India

  • വഖഫ് നിയമം: സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചീഫ് ജസ്റ്റിസും നടത്തിയത് രൂക്ഷമായ വാദപ്രതിവാദങ്ങള്‍; ചട്ടങ്ങളുടെ കാര്യത്തില്‍ സമയം നീട്ടി ചോദിച്ചത് കേന്ദ്രത്തിനു പിടിവള്ളി; ‘നിങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി മാത്രം വാദിച്ചാല്‍ മതിയെന്നു’ ജസ്റ്റിസ് സഞ്ജീവ് ഖന്ന; കോടതി ഉയര്‍ത്തിയത് അഞ്ചു ചോദ്യങ്ങള്‍

    ന്യൂഡല്‍ഹി: വഖഫ് നിയമത്തിലെ മാറ്റത്തിനെതിരേ വിവിധ സംഘടനകളും വ്യക്തികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരണമെന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍, ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതിനു പിന്നാലെ കേസുകള്‍ പരിഗണിക്കുക ഈ നിയമം ഉപയോഗിച്ചായതിനാല്‍ ഉടനടി പരിഹാരമുണ്ടായില്ലെങ്കില്‍ വഖഫ് സംബന്ധിച്ച തര്‍ക്കങ്ങളും സങ്കീര്‍ണമാകുമെന്നു വ്യക്തം. വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീനോട്ടിഫൈ ചെയ്യരുതെന്നും കലക്ടര്‍മാര്‍ ഇടപെട്ട് തല്‍സ്ഥിതി മാറ്റാന്‍ പാടില്ലെന്നും ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും നിയമനം നടത്തരുതെന്നും വീണ്ടും ഹര്‍ജി പരിഗണിക്കുന്നതുവരെയുള്ള ഇടക്കാല ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. വിശദമായ മറുപടി പറയാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും അനുവദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വഖഫ് നിയമ ഭേദഗതി പൂര്‍ണമായി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമംമൂലം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി പറഞ്ഞു. കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് ഇന്നലെ കോടതിയില്‍ നടന്നത്. നിയമം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന വാദമാണു ഹര്‍ജിക്കാര്‍ ഉയര്‍ത്തിയത്.…

    Read More »
  • ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനം: മോദി- ഷാ അച്ചുതണ്ടിനെ വെട്ടി യോഗി ആദിത്യനാഥ്; സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കി അപ്രതീക്ഷിത നീക്കം; മോദിയുടെ ആര്‍എസ്എസ് കാര്യാലയ സന്ദര്‍ശനം നഡ്ഡക്കു പിന്‍ഗാമിയെ തേടി; വനിതയും പരിഗണനയില്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാ അച്ചുതണ്ടിനെ വെട്ടി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ യോഗി ആദിത്യനാഥ് ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷ സ്ഥാനത്തേക്കും ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തിയതിന്റെ ഞെട്ടലില്‍ ബിജെപി. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തുടരുന്ന തര്‍ക്കത്തില്‍പെട്ട് തെരഞ്ഞെടുപ്പ് നീളുകയാണ്. ഇതിനിടയിലാണു തങ്ങള്‍ക്കു താത്പര്യമുള്ളയാളെ യുപിയില്‍ നിയമിക്കാനുള്ള നീക്കത്തില്‍ യോഗിയുടെ ഇടപെടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ഇടപെടലുകളാണു മോദി-അമിത്ഷാ അച്ചുതണ്ടിനെതിരേ യോഗി നടത്തിയത്. യോഗിയുടെ നിര്‍ദേശത്തിനനുസരിച്ചു നീങ്ങാന്‍ മാത്രമേ ഇരുവര്‍ക്കും കഴിഞ്ഞിരുന്നുള്ളൂ. നിലവിലെ തര്‍ക്കം പരിഹരിച്ച് തെരഞ്ഞെടുപ്പിനു തന്ത്രങ്ങളും സമവായവും കണ്ടെത്താന്‍ വിളിച്ച യോഗത്തിലാണ് യോഗി സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണു ബിജെപി ഉന്നതതല യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപിയുടെ ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരാണ് യോഗം…

    Read More »
  • ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിന് എതിരായ ആണവ മിസൈല്‍; ജഡ്ജിമാര്‍ ഭരണഘടന മറക്കുന്നു; കേരള ഗവര്‍ണര്‍ക്കു പിന്നാലെ സുപ്രീംകോടതിയെ കടന്നാക്രമിച്ച് ഉപരാഷ്ട്രപതി; ഈ രാജ്യം എങ്ങോട്ടാണു പോകുന്നതെന്നും ജഗദീപ് ധന്‍കര്‍

    ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്കു പിന്നാലെ ജുഡീഷ്യറിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഉപരാഷ്ട്രപതി ജഗ്ധീപ് ധന്‍കര്‍. കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് കുറഞ്ഞുവരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. ബില്ലില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കും വിമര്‍ശനമുണ്ട്. എങ്ങോട്ടാണ് പോകുന്നതെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ജഗ്ധീപ് ധന്‍കര്‍ ചോദിച്ചു. ഭരണഘടനയെ വ്യാഖ്യാനിക്കുക മാത്രമാണ് കോടതിയുടെ ഉത്തരവാദിത്തം. രാഷ്ട്രപതിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി ഭരണഘടന മറന്നു. ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരായ ‘ആണവ മിസൈലാ’യി എന്നും ധന്‍കര്‍ വിമര്‍ശിച്ചു.   നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നതിനെതിരേ ഉള്ള സുപ്രീം കോടതി വിധിയിലാണ് രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചത്. പുനഃപരിശോധനയ്ക്കുശേഷം നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 10 ബില്ലുകള്‍ രാഷ്ട്രപതിക്കയച്ചത് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. ബില്ലുകളില്‍ ഗവര്‍ണര്‍ക്കുമുന്നില്‍ മുന്നുസാധ്യതകളാണുള്ളത്. അംഗീകാരം നല്‍കാം, അംഗീകാരം നല്‍കാതെ തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്നുചെയ്ത ശേഷം രാഷ്ട്രപതിക്ക്…

    Read More »
  • വിജയ് സിനിമകളിലൂടെ മുസ്ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിച്ചു; ഇഫ്താര്‍ വിരുന്നിനു പിന്നാലെ ഇളയ ദളപതിക്കെതിരേ വാളോങ്ങി മുസ്ലിം പുരോഹിതര്‍; വിജയയെ വിശ്വസിക്കരുതെന്നു ചൂണ്ടിക്കാട്ടി ഫത്‌വ; വഖഫില്‍ നല്‍കിയ പിന്തുണ കാണാതെ പോകരുതെന്ന് മറു വിഭാഗം

      ചെന്നൈ: നടനും ടിവികെ സ്ഥാപകനുമായ ഇളയദളപതി വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ഉത്തര്‍പ്രദേശിലെ മുസ്‌ലിം പുരോഹിതനും ഓള്‍ ഇന്ത്യ മുസ്‌ലിം ജമാ അത്ത് ദേശീയ പ്രസിഡന്റുമായ മൗലാന മുഫ്തി ഷഹാബുദ്ദിന്‍ റസ്‌വി. ഒരു ചടങ്ങുകള്‍ക്കും മുസ്‌ലിംകള്‍ വിജയ്‌യെ ക്ഷണിക്കരുത്. തമിഴഗ വെട്രി കഴകത്തിന്റെ ഒരു പരിപാടിയിലും പങ്കെടുക്കരുത്, പിന്തുണയ്ക്കരുത് എന്നിങ്ങനെയാണ് ഫത്‌വയില്‍ പറയുന്നത്. തന്റെ സിനിമയില്‍ മുസ്‌ലിംകളെ ഭീകരവാദികളായി കാണിച്ച വ്യക്തിയാണ് വിജയ് എന്നും റസ്‌വി പറയുന്നു. ചെന്നൈയില്‍ നിന്നുള്ള മുസല്‍മാന്റെ അഭ്യര്‍ഥന പ്രകാരമാണ് വിജയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. വിജയുമായി ഒരു അടുപ്പവും പാടില്ലെന്നും വിശ്വസിക്കരുതെന്നും ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ച വ്യക്തിക്ക് ഒരുപിന്തുണയും പാടില്ലെന്നും ഫത്വയില്‍ വിശദീകരിക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിച്ചുവരുത്തിയാണ് വിജയ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ഇത്തരം പരിപാടികളില്‍ മയങ്ങിപ്പോകരുതെന്നും വിജയ്‌യുടെ ചരിത്രം കടുത്ത മുസ്‌ലിം വിരുദ്ധതയുടേതാണെന്നും റിസ്‌വി ആരോപിച്ചു. മുസ്‌ലിംകള്‍ മുഴുവന്‍ ഭീകരവാദികളും പ്രശ്‌നക്കാരുമാണെന്നാണ് ‘ബീസ്റ്റ്’ പറയുന്നത്. ദളപതിയിലാവട്ടെ മുസ്‌ലിംകള്‍ പിശാചുക്കള്‍ക്ക് തുല്യമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.…

    Read More »
  • വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം; ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

    ലഖ്‌നൗ: മാതാപിതാക്കളുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും യഥാര്‍ഥത്തില്‍ ഭീഷണിയില്ലെങ്കില്‍ പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ആരും തങ്ങളുടെ സമാധാനപരമായ ദാമ്പത്യ ജീവിതത്തില്‍ ഇടപെടരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച അപേക്ഷ പരി?ഗണിക്കവെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ നിരീക്ഷണം. വാദങ്ങള്‍ പരിശോധിച്ച ശേഷം, ഹരജിക്കാര്‍ക്ക് ഗുരുതരമായ ഭീഷണിയൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റിട്ട് ഹരജി തീര്‍പ്പാക്കി. അര്‍ഹമായ കേസില്‍ ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതിക്ക് കഴിയുമെന്നും എന്നാല്‍ ഭീഷണിയുടെ അഭാവത്തില്‍ ദമ്പതികള്‍ പരസ്പരം പിന്തുണയ്ക്കാനും സമൂഹത്തെ അഭിമുഖീകരിക്കാനും പഠിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ‘സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ പോയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധിയുടെ വെളിച്ചത്തില്‍ ഈ ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതിന് ഒരു ഉത്തരവും പുറപ്പെടുവിക്കേണ്ട ആവശ്യമില്ല’ എന്ന്…

    Read More »
  • തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി, ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കം ചെയ്യണം

    ചെന്നൈ:തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ജാതി വെളിപ്പെടുത്തുന്ന പേരുകൾ നൽകുന്ന സ്‌കൂളുകൾക്കും കോളേജുകൾക്കും അടുത്ത അധ്യയന വർഷം മുതൽ അംഗീകാരം നൽകരുതെന്നും ജസ്റ്റിസ് ഡി ഭരത ചക്രവർത്തി ഉത്തരവിട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ ജാതി പേരുകളും പ്രദർശിപ്പിക്കരുത്. നിലവിൽ ജാതിപ്പേരുകൾ ഉള്ള സ്കൂളുകൾ 4 ആഴ്ചയ്ക്കുള്ളിൽ അത്തരം പരാമർശങ്ങൾ നീക്കണം എന്നും കോടതിഉത്തരവിട്ടു. ഏതെങ്കിലും സ്‌കൂളോ കോളേജോ നിർദേശം നടപ്പാക്കിയില്ലെങ്കിൽ, അവയുടെ ലൈസൻസ് റദ്ദാക്കണമെന്നും വിദ്യാർത്ഥികളെ അടുത്ത വർഷം സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി  

    Read More »
  • ബീസ്റ്റില്‍ മുസ്ലിങ്ങളെ തീവ്രവാദികളാക്കി; വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതില്‍ അഖിലേന്ത്യ മുസ്ലിം ജമാഅത്ത്

    ചെന്നൈ: സൂപ്പര്‍ താരവും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്യെ ഇഫ്താറിന് ക്ഷണിച്ചതിനെതിരെ ഫത്വ പുറപ്പെടുവിച്ച് അഖിലേന്ത്യാ മുസ്ലിം ജമാഅത്ത്. വിജയ് മദ്യപാനിയാണെന്നും മുസ്ലിം വിരോധിയാണെന്നും അഖിലേന്ത്യാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഷഹാബുദീന്‍ റസ്വി പറഞ്ഞു. മുസ്ലിം സമുദായത്തെ സിനിമകളില്‍ തീവ്രവാദികളായി അവതരിപ്പിച്ചയാളാണെന്നും ഇഫ്താര്‍ വിരുന്നില്‍ വിജയ് ചൂതാട്ടക്കാരെയും മദ്യപാനികളെയും കൊണ്ടുവന്നുവെന്നും മുസ്ലിം ജമാഅത്ത് ആരോപിച്ചു. ഇങ്ങനെയുള്ളവരെ മുസ്ലിം ആഘോഷങ്ങളുമായി ബന്ധിപ്പിക്കരുത്. വിജയ്യുടേത് മുസ്ലിം പ്രീണനം ആണെന്നും ഷഹാബുദീന്‍ റസ്വി പറഞ്ഞു. അതുകൊണ്ട് തന്നെ വിജയ്യെ മുസ്ലിം ചടങ്ങുകളില്‍ നിന്നും മറ്റും വിജയ്യെ വിലക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കരുതെന്നും റസ്വി പറഞ്ഞു. ‘മുസ്ലിം വിരോധം നിറഞ്ഞ ചരിത്രമുള്ള വിജയ് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ മുസ്ലിം വികാരത്തെ ഉപയോഗിക്കുകയാണ്. ബീസ്റ്റ് സിനിമയില്‍ മുസ്ലിങ്ങളെയും മുസ്ലിം സമുദായങ്ങളെയും മുഴുവനായും തീവ്രവാദികളുമായി ബന്ധപ്പെടുത്തി. ഈ സിനിമയില്‍ വിജയ് മുസ്ലിങ്ങളെ പിശാചുക്കളായും രാക്ഷസന്മാരായും ചിത്രീകരിക്കുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനാല്‍ മുസ്ലിം പ്രീണനം…

    Read More »
  • മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രത്തിലെത്തിയ കുഞ്ഞിനെ കടുവകൊന്നു; മുത്തശ്ശിയുടെ കൈപിടിച്ച് നടന്ന ഏഴുവയസുകാരനെ കാട്ടില്‍നിന്ന് ചാടിവീണ് കഴുത്തില്‍ കടിച്ചെടുത്ത് ഓടി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി

    ജെയ്പുര്‍: അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പലത്തില്‍ എത്തിയ ഏഴുവയസുകാരനെ കടുവ കൊന്നു. മുത്തശ്ശനും അമ്മാവനും നോക്കി നില്‍ക്കെയാണ് സംഭവം. രാജസ്ഥാനിലെ രണ്‍തംഭോര്‍ ദേശീയ പാര്‍ക്കിനുള്ളിലാണ് ദാരുണസംഭവമുണ്ടായത്. കാര്‍ത്തിക് സുമന്‍ എന്ന കുട്ടിയാണ് കൊല്ലപ്പട്ടത്. മുത്തശ്ശിയുടെ കൈ പിടിച്ച് ഇരുന്ന കുട്ടിയെ കാട്ടില്‍ നിന്നും ചാടി വീണ കടുവ കഴുത്തില്‍ കടിച്ചെടുത്ത് ഓടുകയായിരുന്നു. നടുങ്ങിപ്പോയ തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്‍ത്തികുമായി കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നുവെന്നും മുത്തശ്ശി പൊലീസിനോട് പറഞ്ഞു. ബുന്ദി ജില്ലയില്‍ നിന്നുമാണ് കാര്‍ത്തികും കുടുംബവും ക്ഷേത്ര ദര്‍ശനത്തിനായി എത്തിയത്. അമ്പലത്തില്‍ കയറി പുറത്തിറങ്ങി ഇവര്‍ നിരവധി ചിത്രങ്ങളുമെടുത്തു. ജീന്‍സും നീല ടീ ഷര്‍ട്ടുമിട്ട് ചിരിച്ചിരിക്കുന്ന കാര്‍ത്തികിന്റെ ചിത്രം വേദനയുണ്ടാക്കുന്നതാണ്. കുട്ടിയെ കടുവ പിടിച്ചുവെന്ന വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. കാര്‍ത്തികിനെ കൊന്ന നരഭോജിക്കടുവയെ ഇനിയും കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്ന് പെണ്‍കടുവകളുണ്ടെന്നും നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.…

    Read More »
  • വഖഫ് സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്; നിര്‍ണായക നിര്‍ദേശങ്ങളുമായി സുപീം കോടതി, ഇടക്കാല ഉത്തരവ് നാളെ?

    ന്യൂഡല്‍ഹി: വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ (വഖഫ് പട്ടികയില്‍നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അത് അല്ലാതാക്കരുതെന്നാണ് കോടതി നിര്‍ദേശം. കേസ് കോടതിയില്‍ തുടരുന്നത് തീര്‍പ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. വഖഫ് കൗണ്‍സിലിലെ അംഗങ്ങളില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്ലിം അല്ലെങ്കിലും നിയമിക്കാം. എന്നാല്‍, ബാക്കിയുള്ളവര്‍ മുസ്ലിംകള്‍ ആയിരിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാന്‍ തുടങ്ങിയെങ്കിലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അതിശക്തിമായ എതിര്‍പ്പിനെ തുടര്‍ന്ന് കേസ് കൂടുതല്‍ വാദത്തിനായി നാളേക്കു മാറ്റി. പാര്‍ലമെന്റ് നിയമത്തിലൂടെ മതാചാരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചു. അനുച്ഛേദം 26ന്റെ ലംഘനമാണ് നടന്നത്. മതപരമായ ആചാരങ്ങള്‍ ഭരണഘടനാപരമായ അവകാശമാണ്. ഇസ്ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും കപില്‍ സിബല്‍ ചോദിച്ചു. കേസ് ഹൈക്കോടതിയിലേക്കു…

    Read More »
  • ചൂടിനെ പ്രതിരോധിക്കാൻ ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച് കോളേജ് പ്രിൻസിപ്പൽ, മറുപണിയായി പ്രിൻസിപ്പളിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി സ്റ്റുഡന്റ്‌സ് യൂണിയൻ

    ന്യൂഡൽഹി: ക്ലാസ് മുറികളിൽ ചാണകം തേച്ചുപിടിപ്പിച്ച കോളേജ് പ്രിൻസിപ്പലിന്റെ മുറി മുഴുവൻ ചാണകത്തിൽ മെഴുകി ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി. ലക്ഷ്മിബായ് കോളേജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയുടെ ഓഫീസ് മുറിയുടെ ചുമരുകളിലാണ് ചാണകം തേച്ചുപിടിപ്പിച്ചത്. കോളേജിലെ ക്ളാസ് മുറികളിൽ പ്രിൻസിപ്പൽ ചാണകം തേച്ചതിന് പിന്നാലെയാണിത്. ചൂടിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോളേജിലെ അദ്ധ്യാപകർ ചേർന്ന് നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലിനെത്തുടർന്നാണ് ചാണകം തേച്ചതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. അതേസമയം പ്രത്യുഷ് വത്സല ക്ളാസ് മുറികളിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് റോണക് ഖാത്രി പ്രിൻസിപ്പലിന്റെ മുറിയിൽ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ അനുമതിയില്ലാതെ ക്ളാസ് മുറികളിൽ ചാണകം തേച്ചതും ഖാത്രി ചോദ്യം ചെയ്തു. നിങ്ങൾക്ക് ഗവേഷണം ചെയ്യണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യൂവെന്ന് ഖാത്രി പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയിലുണ്ടായിരുന്ന അദ്ധ്യാപകനോട് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. ഡൽഹിയിലെ ചൂടിനെ പ്രതിരോധിക്കാൻ താൻ പ്രിൻസിപ്പളിനെ സഹായിക്കുകയാണ് ചെയ്തതെന്ന് പിന്നീട്…

    Read More »
Back to top button
error: