India

  • തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്

    ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്‌നോളജി എക്‌സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്‌നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ രണ്ടാം…

    Read More »
  • ’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും…

    Read More »
  • മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ പ്രകോപനം; കുട്ടികളെ അടക്കം തടഞ്ഞുവെച്ചു

    റാഞ്ചി: കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും പ്രകോപനം. ജാര്‍ഖണ്ഡില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് വിഎച്ച്പിയും ബംജ്റംഗ്ദള്‍ പ്രവര്‍ത്തകരും പ്രകോപനമുണ്ടാക്കിയത്. മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും പൊലീസും വിഷയത്തില്‍ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു. നേരത്തേ ഛത്തീസ്ഗഡിലും ഒഡീഷയിലും മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം ഛത്തീസ്ഗഡ് സ്വദേശിയായ ആദിവാസി…

    Read More »
  • പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ പെരുകുന്നു ; 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2537 പേര്‍ ; പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാന

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് ഉണ്ടായ അപകടങ്ങളില്‍ 2023 ല്‍ രാജ്യത്ത് മരണമടഞ്ഞത് 2,537 പേര്‍. രാജ്യത്ത് കുട്ടികള്‍ വാഹനങ്ങള്‍ ഓടിച്ച് മാതാപിതാക്കള്‍ക്ക് പിഴയിടുന്ന സംഭവം കൂടുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഈ സംഭവം ഏറ്റവും കുടുതല്‍ നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഡ്രൈവര്‍മാരായി മരണമടഞ്ഞത് 573 കേസുകളാണ്. തൊട്ടുപിന്നില്‍ 226 പേരുമായി ഹരിയാനയും 219 പേരുമായി മദ്ധ്യപ്രദേശും നില്‍ക്കുന്നു. തമിഴ്നാട്ടില്‍ 187 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 34 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളില്‍ മുന്നില്‍ ഹരിയാനയാണ്. 51 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ 78,810 ഡ്രൈവര്‍ മരണങ്ങളില്‍ ഏകദേശം 3% മാത്രമേ പ്രായപൂര്‍ത്തിയാകാത്ത ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നുള്ളൂ. 2019 ല്‍ 18 വയസ്സില്‍ താഴെയുള്ള 2949 ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. 2020 ല്‍ 1578 പേരും കൊല്ലപ്പെട്ടു. പക്ഷേ ഇത് കോവിഡിന്റെ കാലത്തെ നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ്. എന്നാല്‍ കോവിഡ് നിയന്ത്രണത്തിന് ശേഷം…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രം “മാ വന്ദേ”; നായകൻ ഉണ്ണി മുകുന്ദൻ്റെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

    ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന “മാ വന്ദേ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ദിവസങ്ങൾക്ക് മുമ്പ് ശ്രീ നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ കോടികണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ശ്രീ നരേന്ദ്ര മോദിയുടെ ശ്രദ്ധേയമായ ജീവിത യാത്രയെ…

    Read More »
  • ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി; പിന്നാലെ ടിടിഇയുടെ ഇന്‍സ്റ്റഗ്രാം റിക്വസ്റ്റ്; റിസര്‍വേഷന്‍ ചാര്‍ട്ടില്‍നിന്ന് വ്യക്തി വിവരങ്ങള്‍ എടുത്തു; യുവതിയുടെ കുറിപ്പ് വൈറല്‍

    ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ടിടിഇയുടെ ഇടപെടയിനെതിരേ യുവതി. വനിതാ റിസര്‍വേഷനുകളുളള കംപാര്‍ട്ട്മെന്റുകള്‍, സിസിടിവി നിരീക്ഷണം, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) നിരീക്ഷണം, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുടങ്ങി ഒട്ടനവധി സേവനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. അപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം ഒരു യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാത്രക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ചാണ് കുറിപ്പ്. ടിക്കറ്റ് പരിശോധന കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞ് താന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് യുവതി പറയുന്നത്. അതേ ഉദ്യോഗസ്ഥന്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരിക്കുന്നു. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥന് തന്റെ പേരും മറ്റു വിവരങ്ങളും ലഭിച്ചത്. യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഇങ്ങനെയും ഉപയോഗിക്കാനാകുമോ? എന്നാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ പലരും ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആകുലതകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. പരാതി നല്‍കണമെന്നും ടിക്കറ്റ്…

    Read More »
  • അര്‍ധ സെഞ്ചുറിക്കു പിന്നാലെ ബാക്ക് തോക്കാക്കി വെടിയുതിര്‍ത്ത് പാക്ക് താരം; ഫര്‍ഹാന്റെ നടപടിയില്‍ അമ്പരപ്പോടെ സഹതാരം; വിവാദം

    ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന്  പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റെ വിവാദ ആഘോഷം. ഇന്ത്യന്‍ ബോളര്‍മാരെ കൂസലില്ലാതെ നേരിട്ട ഫര്‍ഹാന്‍ പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അര്‍ധസെ‍ഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി ‘വെടിയുതിര്‍ത്താ’യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബ് അമ്പരപ്പോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. ട്വന്‍റി20യില്‍ ഫര്‍ഹാന്‍റെ നാലാം അര്‍ധ സെഞ്ചറിയാണിത്. 50 തികച്ചതിന് പിന്നാലെ ഫര്‍ഹാന് താളം നഷ്ടപ്പെട്ടു. ഒടുവില്‍ 15–ാം ഓവറില്‍ ശിവം ദുബെയ്ക്ക് വിക്കറ്റ് നല്‍കി ഫര്‍ഹാന്‍ മടങ്ങി. ഇന്നിങ്സിന്‍റെ തുടക്കത്തിലേ ഫര്‍ഹാന്‍റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പാണ്ഡ്യ എറിഞ്ഞ പന്ത് ഫര്‍ഹാന്‍റെ ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി തേഡ്മാനിലേക്ക് എത്തിയെങ്കിലും അഭിഷേകിന്‍റെ കൈപ്പിടിയില്‍ നിന്ന് വഴുതി. വീണുകിട്ടിയ ജീവനുമായാണ് ഫര്‍ഹാന്‍ പിന്നീട് അര്‍ധ സെഞ്ചറി തികച്ചത്. ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും …

    Read More »
  • റെക്കോർഡുകൾ ഭേദിച്ച് “ലോക”, ബുക്ക് മൈ ഷോയിലും ഡിസ്ട്രിക്റ്റ് ആപ്പിലും നമ്പർ വണ്ണായി കുതിപ്പ് തുടരുന്നു

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വമ്പൻ റെക്കോർഡ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡ് ഇനി “ലോക”ക്ക് സ്വന്തം. കേരളത്തിലും, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ലഭിച്ച അഭൂതപൂർവമായ സ്വീകരണമാണ് ചിത്രത്തെ ഈ നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി “ലോക” മാറി. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രമാണ് ഇപ്പോൾ “ലോക”. അതോടൊപ്പം മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയും ചിത്രം മാറി.…

    Read More »
  • സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സിനെ ഉണ്ണിമുകുന്ദൻ നയിക്കും

    ഇന്ത്യയിലെ പ്രശസ്തരായ നടന്മാർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നവംബർ മാസം ആരംഭിക്കും. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ബംഗാൾ പഞ്ചാബി ഭോജ്പുരി തുടങ്ങി എട്ടുഭാഷാ ചിത്രങ്ങളിൽ നിന്നുള്ള ടീമുകളാണ് സിസിഎല്ലിൽ മത്സരിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞകാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാണ് കേരള സ്ട്രൈക്കേഴ്സ് ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. 2014ലും 2017ലും സി സി എല്ലിൽ കേരള സ്ട്രൈക്കേഴ്സ് റണ്ണേഴ്സപ്പായിരുന്നു.ഇത്തവണ പഴയ മുഖങ്ങൾക്കൊപ്പം പുതിയ മുഖങ്ങളെയും അണിനിരത്തി മികച്ച ഒരു ടീമിനെയായിരിക്കും കേരള സ്ട്രൈക്കേഴ്സ് കളത്തിലിറക്കുക. പ്രശസ്ത നടനും ക്രിക്കറ്റ് പ്ലെയറുമായ ഉണ്ണിമുകുന്ദനാണ് ടീം ക്യാപ്റ്റനെന്ന് കേരള സ്ട്രൈക്കേഴ്സിന്റെകോ-ഓണറായ രാജ്കുമാർ സേതുപതി പറഞ്ഞു. ഉണ്ണിമുകുന്ദനെ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ കാരണം ക്രിക്കറ്റ് കളിയോടുള്ള ഉണ്ണിമുകുന്ദന്റെ പാഷൻ തന്നെയാണ്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിച്ച കാലം മുതൽ കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായി ഉണ്ണിമുകുന്ദൻ ഉണ്ടായിരുന്നു. ഒരുപിടി ടൂർണമെന്റുകളിലും…

    Read More »
  • ജിഎസ്ടി 2.0: ഇന്നു മുതല്‍ 413 ഉത്പന്നങ്ങള്‍ക്ക് വിലകുറയും; രാജ്യത്തെ ഏറ്റവും വലിയ കാല്‍വെപ്പ്

    ന്യൂഡല്‍ഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകള്‍ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങള്‍ക്കും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയര്‍ന്നനിരക്കും നടപ്പാക്കുകയാണ്. ഇടത്തരം വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമാക്കിയതോടെയുള്ള വിലക്കുറവ് ഉപഭോക്താക്കളിലേക്ക് പൂര്‍ണമായി കൈമാറാന്‍ വാഹനനിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ വിലയിലുള്ള കുറവ് ഓരോ ഉത്പന്നത്തിലും പ്രദര്‍ശിപ്പിക്കും. ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍, 33 ജീവന്‍ സുരക്ഷാമരുന്നുകള്‍ എന്നിവയുടെയും ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കുന്ന റെയില്‍നീര്‍ കുപ്പിവെള്ളത്തിന്റെ വിലയില്‍ ഒരുരൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 413 ഉത്പന്നങ്ങളുടെ വിലകുറയും. 48,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വിലകുറയും (പുതിയ നിരക്ക് %) 5% ഫീഡിങ് ബോട്ടില്‍, കുട്ടികള്‍ക്കുള്ള നാപ്കിന്‍, ക്‌ളിനിക്കല്‍ ഡയപ്പര്‍, തുന്നല്‍യന്ത്രവും ഭാഗങ്ങളും, വസ്ത്രങ്ങള്‍,(2500 രൂപയില്‍ താഴെ), ജൈവകീടനാശിനികള്‍ 0%…

    Read More »
Back to top button
error: