുമായി മാറുന്നത്. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം. സംഗീതോത്സവങ്ങള്‍, നവരാത്രി പൂജകള്‍, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികള്‍ സംസ്ഥാനത്തെ വിവിധ…

    Read More »
  • പുതിക്കിയ ജിഎസ്ടി നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍; ആനുകൂല്യം നേരിട്ട് ജനങ്ങള്‍ക്ക്, സാധാരണക്കാര്‍ക്ക് വന്‍നേട്ടം; വിലകുറയുന്നവയും കൂടുന്നവയും അറിയാം

    ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും. കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയര്‍ന്ന നിരക്കും നടപ്പിലാക്കുകയാണ്. ഉയര്‍ന്ന ജിഎസ്ടി ഒഴിവാകുന്നതിലൂടെ സാധാരണക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമാണ് ഇതു കൊണ്ടുവരിക. ഇതിനിടെ ‘റെയില്‍ നീറിന്റെ’ വില കുറച്ച് റെയില്‍വേ മന്ത്രാലയം. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന റെയില്‍വേയുടെ കുപ്പിവെള്ളമാണ് റെയില്‍ നീര്‍. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വില നിലവില്‍ വരും. ഇതനുസരിച്ച് ഒരു ലിറ്റര്‍ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാണ് പുതുക്കിയ വില. നേരത്തെ ഇത് 15 രൂപയായിരുന്നു. അര ലിറ്റര്‍…

    Read More »
  • പ്രധാനമന്ത്രി എന്തുപറയും? നരേന്ദ്രമോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

    ന്യൂഡല്‍ഹി: മാസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. എന്തുകാര്യം പറയാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പുതുക്കിയ ചരക്ക് സേവന നികുതി നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നവരാത്രി ആഘോഷം അടുത്തിരിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പുള്ള അഭിസംബോധന എന്ന നിലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിന് തൊട്ടുമുന്‍പ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് മെയ് 12 ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ കുറിച്ച് പറയാനാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാന നയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് പ്രധാനമായും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. 2016 നവംബര്‍ 8 ന് അദ്ദേഹം 500, 1,000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് 2019 മാര്‍ച്ച് 12 ന് അദ്ദേഹം വീണ്ടും രാജ്യത്തെ അഭിസംബോധന…

    Read More »
  • ഗാസ തച്ചുതകര്‍ത്ത് ഇസ്രയേല്‍ സൈന്യം; കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; 30 അറ്റാക്കിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയിരക്കണക്കിനു കവചിത വാഹനങ്ങളും കൈമാറും; ബന്ദികളെ വച്ചു വിലപേശി ഹമാസ്

    ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ 6.4 ബില്യണ്‍ ഡോളറിന്റെ ആയുധം ഇസ്രയേലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് അമേരിക്ക. പാര്‍ലമെന്റിന്റെ അനുമതി തേടാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുള്ള ഹെലിക്കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ജനറല്‍ അസംബ്ലിക്കുവേണ്ടി ലോകമെമ്പാടുമുള്ള നേതാക്കള്‍ യുഎസില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ആയുധ വില്‍പനയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്ത ആഴ്ചയിലാണു യുഎന്‍ സുരക്ഷാ കൗണ്‍സിലും ഹൈ-ലെവല്‍ മീറ്റിംഗ് നടത്തിയത്. പാക്കേജ് അനുസരിച്ച് 3.8 ബില്യണ്‍ ഡോളറിന്റെ മുപ്പത് എഎച്ച്-64 അപ്പാച്ചെ അറ്റാക്കിംഗ് ഹെലിക്കോപ്റ്ററുകള്‍, 1.9 ബില്യണ്‍ ഡോളറിന്റെ 3250 സായുധ വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും വൈദ്യുതി വിതരണത്തിനുമുള്ള 750 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് പാര്‍ട്സുകളും വില്‍പ്പനയിലുണ്ട്. ഒമാനില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള പിന്തുണ തെല്ലും കുറച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ദശലക്ഷക്കണക്കിനു കോടിയുടെ പുതിയ ആയുധക്കച്ചവടം. ഇന്നലെമാത്രം…

    Read More »
  • മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മലയാളത്തില്‍ നരേന്ദ്ര മോദി; ‘മോഹന്‍ലാല്‍ ജി പ്രതിഭയുടെ പ്രതീകം; വരും തലമുറകള്‍ക്ക് പ്രചോദനം’

    ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹൻലിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ‘മോഹൻലാൽ ജി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്‍റെ അഭിനയ വൈഭവം യഥാർത്ഥ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെയെന്നും അദ്ദേഹം കുറിച്ചു. ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്റ്…  ‘ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.  ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.’   ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട…

    Read More »
  • ‘എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ’: ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിനു പിന്നാലെ ആദ്യ പ്രതികരണവുമായി മോഹന്‍ലാല്‍; ‘ഉള്‍പ്പുളകത്തോടെ ഏറ്റുവാങ്ങുന്നു; അവാര്‍ഡ് ദാനച്ചടങ്ങില്‍ എന്തുവന്നാലും പങ്കെടുക്കും’

    ചെന്നെ: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്നും അത്യപൂര്‍വമായ കാര്യം, വലിയ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തിന്റെ മറുപടി. ചെന്നൈയില്‍ ഷൂട്ടിങിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഫാല്‍ക്കെ പുരസ്‌കാരമെന്നും തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ തന്റെ കൂടെ സഞ്ചരിച്ചിരുന്ന, ഇപ്പോള്‍ സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും സിനിമാ കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറയുകയായിരുന്നു. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ഈ ഒഴുക്കിനോടൊപ്പം…

    Read More »
  • പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാര്‍ വിപുലപ്പെടുമോ? മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍ ; നീക്കത്തില്‍ കരുതലോടെ ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നുവരാന്‍ ഇടയുള്ള പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറില്‍ മറ്റ് അറബ് രാജ്യങ്ങളും പങ്കാളികളായേക്കുമെന്ന് പാകിസ്താന്‍. ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെ ങ്കിലും ഇക്കാര്യം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കൂടുതല്‍ അറബ് രാജ്യങ്ങള്‍ക്ക് പ്രതിരോധ ഭാഗത്തിന്റെ ഭാഗമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞു: ‘ഇതിന് എനിക്ക് പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ല. പക്ഷേ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് ഞാന്‍ തീര്‍ച്ചയായും പറയും.’നാറ്റോ പോലുള്ള ഒരു ക്രമീകരണത്തിനായി’ താന്‍ ആഹ്വാനം ചെയ്തുവെന്ന് ആസിഫ് പറഞ്ഞു. മറ്റ് ഏതെങ്കിലും രാജ്യത്തിന്റെ പ്രവേശനം ഒഴിവാക്കുന്നതോ പാകിസ്ഥാന് മറ്റാരുമായും സമാനമായ ഒരു കരാറില്‍ ഒപ്പിടാന്‍ കഴിയില്ലെന്നോ കരാറില്‍ ഒരു വ്യവസ്ഥയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെക്കാലമായി സൗദി സേനയെ പരിശീലിപ്പിക്കുന്നതില്‍ പാകിസ്ഥാന്‍ പങ്കാളിയായിരുന്നുവെന്നും സമീപകാല സംഭവവികാസം അതിന്റെയെല്ലാം ഔപചാരികമായ ‘വിപുലീകരണം’ മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച പാകിസ്ഥാനും സൗദി അറേബ്യയും ഒരു…

    Read More »
  • ട്രംപിന്റെ ഏറ്റവും പുതിയ കുടിയേറ്റ നിയന്ത്രണം ഇന്ത്യയൂടെ ഐടി മേഖലയ്ക്ക് തിരിച്ചടിയാകുമോ? ; എച്ച് 1ബി വിസയ്ക്ക് നിരക്ക് 100,000 ഡോളറാക്കി കൂട്ടി ; 10 ലക്ഷം ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വിസയും

    വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് തീരുവ 50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ അടക്കം അനേകം വിദേശികളെ ബാധിക്കുന്ന അടുത്ത തീരുമാനത്തിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവെച്ചു.വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തുന്ന എച്ച് -1ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളര്‍ ആക്കിയാണ് ഉയര്‍ത്തിയത്. കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദം ആവശ്യമുള്ള എച്ച്1ബി വിസകള്‍, ടെക് കമ്പനികള്‍ക്ക് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കുള്ളതാണ്. എച്ച1 ബി വിസ പലപ്പോഴും പ്രതിവര്‍ഷം 60,000 ഡോളര്‍ വരെ കുറഞ്ഞ വിലയ്ക്ക് ജോലി ചെയ്യാന്‍ തയ്യാറുള്ള വിദേശ തൊഴിലാളികള്‍ക്കുള്ള ഒരു പൈപ്പ്‌ലൈന്‍ ആണെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത് സാധാരണയായി യുഎസ് ടെക്നോളജി തൊഴിലാളികള്‍ക്ക് നല്‍കുന്ന 100,000 ഡോളറിലധികം ശമ്പളത്തേക്കാള്‍ വളരെ കുറവാണ്. എച്ച്-1ബി സ്‌പോട്ടുകള്‍ പലപ്പോഴും എന്‍ട്രി ലെവല്‍ ജോലികളിലേക്കാണ് പോകുന്നത്. പല യുഎസ് കമ്പനികളും ഇന്ത്യയിലെ വിപ്രോ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റ തുടങ്ങിയ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ക്കും യുഎസിലെ ഐബിഎം, കോഗ്നിസന്റ് തുടങ്ങിയ കണ്‍സള്‍ട്ടിംഗ്…

    Read More »
  • സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും

    ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ…

    Read More »
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറെ താവളം തച്ചുതകര്‍ത്തു; പാകിസ്താന്റെ വാദം തള്ളി ലഷ്‌കറെ കമാന്‍ഡറുടെ വീഡിയോ പുറത്ത്; പോരാളികള്‍ക്ക് ജന്‍മം കൊടുത്ത സ്ഥലം; പഴയതിനെക്കാള്‍ വലിയ മര്‍ക്കസ് തയിബ പണിയുമെന്നും പ്രഖ്യാപനം

    ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക് വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന കെട്ടിടത്തിന് മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ‘മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു. ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ‘മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു’ മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു. ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും…

    Read More »
Back to top button
error: