India

  • ഭീകരാക്രമണം: പാകിസ്താനെതിരേ കടുത്ത നടപടിക്ക് ഇന്ത്യ; നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കും; പോരാട്ടത്തിന് തയാറായിരിക്കാന്‍ സേനകള്‍ക്കു നിര്‍ദേശം; അന്തിമ തീരുമാനം ഉടന്‍

    ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഇസ്ലാമാബാദിലെ ഹൈക്കമ്മിഷന്‍ കാര്യാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാര്‍ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ണായക സന്ദേശം നല്‍കിയത്. സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാള്‍ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലര്‍ത്താന്‍ താല്‍പര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നല്‍കാന്‍ ശ്രമിക്കുന്നത്.

    Read More »
  • പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ 4 ഭീകരരുടെ ചിത്രം പുറത്ത്, ലഷ്‌കര്‍ ബന്ധം; തിരച്ചില്‍ ശക്തമാക്കി സൈന്യം

    ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുമായി ബന്ധമുള്ളവരാണ് ഇവര്‍. ആസിഫ് ഫൗജി, സുലേമാന്‍ ഷാ, അബു തല്‍ഹ എന്നിങ്ങനെയാണ് ഇതില്‍ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് ഭീകരരും ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പല്‍ഹാം ഭീകരാക്രമണത്തില്‍ ഇവര്‍ നാലുപേര്‍ക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന ഭീകരസംഘടനയാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്. ഇത് പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയിബയുടെ പിന്തുണയുള്ള ഭീകരസംഘടനയാണ്. അതിനിടെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കി. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷന്‍ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ രണ്ട്…

    Read More »
  • വിവാഹം കഴിഞ്ഞ് 6 ദിവസം, മധുവിധുയാത്ര അന്ത്യയാത്രയായി; വിനയ്ക്കരികില്‍ വിങ്ങലോടെ ഹിമാന്‍ഷി, കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥന്‍

    ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മധുവിധു ആഘോഷിക്കാന്‍ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനും. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് വിനയ് നര്‍വാള്‍ (26) ആണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളും ഹിമാന്‍ഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാന്‍ഷിക്കൊപ്പം കശ്മീരിലെത്തിയത്. എന്നാല്‍, വിവാഹത്തിന്റെ ആറാം നാള്‍ ഹിമാന്‍ഷിയെ കാത്തിരുന്നത് തീരാവേദനയാണ്. വിവാഹിതനായി ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരി എന്നിവര്‍ക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹല്‍ഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം. ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരന്‍ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോള്‍ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങള്‍ ചെയ്തതെന്ന് മോദിജിയോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.…

    Read More »
  • ഭീകരര്‍ കൊന്നുതള്ളിയവരില്‍ മലയാളിയും; ഇടപ്പള്ളി സ്വദേശി രാമചന്ദ്രനു വെടിയേറ്റത് മകളുടെ മുന്നില്‍വച്ച്; പല്‍ഹാമയില്‍ എത്തിയത് തിങ്കളാഴ്ച; മൂന്നു കേരള ഹൈക്കോടതി ജഡ്ജിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ വെടിയേറ്റെന്ന മലയാളിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആളെ തിരിച്ചറിഞ്ഞു സൈന്യം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും (65) ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരം. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പം ഇന്നലെ രാവിലെയാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, രണ്ട് ചെറുമക്കള്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. മകള്‍ അമ്മുവാണ് മരണവിവരം നാട്ടിലറിയിച്ചത്. രാമചന്ദ്രന്റെ കുടുംബം സുരക്ഷിതമാണെന്നാണ് വിവരം. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരള ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാരും കശ്മീരിലുണ്ടായിരുന്നു. അക്രമണത്തിനു തൊട്ടുമുന്‍പാണ് ഇവര്‍ കുടുംബസമേതം…

    Read More »
  • ‘നിന്നെ കൊല്ലില്ല, ഇതുപോയി മോദിയോടു പറയൂ’; ഭീകരരുടെ ആക്രോശത്തില്‍ തരിച്ച് കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ; വെടിയേറ്റെന്ന് മലയാളിയുടെ ശബ്ദസന്ദേശം; ആരെയും വെറുതേവിടില്ലെന്ന് മോദി; അപലപിച്ച് രാഷ്ട്രപതി

    ജമ്മുകശ്മീര്‍: ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയുടെ ഭാര്യ. ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു കര്‍ണാടകയിലെ ശിവമോഗ സ്വദേശി മഞ്ജുനാഥും ഭാര്യ പല്ലവിയും മകനും. ഉച്ചയോടെ തന്റെ കണ്‍മുമ്പില്‍ വെച്ച് ഭര്‍ത്താവിനെ ഭീകരര്‍ കൊലപ്പെടുത്തിയെന്ന് പല്ലവി പറഞ്ഞു. ”ഞങ്ങള്‍ മൂന്ന് പേര്‍ – ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് അത് സംഭവിച്ചത്. ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച്, അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇത് ഇപ്പോഴും ഒരു മോശം സ്വപ്നം പോലെ തോന്നുന്നു,” പല്ലവി പറഞ്ഞു. നാട്ടുകാരാണ് തന്നെ രക്ഷിച്ചതെന്നും പല്ലവി പറഞ്ഞു. ‘മൂന്ന് നാട്ടുകാരാണ് എന്നെ രക്ഷിച്ചത്. മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. എന്റെ ഭര്‍ത്താവിനെ കൊന്നില്ലേ, എന്നെയും കൊല്ലൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. നിന്നെ ഞങ്ങള്‍ കൊല്ലില്ല, ഇത് പോയി മോദിയോട് പറയൂ എന്നാണവര്‍ മറുപടി പറഞ്ഞത്,’…

    Read More »
  • ജമ്മു കശ്മീരിലെ ഭീകരാക്രമണം: വെടിയുതിര്‍ത്തത് സൈനിക വേഷത്തിലെത്തിയവര്‍; ഇരുപതിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്നു സൂചന; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഒമര്‍ അബ്ദുള്ള; മരിച്ചവരിലേറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍

    ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചന. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. പരുക്കേറ്റ 12 പേരെ അനന്ത്നാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള മുന്നറിയിപ്പ് നൽകി. സൈനിക വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ‘ദ് റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ രാത്രി എട്ടുമണിയോടെ ശ്രീനഗറിൽ എത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം അടിയന്തരമായി ചേർന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കുമെന്ന് സൂചനകളുണ്ട്. വിനോദസഞ്ചാരികൾക്കുള്ള ഹെൽപ് ഡെസ്ക്: വിനോദസഞ്ചാരികൾക്ക് സഹായം തേടാനായി…

    Read More »
  • എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാള്‍; സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്നു; സംസ്‌കാരച്ചടങ്ങുകള്‍ ലളിതമാക്കണമെന്ന് മരണപത്രത്തില്‍ കുറിച്ചു: മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചിച്ച് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

    തൃശൂര്‍: എക്കാലത്തും ക്രിസ്തുവിന്റെ ഹൃദയത്തോടു ചേര്‍ന്നുനിന്നയാളായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നു സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പത്രോസിന്റ 266-ാം പിന്‍ഗാമിയായ അദ്ദേഹം ചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയെപ്പോലെ ജനകീയനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട, എല്ലാവരുടെയും പാപ്പയായിരുന്നു അദ്ദേഹം. നന്‍മയ്ക്കും നീതിക്കും കാരുണ്യത്തിനുംവേണ്ടി ജ്വലിച്ച ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. അര്‍ജന്റീനയില്‍നിന്നുള്ള ആദ്യത്തെ പാപ്പയെന്ന നിലയില്‍ പാവപ്പെട്ടവന്റെ വേദന കണ്ടറിഞ്ഞ് അവര്‍ക്കൊപ്പം നിലകൊണ്ടു ലോകത്തെ മുഴുവന്‍ സ്‌നേഹംകൊണ്ടു കീഴടക്കാനായി. സഭയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ചുനിന്ന് പുരോഗമനപരമായ ചിന്തകളും നിലപാടുകളും കൈക്കൊണ്ടു. ലളിതമായ ജീവിതം നയിച്ചതിനൊപ്പം തന്റെ സംസ്‌കാരവും ലളിതമാക്കണമെന്നു മരണപത്രത്തില്‍ പറഞ്ഞിരുന്നു. സത്യം സ്‌നേഹത്തോടുകൂടി തുറന്നുപറയാനും എല്ലാവര്‍ക്കുംവേണ്ടി ജീവിക്കാനും പാപ്പ സ്ഥാനം അദ്ദേഹം ഉപയോഗിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു. ഈ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സംസാരിച്ചിരുന്നു. അദ്ദേഹവും പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചു. ഇന്ത്യയിലെത്താന്‍ ആഗ്രമുണ്ടായിട്ടും പാപ്പയ്ക്ക് സാധിക്കാതെപോയി. അദ്ദേഹത്തിന്റെ നല്ല മാതൃകകളും ആഹ്വാനങ്ങളും ലോകം ഒരിക്കലും…

    Read More »
  • ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ നെടുനായകന്‍ ഇനിയാര്? സാധ്യതയായി ഏഴുപേര്‍; 15 ദിവസം കഴിഞ്ഞാല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ യോഗം ചേര്‍ന്നേക്കും; പാപ്പയുടെ നിത്യതയിലേക്കുള്ള പാതയിലെ ചടങ്ങുകള്‍ ഇങ്ങനെ

    വത്തിക്കാന്‍: പാവങ്ങളുടെ നല്ലിടയന്റെ വിയോഗ ദുഖവാര്‍ത്തയുടെ ഞെട്ടലിലാണു ലോകം. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിനുശേഷം ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോള്‍ ലോകം ആഹ്‌ളാദിച്ചിരുന്നു. എന്നാല്‍, പ്രാര്‍ഥനകളെ വിഫലമാക്കി നിത്യതയില്‍ അദ്ദേഹം അലിഞ്ഞു. 2013ല്‍ കത്തോലിക്ക സഭയെ മനുഷ്യത്വത്തിലേക്കും പരിചരണത്തിലേക്കും പരിഷ്‌കാരത്തിലേക്കും നയിക്കാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ഈ വിടവ് ഇനി എക്കാലവും നിലനില്‍ക്കുമെന്നും വ്യക്തം. ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ പരമാധികാരി ആരായിരിക്കുമെന്ന ചര്‍ച്ചയും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും 1.4 ബില്യണ്‍ വിശ്വാസികള്‍ ക്രൈസ്തവരായി ഉണ്ടെന്നാണു കണക്കുകള്‍. എഴുപത്തേഴു വയസുള്ള കര്‍ദിനാള്‍ കെവിന്‍ ജോസഫ് ഫാരെല്‍ ആയിരിക്കും ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുക. കര്‍ദിനാമാരായ ലൂയിസ് അന്റോണിയോ ടാഗിള്‍ (ഫിലിപ്പൈന്‍സ്), പിയട്രോ പരോളിന്‍ (ഇറ്റലി), പീറ്റര്‍ എര്‍ദോ (ഹംഗറി), റെയ്മണ്ട് ലിയോ ബുര്‍ക്കെ (യുഎസ്എ), മാറ്റേയോ സുപ്പി (ഇറ്റലി), വില്യം ജാക്കോബസ് എയ്ജ്ക് (നെതര്‍ലാന്‍ഡ്‌സ്), മാരിയോ ഗ്രെച്ച് (മാള്‍ട്ട) എന്നിവരില്‍ ആരെങ്കിലും ഒരാളെ തെരഞ്ഞെടുക്കുമെന്നാണു കരുതുന്നത്. ചടങ്ങുകള്‍ ഇങ്ങനെ…. സാധാരണഗതിയില്‍ പോപ്പ് മരണമടഞ്ഞാല്‍ ആറ് ദിവസങ്ങള്‍ കഴിഞ്ഞാകും അവരുടെ ശവസംസ്‌കാരം…

    Read More »
  • ജഡ്ജിമാര്‍ക്കെതിരേ പറയാന്‍ ഉപരാഷ്ട്രപതിക്ക് ഭരണഘടനാപരമായി അവകാശമില്ല; ആണവ മിസൈല്‍ പരാമര്‍ശം ബൂമറാംഗ് ആയേക്കും; ജഗ്ദീപ് ധന്‍കറിനെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യം; അറ്റോര്‍ണി ജനറലിന് കത്തു നല്‍കി

    ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ വിമര്‍ശിച്ച ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്‍. ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് അഭിഭാഷകന്‍ സുഭാഷ് തീക്കാടനാണ് കത്ത് നല്‍കിയത്. കോടതി ജനാധിപത്യത്തിന് നേരെ ആണവ മിസൈലയക്കുന്നു എന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സുഭാഷ് തീക്കാടന്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ഭരണഘടന അനുസരിച്ചു ഉപരാഷ്ട്രപതിക്കു സര്‍ക്കാരിന്റെ പോളിസികളിലോ രാഷ്ട്രീയത്തിലോ കോടതി വിധികളിലോ അഭിപ്രായം പറയാന്‍ അവകാശമില്ല. അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും തള്ളിക്കളയണം. ഇതു തന്നെയാണ് രാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കു ബാധകമായ നിയമം. ഗവര്‍ണര്‍മാരും രാഷ്ട്രീയക്കാരും തമ്മിലുളള കൊമ്പുകോര്‍ക്കലും അര്‍ഥമില്ലാത്തതാണ്. രാഷ്ട്രീയക്കാരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണെങ്കിലും ഗവര്‍ണറും, ഉപരാഷ്ട്രപതിയും, രാഷ്ട്രപതിയും പാര്‍ട്ടിനിലപാടുകളില്‍ നിഷ്പക്ഷത പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി ധന്‍കര്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തിയത്. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നടക്കം ധന്‍കര്‍ അഭിപ്രായപ്പെട്ടിരുന്നു. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളിന്മേല്‍ നടപടിയെടുക്കുന്നതില്‍…

    Read More »
  • ജസ്റ്റിസ് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടിരുന്നു; നിര്‍ണായക മൊഴിനല്‍കി അഗ്‌നിരക്ഷാസേനയും പോലീസും

    ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക മൊഴിനല്‍കി അഗ്‌നിരക്ഷാസേനയും പോലീസും. വീട്ടില്‍ പണമുണ്ടായിരുന്നെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിക്കുമുന്‍പാകെ പോലീസും അഗ്‌നിരക്ഷാസേനയും നല്‍കിയ മൊഴിയെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. മുന്‍പ് പണമൊന്നും കണ്ടെത്തിയെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു അഗ്‌നിരക്ഷാസേനാ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞത്. മാര്‍ച്ച് 14-നാണ് വര്‍മയുടെ വസതിയില്‍ തീപ്പിടിത്തമുണ്ടായതും പണം കണ്ടെത്തിയ വിവരം പുറത്തായതും. ഡല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറ, ഡിസിപി ദേവേഷ് മഹല, അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിക്കുമുന്‍പാകെ മൊഴിനല്‍കിയത്. കണ്ടെത്തിയ പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ല, സംഭവം ആദ്യം കണ്ടെത്തിയവരുടെ വീഡിയോ ക്ലിപ്പുകള്‍ എന്തുകൊണ്ട് ഇല്ലാതാക്കി എന്നീ ചോദ്യങ്ങളും സമിതി പ്രത്യേകം ചോദിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തില്ലെന്നും അതിനാല്‍ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗികവസതിയില്‍നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.

    Read More »
Back to top button
error: