Breaking NewsIndiaLead News

മാതാപിതാക്കള്‍ക്കും ഡോക്ടര്‍മാര്‍ക്കും പേടിസ്വപ്‌നം ; ദീപാവലിക്ക് ‘കാര്‍ബൈഡ് ഗണ്‍’ ഉപയോഗിച്ച് കളിച്ചു; മധ്യപ്രദേശില്‍ 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു ; 122 പേര്‍ ആശുപത്രിയില്‍

ഭോപ്പാല്‍: ഓരോ ദീപാവലിക്കും ചക്രങ്ങള്‍, റോക്കറ്റുകള്‍, പൂത്തിരികള്‍ തുടങ്ങി പുതിയ പടക്ക ട്രെന്‍ഡുകള്‍ ഉണ്ടാകാറുണ്ട്, എന്നാല്‍ ഈ വര്‍ഷത്തെ ഭ്രമം മാരകമായി മാറിയിരിക്കുന്നു. കുട്ടികള്‍ ഏറ്റവും പുതിയ ദീപാവലി ‘മസ്റ്റ്-ഹാവ്’ എന്ന് വിളിക്കുന്ന ‘കാര്‍ബൈഡ് ഗണ്‍’ അഥവാ ‘നാടന്‍ പടക്ക തോക്ക് വലിയ പേടിസ്വപ്‌നമായി. കേവലം മൂന്ന് ദിവസത്തിനുള്ളില്‍, മധ്യപ്രദേശിലുടനീളം 122-ല്‍ അധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു, ഇതില്‍ 14 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് വിദിഷ ജില്ലയിലാണ്. ഒക്ടോബര്‍ 18-ന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഈ നാടന്‍ ‘കാര്‍ബൈഡ് ഗണ്ണുകള്‍’ അവിടുത്തെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ പരസ്യമായി വിറ്റഴിക്കപ്പെട്ടു. ഈ ഉപകരണങ്ങള്‍ അനധികൃതമായി വിറ്റതിന് വിദിഷ പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.കെ. മിശ്ര പറഞ്ഞു, ‘ഉടന്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കാര്‍ബൈഡ് ഗണ്ണുകള്‍ വില്‍ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.’

Signature-ad

ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഈ ഗ ണ്ണു കള്‍ കാരണം പരിക്കേറ്റ കുട്ടികളെക്കൊണ്ട് കണ്ണുരോഗ വാര്‍ഡുകള്‍ നിറഞ്ഞിരിക്കു കയാ ണ്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ മാത്രം 72 മണിക്കൂറിനുള്ളില്‍ 26 കുട്ടികളെ യാ ണ് പ്രവേശിപ്പിച്ചത്. ഇത് കളിപ്പാട്ടമല്ലെന്നും സ്‌ഫോടകവസ്തുവാണെന്നും ഡോക്ടര്‍മാര്‍ മാതാ പിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.

പ്ലാസ്റ്റിക് അല്ലെങ്കില്‍ ടിന്‍ പൈപ്പുകള്‍ ഉപയോഗിച്ച്, അതില്‍ വെടിമരുന്ന്, തീപ്പെട്ടിക്കോലു കളുടെ തലകള്‍, കാല്‍സ്യം കാര്‍ബൈഡ് എന്നിവ നിറച്ച്, ഒരു ദ്വാരത്തിലൂടെ തീയിട്ടാണ് കുട്ടികള്‍ ഈ ‘കാര്‍ബൈഡ് ഗണ്‍’ ഉണ്ടാക്കുന്നത്് ്. ഈ മിശ്രിതം കത്തുമ്പോള്‍, അത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും അവശിഷ്ടങ്ങളും കത്തുന്ന വാതകങ്ങളും പുറത്തേക്ക് തെറിപ്പിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നേരിട്ട് മുഖത്തും കണ്ണുകളിലുമാണ് ഏല്‍ക്കു ന്നത്. പ്രാദേശിക മേളകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങ ളില്ലാതെ ഈ ഗണ്ണുകള്‍ ‘മിനി കാനനുകള്‍’ എന്ന പേരിലാണ് വില്‍ക്കുന്നതെന്ന് പോലീസ് പറയുന്നു.

Back to top button
error: