India

  • ‘നിങ്ങളുടെ മുത്തച്ഛന്‍ വന്നത് ഇന്ത്യയില്‍നിന്ന്’; കുടിയേറ്റ വിഷയത്തില്‍ നിക്കി ഹാലേയുടെ മകന് ചുട്ട മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍

    ന്യൂയോര്‍ക്ക്: കുടിയേറ്റ വിഷയത്തില്‍ കൈവിട്ട വാക്കുകള്‍ ഉപയോഗിച്ച റിപ്പബ്ലിക്കന്‍ നേതാവിന് ചുട്ട മറുപടിയുമായി ഇന്ത്യന്‍ വേരുകളുള്ള മാധ്യമപ്രവര്‍ത്തകന്‍. യുഎസില്‍ കുടിയേറ്റത്തിനെതിരേ പ്രതിഷേധവും പ്രക്ഷോഭവും സര്‍ക്കാര്‍ നടപടികളും നടക്കുന്ന സമയമാണിത്. ഇതിനിടെയാണ് റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹാലേയുടെ മകന്‍ നലിന്‍ ഹാലേ കുടിയേറ്റം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിനും സാഹചര്യമൊരുക്കി. നലിന് ബ്രിട്ടീഷ്-അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ മെഹ്ദി ഹസന്‍ നല്‍കിയ മറുപടിയും സോഷ്യല്‍ ലോകത്ത് വൈറലായി. എച്ച്-1ബി വിസകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നലിന്‍ ഹാലേ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെയാണ് നലിന്‍ കുടിയേറ്റ വിഷയത്തില്‍ എക്‌സില്‍ പോസ്റ്റിട്ടത്. യുഎസിലെ ജനപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, തൊഴില്‍ മേഖലയിലെ പ്രതിസന്ധി എന്നിവ കണക്കിലെടുത്ത് കുടിയേറ്റം അവസാനിപ്പിക്കണമെന്നായിരുന്നു നലിന്റെ വാദം. ഹാലേയുടെ മുത്തച്ഛന്‍ അജിത് രണ്‍ധാവ 1969-ല്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ആളാണെന്നാണ് നലിന് മെഹ്ദി ഹസന്‍ നല്‍കിയ മറുപടി. പഞ്ചാബില്‍ നിന്നുള്ള നലിന്റെ മുത്തച്ഛന്‍ അജിത് സിങ് രണ്‍ധാവ…

    Read More »
  • പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി”യുടെ ടൈറ്റിൽ പുറത്ത്

    തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. മെഗാ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റിൽ പോസ്റ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചരിത്രത്താളുകളിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നു. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന…

    Read More »
  • മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പേടിസ്വപ്‌നം ; ദീപാവലിക്ക് ‘കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചു; മധ്യപ്രദേശില്‍ 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു ; 122 പേര്‍ ആശുപത്രിയില്‍

    ഭോപ്പാല്‍: ഓരോ ദീപാവലിക്കും ചക്രങ്ങള്‍, റോക്കറ്റുകള്‍, പൂത്തിരികള്‍ തുടങ്ങി പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഈ വര്‍ഷത്തെ ഭ്രമം മാരകമായി മാറിയിരിക്കുന്നു. കുട്ടികള്‍ ഏറ്റവും പുതിയ ദീപാവലി ‘മസ്റ്റ്-ഹാവ്’ എന്ന് വിളിക്കുന്ന ‘കാര്‍ബൈഡ് ഗണ്‍’ അഥവാ ‘നാടന്‍ പടക്ക തോക്ക് വലിയ പേടിസ്വപ്‌നമായി. കേവലം മൂന്ന് ദിവസത്തിനുള്ളില്‍, മധ്യപ്രദേശിലുടനീളം 122-ല്‍ അധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ഇതില്‍ 14 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വിദിഷ ജില്ലയിലാണ്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഈ നാടന്‍ ‘കാര്‍ബൈഡ് ഗണ്ണുകള്‍’ അവിടുത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പരസ്യമായി വിറ്റഴിക്കപ്പെട്ടു. ഈ ഉപകരണങ്ങള്‍ അനധികൃതമായി വിറ്റതിന് വിദിഷ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. മിശ്ര പറഞ്ഞു, ‘ഉടന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കാര്‍ബൈഡ് ഗണ്ണുകള്‍ വില്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.’ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഈ ഗ…

    Read More »
  • തേജസ്വി യാദവ് മഹാഗത്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രിയാകും ; അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് – ആര്‍ജെഡിയുമായി സൗഹൃദ പോരാട്ടവും നടത്തും

    പാറ്റ്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് എതിരേയുള്ള മഹാഗത്ബന്ധന്‍ സഖ്യം അന്തിമ തീരുമാനമായി. മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനെ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു. നേതൃനിരയെ മഹാഗത്ബന്ധന്‍ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. പട്‌നയില്‍ നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് മഹാഗത്ബന്ധന്‍ പാര്‍ട്ടികള്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ബ്ലോക്കിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച അശോക് ഗെലോട്ട് ഭാരതീയ ജനതാ പാര്‍ട്ടി എന്തുകൊണ്ടാണ് അവരുടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതെന്ന് ചോദിച്ചു. ബീഹാറിലെ പ്രതിപക്ഷ സഖ്യത്തില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐ (എംഎല്‍), സിപിഐ, സിപിഎം, മുകേഷ് സഹാനിയുടെ വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) എന്നിവ ഉള്‍പ്പെടുന്നു. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് നവംബര്‍ 6 നും 11 നും വോട്ടെടുപ്പ് നടക്കും, വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. നിയമസഭയിലെ 243 സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും യഥാക്രമം 143…

    Read More »
  • ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു

    വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു. പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ്…

    Read More »
  • ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറി ; ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍

    ഇന്‍ഡോര്‍: ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറിയത്. പരിക്കേറ്റവരെ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി പറയപ്പെടുന്ന തുറ, കലാംഗി ടീമുകള്‍ തമ്മിലുള്ള കടുത്ത മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി, ഈ ആചാരം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. കാതടപ്പിക്കുന്ന ഡ്രമ്മുകളുടെയും ചുഴലിക്കാറ്റിന്റെയും ശബ്ദങ്ങള്‍ക്കിടയില്‍, യോദ്ധാക്കള്‍ വെടിമരുന്ന് നിറച്ച ഉണങ്ങിയതും പൊള്ളയായതുമായ പഴങ്ങള്‍ – കത്തുന്ന ഹിംഗോട്ടുകള്‍ – വയലിലുടനീളം എറിഞ്ഞു, ഉത്സവ അന്തരീക്ഷത്തെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. ഗൗതംപുരയിലെ തുറ ടീമും റൂഞ്ചിയിലെ കലാംഗി ടീമും തമ്മില്‍ നടന്ന ഹിംഗോട്ടുകളുടെ പോരാട്ടം, ദേവനാരായണ ക്ഷേത്രത്തിന് സമീപം ഇരുപക്ഷവും ഏകദേശം 200 അടി അകലത്തില്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ആരംഭിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച്, കൈകളില്‍ പരിചകളും തോളില്‍ ഹിംഗോട്ടുകള്‍ തൂക്കിയിട്ടും, യോദ്ധാക്കള്‍ മുളങ്കമ്പുകള്‍ കത്തിച്ച് എതിരാളികള്‍ക്ക് നേരെ ജ്വലിക്കുന്ന…

    Read More »
  • ഏഷ്യാ കപ്പ് വിജയം: ഒടുവില്‍ രക്ഷയില്ലാതെ മൊഹ്സിന്‍ നഖ്വി ഒടുവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു; വിവാദത്തില്‍ ബിസിസിഐയുടെ പരാതിക്ക് മൊഹ്സിന്‍ നഖ്വിയുടെ മറുപടി നല്‍കി

    ഏഷ്യാ കപ്പ് 2025 ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ നിന്ന് ട്രോഫി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ട്രോഫി കൈമാറാന്‍ വിസമ്മതിക്കുന്ന നഖ്‌വി ഒടുവില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി എത്തുകയും ബിസിസിഐ യുടെ കത്തിന് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഏഷ്യാകപ്പ് ഇപ്പോഴും ദുബായിലെ നഖ്‌വിയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫി ഇന്ത്യന്‍ ടീമിന് നേരിട്ട് മാത്രമേ കൈമാറുകയുള്ളൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസിഐ വിസമ്മതിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ കൂടിയായ നഖ്വി, ബിസിസിഐയുടെ ഔദ്യോഗിക പരാതി കത്തിന് മറുപടി നല്‍കി. തന്റെ ഔദ്യോഗിക മറുപടിയില്‍, സെപ്റ്റംബര്‍ 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് ബിസിസിഐ തനിക്കെഴുതിയ കത്ത് ലഭിച്ച കാര്യം നഖ്വി അംഗീകരിച്ചു. ഏഷ്യാ…

    Read More »
  • സമോസയുടെ പേരില്‍ കുട്ടികള്‍ തമ്മില്‍തര്‍ക്കം, പരിഹരിക്കാന്‍ ചെന്ന 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു ; യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു 

    പാറ്റ്‌ന: സമോസയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസ്സുള്ള ഒരു കര്‍ഷകനെ യുവതി വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കൗലോദിഹാരി ഗ്രാമവാസിയായ ചന്ദ്രമ യാദവ് ഞായറാഴ്ചയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. കൗലോദിഹാരി ഗ്രാമത്തിലെ ഒരു കുട്ടി സമോസ വാങ്ങാന്‍ പോയപ്പോള്‍, മറ്റ് ചില കുട്ടികള്‍ ഭക്ഷണ സാധനം തട്ടിപ്പറിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്്. ഇത് കുട്ടികളുടെ കളിയായി കണ്ട ചന്ദ്രമ യാദവ് അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി സമോസ കടയിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം മറ്റ് ഗ്രാമവാസികളോടും സംസാരിക്കാന്‍ തുടങ്ങി, എന്നാല്‍ ഇതിനിടെ വാക്ക് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, ഒരു യുവതി വാളെടുത്ത് യാദവിന്റെ തലയ്ക്ക് വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഉടന്‍ നടപടി…

    Read More »
  • മരണം മുന്നിൽ കണ്ടപ്പോഴും പൊന്നുമോൾക്കു പൊള്ളലേൽക്കാതിരിക്കാൻ അവളെ ആ അച്ഛനും അമ്മയും അവളെ പൊതിഞ്ഞുപിടിച്ചിരുന്നു, പക്ഷെ… നവി മുംബൈയിലെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിലേക്ക് കയറിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ…

    മുംബൈ: ചുറ്റും ആളിപ്പടരുന്ന തീ എന്തുചെയ്യണമെന്ന് അറിയാതെ പകച്ച് ഒരു കൂട്ടം ആൾക്കാർ… ഇതിനിടയിൽ 12ാം നിലയിൽ മലയാളി കുടുംബം താമസിച്ച ഫ്ലാറ്റ് തുറന്നപ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങുന്നതായിരുന്നു. മരണം മുന്നിൽ കണ്ടപ്പോഴും ആ അച്ഛനും അമ്മയും ആറുവയസുകാരിയെ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടായിരുന്നു. തന്റെ പൊന്നു മകളെങ്കിലും രക്ഷപ്പെടാൻ, അവളുടെ ശരീരത്തിൽ പൊള്ളലേൽക്കാതിരിക്കാൻ. എന്നാൽ ആ മാതാപിതാക്കളുടെ ശ്രമം വിഭലമായി… പാർപ്പിട സമുച്ചയത്തിലെ 12–ാം നിലയിലുണ്ടായ തീപിടിത്തത്തിൽ തിരുവനന്തപുരം ചിറയിൻകീഴ് പണ്ടകശാലയ്ക്കു സമീപം ആൽത്തറമൂട് നന്ദനത്തിൽ രാജൻ–വിജയ ദമ്പതികളുടെ മകൾ പൂജ (39), ഭർത്താവ് ചെന്നൈ സ്വദേശി സുന്ദർ ബാലകൃഷ്ണൻ(42) മകൾ വേദിക (6) എന്നിവരും തൊട്ടടുത്ത ഫ്ലാറ്റിലെ കമല ജെയിനുമാണ് (84) മരിച്ചത്. അതേസമയം വാതിൽ തുറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിനു മുന്നിലെത്തിയതെന്ന് ഇന്നലെ നവി മുംബൈയിലെ ഫ്ലാറ്റിലെ തീപിടിത്തതിൽ മരിച്ച മലയാളി യുവതി പൂജയുടെ സഹോദരൻ ജീവൻ രാജൻ പറഞ്ഞു. വലിയ പുകയും തീയും ഉള്ള…

    Read More »
  • 11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സം​ഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ

    കൊൽക്കത്ത: രാജ്യത്തെയാകെ ഞെട്ടിച്ച ആർജി കർ യുവ ഡോക്ടറുടെ ബലാത്സംഗത്തിലെ പ്രധാന പ്രതി സഞ്ജയ് റോയിയുടെ അനന്തരവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ചയാണ് ബൊവാനിപൊരേയിലെ വീട്ടിനുള്ളിലെ കബോർഡിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സുരഞ്ജന സിംഗെന്ന 11കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ രണ്ടാനമ്മയേയും അച്ഛനേയും കയ്യേറ്റം ചെയ്തിരുന്നു. സുരഞ്ജനയുടെ പിതാവായ ഭോലാ സിംഗും രണ്ടാനമ്മ പൂജയും ചേർന്ന് കുട്ടിയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് അയൽവാസികൾ ആരോപിക്കുന്നു. നാട്ടുകാർ പൂജയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയാണ് മർദ്ദിച്ചത്. ഭോലാ സിംഗിനെ ചെരിപ്പുകൊണ്ട് മർദ്ദിച്ചതായും ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നുണ്ട്. സ്ഥലത്തെത്തിയ പോലീസാണ് ദമ്പതികളെ നാട്ടുകാരിൽ നിന്ന് രക്ഷിച്ചത്. സഞ്ജയ് റോയിയുടെ സഹോദരി ബബിതയെ ആയിരുന്നു ഭോല സിംഗ് ആദ്യം വിവാഹം ചെയ്തത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ബബിത ജീവനൊടുക്കിയതിന് പിന്നാലെ ബബിതയുടെ ഇളയ സഹോദരിയെ ഭോല സിംഗ് വിവാഹം ചെയ്യുകയായിരുന്നു. ആദ്യ ബന്ധത്തിലുള്ള മകളെയാണ് മരിച്ച നിലയിൽ…

    Read More »
Back to top button
error: