India

  • സവർക്കർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും: പ്രധാനമന്ത്രി

    ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നല്‍കിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സവർക്കറുടെ ചരമവാർഷികദിനമാണ് ഇന്ന്. 1883ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച സവർക്കർ 1966ലാണ് മരിച്ചത്. ”വി.ഡി സവർക്കർക്ക് അദ്ദേഹത്തിന്റെ സമാധി ദിനത്തില്‍ ആദരാഞ്ജലികളർപ്പിക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും അദ്ദേഹം നല്‍കിയ അചഞ്ചലമായ സമർപ്പണത്തെ രാജ്യം എന്നും സ്മരിക്കും. അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പരിശ്രമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു”-പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

    Read More »
  • അങ്ങനിപ്പം പാക്കിസ്ഥാന്‍ കുച്ചെണ്ട! രാവിയില്‍ അണക്കെട്ടുയര്‍ന്നു; വെള്ളം ഇനി കശ്മീരിന്

    ശ്രീനഗര്‍: 45 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രാവി നദിയില്‍നിന്ന് പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് തടയുന്നതിനായി വിഭാവനം ചെയ്ത ‘ഷാഹ്പുര്‍ കാണ്ടി’ അണക്കെട്ടിന്റെ പണി പൂര്‍ത്തിയായി. പഞ്ചാബ് – ജമ്മുകശ്മീര്‍ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്നാണ് അണക്കെട്ടിന്റെ പണി വര്‍ഷങ്ങളോളം നീണ്ടുപോയത്. അണക്കെട്ട് സാക്ഷാത്ക്കരിച്ചതോടെ ഇതുവരെ പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ജമ്മു കശ്മീരിലെ കത്വ, സാംബ എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കും. അണക്കെട്ടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ 20 ശതമാനവും ജമ്മു കശ്മീരിന് ലഭിക്കും. ജമ്മു കശ്മീരിനെ കൂടാതെ പഞ്ചാബിലെയും രാജസ്ഥാനിലെയും ജലസേചനത്തിനായി രാവിയിലെ ജലം ഉപയോഗിക്കാനാവും. 1979ലാണ് പഞ്ചാബും ജമ്മു കശ്മീരും രഞ്ജിത് സാഗര്‍ ഡാം പണിയുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നത്. രാവി നദിയില്‍ ഷാഹ്പൂര്‍ കാണ്ടി അണക്കെട്ടും വിഭാവനം ചെയ്തിരുന്നു. 1982ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടു. 98 ല്‍ പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ 2001ലാണ് രഞ്ജിത് സാഗര്‍ അണക്കെട്ടിന്റെ പണി പൂര്‍ത്തിയാകുന്നത്. ഷാഹ്പൂര്‍ കാണ്ടിയുടെ പണി പൂര്‍ത്തിയായതുമില്ല. 2014ല്‍ പഞ്ചാബും ജമ്മു കശ്മീരും…

    Read More »
  • ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

    ലഖ്‌നൗ: കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ഹിന്ദുവിഭാഗത്തിന് അനുമതി നല്‍കിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രജ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയില്‍ നടത്തുന്ന പൂജ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്‍ പാഠക് വ്യാസ് നല്‍കിയ ഹര്‍ജിയിലാണ് മസ്ജിദിലെ നിലവറയില്‍ പൂജ നടത്താന്‍ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെ അനുമതി നല്‍കിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. 1993 വരെ നിലവറകളില്‍ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു.…

    Read More »
  • സീതേടെ സ്വന്തം അക്ബര്‍; സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

    അഗര്‍ത്തല: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെതിരെയാണ് ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സിംഹങ്ങള്‍ക്ക് പേരിട്ട ഉദ്യോഗസ്ഥനെതിരെ ത്രിപുര സര്‍ക്കാര്‍ നടപടിയെടുത്തത്. 1994 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുരയുടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിക്കുകയായിരുന്നു. സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്‍ക്ക് അധികൃതരെയും എതിര്‍ കക്ഷികളാക്കി കല്‍ക്കട്ട ഹൈകോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബെഞ്ചില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന്…

    Read More »
  • എഴുത്തുകാരി നിടാഷ കൗളിനെ ബംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു; RSS വിമര്‍ശനം മൂലമെന്ന് ആരോപണം

    ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഭരണഘടനാ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വംശജയായ എഴുത്തുകാരി നിടാഷ കൗളിനെ ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞ് ലണ്ടനിലേക്ക് തിരിച്ചയച്ചു. ബംഗളൂരുവില്‍ ‘ദ കോണ്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് ദി യൂണിറ്റി ഓഫ് ഇന്ത്യ’ എന്ന വിഷയത്തില്‍നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണെന്ന് അറിയിച്ചെങ്കിലും കാരണം ബോധിപ്പിക്കാതെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞെന്ന് നിടാഷ ‘എക്‌സി’ല്‍ പോസ്റ്റ്‌ചെയ്തു. ശരിയായ പാസ്പോര്‍ട്ടും ഒ.സി.ഐ. കാര്‍ഡും ഉണ്ടായിരുന്നിട്ടും 24 മണിക്കൂര്‍ പിടിച്ചുവെച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചെന്നാണ് ആരോപണം. കശ്മീരി പണ്ഡിറ്റായ നിടാഷ കൗള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. ആര്‍.എസ്.എസിനെ വിമര്‍ശിക്കുന്നതിനാലാണ് ഇന്ത്യയില്‍ കാലുകുത്താന്‍ അനുവദിക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറഞ്ഞതായി നിടാഷ പറഞ്ഞു. വിമാനത്താവളത്തില്‍ അടിസ്ഥാനാവശ്യങ്ങള്‍പോലും അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. വര്‍ഷങ്ങളായി ലണ്ടനിലാണ് നിടാഷ കൗള്‍ താമസിക്കുന്നത്.

    Read More »
  • സിക്കിമിലെ ആദ്യ റെയില്‍വേ  സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും

    ഗാങ്‌ടോക്ക്: സിക്കിമിലെ ആദ്യ റെയില്‍വേ സ്‌റ്റേഷനായ രാംഗ്‌പോ സ്‌റ്റേഷന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. സിക്കിമിന് ലഭിക്കുന്ന ആദ്യ റെയില്‍വേ സ്‌റ്റേഷനാണിതെന്നും ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വിപുലീകരിക്കുന്നതില്‍ രാംഗ്‌പോ റെയില്‍വേ സ്‌റ്റേഷൻ പ്രധാന പങ്കുവഹിക്കുമെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ അലിപുർദ്വാർ പറഞ്ഞു. മൂന്ന് ഘട്ടമായാണ് കേന്ദ്രസർക്കാർ പദ്ധതിയില്‍ ഒപ്പുവച്ചത്. ആദ്യഘട്ടത്തില്‍ ശിവോകില്‍ നിന്നും രാംഗ്‌പോ വരെയും രണ്ടാഘട്ടത്തില്‍ രാംഗ്‌പോയില്‍ നിന്നും ഗാങ്‌ടോക്ക് വരെയും മൂന്നാം ഘട്ടത്തില്‍ ഗാംങ്‌ടോക്ക് മുതല്‍ നാഥുല വരെയുമുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ ഒപ്പുവച്ചിരിക്കുന്നത്. അസാം ലിങ്ക് പ്രൊജക്ടിന്റെ ഭാഗമായ സിവോക് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 45 കിലോമീറ്റർ ദൂരത്തിലുള്ള പദ്ധതിയാണ് സിവോക്- രാംഗ്‌പോ പദ്ധതിയെന്നും റെയില്‍വേ ഡെപ്യൂട്ടി മാനേജർ വ്യക്തമാക്കി. ഇതുൾപ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 550 അമൃത് റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുന്നത്.

    Read More »
  • ഹരിയാനയില്‍ ഐഎൻഎല്‍ഡി നേതാവിനെ വെടിവച്ചു കൊന്നു

    ഗുഡ്ഗാവ്: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിങ് റാത്തി വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ വെച്ചാണ് വെടിയേറ്റത്. കാറിലെത്തിയ അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ സിങ് റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

    Read More »
  • അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എംഎല്‍എ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു

    കന്യാകുമാരി: തമിഴ്‌നാട്ടിൽ അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ എസ് വിജയധരണി സ്ഥാനമാനങ്ങൾ രാജിവെച്ച് ബിജെപിയിൽ ചേർന്നു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് എംഎല്‍എയും അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി ചീഫ് വിപ്പുമാണ് എസ് വിജയധരണി. ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്. സ്പീക്കര്‍ക്കാണ് വിജയധരണി രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി വിജയധരണി കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചിരുന്നു. കന്യാകുമാരി സ്വദേശിനിയായ വിജയധരണി സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളാണ്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പും മഹിളാകോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു.കേരളവുമായി ചേര്‍ന്ന് കിടക്കുന്ന വിളവങ്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 2011 മുതല്‍ മൂന്നുതവണ എംഎല്‍എയുമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് വിജയധരണി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം ഇന്നത്തെ ഭാരതത്തിന് ആവശ്യമാണ്. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വനിതാ സംവരണബില്‍ പാസാക്കിയതുള്‍പ്പെടെ സ്ത്രീശാക്തീകരണത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ബിജെപി വനിതകള്‍ക്ക്…

