India
-
പെൻസിലിനെ ചൊല്ലി തർക്കം, എട്ടാം ക്ലാസുകാരൻ സഹപാഠിയെ വെട്ടിപ്പരുക്കേൽപ്പിച്ചു, തലയ്ക്കടക്കം വെട്ടേറ്റു, അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്ക്- വിദ്യാർഥി പിടിയിൽ
ചെന്നൈ: പെൻസിലിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു സഹപാഠിയെ വെട്ടിയ സംഭവത്തിൽ എട്ടാം ക്ലാസുകാരൻ പിടിയിലായി. തിരുനെൽവേലി പാളയംകോട്ടയിലെ സ്വകാര്യ സ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വെട്ടേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമം തടയാൻ ശ്രമിച്ച അധ്യാപകനും പരുക്കുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ചൊവ്വാഴ്ച ബാഗിൽ കത്തിയുമായെത്തിയ എട്ടാംക്ലാസുകാരൻ സഹപാഠിയെ ആക്രമിക്കുകയായിരുന്നു. തലയിൽ അടക്കം മുറിവുകളുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു പോലീസ് പറഞ്ഞു. വിദ്യാർഥികൾ തമ്മിലുള്ള അടിപിടിയും ലഹരി ഉപയോഗവും കൂടിവരുന്ന സാഹചര്യത്തിൽ പാളയംകോട്ട മേഖലയിലെ സർക്കാർ – സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ ബാഗുകൾ ദിവസവും പരിശോധിക്കാൻ സ്കൂൾ അധികൃതർ അധ്യാപകർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി പരിചയം, ഒരുമിച്ച് റീലെടുപ്പ്, 34,000 ഫോളോവേഴ്‌സ്; ഒടുവില്‍ ഭര്‍ത്താവ് ബാധ്യതയായപ്പോള്‍…
Read More » -
ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു…
Read More » -
അവിടെ നടന്നത് പീഡനമല്ല, ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തി, സംഭവിച്ചതിനു അവർക്കൂടി ഉത്തരവാദി!! അലഹബാദ് ഹൈക്കോടതി വിധിയിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ഡൽഹി: ബലാത്സംഗകേസുകളിൽ ഇരയെ അധിക്ഷേപിച്ചുകൊണ്ട് അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഒരു കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു. ഇര അപകടം സ്വയം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവർ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഏതാനും നാളുകൾക്കു മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ തന്നെ മറ്റൊരു ഉത്തരവിനെതിരായ സുവോമോട്ടോ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ ജി മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിമർശനം. 2024 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായിരുന്ന യുവതി ഡൽഹിയിൽ പേയിംഗ് ഗസ്റ്റായി…
Read More » -
ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യ താൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രിക്ക് ചായ വിൽക്കേണ്ടിവരില്ലായിരുന്നു!! മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ
ഡൽഹി: മുസ്‌ലിങ്ങൾ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്ത്. സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ് ഗാർഗി പറഞ്ഞു. അതേസമയം മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകൾ പറയും മുൻപ് ചിന്തിക്കണമെന്നുമായിരുന്നു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെയുടെ പ്രതികരണം. സമാജ് വാദി പാർട്ടി നേതാവ് അബു അസ്മിയുടെ ചോദ്യം പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താൻ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നായിരുന്നു. അതേസമയം എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പരിഹാസ ചോദ്യം ആർഎസ്എസ് അതിന്റെ വിഭവങ്ങൾ രാജ്യതാൽപ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കിൽ, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വിൽക്കേണ്ടിവരില്ലായിരുന്നുവെന്നായിരുന്നു. ബിജെപി അധികാരത്തിലിരുന്ന 11 വർഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രർക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി വിവാദ പരാമർശം നടത്തിയത്. ‘വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്‌ലിം യുവാക്കൾക്ക് സൈക്കിൾ പഞ്ചറുകൾ…
Read More » -
മെഹുൽ ചോക്‌സി കാൻസർ രോഗി, വിമാനയാത്ര ചെയ്യാനാവില്ല, അറസ്റ്റിലായതിനു പിന്നാലെ ജാമ്യത്തിനു നീക്കം
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ ഇന്ത്യൻ രത്‌നവ്യാപാരി ജാമ്യത്തിനു നീക്കം. മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാളാണ് രംഗത്തെത്തിയത്. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ കഴിയൂ എന്നും അപ്പോൾ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ശനിയാഴ്ചയാണ് 65-കാരനായ മെഹുൽ ചോക്‌സിയെ സിബിഐയുടെ അപേക്ഷയിൽ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്തിൽ താമസിച്ചു വരികയായിരുന്നു.
Read More » -
ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഭർത്താവ്: വിവാദ പരാമർശവുമായി എഎപി നേതാവ് ആതിഷി
ന്യൂഡൽഹി: എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷിയുടെ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പുതിയ വിവാദം. മുഖ്യമന്ത്രി രേഖ ഗുപ്തതയ്ക്ക് എതിരെ നടത്തിയ പരാമർശ ത്തിലാണ് ബിജെപി-എഎപി പോര് മുറുകുന്നത്. രേഖ ഗുപ്ത്ത യുടെ ഭർത്താവ് ഡൽഹി സർ ക്കാരിനെ അനൗദ്യോഗികമായി നിയന്ത്രിക്കുകയാണെന്നാണ് അതിഷിയുടെ ആരോപണം. രേഖ ഗുപ്‌തയുടെ ഭർത്താവ് മനീ ഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്ഐബി തുടങ്ങിയ വകുപ്പുകളിലെ മുതിർ ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹി ച്ചതായി അതിഷി അവകാശപ്പെ ടുന്ന ഒരു ഫോട്ടോയും ഇതോടൊ പ്പം പങ്കുവച്ചിട്ടുണ്ട്.
Read More » -
ഹിന്ദി അടിച്ചേല്പിക്കാൻ ‘ഹിംഗ്ലീഷ്’ പാഠപുസ്തകം: എൻസിഇആർടി ഇംഗ്ലീഷ് മീഡിയം പുസ്തകത്തിൽ തലക്കെട്ടുകൾ ഹിന്ദിയിൽ
ന്യൂഡൽഹി: ഹിന്ദി ആധിപത്യം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ പാ ഠപുസ്തകങ്ങളെയും ആയുധമാക്കുന്നു. നാഷ ണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർ ടി) പുതിയ ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളിൽ ഇംഗ്ലീഷ് ഭാഷയ്ക്ക് ഉൾപ്പെടെ ഹിന്ദി തലക്കെട്ടുകൾ നൽകിയത് വിവാദമുണ്ടായിരിക്കുക യാണ്. ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാട് പോലുള്ള പ്രദേശങ്ങളിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള ഗൂഢശ്രമമാണിതെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിനെതിരെ തമിഴ്‌നാട് ശക്ത മായ നിലപാട് സ്വകരിക്കുന്നതിനിടയിലാ ണ് ഈ സംഭവം എന്നതും ശ്രദ്ധേയം. ഇതു വരെ എൻസിഇആർടിയുടെ ഭാഷാ പഠന പുസ്തകങ്ങൾക്ക് അതത് ഭാഷകളിലാണ് പേരുകൾ നൽകിയിരുന്നത്. കഴിഞ്ഞ വർ ഷം വരെ ആറാം ക്ലാസിലെയും ഏഴിലെയും പാഠപുസ്തകങ്ങൾക്ക് ഹണി സർക്കിൾ, ഹണി കോംപ് എന്നീ പേരുകളാണ് കൊടുത്തിരു ന്നത്. പുതിയ പുസ്തകങ്ങൾക്ക് പൂർവി (കിഴ ക്കൻ) എന്നാണ് പേര്. ഹിന്ദുസ്ഥാനി സംഗീ തത്തിലെ ഒരു രാഗത്തിന്റെ പേരും കൂടിയാ ണ് പൂർവി. ഒന്ന്, രണ്ട് ക്ലാസുകളിലെ ഇംഗ്ലീ…
Read More » -
വഖഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി നടന്‍ വിജയ്; നിയമം ഭരണഘടനാ വിരുദ്ധം; കോടതിയെ സമീപിക്കുന്നത് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍; വാദം കേള്‍ക്കാതെ തീരുമാനം പാടില്ലെന്ന് കേന്ദ്രം
ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് സുപ്രീംകോടതിയെ സമീപിച്ചു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. തമിഴ്‌നാട് സര്‍ക്കാരും ഡിഎംകെയും നിയമത്തിനെതിരെ ഹരജി നല്‍കിയിട്ടുണ്ട്. വഖഫ് ബില്ലിനെതിരെ തമിഴക വെട്രി കഴകത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വിജയ് കോടതിയെ സമീപിക്കുന്നത്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഈ മാസം 16ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, ആര്‍ജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമ…
Read More » -
അദാനിയുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടില്‍നിന്ന് സ്വകാര്യ ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാന്‍ നീക്കം; ഉടക്കുമായി ശതകോടീശ്വരന്‍മാര്‍; ഫീസ് കൂട്ടാന്‍ നീക്കമെന്ന് ആരോപണം; നവി മുംബൈയില്‍ നല്‍കേണ്ടത് പ്രതിവര്‍ഷം 20 കോടി; ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളുടെ നിരക്കും ഉയരും
മുംബൈ: അദാനിയുടെ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവജി വിമാനത്താവളത്തില്‍നിന്ന് ബിസിനസ് ജെറ്റുകള്‍ ഒഴിപ്പിക്കാനുള്ള നോട്ടീസിനു പിന്നാലെ ഉടക്കുമായി കോര്‍പറേറ്റ് ഭീമന്‍മാര്‍. എസ്സാര്‍ ഗ്രൂപ്പ്, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ജെഎസ്ഡബ്ല്യൂ, ടാജ് ഗ്രൂപ്പ് എന്നിവരാണ് പരസ്യമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. വിമാനങ്ങള്‍ പുതുതായി തുറക്കാന്‍ പോകുന്ന അദാനിയുടെ നിയന്ത്രണത്തില്‍തന്നെയുള്ള നവി മുംബൈ എയര്‍പോര്‍ട്ടിലേക്കു മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ബിസിനസ് ഗ്രൂപ്പില്‍നിന്നുള്ളവര്‍ ആരോപിക്കുന്നു. അദാനിയുടെ നീക്കത്തിനു തീപകര്‍ന്ന്, പാര്‍ക്കിംഗ് ചാര്‍ജ് ആയി 20 കോടിരൂപയും അധിക വാര്‍ഷിക ഫീസും ഏര്‍പ്പെടുത്താന്‍ നവി മുംബൈ വിമാനത്താവള അധികൃതര്‍ തീരുമാനിച്ചതും വിവാദമായി. ഇത്തരം ചാര്‍ജുകള്‍ അനധികൃതമാണെന്നും താരിഫ് റെഗുലേറ്ററി അഥോറിട്ടിക്കു മാത്രമാണു തുക തീരുമാനിക്കാന്‍ അധികാരമെന്നും ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് സര്‍വീസുകള്‍ക്കും ഈ നീക്കം തിരിച്ചടിയാകും. ബിസിനസുകാര്‍ ഓള്‍ഡ് മുംബൈ വിമാനത്താവളത്തെ ആശ്രയിക്കാന്‍ ഇതിടയാക്കുമെന്നും ആഡംബര മേഖലയായി പറയുന്ന ഇവിടുത്തെ ട്രാഫിക് പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇവര്‍ പറഞ്ഞു. ചാര്‍ട്ടേഡ് ഓപ്പറേറ്റര്‍മാര്‍ക്കു ഓള്‍ഡ് മുംബൈ വിമാനത്താവളത്തിലേക്കു പറന്നതിനുശേഷം…
Read More »
