India
-
ജനങ്ങള്‍ക്ക് മൗലികാവകാശങ്ങള്‍ ഉണ്ടെന്നത് ഇഡി മറക്കരുത്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; കേസ് ഡല്‍ഹിയിലേക്കു മാറ്റാനുള്ള ഹര്‍ജി പിന്‍വലിപ്പിച്ചു; നിര്‍ണായക പരാമര്‍ശം നിരവധി പരാതികള്‍ നിലനില്‍ക്കുമ്പോള്‍
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കു മൗലികാവകാശങ്ങളുണ്ടെന്നതു മറക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീംകോടതി. ഛത്തീസഗഡിലെ സിവില്‍ സപ്ലൈസ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ന്യൂഡല്‍ഹിയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിട്ട് പെറ്റീഷനിലാണു സുപ്രീം കോടതിയുടെ പ്രതികരണം. വ്യക്തികള്‍ക്കുവേണ്ടി ആര്‍ട്ടിക്കിള്‍ 32നു കീഴിലുള്ള വകുപ്പ് എങ്ങനെയാണു ഇഡിക്ക് ഉപയോഗിക്കാന്‍ കഴിയുന്നതെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ചോദിച്ചു. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ക്കു സുപ്രീം കോടതിയെ സമീപിക്കാനുള്ള അവകാശം നല്‍കുന്ന ഭരണഘനാ വകുപ്പാണ് ആര്‍ട്ടിക്കിള്‍ 32. ഇതിനായി വ്യക്തികള്‍ക്കു നേരിട്ടു കോടതിയെ സമീപിക്കാനാകും. എന്നാല്‍, ഇഡിയും മൗലികാവശകാശങ്ങളുണ്ടെന്ന വിചിത്രമായ വാദം ഉന്നയിക്കുകയായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു. റിട്ട് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കോടതിയില്‍ അപേക്ഷയും നല്‍കി. ‘ഇഡിക്ക് മൗലികാവശകാശങ്ങളുണ്ട്. എന്നാല്‍, അവര്‍ മറ്റുള്ളവരുടെ മൗലികാവകാശങ്ങളെക്കുറിച്ചു കൂടി ചിന്തിക്കണം’- കോടതി പ്രതികരിച്ചു. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുതാത്പര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇഡിക്കെതിരേ വ്യാപക പരാതികള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കോടതിയില്‍നിന്ന് നിര്‍ണായകമായ പരാമര്‍ശം ഉണ്ടായത്.…
Read More » -
കുതിച്ചുകുതിച്ച് സ്വര്‍ണവില; പവന് 70,000 കടന്നു; പണിക്കൂലിയും നികുതിയും അടക്കം 75,000 കടക്കും; പത്തു ശതമാനം പണിക്കൂലി വാങ്ങിയാല്‍ വില ഇനിയും ഉയരും; 18 കാരറ്റിനും വെള്ളിക്കും പ്രിയമേറുന്നു; ഡോളര്‍ വിലയിലും ഇടിവ്
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ. 22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല…
Read More » -
കൊച്ചിയില്‍ താമസിച്ചത് ഭാര്യയ്ക്കൊപ്പം, 13 ഫോണ്‍നമ്പറുകള്‍; തഹാവൂര്‍ റാണയുടെ കേരള യാത്രയില്‍ വിശദമായ അന്വേഷണം
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം. കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് റാണയുടെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ചും, പ്രത്യേകിച്ച് കേരളത്തിലെത്തിയത് സംബന്ധിച്ചും ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നത്. നിലവില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ഐബിയും റാണയെ ചോദ്യംചെയ്യുന്നുണ്ട്. 2008-ലെ ബെംഗളൂരു സ്ഫോടനത്തിലും കേരളത്തില്‍നിന്ന് ഭീകരരെ റിക്രൂട്ട് ചെയ്തകേസിലും റാണയുടെ പങ്ക് വിശദമായി അന്വേഷിക്കാനാണ് ഏജന്‍സികളുടെ തീരുമാനം. 2008 നവംബര്‍ 16-നാണ് തഹാവൂര്‍ റാണ കേരളത്തിലെത്തിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭാര്യയ്ക്കൊപ്പമായിരുന്നു ഇയാളുടെ താമസം. കൊച്ചിയില്‍ താമസിച്ചവേളയില്‍ 13 ഫോണ്‍നമ്പറുകളിലാണ് റാണ ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് നേരത്തേ അന്വേഷണം നടത്തിയിരുന്നെങ്കിലും ആ നമ്പറുകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവില്‍ റാണ കസ്റ്റഡിയിലുള്ളതിനാല്‍ ഈ നമ്പറുകളെക്കുറിച്ചും കേരളത്തിലെ സന്ദര്‍ശനത്തെക്കുറിച്ചും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനുമാണ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരിക്കുന്നത്. 2007-08 കാലഘട്ടത്തില്‍ ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായുള്ള റാണയുടെ ബന്ധം, അക്കാലത്ത്…
Read More » -
ഛത്തീസ്ഗഡിലെ കത്തോലിക്ക സഭയുടെ നഴ്‌സിംഗ് കോളജ് അടച്ചുപൂട്ടണമെന്ന്; സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേ കേസെടുത്തതിനു പിന്നാലെ കോളജിലേക്ക് മാര്‍ച്ചുമായി ഹിന്ദുത്വ സംഘടന: മുഖ്യമന്ത്രിക്കും പരാതി
റായ്പൂര്‍: ഛത്തീസ്ഗഡിലെ കുംക്രിയില്‍ കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് നഴ്സിങ് കോളേജിലേക്ക് വി.എച്ച്.പി മാര്‍ച്ച്. കോളേജ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് വി.എച്ച്.പിയുടെ മാര്‍ച്ച്. ആവശ്യം ചൂണ്ടിക്കാട്ടി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്ക്ക് വി.എച്ച്.പി പരാതി നല്‍കി. നേരത്തെ കോളേജിലെ മലയാളി അധ്യാപികക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തിരുന്നു. കോട്ടയം സ്വദേശിനിയും കോളേജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് കേസെടുത്തിരുന്നത്. ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ബിന്‍സി ജോസഫിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 299, 351 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വി.എച്ച്.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം കോളേജ് വിദ്യാര്‍ത്ഥിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹോളിക്രോസ് കോളേജ് അധികൃതര്‍ പ്രതികരിച്ചിരുന്നു. കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിക്ക് മതിയായ ഹാജര്‍ ഇല്ലായിരുന്നു. ജനുവരി മുതല്‍ ക്ലാസുകളില്‍ നിന്നും ആശുപത്രി ജോലികളില്‍ നിന്നും വിദ്യാര്‍ത്ഥി വിട്ട് നില്‍ക്കുകയായിരുന്നു.…
Read More » -
പരിശോധനയില്‍ അധ്യാപകരടക്കം ഞെട്ടി; എട്ടാം ക്ലാസുകാരുടെ ബാഗില്‍നിന്ന് പിടിച്ചെടുത്തത് കോണ്ടം മുതല്‍ ഇടിക്കട്ട വരെ…
മുംബയ്: സ്‌കൂളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കോണ്ടം ഉള്‍പ്പടെയുളള സാധനങ്ങള്‍ പിടിച്ചെടുത്തു. മഹാരാഷ്ട്ര നാസിക്കിലെ ഘോട്ടിയിലുളള സ്വകാര്യ സ്‌കൂളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുടെ ബാഗുകളില്‍ നിന്ന് കോണ്ടം, കത്തികള്‍, പ്ലേയിംഗ് കാര്‍ഡുകള്‍, ഇടിക്കട്ടകള്‍, സൈക്കിള്‍ ചെയിനുകള്‍ തുടങ്ങിയവയാണ് അദ്ധ്യാപകര്‍ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്‌കൂളിന്റെ രീതിക്കനുസരിച്ചല്ലാതെ ചില വിദ്യാര്‍ത്ഥികള്‍ എത്തിയതോടെയാണ് അദ്ധ്യാപകര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയത്. മാദ്ധ്യമപ്രവര്‍ത്തകനായ രാജ് മാജിയാണ് ചിത്രങ്ങളും വീഡിയോകളും എക്‌സിലൂടെ പങ്കുവച്ചത്. കുട്ടികളില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്. ഇത് രക്ഷിതാക്കളിലും അദ്ധ്യാപകരിലും വലിയ തരത്തിലുളള ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അദ്ധ്യാപകരുടെ ശ്രദ്ധയില്ലായ്മയാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സാധനങ്ങള്‍ പിടികൂടിയതെന്നാണ് വിവരം. ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌കൂള്‍ പരിസരത്ത് വച്ച് വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന്…
Read More » -
ഇന്ത്യലെത്തിച്ച ഇസ്ലാമിക തീവ്രവാദി തഹാവൂര്‍ റാണയുടെ ചിത്രം പുറത്തുവിട്ട് എന്‍ഐഎ; തൂക്കിലേറ്റണമെന്ന് മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സുബേദാര്‍ മേജര്‍ പി.വി. മനേഷ്; റാണയെ ഇന്ത്യയില്‍ എത്തിച്ചത് 15 വര്‍ഷത്തെ അമേരിക്കന്‍ തടവിനുശേഷം
മുംബൈ: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. എന്‍ഐഎ ചിത്രങ്ങള്‍ പുറത്തുവിട്ടു. തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്നാണ് ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക. എന്‍എസ്ജി, എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടെ സംഘമാണ് റാണയെ ഇന്ത്യയിലെത്തിച്ചതെന്ന് എന്‍ഐഎ പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ലഷ്‌കറെ തോയ്ബ, ഹര്‍ക്കത്ത്-ഉള്‍-ജിഹാദി ഇസ്ലാമി തുടങ്ങിയ സംഘടനയുമായി ചേര്‍ന്നാണ് ഭീകരാക്രമണം നടത്തിയതെന്നും ഇരു സംഘടനകളെയും ഇന്ത്യ തീവ്രവാദി സംഘടനകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്‍ഐഎ അറിയിച്ചു. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വര്‍ഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്. റാണയുടെ വിചാരണ ഡല്‍ഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന്…
Read More » -
വയനാട് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; കേരള ബാങ്ക് എഴുതി തള്ളിയ കാര്യം ഓര്‍മിപ്പിച്ച് കോടതി; ഇടക്കാല ഉത്തരവിറക്കുമെന്നു പറഞ്ഞതോടെ നിലപാട് മയപ്പെടുത്തി കേന്ദ്രം
കൊച്ചി: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം ഹൈക്കോടതിയില്‍. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചന അധികാരമെന്ന് കേന്ദ്രം വാദിച്ചു. കേരള ബാങ്ക് മുഴുവന്‍ വായ്പയും എഴുതിത്തള്ളി എന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓര്‍മിപ്പിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കാം എന്നും കോടതി വ്യക്തമാക്കി. ഇതോടെ കോടതി നിര്‍ദേശിച്ചാല്‍ വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം നിലപാട് മയപ്പെടുത്തി. കേന്ദ്ര നിലപാട് വഞ്ചനയുടെ ഭാഗമാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാവണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്‍ബിസി യോഗത്തിന്റെ ശിപാര്‍ശ പ്രകാരമാണ് വായ്പഎഴുതിത്തള്ളില്ല എന്ന നിലപാടെടുത്തതെന്ന കേന്ദ്ര നിലപാടിനെതിരെ സംസ്ഥാനം കോടതിയില്‍ മറുപടി നല്‍കി. വായ്പ എഴുതിത്തള്ളണമെന്ന് തന്നെയാണ് തീരുമാനമെടുത്തതെന്ന് യോഗത്തിന്റെ മിനുട്ട്‌സ് ഉള്‍പ്പെടെ ഹാജരാക്കി സംസ്ഥാനം കോടതിയെ അറിയിച്ചു.
Read More » -
മൂന്ന് മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരി പ്ലസ്ടുക്കാരനെ വരിച്ചു; യുവതിയുടേത് മൂന്നാം വിവാഹം
ലക്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ശബ്നം എന്ന യുവതിയാണ് മതം മാറിയത്. ഇവര്‍ ശിവാനി എന്നും പേര് മാറ്റിയിരുന്നു. ഇവര്‍ മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് അറലിയിച്ചു. ശിവാനി അയല്‍വാസിയായ വിദ്യാര്‍ത്ഥിയെയാണ് വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹമോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ് നടന്നത്. മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30 കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തില്‍ അവസാനിച്ചു. പിന്നീട് സൈദാന്‍വാലിയില്‍ നിന്നുള്ള തൗഫീഖ് എന്ന യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍, ഒരു അപകടത്തില്‍ ഇയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് യുവതി വിദ്യാര്‍ത്ഥിയുമായി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ രണ്ടാം ഭര്‍ത്താവിനൊപ്പം…
Read More » -
166 പേരുടെ കൂട്ടക്കൊലയുടെ ‘മാസ്റ്റര്‍ മൈന്‍ഡ്’; മുംബൈ ആക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം പുറപ്പെട്ടു; എന്‍ഐഎ കോടതിയില്‍ വിചാരണ; തിഹാര്‍ ജയിലിന്റെ പുറംലോകം കാണില്ല; കോടതി നടപടികള്‍ ഓണ്‍ലൈനില്‍; ഡല്‍ഹിയില്‍ അതീവസുരക്ഷ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറി. തഹാവൂര്‍ റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്കു തിരിച്ചെന്നും തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നും എന്‍ഐഎ കോടതിയിലായിരിക്കും വിചാരണയെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാണയുമായുള്ള പ്രത്യേക വിമാനം 7.10ന് ആണ് അമേരിക്കയില്‍നിന്നു പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തുമെന്നാണു കരുതുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു റാണയെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെത്തിയാല്‍ ഉടന്‍ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീടു തിഹാര്‍ ജയിലിലേക്കു മാറ്റും. ഇയാളെ പാര്‍പ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയെന്നും സെന്‍ട്രല്‍ ജയിലിനു ചുറ്റും സമീപ പ്രദേശങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയിലായിരിക്കും വിചാരണ. വെര്‍ച്വല്‍ ആയിട്ടായിരിക്കും ഹാജരാക്കുക. നേരിട്ടു ഹാജരാക്കേണ്ട സാഹചര്യമുണ്ടായാല്‍ മഹാവീര്‍ ജയന്തിയോടനുബന്ധിച്ചു കോടതി അടച്ചശേഷം ജഡ്ജിയുടെ വസതിയില്‍ എത്തിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ കേസിന്റെ ഫയലുകള്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി വിളിച്ചുവരുത്തിയിരുന്നു. മുംബൈയില്‍നിന്ന് കേസിന്റെ…
Read More »
