India
-
ഒരു ക്ഷേത്രം, ഒരു കിണര്‍; ഒരു ശ്മശാനം: ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; ‘ഉത്സവങ്ങള്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ ദേശീയതയും ഊട്ടിയുറപ്പിക്കപ്പെടും’
അലീഗഢ് (യുപി): ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന തത്ത്വം സ്വീകരിച്ച് സമൂഹ ഐക്യത്തിനായി പരിശ്രമിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എച്ച്ബി ഇന്റര്‍ കോളജ്, പഞ്ചന്‍ നഗരി പാര്‍ക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ സന്ദശനം നടത്തി പ്രസംഗിക്കുമ്പോഴായിരുന്നു ഈ ആഹ്വാനം. അഞ്ച് ദിവസത്തെ അലീഗഢ് സന്ദര്‍ശനത്തിനിടെ, ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത സ്വയംസേവകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ആഗോള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇന്ത്യക്ക് യഥാര്‍ഥ സാമൂഹിക ഐക്യം കൈവരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും അടിസ്ഥാനതലങ്ങളില്‍ ഐക്യ സന്ദേശം പ്രചരിപ്പിക്കാന്‍ അവരെ വീടുകളിലേക്ക് ക്ഷണിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മൂല്യങ്ങളാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറ. പാരമ്പര്യവും സാംസ്‌കാരിക മൂല്യവും സന്‍മാര്‍ ബോധവുമുള്ള സമൂഹത്തെ വളര്‍ത്തണമെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. കുടുംബമാണു സമൂഹത്തിന്റെ അടിസ്ഥാനം. മൂല്യങ്ങളില്‍നിന്നുള്ള അടിത്തറയില്‍നിന്നുമാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ. ഉത്സവാഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുമ്പോള്‍ അത് ദേശീയതയ്ക്കും സാമൂഹിക…
Read More » -
ഇഡി ആരെ വേട്ടയാടുന്നുവോ അവര്‍ക്കൊപ്പം; സിപിഎമ്മിന് ഇക്കാര്യത്തില്‍ രണ്ടു നിലപാടില്ലെന്ന് എം.എ. ബേബി; ‘ചില പാര്‍ട്ടികള്‍ സിപിഎം നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി സംസാരിക്കും’
ചെന്നൈ: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നിലപാട് പറഞ്ഞ് സിപിഎം. ഇഡി ആരെ വേട്ടയാടുന്നോ അവര്‍ക്കൊപ്പമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഇക്കാര്യത്തില്‍ സിപിഎമ്മിന് രണ്ട് നിലപാട് ഇല്ല. എന്നാല്‍ ചില പാര്‍ട്ടികള്‍ സിപിഎമ്മിന്റെ നേതാക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ ബിജെപിക്ക് അനുകൂലമായി വര്‍ത്തമാനം പറയുമെന്നും ബേബി ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് ഡിഎംകെയും രംഗത്തെത്തി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നുവെന്ന് ടി.ആര്‍ ബാലു. ഇ.ഡി നീക്കം ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തക സമിതിയോഗത്തില്‍ ബിജെപിയേ രാഹുല്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുകയും ജനദ്രോഹനയങ്ങള്‍ പുറത്ത് കൊണ്ടുവരികയും ചെയ്തതിനാലെന്നും ബാലു പറഞ്ഞു. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള നടപടി ബിജെപി സ്വീകരിക്കുന്നതെന്നും ബാലു വിമര്‍ശിച്ചു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഫോണില്‍വിളിച്ചിരുന്നു. ഗവര്‍ണറുമായി ബന്ധപ്പെട്ട കേസില്‍ വിജയിച്ചതില്‍ അഭിനന്ദിച്ചു. ഇക്കാര്യം സ്റ്റാലിന്‍ തന്നെയാണു മാധ്യമങ്ങളോടു പറഞ്ഞത്. ഇതൊരു ഒറ്റയ്ക്കുള്ള വിജയമായി കാണുന്നില്ല. സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍…
Read More » -
മകളെ കാണിച്ച് അമ്മയെ കെട്ടിക്കാന്‍ ശ്രമം! മൂടുപടം മാറ്റിയപ്പോള്‍ വരന്‍ ഞെട്ടി
ലഖ്‌നൗ: മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നല്‍കിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരന്‍ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം നടത്തുന്നതിനു മുന്‍കൈ എടുത്തത്. മാര്‍ച്ച് 31 ന് വിവാഹ വേദിയിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. വധുവിനു പകരം വേദിയില്‍ 45കാരിയായ വധുവിന്റെ അമ്മയാണ് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ വച്ച് മതപണ്ഡിതന്‍ വധുവിനെ താഹിറ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ യുവാവിന് സംശയം തോന്നി. മുഖം മറച്ചിരുന്നതിനാല്‍ ആളെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുഖപടം മാറ്റി നോക്കിയപ്പോഴാണ് 45 കാരിയായ മന്തഷയുടെ അമ്മയെ കാണുന്നത്. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പ്രശ്‌നമുണ്ടാക്കി. പൊലീസിലോ മറ്റോ പരാതിപ്പെട്ടാല്‍ വ്യാജ പീഡന പരാതി നല്‍കുമെന്ന് തന്റെ സഹോദരനും ഭാര്യയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഇത് കണക്കിലെടുക്കാതെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട്…
Read More » -
പണിക്കൂലിയില്ല, പണിക്കുറവും! ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത് 89,000 കോടി; ചര്‍ച്ചയില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രിമാര്‍; ഫട്‌നാവിസ് കോടതി കയറേണ്ടിവരും; മൂന്നു ബെഞ്ചുകളില്‍ ഹര്‍ജി നല്‍കും
മുംബൈ: പതിനായിരക്കണക്കിനു കോടികളുടെ കുടിശികയെത്തുടര്‍ന്നു മഹാരാഷ്ട്ര സര്‍ക്കാരിനെ കോടതി കയറ്റാന്‍ കരാറുകാര്‍. സംസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കരാര്‍ ഏറ്റെടുത്ത വകയില്‍ 89,000 കോടി രൂപയുടെ കുടിശികയാണു കരാറുകാര്‍ക്കു നല്‍കാനുള്ളതെന്നും ബോംബെ ഹൈക്കോടതിയുടെ മുംബൈ, നാഗ്പുര്‍, ഛത്രപതി സംബാജിനഗര്‍ ബെഞ്ചുകളില്‍ ഹര്‍ജി നല്‍കുമെന്നും കരാറുകാരുടെ സംഘടന പറഞ്ഞു. ‘സംസ്ഥാനത്തെ കരാറുകാര്‍ക്കു നല്‍കാനുളള കുടിശിക 89,000 കോടിയാണ്. ഈ സമയം നാലായിരം കോടി മാത്രം അനുവദിക്കുകയാണു ചെയ്തത്. മഹാരാഷ്ട്ര സ്‌റ്റേറ്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനും സ്‌റ്റേറ്റ് എന്‍ജിനിയേഴ്‌സ് അസോസിയേഷനും താനെയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണു ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്’-കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് മിലിംഗ് ഭോസ്‌ലെ പറഞ്ഞു. കഴിഞ്ഞ വര്‍ഷംമുതല്‍ കരാര്‍ കുടിശിക ലഭിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. കുടിശിക അനുവദിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തുമെന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഉയര്‍ന്ന നേതാക്കള്‍ക്കും കത്തു നല്‍കി. ജൂലൈ 2024 മുതല്‍ വിവിധ വകുപ്പുകളില്‍ കരാറെടുത്തതിന്റെ തുക മാത്രമാണ് 89,000 കോടി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും…
Read More » -
ആരോപണങ്ങള്‍ വ്യക്തിപരം, ബിജെപിക്കു ബന്ധമില്ല: ജുഡീഷ്യറി ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ തൂണെന്നും ജെ.പി. നഡ്ഡ: എംപിമാരുടെ വിമര്‍ശനങ്ങള്‍ തള്ളി; ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സുപ്രീം കോടതിക്കെതിരെ പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞു ബിജെപി. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശര്‍മ എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളെയാണ് ബിജെപി തള്ളിയത്. ഇരുവരുടെയും പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യോജിപ്പില്ലെന്നും വ്യക്തമാക്കിയ ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കി. രാജ്യത്ത് മതസംഘര്‍ഷങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത് സുപ്രീംകോടതിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം നിഷികാന്ത് ദുബേ നടത്തിയ പരാമര്‍ശം. ‘ജുഡീഷ്യറിയെയും രാജ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും കുറിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയും ദിനേഷ് ശര്‍മയും നടത്തിയ പരാമര്‍ശങ്ങളുമായി ബിജെപിക്ക് ബന്ധമില്ല. ഇവ വ്യക്തിപരമായ പരാമര്‍ശങ്ങളാണ്. എന്നാല്‍ ബിജെപി ഇത്തരം പരാമര്‍ശങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല. ഇത്തരം പരാമര്‍ശങ്ങളെ ബിജെപി തള്ളിക്കളയുന്നു. ബിജെപി എന്നും ജുഡീഷ്യറിയെ ബഹുമാനിക്കുകയും അതിന്റെ നിര്‍ദേശങ്ങളും വിധികളും പൂര്‍ണമനസോടെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ കോടതികളും നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകവും ഭരണഘടനയെ താങ്ങിനിര്‍ത്തുന്ന…
Read More » -
മുനമ്പവും ജബല്‍പൂരും ചോദ്യമാകുമെന്നു ഭയം: മോദിയുടെ ആശംസാ കാര്‍ഡുമായി ക്രൈസ്തവ ഭവനങ്ങളിലെ ഈസ്റ്റര്‍ സന്ദര്‍ശനം വേണ്ടെന്നുവച്ച് ബിജെപി; സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരില്‍ തടിതപ്പി; മതമേലധ്യക്ഷന്‍മാരെ മാത്രം കാണും
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ സുപ്രീം കോടതിയിലെ വിമര്‍ശനവും ജബല്‍പൂര്‍ ആക്രമണങ്ങളും ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ചതുമടക്കം പ്രതിസന്ധിയിലായതോടെ ബിജെപിയുടെ ഈസ്റ്റര്‍ ‘രാഷ്ട്രീയം’ ഇക്കുറിയില്ല. അടുത്തിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെല്ലാം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ‘ഇസ്റ്റര്‍ പൊളിറ്റിക്‌സ്’ അടക്കമുള്ള പ്രചാരണ പരിപാടികള്‍ സഹായിച്ചിരുന്നു. എന്നാല്‍, മുനമ്പം വിഷയത്തില്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന തിരിച്ചടിയായതും ജബല്‍പൂര്‍ ആക്രമണങ്ങളും ബിജെപിയുടെ ക്രൈസ്തവ പ്രീണന നയങ്ങള്‍ക്കു തിരിച്ചടിയായിരുന്നു. ഓര്‍ഗനൈസറില്‍ ക്രൈസ്തവ സഭയ്ക്കു കീഴിലുള്ള ആസ്തികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നതും ചര്‍ച്ച് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നതുമെല്ലാം ഭവന സന്ദര്‍ശന വേളയില്‍ ഉന്നയിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നീക്കമെന്നാണു വിലയിരുത്തല്‍. ജബല്‍പൂര്‍ ആക്രമണത്തില്‍ പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ബജ്‌രംഗ്ദളില്‍ കയറിക്കൂടിയ കോണ്‍ഗ്രസുകാരാണ് അക്രമം നടത്തിയതെന്നു മുന്‍ മന്ത്രി വി. മുരളീധരന്‍ പറഞ്ഞതും പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവച്ചിരുന്നു. എല്ലാ വര്‍ഷവും ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയ്ക്കു മുമ്പ് ബൂത്തു തലങ്ങളില്‍ ക്രൈസ്തവ…
Read More » -
സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല
ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു. ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍…
Read More » -
എന്താണ് ആര്‍ട്ടിക്കിള്‍ 142? ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ജനാധിപത്യത്തിനു മേലുള്ള ‘ആണവ മിസൈല്‍’ എന്നു പറയാന്‍ കാരണമെന്ത്? ഭരണഘടന സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്നത് വിശാലമായ വിവേചനാധികാരം; കശ്മീര്‍ വിധി വന്നപ്പോള്‍ ഇല്ലാത്ത വിമര്‍ശനമെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി വിവിധ നിയമവൃത്തങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും കേരള ഗവര്‍ണറും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും രൂക്ഷമായാണു വിമര്‍ശിച്ചത്. കേരള ഗവര്‍ണര്‍ അര്‍ലേക്കറെ അപേക്ഷിച്ച് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിന് എതിരായ ആണവ ബോംബെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142, സുപ്രീം കോടതിക്ക് മുന്നിലുള്ള ഒരു കേസില്‍ ‘പൂര്‍ണ നീതി’ ഉറപ്പാക്കാന്‍ ആവശ്യമായ ഏതൊരു ഉത്തരവും പുറപ്പെടുവിക്കാന്‍ വിശാലമായ വിവേചനാധികാരം നല്‍കുന്നു. ഒരു തര്‍ക്കം സമഗ്രമായി പരിഹരിക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ മറികടക്കാനോ നിയമപരമായ വിടവുകള്‍ നികത്താനോ ഈ വ്യവസ്ഥ സുപ്രീം കോടതിയെ അനുവദിക്കുന്നു. നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിനും, ഉത്തരവുകള്‍ നടപ്പാക്കുന്നതിനും, രേഖകള്‍ ഹാജരാക്കാന്‍…
Read More » -
തോക്കുമായി ഇന്‍സ്റ്റഗ്രാമില്‍ റീല്‍; സിക്രയ്ക്കു പിന്നാലെ പോലീസ്; കുനാലിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ എന്നും സൂചന; ‘ലേഡി ഡോണ്‍’ സോഷ്യല്‍ മീഡിയയിലെ വൈറല്‍ തലൈവി
ന്യൂഡല്‍ഹി: പതിനേഴുകാരന്‍ കുനാലിനെ മാതാപിതാക്കളുടെ മുന്നിലിട്ടു കുത്തിക്കൊന്നു കേസില്‍ ലേഡി ഡോണ്‍ സിക്രയെ പൂട്ടാനുറച്ച് പോലീസ്. തോക്കെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പോസ്റ്റ് ചെയ്തു മുങ്ങിയ സിക്രയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് പറയുന്നതെങ്കിലും ഇവര്‍ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. തോക്കുമായി ഫോട്ടോകളെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. റീലുകള്‍ എടുക്കുക, പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്ന ഫോട്ടോകള്‍ പോലും സ്വന്തം സമൂഹമാധ്യമത്തിലിടുക എന്നിവ സിക്രയുടെ ഹരമാണ്. പതിനേഴുകാരന്‍ കുനാലിനെ പിതാവിന്റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് സിക്രയെയും സഹോദരന്‍ സാഹിലിനെയും തിരയുന്നത്. സിക്രയും കൂട്ടാളികളും സീലംപൂരില്‍ തോക്കുമായി റോന്ത് ചുറ്റുന്നത് പതിവാണെന്നും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹഷിം ബാബയുടെ വനിതാ സുഹൃത്തുകൂടിയാണ് സിക്ര. ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതടക്കം കേസുകളില്‍ പ്രതിയുമാണ്. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് സിക്രയെ പിന്തുടരുന്നത്. നേരത്തേ, ബാബയുടെ ഭാര്യ സോയയുടെ ബൗണ്‍സറായിട്ടാണ് സിക്ര കളത്തിലിറങ്ങിയത്. ഡല്‍ഹി ‘ലോക്കല്‍ അണ്ടര്‍വേള്‍ഡിലെ’ താരമാണ് സിക്ര. നാടന്‍ പിസ്റ്റളും വിദേശനിര്‍മിതമായ തോക്കുകളടക്കം…
Read More » -
വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി; ‘കടുത്ത മനുഷ്യാവകാശ ലംഘനം, ആ കോടതികള്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തം’
ന്യൂഡല്‍ഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്പതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീം കോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു തുല്യമാണെന്നും നിഷ്ഠൂരമാണെന്നും പറഞ്ഞു. ജസ്റ്റിസ് കാന്തിന്റെയും എന്‍. കോടീശ്വര്‍ സിംഗിന്റെയും ബെഞ്ചാണു ഹേബിയസ് കോര്‍പസ് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ഭാര്യ ദുബായിലെ വീട്ടില്‍നിന്നും അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയെന്നും ദുബായ് കോടതി കുട്ടിക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കുട്ടിയുടെ പിതാവിന്റെ ഹര്‍ജി. എന്നാല്‍, ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണു കോടതി ഉന്നയിച്ചത്. ‘നിങ്ങള്‍ അവളെ (ഭാര്യയെ) ഏതാണ്ട് ഏകാന്തതടവില്‍ പാര്‍പ്പിച്ച ഒരു കേസായിരുന്നു അത്, പിന്നെ നിങ്ങള്‍ ഒരു കോടതിയില്‍ നിന്ന് ഒരു ഉത്തരവ് നേടി, കാരണം ആ കോടതികള്‍ ഇത്തരത്തിലുള്ള ക്രൂരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തമാണ്. ഇത് മനുഷ്യാവകാശങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ്. താമസസ്ഥലത്ത് തടവിലാക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്നതിന് തുല്യമാണ്. ഇത് വീട്ടുതടങ്കല്‍ എന്നറിയപ്പെടുന്നു.…
Read More »