    Read More »
  • എന്താണ് എ.ടി.എം ക്ലോണിംഗ്..?  അക്കൗണ്ടിലെ പണം എങ്ങനെ കവർന്നെടുക്കും, എടിഎം തട്ടിപ്പിനെക്കുറിച്ച് വിശദമായി അറിയുക

         എ.ടി.എം ഉപയോഗം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. അത്തരത്തിലൊരു നൂതന തട്ടിപ്പാണ് എടിഎം ക്ലോണിംഗ്. കണ്ണിറുക്കുന്ന നേരം കൊണ്ട് കബളിപ്പിക്കപ്പെട്ട് ലക്ഷക്കണക്കിന് രൂപയാണ് ഉപയോക്താവിന് നഷ്ടമാവുക. സൈബർ ക്രൈം വിദഗ്ധർ എടിഎം മെഷീനിൽ ക്യാമറയും മറ്റും ഒളിപ്പിച്ചുവെക്കുന്നു. ഇതിലൂടെ നമ്മുടെ കാർഡ് വിവരങ്ങളും പാസ്‌വേഡും അടക്കമുള്ള വിവരങ്ങൾ അവർക്ക് ലഭിക്കുന്നു. ഇതിനുശേഷം, തട്ടിപ്പുകാർ ഈ കാർഡിൻ്റെ എല്ലാ വിശദാംശങ്ങളും കംപ്യൂട്ടർ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ശൂന്യമായ കാർഡിൽ രേഖപ്പെടുത്തി ഡ്യൂപ്ലിക്കേറ്റ് കാർഡ് തയ്യാറാക്കി ഇതുവഴി അക്കൗണ്ടിലെ മുഴുവൻ പണവും പിൻവലിക്കുന്നു. എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കുമ്പോൾ കാർഡ് ഉടമ എല്ലായ്‌പ്പോഴും മെഷീനിൽ കാർഡ് ഇടുന്ന സ്ഥലം പരിശോധിക്കണം. ഈ സ്ഥലത്താണ് തട്ടിപ്പുകാർ പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കാറുള്ളത്. മാഗ്‌സ്‌ട്രൈപ്പ് കാർഡുകൾക്ക് പകരം ഇഎംവി ചിപ്പ് അധിഷ്‌ഠിത കാർഡുകൾ മാത്രം ഉപയോഗിക്കുക. എടിഎമ്മിൽ പാസ്‌വേഡ് നൽകുമ്പോൾ അത് കൈകൊണ്ട് മറയ്ക്കുക. പൊതുസ്ഥലത്ത് കാർഡ് ഉപയോഗിക്കുമ്പോൾ, ക്യാമറകൾ ഇൻസ്റ്റാൾ…

    Read More »
  • ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

    കോയമ്ബത്തൂർ: കൗണ്ടംപാളയം ജവഹർ നഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ഗണേശൻ (65), ഭാര്യ വിമല (55), മകള്‍ ദിയ ഗായത്രി (25) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി കൗണ്ടംപാളയം പോലീസ് പറഞ്ഞു. കേക്കില്‍ വിഷം പുരട്ടി കഴിച്ചതാണെന്നും പോലീസ് പറയുന്നു. ഒരു വർഷം മുമ്ബ് വിവാഹിതയായ ദിയ ഗായത്രിയും ഭർത്താവും തമ്മില്‍ തെറ്റിപ്പിരിഞ്ഞിരുന്നു. ഇതോടെ കുറച്ചു ദിവസമായി ദിയ വീട്ടുകാർക്ക് ഒപ്പമാണ് താമസിക്കുന്നത്. ഇതിലുള്ള മനോവിഷമമാവാം മരണത്തിന് കാരണമെന്ന് സൂചനയുണ്ട്. കഴിഞ്ഞദിവസം ഗണേശന്റെ സഹോദരൻ പലതവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെത്തുടർന്ന് നേരിട്ട് വീട്ടില്‍ വന്നപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ മൂന്നുപേരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

    Read More »
Back to top button
error: