India
-
വഖഫ് ഭേദഗതിക്കുശേഷം ആദ്യം; മധ്യപ്രദേശില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസ പൊളിച്ചുനീക്കി; അനധികൃതമായി വഖഫ് ചെയ്ത ഭൂമിയെന്നും പരാതികള്‍ ലഭിച്ചെന്നും ബിജെപി; നോട്ടീസിനു പിന്നാലെ നടപടിയെടുത്തത് മദ്രസ അധികൃതര്‍
ഭോപ്പാല്‍: വഖഫ് നിയമഭേദഗതി വന്നതിനു പിന്നാലെ മധ്യപ്രദേശിലെ പന്ന ജില്ലയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസ പൊളിച്ചുനീക്കി അധികൃതര്‍. മദ്രസയുടെതന്നെ നടത്തിപ്പുകാരാണ് പൊളിക്കാന്‍ നേതൃത്വം കൊടുത്തത്. ബില്‍ പാസായതിനു പിന്നാലെ രാജ്യത്തെ ആദ്യ നടപടിയായിട്ടാണ് ഇതു വിലയിരുത്തുന്നത്. ബിജെപി പ്രസിഡന്റ് വി.ഡി. ശര്‍മയ്ക്കു മുസ്ലിം വിഭാഗത്തില്‍നിന്നുതന്നെയുള്ള ഒരാളുടെ പരാതി ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണു പൊളിക്കലെന്നും പറയുന്നു. പ്രദേശിക ഭരണകൂടം നടപടിയെടുക്കുന്നതിനു മുമ്പുതന്നെ മദ്രസയുടെ അധികൃതര്‍ പൊളിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി മദ്രസ പ്രവര്‍ത്തിച്ചത് അനധികൃതമായിട്ടാണെന്നും പന്ന ബി.ഡി. കോളനിയിലെ കെട്ടിടത്തിന് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, വഖഫ് നിയമത്തിനു പിന്നാലെ കര്‍ക്കശമായ നിര്‍ദേശമാണു നല്‍കിയതെന്നും അതുകൊണ്ടു മാത്രമാണ് മദ്രസ പൊളിക്കാന്‍ നിര്‍ബന്ധിതമായതെന്നും പറയുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചത്. സര്‍ക്കാര്‍ ഭൂമിയിലാണു മദ്രസ നിര്‍മിച്ചത്. സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളും നിരവധി തവണ ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നു. പരാതികളെല്ലാം അവഗണിക്കുകയായിരുന്നു…
Read More » -
ബില്ലുകളില്‍ സമയപരിധി; പത്തിയൊടിഞ്ഞ് മിഷന്‍ ‘മോദി’യുമായി എത്തിയ ഗവര്‍ണര്‍മാര്‍; പുനപരിശോധന ഹര്‍ജി നല്‍കിയേക്കും; കേന്ദ്രത്തിന്റെ വാദം സമര്‍ഥിക്കാന്‍ കഴിഞ്ഞില്ലെന്ന് വിശദീകരണം; ഹര്‍ജിയെത്തുക വിധി പറഞ്ഞ അതേ ബെഞ്ചിലേക്ക്; മറികടക്കാന്‍ വിയര്‍ക്കേണ്ടിവരും
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയേക്കും. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഹര്‍ജി തയാറാക്കിയിട്ടുണ്ടെന്നും ഉടന്‍ സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയെന്ന് ‘ദ ഹിന്ദു’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കേസിന്റെ വാദം നടക്കുമ്പോള്‍ കേന്ദ്രത്തിന്റെ ഭാഗം ശക്തമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ റിവ്യൂ അനിവാര്യമാണെന്നു മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു. ലാപ്‌സായ ബില്ലുകള്‍പോലും നടപ്പാക്കാന്‍ വിധിയിലൂടെ കഴിയും. ഭരണഘടന അനുസരിച്ച് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ മടക്കിയാലോ പ്രസിഡന്റ് പിടിച്ചുവച്ചാലോ നിയമനിര്‍മാണം വൈകും. എന്നാല്‍, വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്കു പാസാക്കേണ്ടിവരും. ഏപ്രില്‍ 8 നുവന്ന വിധിയില്‍ ഇക്കാര്യം കാര്യമായി പരിഗണിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ 10 ബില്ലുകള്‍ പാസാക്കിയത് സുപ്രീം കോടതിയുടെ അനുമതി ലഭിച്ചെന്നു ചൂണ്ടിക്കാട്ടിയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്ലുകള്‍ക്കു സമയപരിധി നിശ്ചയിച്ചതും പുനപരിശോധിക്കേണ്ടതുണ്ട്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി.…
Read More » -
പെട്ടി തുറന്നപ്പോ കുട്ടി, പെൺസുഹൃത്തിനെ സ്യൂട്ട്‌കേസിലാക്കി ബോയ്സ് ഹോസ്റ്റലില്‍ കയറ്റാന്‍ ശ്രമം, കയ്യോടെ പിടിച്ച് വാർഡന്മാർ
ചണ്ഡീഗഡ്: ഹരിയാനയില്‍ പെൺസുഹൃത്തിനെ പെട്ടിയിലാക്കി ബോയ്‌സ് ഹോസ്റ്റലിലേക്ക് എത്തിക്കാന്‍ ശ്രമം. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്‌കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ കുസൃതിയെന്ന് ഒപി ജിന്‍ഡാല്‍ സര്‍വ്വകലാശാല പി ആര്‍ ഒ പ്രതികരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാര്‍ഡുകള്‍ വലിയ സ്യൂട്ട്‌കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലുള്ള വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പെണ്‍കുട്ടി സ്യൂട്ട്‌കേസിലുണ്ട് എന്ന് എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല. വിദ്യാര്‍ത്ഥികള്‍ കുസൃതി കാണിക്കുകയായിരുന്നുവെന്നും സുരക്ഷ കര്‍ശനമായതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാന്‍ സാധിച്ചതെന്നും സര്‍വകലാശാല വ്യക്തമാക്കി. വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.
Read More » -
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കു നേരെ റഷ്യൻ മിസൈൽ ആക്രമണം, നീക്കം മനഃപൂർവം
കീവ്: യുക്രെയ്നിലെ കീവിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെവെയർഹൗസിനു നേരെ റഷ്യൻ മിസൈൽ ആക്രമണം. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ വെയർഹൗസിലാണ് മിസൈൽ പതിച്ചത്. ഇന്ത്യൻ ബിസിനസുകളെ മനഃപൂർവം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് യുക്രെയ്ന്റെ വിശദീകരണം. ‘‘ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചത്.’’ – ഇന്ത്യയിലെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു. റഷ്യൻ ആക്രമണത്തിൽ കീവിലെ ഒരു പ്രധാന ഫാർമയുടെ വെയർഹൗസ് നശിപ്പിച്ചതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇന്ത്യൻ വ്യവസായി രാജീവ്…
Read More » -
ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ ചെരിപ്പണിയില്ല, ഉഗ്ര ശപഥം പിൻവലിച്ച് അണ്ണാമലൈ ചെരുപ്പണിഞ്ഞു
ചെന്നൈ: ഡിഎംകെയെ അധികാരത്തിൽനിന്നു പുറത്താക്കും വരെ താനിനി കാലിൽ ചെരിപ്പണിയില്ലെന്ന ശപഥം പിൻവലിച്ച് ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർഥനയെ തുടർന്നാണ് ചെരുപ്പണിഞ്ഞത്. നൈനാർ ചുമതലയേറ്റ ചടങ്ങു നടന്ന വേദിയിൽ പുതിയ ചെരിപ്പ് അണ്ണാമലൈ ധരിച്ചു. 2024 ഡിസംബർ അവസാനമാണ് അണ്ണാമലൈ ഉഗ്ര ശപഥം ചെയ്തത്. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല നേരത്തെ ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമ സംഭവത്തിൽ ഡിഎംകെ സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി അണ്ണാമലൈ ആറ് തവണ സ്വയം അടിക്കുകയും ചെയ്ത് പ്രതിഷേധിച്ചിരുന്നു. അതേസമയം എൻഡിഎ വിട്ട എഐഎഡിഎംകെ അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റുമെന്ന ഉറപ്പ് ലഭിച്ചതോടെ മുന്നണിയിലേക്ക് തിരിച്ചുവന്നിരുന്നു. അണ്ണാമലൈയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ…
Read More » -
കൈമുതൽ ആത്മവിശ്വാസവും അധ്വാനവും മാത്രം, ആസ്തി 17000 കോടി
പടവുകൾ രജീന്ദര്‍ പഞ്ചാബിലെ ഒരു കോട്ടണ്‍ വ്യവസായിയുടെ മകനാണ്. പഠിക്കാന്‍ മിടുക്കനല്ലാതിരുന്ന രജീന്ദറിന് 9-ാം ക്ലാസ്സില്‍ തോറ്റതോടെ പഠനം നിര്‍ത്തേണ്ടിവന്നു. അങ്ങനെ 14-ാം വയസ്സില്‍ 30 രൂപ ദിവസവേതനത്തിന് മെഴുകുതിരി, സിമന്റ് പൈപ്പ് എന്നിവ നിര്‍മ്മിക്കുന്ന ജോലിലഭിച്ചു. പിന്നീട് അച്ഛനെപോലെ കോട്ടന്‍ വ്യവസായത്തിലേക്ക് കാലെടുത്തുവെച്ചു. ഒരുപാട് തവണ കാലിടറിവീണെങ്കിലും കഠിനമായി പരിശ്രമിച്ചു കൊണ്ടിരുന്നു അവന്‍. അങ്ങനെ കോട്ടണ്‍വ്യവസായത്തില്‍ പച്ചപിടിച്ചുതുടങ്ങി. അപ്പോൾ വീണ്ടും ഒരാഗ്രഹം. രാസവളനിര്‍മ്മാണം…! ആദ്യമെല്ലാം വീട്ടുകാര്‍ എതിര്‍ത്തെങ്കിലും രജീന്ദറിന്റെ ആത്മവിശ്വാസം അവരുടെ എതിര്‍പ്പുകളെ അലിയിച്ചു കളഞ്ഞു. അങ്ങനെ സ്വന്തം സമ്പാദ്യവും വീട്ടുകാരുടെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് ആറരകോടി നിക്ഷേപത്തില്‍ അഭിഷേക് ഇന്റസ്ട്രീസിന് തുടക്കമിട്ടു. വൻ വിജയമായി മാറി ആ തുടക്കം. തന്റെ വ്യവസായം പല മേഖലകളിലേക്കും അദ്ദേഹം വ്യാപിപ്പിച്ചു. ടെക്‌സ്റ്റൈല്‍, പേപ്പര്‍ തുടങ്ങിയവയിലും രജീന്ദര്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. പഞ്ചാബില്‍ മാത്രമല്ല, മധ്യപ്രദേശിലും യൂണിറ്റുകളായി.. ഇന്ന് രാജ്യത്തെ ടെക്‌സ്റ്റൈല്‍ റീട്ടെയ്ല്‍ രാജാക്കന്‍മാരില്‍ ഒന്നാമനായി രജീന്ദറിന്റെ ട്രൈഡന്റ് ഗ്രൂപ്പ് തലയുയര്‍ത്തി നില്‍ക്കുന്നു. 30…
Read More » -
സെഞ്ചുറിക്കു പിന്നാലെ അഭിഷേക് ശര്‍മ പോക്കറ്റില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസില്‍ എന്തായിരുന്നു? ശ്രേയസ് അയ്യരടക്കം വായിച്ചുനോക്കി! കെ.എല്‍. രാഹുലിന്റെ റെക്കോഡ് ഇനി പഴങ്കഥ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വമ്പന്‍ ജയം
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ നിരാശപ്പെടുത്തുന്ന ഫോമില്‍ നിന്ന് ഗംഭീരമായി തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ് അഭിഷേക് കൈയടി നേടിയത്. 246 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി 40 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലേക്കെത്തിയത്. 55 പന്തില്‍ 141 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. – A stunning maiden #TATAIPL century from Abhishek Sharma keeps #SRH on in this chase Updates ▶ https://t.co/RTe7RlXDRq#TATAIPL | #SRHvPBKS | @SunRisers pic.twitter.com/ANgdm1n86w — IndianPremierLeague (@IPL) April 12, 2025 പഞ്ചാബിന്റെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് അഭിഷേകിന്റെ മടക്കം.. മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിഷേക് ശര്‍മ ആഘോഷം നടത്തിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് അഭിഷേക് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്റെ തിരിച്ചുവരവിനുള്ള നന്ദി പറയുകയാണ് അഭിഷേക് ഈ ആഘോഷത്തിലൂടെ ചെയ്തത്. അഭിഷേക്…
Read More » -
നിര്‍ദേശം കൊടുത്ത് പണിവാങ്ങി! ഗവര്‍ണര്‍മാരെ നിലയ്ക്കു നിര്‍ത്താന്‍ സുപ്രീം കോടതി ഉപയോഗിച്ചത് കേന്ദ്രസര്‍ക്കാരിന്റെ തന്നെ സര്‍ക്കുലര്‍; ബില്ലുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിച്ചത് മോദി സര്‍ക്കാരിന്റെ ‘ഓഫീസ് മെമ്മോറാണ്ടം’ അടിസ്ഥാനമാക്കി; ജസ്റ്റിസ് പര്‍ദിവാല എഴുതിയത് പഴുതടച്ച വിധി
ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കു ബില്ലില്‍ നടപടിയെടുക്കാന്‍ സമയപരിധിയില്ലെന്നും രണ്ടു ജഡ്ജിമാര്‍ തീരുമാനിച്ചാല്‍ ഭരണഘടന മാറ്റാന്‍ കഴിയില്ലെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഭരണഘടന ശില്‍പി ബി.ആര്‍. അംബേദ്കറുടെ വാക്കുകള്‍ക്കൊപ്പം 2016ല്‍ മോദി സര്‍ക്കാര്‍തന്നെ ഇക്കാര്യത്തില്‍ നല്‍കിയ ‘ഓഫീസ് ഓഫ് മെമ്മോറാണ്ട’മാണ് ഇക്കാര്യത്തില്‍ പ്രധാനമായും കോടതി ആധാരമാക്കിയതെന്നു വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തുവന്നതിനു പിന്നാലെ വ്യക്തമായി. ആഭ്യന്തര മന്ത്രാലയത്തിന്റെ ജുഡീഷ്യല്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗമാണ് സംസ്ഥാന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം നല്‍കിയത്. കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ബില്ലുകളില്‍ തീരുമാനമുണ്ടാകുന്നതു വൈകുന്നതു ശ്രദ്ധയില്‍പെട്ടതിനാലാണ് നിര്‍ദേശം നല്‍കുന്നതെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന നിയമസഭകളുടെ നിര്‍ദേശങ്ങള്‍ വേഗത്തില്‍ പരിശോധിക്കുന്നതിനു കേന്ദ്രമന്ത്രിമാര്‍/വകുപ്പുകള്‍/സംസ്ഥാന ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കേന്ദ്ര മന്ത്രാലയങ്ങള്‍/ മന്ത്രിമാര്‍ എന്നിവര്‍ അനാവശ്യമായ അന്വേഷണങ്ങള്‍/ നിരീക്ഷണങ്ങള്‍ നടത്തി വൈകിപ്പിക്കുന്നു എന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ നിര്‍ദേശിക്കുന്നെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവ ഇങ്ങനെയാണ്… 1. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ബില്ലുകള്‍ ലഭിച്ചതിനുശേഷം അവ…
Read More » -
ഗവര്‍ണര്‍ ഔട്ട്! ഗവര്‍ണര്‍ അടയിരുന്ന പത്തു ബില്ലുകളും പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍; നടപടി സുപ്രീം കോടതി ഉത്തരവിനു പിന്നാലെ; ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാകുന്നത് ഇന്ത്യയില്‍ ആദ്യം
ചെന്നൈ: രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ നീക്കി വച്ച 10 ബില്ലുകളും നിയമമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ബില്ലുകളിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രധാന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍.എന്‍. രവി ബില്ലുകള്‍ തടഞ്ഞുവെച്ചതിന് എതിരായ വിധിയിലാണ് സുപ്രധാന നിര്‍ദേശം. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിര്‍ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തത്തി. ബില്ലുകളില്‍…
Read More » -
പൊലീസ് വാഹനം കത്തിച്ചു, ട്രെയിനിന് നേരെ കല്ലേറ്; ബംഗാളില്‍ വഖഫ് നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപുരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാര്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പൊലീസ് വാഹനങ്ങളും പാസഞ്ചര്‍ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ ട്രാക്കുകള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസര്‍ഗഞ്ചിലും പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഓഫീസ് പ്രക്ഷോഭകര്‍ അടിച്ചു തകര്‍ത്തതായും പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരുടെ ആശങ്കകള്‍ അകറ്റുന്നതിനും സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതിഷേധ രംഗത്തുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. 2025…
Read More »