India

  • തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ബസൂക്ക നാളെ എത്തും, ചിത്രത്തിന്റെ സ്റ്റൈലിഷ് പ്രീ റിലീസ് ടീസർ പുറത്ത്

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ പ്രീ റിലീസ് ടീസർ പുറത്ത്. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു സ്റ്റൈലിഷ് ടീസർ ആണ് റിലീസിന് തൊട്ടു മുൻപായി അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. നാളെയാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും,പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വമ്പൻ ആഗോള റിലീസായി എത്തുന്ന ബസൂക്ക കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യുന്നതെന്നാണ് സൂചന. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക…

    Read More »
  • പൊങ്കലിന് ബിഗ് സ്‌ക്രീനിൽ ശക്തി തെളിയിക്കാനൊരുങ്ങി വിജയ്‌യുടെ ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും

    ചെന്നൈ∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ അരയും തലയും മുറുക്കുകയാണ് തമിഴ്നാട്ടിലെ മുന്നണികൾ. അധികാരം നിലനിർത്താൻ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസീവ് അലയൻസ് വമ്പൻ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ നടത്തും. 2026ലെ പൊങ്കൽ തമിഴ്നാട്ടിലെ വിവിധ മുന്നണികൾക്ക് ഇക്കുറി നിർണായകമാകുക രാഷ്ട്രീയം പറയുന്ന സിനിമകളുടെ റിലീസിലൂടെയായിരിക്കും. 2026 പൊങ്കൽ റിലീസിന് ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തവരുന്നത്. ‘ദളപതി’ വിജയ് അവസാനമായി നായകനാകുന്ന ‘ജനനായകൻ’, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ റെ‍ഡ് ജയന്റ്സ് വിതരണം ചെയ്യുന്ന ശിവകാർത്തികേയൻ നായകനാകുന്ന ‘പരാശക്തി’ എന്നീ ചിത്രങ്ങളാണ് 2026 പൊങ്കൽ ക്ലാഷ് റിലീസുകൾ. രാഷ്ട്രീയം കൃത്യമായി പ്രതിപാദിക്കുന്ന ഈ രണ്ടു സിനിമകളും 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഗ് സ്ക്രീനിൽ ശക്തി തെളിയിക്കും.‌ വിജയ്‌യുടെ അവസാന സിനിമയെന്ന നിലയ്ക്ക് യഥാർഥ തമിഴക രാഷ്ട്രീയ വിഷയങ്ങളുമായി ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തിന് ബന്ധമുണ്ടാകാമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പാർട്ടിയായ തമിഴക വെട്രി…

    Read More »
  • പാർട്ടിയിലെ കൊഴിഞ്ഞുപോക്ക്: ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സിപിഎം

    കൊല്ലം: മുഴുവൻസമയ പാർട്ടിപ്രവർത്തനങ്ങൾക്കായി ആകർഷകമായ പ്രതിഫലം നൽകി ‘പ്രഫഷനൽ വിപ്ലവകാരി’കളെ സിപിഎം റിക്രൂട്ട് ചെയ്യുന്നു. പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പാർട്ടി കോൺഗ്രസ് ചർച്ചയിൽ പരാതിപ്പെട്ടിരുന്നു. മുഴുവൻസമയ പ്രവർത്തകർ പ്രഫഷനൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു നിലവിലുള്ളതിനു പുറമേ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണം. ബിജെപിയും ആർഎസ്എസും പിടിമുറുക്കുന്നതായി വിലയിരുത്തിയ പട്ടികവിഭാഗ – ആദിവാസി – വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കും. കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസുണ്ട്. ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു. പ്രവർത്തകർ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണു മധുര പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്.…

    Read More »
  • ഭരണഘടന മികച്ചതാണെങ്കിലും ഭരിക്കുന്നവര്‍ മോശമെങ്കില്‍ ഭരണഘടനയും മോശമാകും; ചരിത്ര വിധിയില്‍ അംബേദ്കറെ ഉദ്ധരിച്ച് സുപ്രീം കോടതി; ‘ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കരുത്, ജനങ്ങളുടെ ഇഷ്ടങ്ങള്‍ ഹനിക്കരുത്; രാജ്യം നിങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ല’: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധിയില്‍ ശ്രദ്ധേയ നിരീക്ഷണങ്ങള്‍

    ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന നപടിക്കെതിരേ സുപ്രീം കോടതിയു െകര്‍ശക്കശമായ താക്കീത്. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരേ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്തു സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയിലെമ്പാടും കാണുന്നു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ നീങ്ങുമ്പോള്‍ ജനങ്ങളുടെ താത്പര്യങ്ങളാണു ഹനിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയമനിര്‍മാണസഭകളെ മാനിക്കണം. അവര്‍ക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിയണം. ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ സുഹൃത്തായും മാര്‍ഗദര്‍ശിയും തത്വചിന്തകനുമായാണു പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചായ്‌വില്‍നിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കുന്നയാളാകരുത്. അദ്ദേഹം ഏറ്റെടുക്കുന്ന ചുമതലയുടെ ഭരണഘടനപരമായ വിശുദ്ധിയാണു കാത്തുസൂക്ഷിക്കേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശങ്ങളുമാണു നല്‍കേണ്ടത്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ചാലക ശക്തിയാകണം ഗവര്‍ണര്‍. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെതിരേ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേ നീങ്ങുമ്പോള്‍…

    Read More »
  • ബില്ലുകളുടെ മുകളില്‍ അടയിരിക്കരുത്; രാഷ്ട്രീയ ഉപകരണമായി മാറരുത്; തമിഴ്‌നാട് ഗവര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തമിഴ്‌നാട് സര്‍ക്കാരിന്റെ പത്തു ബില്ലുകള്‍ ഒറ്റയടിക്കു പാസാക്കി; കേരളത്തിനും നിര്‍ണായകമാകുന്ന വിധി

    ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവര്‍ണക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളില്‍ 3 മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്‍ തീരുമാനം നീട്ടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പര്‍ദീവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. തമിഴ്‌നാട് നിയമസഭ അംഗീകാരത്തിനായി സമര്‍പ്പിച്ച പത്ത് ബില്ലുകളാണ് സുപ്രീംകോടതി പാസാക്കിയത്. പത്ത് ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി മാറ്റിവയ്ക്കാനുള്ള തമിഴ്നാട് ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധവും തെറ്റുമാണെന്നും സുപ്രീംകോടതി പറഞ്ഞു. പത്ത് ബില്ലുകളും സുപ്രീംകോടതി പാസാക്കിയതിനാല്‍ ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിച്ച തുടര്‍നടപടികള്‍…

    Read More »
  • രതിവൈകൃതത്തിന്റെ ആശാന്‍, സുഹൃത്തുക്കളുമായി കിടക്കപങ്കിടാനും നിര്‍ബന്ധം; റിപ്ലിങ്ങിന്റെ സഹസ്ഥാപകനെതിരെ ഭാര്യ

    ചെന്നൈ: ടെക് സ്റ്റാര്‍ട്ടപ് റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മുന്‍ഭാര്യ ദിവ്യ ശശിധര്‍. പ്രസന്ന ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നു, തന്നെ മാനസികമായി പീഡിപ്പിച്ചു, നിരീക്ഷിക്കാന്‍ വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചു തുടങ്ങിയവയാണ് ദിവ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലേക്കു മാറ്റി താമസിപ്പിച്ചതായും ദിവ്യ ആരോപിച്ചു. പ്രസന്ന ശങ്കറുമായുള്ള വിവാഹത്തെ തന്റെ ജീവിതത്തിലെ ‘ഏറ്റവും മോശം ദുഃസ്വപ്നം’ എന്നാണ് ദിവ്യ വിശേഷിപ്പിക്കുന്നത്. വിദേശത്ത് ഇവര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നുള്ള നൂറുകണക്കിനു പേജുകളുള്ള കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയ രേഖകളാണു ദിവ്യയുടെ പക്കലുള്ള തെളിവുകള്‍. പലതരം ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയാണു പ്രസന്ന എന്നു ദിവ്യ മുന്‍പും ചൂണ്ടിക്കാണിച്ചിരുന്നു. പ്രസവശേഷം തന്നെ ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നും പ്രസന്നയുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും ദിവ്യ ആരോപിച്ചിരുന്നു. ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നതാണ് പ്രസന്നയുടെ പ്രധാന…

