India

  • എന്‍ജിനീയറിംഗ് കൗതുകമായി പാമ്പന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും; 100 വര്‍ഷം ആയുസ്; ഏറെ നാളുകള്‍ക്കുശേഷം രാമേശ്വരത്തേക്ക് ട്രെയിന്‍ പായും; നിര്‍മാണം ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍

      ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും. എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്പോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്.   പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്പുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്പോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും. പുതിയ…

    Read More »
  • കുംഭമേള നടക്കുന്ന സ്ഥലത്തിന് വഖഫ് അവകാശം ഉന്നയിച്ചെന്ന് യോഗി ആദിത്യനാഥ്; വഖഫ് ബില്‍ പാസായതിനു പിന്നാലെ പഴയ ആരോപണം ആവര്‍ത്തിച്ചു; പൊളിച്ച് മാധ്യമ പ്രവര്‍ത്തകര്‍; ബോര്‍ഡ് പഴികേട്ടത് അവര്‍ അറിയാത്ത കാര്യത്തിന്‌

    ലക്‌നൗ: പതിനാലു മണിക്കൂര്‍ നീണ്ട വാഗ്വാദത്തിനൊടുവില്‍ രാജ്യസഭയിലും വഖഫ് (അമന്റ്‌മെന്റ്) ബില്‍ പാസായതിനു പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണയുമായി എത്തിയിരുന്നു. വഖഫ് ബോര്‍ഡ് മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നു ചൂണ്ടിക്കാട്ടിയാണു നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഉറച്ച പിന്തുണ നല്‍കിയത്. ഇതോടൊപ്പം 2025ലെ മഹാ കുംഭമേള നടന്ന സ്ഥലവും തങ്ങളുടേതാണെന്ന ആരോപണവുമായി വഖഫ് ബോര്‍ഡ് എത്തിയിരുന്നെന്നും യോഗി ആദിത്യ നാഥ് അവകാശപ്പെട്ടു. ‘മഹാകുംഭമേളയുടെ തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ വഖഫ് ബോര്‍ഡ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ചു. പ്രയാഗ്‌രാജിലെ ഭൂമി വഖഫ് ബോര്‍ഡിന്റെയാണെന്നും ബോര്‍ഡ് ഇപ്പോള്‍ മാഫിയയെപ്പോലെയാണു പെരുമാറുന്നതെന്നും’ യോഗി പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍പോലും അവകാശവുമായി എത്തുന്നത് ഒരിക്കലും ക്ഷമയോടെ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗിയുടെ പ്രതികരണം ജനുവരി അഞ്ചിനു പുറത്തിറങ്ങിയ നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെലിവിഷന്‍ ചാനലുകളും പ്രധാന്യത്തോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. കുംഭമേളയ്ക്കു 45 ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു യോഗിയുടെ ആരോപണം. #WATCH | Prayagraj, UP |…

    Read More »
  • പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി സമ്മാനിച്ച് രാജസ്ഥാന്‍; ശരാശരിയെന്ന് വിമര്‍ശകര്‍ മാര്‍ക്കിട്ട ടീമിനെ വച്ച് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ കളി; ബൗളര്‍മാര്‍ക്കും കൈയടി

      മുല്ലൻപൂർ:  ഇന്ത്യൻ പ്രീമിയർ ലീഗിൽ കോടികളുടെ പണക്കിലുക്കവുമായെത്തിയ പഞ്ചാബ് കിങ്സിന് സീസണിൽ ആദ്യത്തെ തോൽവി സമ്മാനിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ്. തുടർച്ചയായ മൂന്നാം വിജയം തേടിയെത്തിയ പഞ്ചാബ് കിങ്സിനെ 50 റൺസിനാണു രാജസ്ഥാൻ തകർത്തുവിട്ടത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ആദ്യ മത്സരങ്ങൾക്കു പിന്നാലെ ശരാശരിയെന്ന് വിമർശകർ മാർക്കിട്ട ടീമിനെ വച്ചാണ് സഞ്ജു സാംസണെന്ന ക്യാപ്റ്റൻ ലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് മോഹിച്ച താരങ്ങളെയെല്ലാം വാങ്ങിയ പഞ്ചാബിന് ഇരുട്ടടി നൽകിയത്. 41 പന്തിൽ 62 റൺസെടുത്ത നേഹൽ വധേരയാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 21 പന്തിൽ 30 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെല്ലും തിളങ്ങി.മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് ബാറ്റിങ് നിര വിറച്ചുകൊണ്ടാണു തുടങ്ങിയത്. ജോഫ്ര ആർച്ചറുടെ ആദ്യ പന്തിൽ തന്നെ പ്രിയാൻഷ് ആര്യ ബോൾഡായി. ഇതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (10) വീണതോടെ പഞ്ചാബ് പ്രതിരോധത്തിലായി.…

    Read More »
  • പ്രണയിച്ച് വിവാഹം കഴിച്ചു, ഭാര്യയും വീട്ടുകാരും മതംമാറാന്‍ ഭീഷണിപ്പെടുത്തുന്നു; പൊലീസ് സംരക്ഷണം തേടി യുവാവ്

    ലക്നൗ: ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് തന്നെയും കുഞ്ഞിനെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവാവ്. ഉത്തര്‍പ്രദേശിലെ ബുദൗണില്‍ നിന്നുള്ള ഇരുപത്തിനാലുകാരനായ രാജ്കുമാര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരും പൊലീസും സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് രാജ്കുമാര്‍ അഭ്യര്‍ത്ഥിച്ചു. മീര സരായിയില്‍ താമസിക്കുന്ന രാജ്കുമാര്‍ വ്യാപാരിയാണ്. ഇയാള്‍ ഷേഖുപൂരില്‍ നിന്നുള്ള അഫ്രോസ് എന്ന സ്ത്രീയുമായി പ്രണയത്തിലായി. തുടര്‍ന്ന് രാജ്കുമാറിന്റെ മാതാപിതാക്കളെ അറിയിക്കാതെ, അഫ്രോസിന്റെ കുടുംബം ഒരുക്കിയ സ്റ്റാമ്പ് പേപ്പര്‍ കരാര്‍ വഴിയാണ് വിവാഹം നടന്നത്. എന്നിരുന്നാലും വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടുകാര്‍ മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയെന്ന് രാജ്കുമാര്‍ അവകാശപ്പെടുന്നു. ‘അവര്‍ എന്നെ പള്ളിയിലേക്ക് കൊണ്ടുപോയി, നിര്‍ബന്ധിച്ച് നമസ്‌കരിപ്പിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു, മതം മാറ്റാന്‍ ഭീഷണിപ്പെടുത്തി. ഒടുവില്‍ ഞാന്‍ വിവാഹമോചനം നേടി’ – യുവാവ് ആരോപിച്ചു. ഭാര്യയുമായി പിന്നീട് അനുരഞ്ജനത്തിലെത്തുകയും ഹിന്ദു ആചാര പ്രകാരം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന്…

    Read More »
  • ബസൂക്കയ്ക്ക് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം:മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക . മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുംമലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക .ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ മറ്റൊരു…

    Read More »
  • വേറെ വഴിയില്ല; ചെന്നൈ ടീമിന്റെ ‘തല’യായി ധോണിയെത്തും; ഋതുരാജിന്റെ പരിക്ക് മുതലാക്കി ടീം അഴിച്ചു പണിയാന്‍ സിഎസ്‌കെ; ഇതുവരെ നയിച്ചത് 226 മത്സരങ്ങള്‍

    ചെന്നൈ: ഐപിഎലില്‍ എം.എസ്. ധോണി വീണ്ടും ക്യാപ്റ്റന്റെ റോളില്‍ എത്തുമെന്നു സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റന്‍ മാറാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക്ക് ഹസി അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സത്തിനിടെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനു പന്ത് കയ്യിലിടിച്ചു പരുക്കേറ്റിരുന്നു. അടുത്ത മത്സരത്തില്‍ ഋതുരാജ് കളിക്കുമോയെന്ന കാര്യവും സംശയമാണ്. ഋതുരാജ് ഇറങ്ങിയില്ലെങ്കില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താല്‍ക്കാലിക ക്യാപ്റ്റനാകും. ശനിയാഴ്ച രാത്രി എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈ ഡല്‍ഹി പോരാട്ടം. ധോണിയുടെ ക്യാപ്റ്റന്‍സി ഒരിക്കല്‍ കൂടി കാണാമെന്ന മോഹത്തിലാണ് ചെന്നൈയിലെ ധോണിയുടെ ആരാധകര്‍. ഋതുരാജിന്റെ പരുക്ക് ഭേദമാകുന്നത് അനുസരിച്ചാണ് അദ്ദേഹം കളിക്കാനുള്ള സാധ്യതകള്‍. നെറ്റ്‌സില്‍ അദ്ദേഹത്തിന്റെ പരിശീലനം കൂടി കണ്ട ശേഷമാകും തീരുമാനം. ഋതുരാജ് കളിച്ചില്ലെങ്കില്‍ ആരു നയിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല എന്നും ഹസി വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. 226 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചിട്ടുള്ള ധോണി, അഞ്ച് ഐപിഎല്‍ കിരീടങ്ങളും, രണ്ട് ചാംപ്യന്‍സ്…

    Read More »
  • പിളര്‍പ്പിലേക്കോ? വഖഫ് ബില്ലിനു പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പൊട്ടിത്തെറി അവസാനിക്കുന്നില്ല; അഞ്ചാമത്തെ നേതാവും പാര്‍ട്ടി വിട്ടു; നിതീഷിനെ ഇനി ബിജെപിക്ക് ആവശ്യമില്ലെന്ന് പപ്പു യാദവ്

    ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയുവില്‍നിന്ന് അഞ്ചാമത്തെ നേതാവും രാജിവച്ചു. നിതീഷ് കുമാറിനോടുള്ള ശക്തമായ വിമര്‍ശനവുമായി ആദ്യം ലോക്‌സഭാംഗമായ നേതാവാണു പാര്‍ട്ടി വിട്ടത്. ഏറ്റവുമൊടുവില്‍ നദീം അക്തര്‍ ആണ് രാജി സമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക്, തബ്രൈസ് സിദ്ദിഖി അലിഗ്, ദില്‍ഷന്‍ റയീന്‍ എന്നിവരാണ് നേരത്തേ പാര്‍ട്ടി വിട്ടത്. മുഹമ്മദ് ഖാസിം അന്‍സാരി, മുഹമ്മദ് നവാസ് മാലിക് എന്നിവര്‍ പാര്‍ട്ടി അംഗത്വത്തിന് പുറമെ പാര്‍ട്ടിയിലെ തങ്ങളുടെ പദവികളില്‍ നിന്നും രാജിവച്ചിരുന്നു. വഖഫ് ഭേദഗതി ബില്ലിനെതിരേ ജനതാദള്‍(യുണൈറ്റഡ്) പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമുള്ള രാജി എന്നാണ് സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ സിദ്ദിഖി പറഞ്ഞിരിക്കുന്നത്. ‘ജെഡിയു എല്ലായ്പ്പോഴും മതേതരത്വത്തിനും ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നുവെന്നാണ് പറയുന്നത്. എന്നാല്‍, വഖഫ് ബില്ലിന് പിന്തുണ നല്‍കിയതിലൂടെ ആ വിശ്വാസത്തിന് കോട്ടം വന്നിരിക്കുകയാണ്. ഈ…

    Read More »
  • കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജിജെസി) ആദരിച്ചു

    കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ജിജെസി ആദരിച്ചു. ചെയർമാൻ രാജേഷ് റോക്ക്ഡേ, ഐപിസി സയ്യാം മെഹറ, മുൻ ചെയർമാൻമാരായ അശോക് മീനാവാല, ആശിഷ് പെത്തെ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. ദേശീയ നേതാക്കൾ അടക്കമുള്ള വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു. കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, എൻടികെ. ബാപ്പു, സി.എച്ച്. ഇസ്മായിൽ, വിജയകൃഷ്ണാ വിജയൻ, എസ്. സാദിഖ്, ജയചന്ദ്രൻ പള്ളിയമ്പലം, ബെന്നി അഭിഷേകം തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

    Read More »
  • ഉഡായിപ്പിന്റെ ‘കൈലാസം’; ഹിന്ദു രാഷ്ട്രത്തിനായി ബൊളീവിയയില്‍ ഭൂമി കയ്യേറ്റം, 1000 വര്‍ഷത്തെ പാട്ടക്കരാര്‍…

    കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍, ലൈംഗികാതിക്രമം, ലൈംഗികമായി ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയതിന് പിന്നാലെയാണ് 2019ല്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തത്. ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രം എന്ന് സ്വയം പ്രഖ്യാപിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ പ്രതിനിധികള്‍ 2023ല്‍ യുഎന്‍ യോഗത്തില്‍ പങ്കെടുക്കുകയും ലോകമെമ്പാടുമുള്ള നിരവധി നേതാക്കളുമായി ഇടപഴകുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലെ വിശാലമായ ഒരു മത സാമ്രാജ്യം ഉപേക്ഷിച്ച് നിത്യാനന്ദയെ അടുത്തിടെ നിര്‍ഭാഗ്യം പിന്തുടരുന്ന കാഴ്ചയാണ് കാണുന്നത്. കൈലാസയുടെ 20 പ്രതിനിധികളെ കഴിഞ്ഞയാഴ്ച ബൊളീവിയന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ആമസോണിന്റ വിശാലമായ ഭൂപ്രദേശനത്തിനായി തദ്ദേശീയ സംഘടനകളുമായി ചേര്‍ന്ന് 1000 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പിട്ടുകൊണ്ട് ”ഭൂമി കടത്ത്” ആരോപിച്ചാണ് ഈ അറസ്റ്റ്. ബൊളീവിയന്‍ സര്‍ക്കാര്‍ ഈ കരാറുകള്‍ അസാധുവായി പ്രഖ്യാപിക്കുകയും കൈലാസ പ്രതിനിധികളെ ഇന്ത്യ, അമേരിക്ക, സ്വീഡന്‍, ചൈന തുടങ്ങിയ അവരവരുടെ മാതൃരാജ്യങ്ങളിലേക്ക്…

    Read More »
  • നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു; വിട പറഞ്ഞത് ബോളിവുഡിന്റെ ‘ഭാരത് കുമാര്‍’

    മുംബൈ: ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍(87) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങള്‍ കുറച്ചു നാളുകളായി മനോജ് കുമാറിനെ അലട്ടിയിരുന്നു. ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം ഡീകംപെന്‍സേറ്റഡ് ലിവര്‍ സിറോസിസും ഒരു മരണകാരമാണ്. നാളെ രാവിലെയാണ് സംസ്‌കാരം. ദേശസ്‌നേഹം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ‘ഭാരത് കുമാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1937 ലാണ് ഹരികൃഷ്ണന്‍ ഗോസ്വാമി എന്ന മനോജ് കുമാറിന്റെ ജനനം. 1957ല്‍ ‘ഫാഷന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ‘ഉപ്കാര്‍’ (1967), ‘പുരബ് ഔര്‍ പച്ചിം’ (1970), ‘ക്രാന്തി’ (1981) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹത്തിനു ‘ഭരത് കുമാര്‍’ എന്ന വിളിപ്പേരു നേടിക്കൊടുത്തു. ‘മേരാ നാം ജോക്കര്‍’, ‘ഷഹീദ്’, ‘കാഞ്ച് കി ഗുഡിയ’, ‘ഗുംനാം’ എന്നിവ അദ്ദേഹത്തിന്റെ മറ്റു പ്രശസ്ത ചിത്രങ്ങളാണ്. 1972ല്‍ ‘ഷോര്‍’ എന്ന ചിത്രം…

    Read More »
Back to top button
error: