IndiaNEWS

മകളെ കാണിച്ച് അമ്മയെ കെട്ടിക്കാന്‍ ശ്രമം! മൂടുപടം മാറ്റിയപ്പോള്‍ വരന്‍ ഞെട്ടി

ലഖ്‌നൗ: മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്‌മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നല്‍കിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരന്‍ നദീമും ഭാര്യ ഷൈദയുമാണ് വിവാഹം നടത്തുന്നതിനു മുന്‍കൈ എടുത്തത്.

മാര്‍ച്ച് 31 ന് വിവാഹ വേദിയിലെത്തിയപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. വധുവിനു പകരം വേദിയില്‍ 45കാരിയായ വധുവിന്റെ അമ്മയാണ് എത്തിയത്. വിവാഹ ചടങ്ങുകള്‍ക്കിടയില്‍ വച്ച് മതപണ്ഡിതന്‍ വധുവിനെ താഹിറ എന്ന് വിളിക്കുന്നത് കേട്ടപ്പോള്‍ യുവാവിന് സംശയം തോന്നി. മുഖം മറച്ചിരുന്നതിനാല്‍ ആളെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മുഖപടം മാറ്റി നോക്കിയപ്പോഴാണ് 45 കാരിയായ മന്തഷയുടെ അമ്മയെ കാണുന്നത്. ഇതോടെ താന്‍ വഞ്ചിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ യുവാവ് പ്രശ്‌നമുണ്ടാക്കി.

Signature-ad

പൊലീസിലോ മറ്റോ പരാതിപ്പെട്ടാല്‍ വ്യാജ പീഡന പരാതി നല്‍കുമെന്ന് തന്റെ സഹോദരനും ഭാര്യയും ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. ഇത് കണക്കിലെടുക്കാതെ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരുകൂട്ടരും തമ്മില്‍ ധാരണയിലെത്തിയെന്നും കേസ് പിന്‍വലിച്ചെന്നും പൊലീസ് അറിയിച്ചു.

Back to top button
error: