
ലക്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ശബ്നം എന്ന യുവതിയാണ് മതം മാറിയത്. ഇവര്‍ ശിവാനി എന്നും പേര് മാറ്റിയിരുന്നു. ഇവര്‍ മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് അറലിയിച്ചു.
ശിവാനി അയല്‍വാസിയായ വിദ്യാര്‍ത്ഥിയെയാണ് വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹമോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ് നടന്നത്. മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30 കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തില്‍ അവസാനിച്ചു. പിന്നീട് സൈദാന്‍വാലിയില്‍ നിന്നുള്ള തൗഫീഖ് എന്ന യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍, ഒരു അപകടത്തില്‍ ഇയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് യുവതി വിദ്യാര്‍ത്ഥിയുമായി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ രണ്ടാം ഭര്‍ത്താവിനൊപ്പം ഉപേക്ഷിച്ചാണ് യുവതി പോയത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണെങ്കിലും യുവതി വിവാഹം ചെയ്ത വിദ്യാര്‍ത്ഥിക്ക് 18 വയസുണ്ടെന്നാണ് വിവരം. ഇരുവരുടെയും ബന്ധം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തിരുന്നു. മകന്റെ തീരുമാനം പിന്തുണയ്ക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് പറഞ്ഞത്.