    Read More »
  • പരീക്ഷയ്ക്ക് എത്തുന്നവരുടെ മനസിളക്കും; ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താത്കാലിക വിലക്ക്; നിയന്ത്രണം കൊണ്ടുവരുന്നത് രണ്ടാംവട്ടം; വന്‍ വിമര്‍ശനത്തിനു വഴിവെട്ടി ദാറുള്‍ ഉലൂം

    ലക്‌നൗ: ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പഠനകേന്ദ്രങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ ദാറുള്‍ ഉലൂം വീണ്ടും തലക്കെട്ടുകളിലേക്ക്. മുസ്ലിംകളെ സംബന്ധിച്ച് ഏറ്റവും അഭിമാനാര്‍ഹമെന്ന് അവകാശപ്പെടുത്ത മതപഠന കേന്ദ്രത്തില്‍ പരീക്ഷയുടെ പേരില്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതാണു വന്‍ ചര്‍ച്ചയാകുന്നത്. ഏപ്രില്‍ 17 വരെയുള്ള പത്തു ദിവസം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കാമ്പസില്‍ പ്രവേശിക്കുന്നതിനു വിലക്ക്. പുതിയ അക്കാദമിക് വര്‍ഷത്തേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ പേരിലാണ് മതപഠന കേന്ദ്രത്തിന്റെ ഭരണകര്‍ത്താക്കള്‍ സ്ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്. സെമിനാരിയുടെ ആക്ടിംഗ് വൈസ് ചാന്‍സലര്‍ മൗലാന അബ്ദുള്‍ ഖാലിക് മദ്രാസിയുടെ വാക്കുകള്‍ അനുസരിച്ച്, ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് ആളുകള്‍ പരീക്ഷയ്ക്ക് എത്തുമെന്നും അപ്പോള്‍ അവരുടെ ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു നിയന്ത്രണമെന്നും പറയുന്നു. ഏപ്രില്‍ ഏഴുമുതല്‍ 17 വരെയാണു പ്രവേശന വിലക്കെന്നു ദാറുള്‍ ഉലൂം അലുമ്‌നി ബോഡി പ്രസിഡന്റ് മഹ്ദി ഹസന്‍ എയ്‌നി പറഞ്ഞു. 20,000-25,000 ആളുകളാണ് പരീക്ഷയ്ക്ക് എത്തുക. വന്‍ തിരക്കാണ് അപ്പോള്‍ കാമ്പസില്‍ അനുഭവപ്പെടുക. ഇവരുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നത് പരീക്ഷയ്‌ക്കെത്തുവരുടെ മനസിളക്കുമെന്നും തിരക്കു…

    Read More »
  • ഫ്‌ളവറല്ല, ഫയര്‍! 2024ലെ കണ്ണീരിനു ഫലം കണ്ടു; പതിറ്റാണ്ടിനുശേഷം വാങ്കഡെയില്‍ ആര്‍സിബിക്ക് മധുര പ്രതികാരം; തീപ്പൊരിയായി ബാറ്റ്‌സ്മാന്‍മാര്‍; അടിമുടി ഫോമില്‍ ടീം

    ബംഗളുരു: പത്തുവര്‍ഷത്തിനുശേഷം മുംബൈയെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ തകര്‍ത്ത് ആര്‍സിബിയുടെ മുന്നേറ്റം. 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 2015ലാണ് ഇതിനുമുന്‍പ് ആര്‍സിബി വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈയെ തോല്‍പിച്ചിട്ടുള്ളത്. നാലോവറില്‍ 45 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയുടെ പ്രകടനം ആര്‍സിബി വിജയത്തില്‍ നിര്‍ണായകമായി. ഏറ്റവുമൊടുവില്‍ വാങ്കഡെയില്‍ ചേസിംഗിനിടെ വീണുപോയ ആര്‍സിബിയുടെ തിരിച്ചുവരവ് ഇനി കാണാനുള്ള കളിയെന്തെന്നുള്ളതിന്റെ വ്യക്തമായ സൂചനയായി. മുംബൈയ്‌ക്കെതിരേ അവസാന ആറുകളിയിലും വീണുപോയ ആര്‍സിബി, ഇതില്‍ അഞ്ചിലും തോറ്റത് വന്‍ മാര്‍ജിനിലായിരുന്നു. 2024ലെ പരാജയം ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ‘വേക്കപ്പ് കോള്‍’ ആയിരുന്നു. ബാറ്റിംഗില്‍ കാര്യമായ മാറ്റമുണ്ടായില്ലെങ്കില്‍ കര പറ്റില്ലെന്നു വിമര്‍ശനമുണ്ടായി. ആ ഗെയിമില്‍ ആര്‍സിബി 196 റണ്‍സ് അടിച്ചെങ്കിലും 27 ബോള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ അടിച്ചെടുത്തത്. https://x.com/i/status/1909313713053876586 ബൗളര്‍മാര്‍ക്കു സമ്മര്‍ദം നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാര്യമായ പ്രകടനം കാഴ്ചവയ്ക്കണമെന്നു അന്നത്തെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിസ്…

    Read More »
  • മുംബൈ ഭീകരാക്രമണം: ഇന്ത്യക്കു കൈമാറരുതെന്ന തഹാവൂര്‍ റാണയുടെ ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി; പാക് വംശജനായ കനേഡിയന്‍ വ്യവസായിക്ക് തീവ്രവാദികളുമായി അടുത്ത ബന്ധം; ഇനി ഇന്ത്യയില്‍ വിചാരണ നേരിടണം

    ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് 26 /11മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണ നല്‍കിയ ഹര്‍ജി യു.എസ്. സുപ്രീം കോടതി തള്ളി. ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന ആക്രമണങ്ങളില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് വംശജനായ തഹാവൂര്‍ റാണ കനേഡിയന്‍ പൗരനാണ്. ഷിക്കാഗോയില്‍ താമസിച്ചുവന്നിരുന്ന ഇയാളെ 2011 ലാണ് ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാള്‍ക്ക് 13 കൊല്ലത്തെ ജയില്‍ശിക്ഷയും ലഭിച്ചു. ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇയാളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്. റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച…

    Read More »
  • യുപിയില്‍ നിയമവാഴ്ച തകര്‍ന്നു; ഈ രീതി തുടര്‍ന്നാല്‍ പിഴ ചുമത്തേണ്ടിവരും; വീണ്ടും രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം

      ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു. സിവില്‍ തര്‍ക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. ഇത്തരം രീതി തുടര്‍ന്നാല്‍ യുപി സര്‍ക്കാരിന്മേല്‍ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശിലെ ചില കേസുകളുമായി ബന്ധപ്പെട്ടായിരുന്നു സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. പണം തിരികെ നല്‍കാത്ത കേസും ഇക്കൂട്ടത്തിലുണ്ട്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ വ്യക്തവും പൂര്‍ണ്ണവുമായ രേഖകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അടുത്തമാസമാണ് കേസില്‍ ഇനി വാദം കേള്‍ക്കുക. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രിംകോടതിയില്‍ നിന്ന് നേരിടുന്നത്. നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ടും സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. വീടുകള്‍ പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി, 60 ലക്ഷം നഷ്ടപരിഹാരവും വിധിച്ചിരുന്നു. 2021ല്‍ പ്രയാഗ് രാജിലെ…

    Read More »
Back to top button
error: