India

  • യുപിയില്‍ നിയമവാഴ്ച തകര്‍ന്നു; ഈ രീതി തുടര്‍ന്നാല്‍ പിഴ ചുമത്തേണ്ടിവരും; വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം

      ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ചില കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം തിരികെ നല്‍കാത്ത കേസും ഇക്കൂട്ടത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ വ്യക്തവും പൂര്‍ണ്ണവുമായ രേഖകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അടുത്തമാസമാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രിംകോടതിയില്‍ നിന്ന് നേരിടുന്നത്. നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. വീടുകള്‍ പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, 60 ലക്ഷം നഷ്ടപരിഹാരവും വിധിച്ചിരുന്നു. 2021ല്‍ പ്രയാഗ് രാജിലെ…

    Read More »
  • പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ അമ്മൂമ്മയ്ക് അയച്ചുകൊടുത്ത ബാഡ്മിന്റൺ പരിശീലകൻ അറസ്റ്റിൽ

    ബെംഗളൂരു ∙ ഹുളിമാവിൽ 16 കാരിയെ പീഡിപ്പിച്ച കേസിൽ ബാഡ്മിന്റൻ പരിശീലകനെ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബാലാജി സുരേഷ് (27) ആണ് അറസ്റ്റിലായത്. 2 വർഷമായി ബാലാജിയുടെ കീഴിൽ പരിശീലനം നടത്തുന്ന പെൺകുട്ടിയെ വീട്ടിൽവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് മൊഴി.പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവരുടെ അമ്മൂമ്മയ്ക്ക് വാട്സാപ്പിൽ അയച്ച് കൊടുത്തെന്നും പരാതിയിലുണ്ട്. മറ്റു ചില കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും ഇയാളുടെ ഫോണിൽനിന്ന് കണ്ടെടുത്തതായി ഹുളിമാവ് പൊലീസ് പറഞ്ഞു.

    Read More »
  • കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക്ക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാം – മോഹന്‍ ഭാഗവത്

    ന്യൂഡല്‍ഹി:കാവി കൊടിയെ അംഗീകരിക്കുകയും ‘ഭാരത് മാതാ കീ ജയ്’ വിളിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക് ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. കാവി കൊടിയെ അംഗീകരിക്കുക എന്നതാണ് രണ്ടാമത്തെ നിബന്ധന. ഈ രണ്ട് നിബന്ധനകളും അംഗീകരിക്കുന്ന, മുസ്ലിങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുക്കാമെന്നാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയത്.നാലുദിവസത്തെ വാരാണസി സന്ദര്‍ശനത്തിനിടയില്‍ മോഹന്‍ ഭാഗവത്, ലജ്പത് നഗര്‍ കോളനിയിലെ ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചിരുന്നു. ഇവിടെവെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിനാണ്, മുസ്‌ലിങ്ങള്‍ക്കും ശാഖയില്‍ പങ്കെടുക്കാമെന്ന് ഭാഗവത് പറഞ്ഞത്. എന്നാല്‍, ശാഖകളില്‍ വരുന്നവര്‍ക്ക് ഭാരത് മാതാ കീ ജയ് വിളിക്കാന്‍ ശങ്ക ഉണ്ടാകരുത്. അതുപോലെ കാവിക്കൊടിയെ ആദരിക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ മതാചാരങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യക്കാരുടെ സംസ്‌കാരം ഒന്നാണ്. എല്ലാ വിശ്വാസത്തില്‍പ്പെട്ടവര്‍ക്കും ജാതിയില്‍ പെട്ടവര്‍ക്കും ആര്‍എസ്എസ് ശാഖകളിലേക്ക് എത്താം. ജാതിവിവേചനം അവസാനിപ്പിച്ച് ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

    Read More »
  • രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ നടപടി വേണം: നിര്‍ണായക പരാമര്‍ശങ്ങളുമായി കര്‍ണാടക ഹൈക്കോടതി; മതങ്ങളുടെ വ്യക്തി നിയമങ്ങളില്‍ സ്ത്രീകളോടു വിവേചനം; നിരീക്ഷണം മുസ്ലിം സ്വത്തു വിഭജനത്തിലെ തര്‍ക്കത്തില്‍

    ബംഗളൂരു: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ നടപടിയുണ്ടാവണമെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണഘടനയുടെ ആമുഖം നടപ്പാവാന്‍ ഏക സിവില്‍കോഡ് അനിവാര്യമാണെന്ന് ജസ്റ്റിസ് ഹഞ്ചാറ്റെ സഞ്ജീവ് കുമാര്‍ പറഞ്ഞു. വിവിധ മതങ്ങള്‍ക്ക് വിവിധ വ്യക്തി നിയമങ്ങളാണെന്നും അവ സ്ത്രീകളോട് വിവേചനം കാണിക്കുകയാണെന്നും സ്ത്രീകളെ വേര്‍തിരിക്കുകയാണെന്നും ജഡ്ജി നിരീക്ഷിച്ചു. ‘ഹിന്ദു നിയമപ്രകാരം ഒരു കുടുംബത്തിലെ മകനും മകള്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. കൂടാതെ ഭാര്യക്കും ഭര്‍ത്താവിനും തുല്യമായ അവകാശമുണ്ട്. എന്നാല്‍, മുഹമ്മദന്‍ നിയമത്തില്‍ ഇത്തരം തുല്യത പ്രതിഫലിക്കുന്നില്ല. അതിനാല്‍ ഏക സിവില്‍കോഡ് നടപ്പാക്കി ഈ പ്രശ്നം പരിഹരിക്കണം.”-കോടതി പറഞ്ഞു. ഒസ്യത്ത് എഴുതാതെ മരിച്ച അബ്ദുല്‍ ബഷീര്‍ ഖാന്‍ എന്നയാളുടെ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തിലെ കേസാണ് കോടതി പരിശോധിച്ചത്. അബ്ദുല്‍ ബഷീര്‍ ഖാന് പാരമ്പര്യമായി ലഭിച്ചതും സ്വന്തമായി സമ്പാദിച്ച സ്വത്തും കേസിന്റെ വിഷയമാണ്. അബ്ദുല്‍ ബഷീര്‍ ഖാന്റെ മരണശേഷം മക്കള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായി. മകളായ ഷഹ്നാസ് ബീഗമാണ് ഭര്‍ത്താവ് സിറാജുദ്ദീന്‍ മാക്കി മുഖേനെ കോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്.…

    Read More »
  • വെല്‍ക്കം മുഫാസ! നെറ്റ്‌സില്‍ തീപാറിച്ച് ബുമ്രയുടെ യോര്‍ക്കറുകള്‍; ബംഗളുരുവിനു മുന്നറിയിപ്പായി വീഡിയോ പുറത്തുവിട്ട് മുംബൈ: കഴിഞ്ഞ സീസണ്‍ നഷ്ടമായതിന്റെ കേടു തീര്‍ക്കുമോ?

    മുംബൈ: തുടര്‍തോല്‍വികള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു. പുറത്തെ പരുക്കിനുശേഷം വിശ്രമത്തിലായിരുന്ന ബുമ്ര ഇന്നലെ മുംബൈ ടീമിനൊപ്പം ചേര്‍ന്നു. ഇന്നു ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുമ്ര കളിക്കുമെന്ന് മുഖ്യപരിശീലകന്‍ മഹേള ജയവര്‍ധനെ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ തോളിനു പരുക്കേറ്റ ബുമ്ര ഈ വര്‍ഷം ജനുവരി 5 മുതല്‍ ചികില്‍സയിലും വിശ്രമത്തിലുമായിരുന്നു. https://twitter.com/i/status/1908862322925531259 ബുമ്ര ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം നടത്തുന്ന വിഡിയോ മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിശീലനത്തിനിടെ ബാറ്ററുടെ നിലതെറ്റിച്ച് തകര്‍പ്പന്‍ യോര്‍ക്കറില്‍ സ്റ്റംപ് പിഴുതെടുക്കുന്ന ബുമ്രയുടെ ദൃശ്യമാണ് ടീം പങ്കുവച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇതുവരെ നാലു മത്സരങ്ങള്‍ക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്, വിജയം നേടാനായത് ഒരേയൊരു മത്സരത്തില്‍ മാത്രമാണ്. ആകെ രണ്ടു പോയിന്റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. കഴിഞ്ഞവര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത മുംബൈ താരവും ബുമ്രയായിരുന്നു. ഞായറാഴ്ച നെറ്റ്‌സില്‍ കളിക്കുമ്പോഴും ട്രെന്‍ഡ് ബോള്‍ട്ടിനും സാന്റനര്‍ക്കും കാണ്‍ ശര്‍മയ്‌ക്കൊപ്പവും പന്തെറിഞ്ഞിരുന്നു. ബൗളിംഗ് കോച്ച്…

    Read More »
  • ചില പ്രശ്‌നങ്ങളുണ്ട്, അതു പരിഹരിക്കണം: ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിയെ ഉന്നമിട്ട് എം.എ. ബേബി; ഇന്ത്യ മുന്നണിക്കു കല്ലുകടിയായി ആദ്യ പ്രതികരണം

    മധുര: ഇന്ത്യ മുന്നണിയില്‍ ഇടതുപാര്‍ട്ടികളുടെ ശബ്ദമാകേണ്ട എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം കടുപ്പിച്ചത് മുന്നണിയില്‍ കല്ലുകടിയാകുന്നു. ദേശീയ തലത്തില്‍ വിലയിരുത്തേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്ന ആമുഖത്തോടെയാണു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇടതു സര്‍ക്കാരിനെ നയിക്കുന്ന പിണറായി വിജയനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. വിശാലാടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനൊപ്പമാണു സിപിഎം എങ്കിലും ഇക്കാര്യം മറന്നുകൊണ്ട് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട് എന്നുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യമുയര്‍ത്തിയാണു വിമര്‍ശനം. ലോക്‌സഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്ന രാഹുല്‍ ഗാന്ധി ഉത്തരവാദിത്വത്തോടെ പ്രതികരിക്കണം. സിപിഎമ്മിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്നു തിരിച്ചറിഞ്ഞിട്ടും, ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടും രാഹുല്‍ ഗാന്ധി പ്രചാരണ വേദികളിലെല്ലാം ‘എന്തുകൊണ്ടു പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല’ എന്ന ചോദ്യമുന്നയിച്ചു. കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെതിരേ അന്വേഷണം നടത്താത്ത കാര്യം ഉന്നയിച്ചായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍- ബേബി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യ മുന്നണി യോഗം…

    Read More »
  • കോളേജ് ‘ഫെയര്‍വെല്‍’ പരിപാടിയില്‍ ചിരിച്ചുല്ലസിച്ച് സംസാരം; എല്ലാവരും പൊട്ടിച്ചിരിക്കുന്നതിടെ കുഴഞ്ഞുവീണ് വര്‍ഷ; ഞെട്ടല്‍ മാറാതെ കൂട്ടുകാരും അദ്ധ്യാപകരും

    മുംബൈ: കോളേജിലെ ഫെയര്‍വെല്‍ പരിപാടിയില്‍ ഉല്ലാസവതിയായി ചിരിച്ചുസംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാര്‍ഥിനി മരിച്ചു. 20 കാരി വര്‍ഷ ഘരാട്ടാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയില്‍, ആര്‍.ജി.ഷിന്‍ഡെ കോളേജിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണം. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും വര്‍ഷ മരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഏതുദിവസമാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല. കോളേജ് പരിപാടിയില്‍, മറാത്തിയിലാണ് വര്‍ഷ പ്രസംഗിച്ചത്. സംസാരത്തിനിടെ വര്‍ഷയും കാണികളും ചിരിക്കുന്നത് കാണാം. പതിയെ വര്‍ഷയുടെ സംസാരം പതുക്കെയാവുന്നതും അവള്‍ കുഴഞ്ഞുവീഴുന്നതുമാണ് കാണുന്നത്. കാണികളില്‍ ചിലര്‍ വര്‍ഷയുടെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ ഉണ്ട്. എട്ടുവയസ് പ്രായമുള്ളപ്പോള്‍ വര്‍ഷയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും മരുന്ന് കഴിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. അതേസമയം, വര്‍ഷ മരുന്ന് കഴിച്ചിരുന്നുവെന്നും ഫെയര്‍വെല്‍ ദിവസം നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അമ്മാവന്‍ പറയുന്നു. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു വര്‍ഷയെന്നും ഈ വേദന മാറുകയില്ലെന്നും കോളജ് അധികൃതര്‍ കുറിപ്പില്‍…

    Read More »
  • വിലയിടിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട്! 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനം; ഒരു സ്ഥാനം വീണ്ടും താഴേക്ക്; മാര്‍ക്കിട്ടത് വ്യക്തിസ്വാതന്ത്ര്യം മുതല്‍ ഇരട്ടപൗരത്വംവരെ പരിഗണിച്ച്; മുന്നില്‍ അയര്‍ലന്‍ഡ്; മുസ്ലിം തീവ്രവാദികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഏറ്റവും പിന്നില്‍

    ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡിന്റെ കുതിപ്പ്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ‘നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്’ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. എന്നാല്‍, ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ നില ഇക്കാര്യത്തില്‍ ഒന്നുകൂടി പരുങ്ങലിലായി. ആകെ 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുസ്ഥാനംകൂടി പിന്നിലായി. ആഫ്രിക്കന്‍ രാജ്യമായ കോമോറസുമായി ഈ സ്ഥാനം പങ്കിടുന്നു. ഇന്ത്യക്ക് ആകെ ലഭിച്ചത് 47.5 സ്‌കോറാണ്. മൊസാംബിക്കിനാണ് 147-ാം റാങ്ക്. കഴിഞ്ഞ ജനുവരിയില്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 80ല്‍നിന്ന് 85 ലേക്ക്…

    Read More »
  • തോല്‍വിയാണെങ്കിലും ‘തല’ തുടരും! ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത നിഷേധിച്ച് ഹെഡ് കോച്ച്; ഭാര്യയും മാതാപിതാക്കളും കളികാണാന്‍ എത്തിയതില്‍ വന്‍ ഊഹാപോഹങ്ങള്‍; ഗാലറിയില്‍നിന്നുള്ള വീഡിയോയും വൈറല്‍

    ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ധോണി വിരമിക്കുന്നെന്ന എല്ലാ ഊഹാപോഹങ്ങളും തള്ളി ചൈന്നെയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്്. അദ്ദേഹം ഇപ്പോഴും സ്‌ട്രോംഗ് ആണ്. ഡല്‍ഹി ക്യാപ്പിറ്റലിനെതിരേയുള്ള തോല്‍വിക്കു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ തുടര്‍ച്ചയായി തോല്‍വികള്‍ ഏറ്റുവാങ്ങുകയാണു ചെന്നൈ. ഇന്നലെ അക്‌സര്‍ പട്ടേലിന്റെ ഡല്‍ഹിക്കെതിരേ 17 റണ്‍സിനാണു തോറ്റത്. ഇക്കുറിയും റിതുരാജ് ഗെയ്ക്ക്‌വാദിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് സംഘം അമ്പേ പരാജയപ്പെട്ടു. 184 റണ്‍സ് ഫോളോ ചെയ്തിറങ്ങിയ ടീം ഇക്കുറിയും നിരാശപ്പെടുത്തി. ഡല്‍ഹിയും ചെന്നൈയും തമ്മിലുള്ള മത്സരം തുടങ്ങുന്നതിനുമുമ്പേ വലിയ ഊഹാപോഹങ്ങള്‍ ഗാലറിയില്‍നിന്നു പ്രചരിച്ചിരുന്നു. ധോണി കളിക്കുശേഷം തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു ഇത്. മാതാപിതാക്കളും ഭാര്യയും മകളുമെത്തിയതോടെ ഇത് ഇരട്ടിയായി. ധോണിയുടെ പിതാവ് പാന്‍ സിങ് ധോണിയും അമ്മ ദേവകി ദേവിയും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മല്‍സരം കാണുന്ന ദൃശ്യങ്ങള്‍ വൈറലാണ്.   https://twitter.com/i/status/1908518388155953242 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണെങ്കിലും ആദ്യമായാണ് ഒരു ഐപിഎല്‍ മല്‍സരം…

    Read More »
  • പരീക്ഷയിലെ രണ്ട് ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന് എബിവിപി; ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്; നടപടി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റിയുടേത്; ചൊടിപ്പിച്ചത് ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദങ്ങള്‍; അധ്യാപികയുടേത് ദേശവിരുദ്ധ ആശയധാരയെന്നും സംഘടന

    ന്യൂഡല്‍ഹി: പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വനിതാ പ്രഫസര്‍ക്ക് ഉത്തരക്കടലാസ് തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക്. മീററ്റിലെ കോളജ് അധ്യാപകനെയാണു ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീററ്റിലെ കോളജിലെ അധ്യാപികയ്ക്കാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ഇടപെടലില്‍ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. സീമ പന്‍വാര്‍ എന്ന അധ്യാപിക തയാറാക്കിയ ചോദ്യങ്ങളില്‍ ദേശവിരുദ്ധ കാര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം. ഉത്തര്‍പ്രദേശ്് സര്‍ക്കാരിന്റെ കീഴിലുള്ള ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിക്കാണ് എബിവിപി പരാതി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും പ്രമുഖ യൂണിവേഴ്‌സിറ്റിയാണിത്. പരാതിക്കു പിന്നാലെ ഇവരെ ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത കാലത്തേക്കു ഡീബാര്‍ ചെയ്‌തെന്നു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ പറഞ്ഞു. എംഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടാണു വിവാദം ഉയര്‍ന്നത്. ‘സ്‌റ്റേറ്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തിയ പരീക്ഷയാണു എബിവിപി വിവാദമാക്കിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടാണു രണ്ടു ചോദ്യമെന്നതാണ് എബിവിപിയെ ചൊടിപ്പിച്ചത്. സമൂഹത്തില്‍നിന്നു…

    Read More »
Back to top button
error: