Breaking NewsCrimeIndiaLead News

ആന്ധ്രാപ്രദേശില്‍ ഞെട്ടിപ്പിക്കുന്ന സംഭവം ; 20 രൂപയുടെ പേരില്‍ ‘മദ്യപിച്ച’ കൗമാരക്കാരന്‍ സഹപാഠിയുടെ കഴുത്തറുത്തു, ഒമ്പതാംക്ലാസുകാരന്‍ അതേബ്‌ളേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു

വിശാഖപട്ടണം: മദ്യലഹരിയില്‍ 14 കാരന്‍ സഹപാഠിയുടെ കഴുത്ത് ബ്്‌ളേഡ് ഉപയോഗിച്ചു അറുത്തു. 20 രൂപ ആവശ്യപ്പെട്ടത് നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ മദ്യലഹരിയിലായിരുന്നെന്ന് പറയപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഗോത്രവര്‍ഗ്ഗ കായിക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്്. പക്ഷേ കഴുത്തില്‍ അഞ്ച് തുന്നലുകള്‍ ഇട്ടതായും അധികൃതര്‍ അറിയിച്ചു. സഹപാഠിയുടെ കഴുത്തറുത്ത ശേഷം ഭയത്താല്‍ ഇയാള്‍ സ്വയം കഴുത്തറുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് നിസ്സാരമായ മുറിവേല്‍ക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയക്കുകയും ചെയ്തു.

Signature-ad

പ്രതിയായ കൗമാരക്കാരന് മദ്യം ഉള്‍പ്പെടെയുള്ള ദുശ്ശീലങ്ങള്‍ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച (ഒക്ടോബര്‍ 22) മദ്യപിച്ച ശേഷം പ്രതിയായ കൗമാരക്കാരന്‍ അരക്കു ഗ്രാമത്തില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്ത്, അവന്‍ തന്റെ ആറ് സഹപാഠികളെ കണ്ടു. അവരോട് അവന്‍ 20 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍, ഒരാളെ ആക്രമിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു.

‘ഭാഗ്യവശാല്‍, മുറിവ് അത്ര ആഴത്തിലല്ലാത്തതിനാല്‍, അവന്റെ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല. അവന്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അരക്കു താഴ്വര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല റാവു പറഞ്ഞത്, അന്വേഷണം പൂര്‍ത്തിയായാല്‍ പ്രതിയെ ഒരു ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: