India
-
പഹല്‍ഗാം സൂത്രധാരന്‍ ലാബ് ടെക് കോഴ്‌സ് പഠിച്ച സ്ഥാപനം തേടി പൊലീസ്; കൊച്ചിയില്‍ സഹായിച്ചതാരെന്നും അന്വേഷണം
കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുല്‍, 25 വര്‍ഷം മുന്‍പ് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചു. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണിത്. പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. സജ്ജാദിനു കേരളത്തില്‍ സഹായം നല്‍കിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ് അന്വേഷിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. കശ്മീരില്‍ ജനിച്ചുവളര്‍ന്ന 50 വയസ്സുകരാനായ ഗുല്‍ ആണ് ലഷ്‌കര്‍ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റന്‍സ് ഫ്രണ്ടി ( ടി ആര്‍ എഫ്) ന്റെ തലവന്‍.
Read More » -
പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ
കോഴിക്കോട്: അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നുള്ള പേടികൊണ്ട്, ഒന്നുറങ്ങാനാകാതെ… ഉറ്റവരെയോ, ഉടയവരേയോ ഇനി കാണാനാവുമോ എന്നറിയതെ ആകെ അങ്കലാപ്പിയാണ് കശ്മിരിലെ ഒരുകൂട്ടം മലയാളി വിദ്യാർഥികൾ. ”രാത്രിയായാൽ വൈദ്യുതിയുണ്ടാവില്ല, കൂരാക്കൂരിരുട്ടിലാണ് നേരം പുലരുവോളം, വെടിയൊച്ചപോലെയുള്ള ശബ്ദങ്ങൾ കേൾക്കും. പേടികൊണ്ട് ഉറങ്ങിയിട്ട് നാലുദിവസമായി, എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയാൽ മതി. തമിഴ്നാട്ടുകാരായ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണെന്ന് പറയുന്നു. പക്ഷേ, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല” -ജമ്മു- കശ്മീർ ബാരാമുള കാർഷികസർവകലാശാലയിലെ എംഎസ് സി വിദ്യാർഥിനി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഫാത്തിമ തജ്വ. ”കുപ്വാരയിലടക്കം ഷെല്ലാക്രമണങ്ങൾ നടക്കുന്നു എന്നുകേൾക്കുന്നുണ്ട്. അത് ഇവിടെനിന്ന് അധികംദൂരെയല്ല. ഓപ്പറേഷൻ സിന്ദൂർ നടന്ന ദിവസം പുലർച്ചെ മൂന്നുമണിയോടെ എന്തോ വന്ന് വീഴുന്ന രീതിയിലുള്ള കനത്ത ശബ്ദംകേട്ടിരുന്നു. പിറ്റേദിവസമാണ് എന്താണെന്ന് മനസിലായത്. കശ്മീരികളായ വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമാണ് ശേഷിക്കുന്നത്. ഞാനടക്കം 22 മലയാളികളുണ്ട്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഹോസ്റ്റലിൽ കഴിച്ചുകൂട്ടുകയാണ്. ഭീതിയുള്ള സാഹചര്യത്തിൽ തുടരേണ്ടിവരുന്നതുകൊണ്ട് എല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്’. ”എല്ലാവരും…
Read More » -
ഭീകരതയ്ക്ക് ഒരുകൈസഹായം!!! ഇന്ത്യയുടെ ആരോപണങ്ങള്‍ വിലപ്പോയില്ല; പാകിസ്ഥാന് 8,500 കോടി അനുവദിച്ച് ഐ.എം.എഫ്
ന്യൂഡല്‍ഹി: പാകിസ്ഥാന് 8,500 കോടി (1 ബില്യണ്‍ ഡോളര്‍) അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ് ) ഇന്നലെ അനുവദിച്ചു. പാകിസ്ഥാന് വായ്പ നല്‍കിയാല്‍ അത് ഭീകര പ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ അടക്കം ദുരുപയോഗം ചെയ്യുമെന്ന് ഐ.എം.എഫ് യോഗത്തില്‍ ഇന്ത്യ ആരോപിച്ചിരുന്നു. ഇത് മറികടന്നാണ് ഐ.എം.എഫിന്റെ നീക്കം. വായ്പ അനുവദിക്കാനുള്ള വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. പാകിസ്ഥാന്റെ 130 കോടി ഡോളറിന്റെ അധിക വായ്പാ അപേക്ഷയും ഐ.എം.എഫിനു മുന്നിലുണ്ട്. മോശം ട്രാക്ക് റെക്കോഡും ഐ.എം.എഫ് പദ്ധതികളുടെ ഫലപ്രാപ്തി ഇല്ലായ്മയും അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ധനസഹായം നല്‍കുന്നതും പാകിസ്ഥാന് വായ്പയ്ക്കുള്ള അര്‍ഹത ഇല്ലാതാക്കുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. 1989 മുതല്‍ പാകിസ്ഥാന് ഐ.എം.എഫ് പണം നല്‍കിയിട്ടുണ്ട്. 2019ന് ശേഷം നാല് പദ്ധതികളുമുണ്ട്. സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍, പാകിസ്ഥാന്‍ വീണ്ടും സഹായത്തിനായി സമീപിക്കുമായിരുന്നില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നേരത്തേ, സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയില്‍ ഇടപെടാനില്ലെന്ന് പാക്കിസ്ഥാനോട് ലോക ബാങ്ക് വ്യക്തമാക്കിയിരുന്നു. രണ്ടു രാജ്യങ്ങള്‍…
Read More » -
മരിക്കുന്നതിന് തൊട്ടുമുന്‍പും കര്‍മനിരതന്‍; പാക് ഷെല്ലാക്രമണത്തില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പാക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിക്കൊപ്പം ജില്ലാ സന്ദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജ് കുമാര്‍ ഥാപ്പയുടെ വീടിനുനേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പോസ്റ്റില്‍ പറഞ്ഞു. അതേസമയം, അര്‍ധരാത്രിയിലും അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം കനത്ത തിരിച്ചടി നല്‍കി. പൂഞ്ചില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളും തകര്‍ത്തു. ശ്രീനഗറിലും ജമ്മുവിലും ഇന്ത്യ -പാക് പോര്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ എത്തി.…
Read More » -
സേനയില്‍ പെര്‍മനന്റ് കമ്മീഷന്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ പറഞ്ഞയ്ക്കരുതെന്ന് സുപ്രീം കോടതി; ‘അവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, അവരുടെ മനോവീര്യം ഉയര്‍ന്ന് നില്‍ക്കേണ്ടത് അത്യാവശ്യം’; സ്ത്രീകള്‍ അനുയോജ്യരല്ലെന്ന നിലപാട് തെറ്റാണെന്ന് നിലവിലെ സാഹചര്യം തെളിയിക്കുന്നെന്നും കേണല്‍ സോഫിയ ഖുറേഷിയെ ചൂണ്ടി ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ പെര്‍മനന്റ് കമ്മീഷന്‍ (പിസി) ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയവരെ വിട്ടയയ്ക്കരുതെന്നു സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം. സൈനിക പദവികളില്‍ സ്ത്രീകള്‍ സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്ന സമയത്ത് അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍തന്നെ നിലനിര്‍ത്തേണ്ടതുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ‘അവര്‍ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് ഇപ്പോള്‍ ഇടമുണ്ട്. നിലവില്‍, അവരുടെ മനോവീര്യം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുണ’മെന്നും കോടതി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സുരക്ഷാ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, അവര്‍ അനുയോജ്യരല്ലാത്ത ഉദ്യോഗസ്ഥരാണെന്ന നിങ്ങളുടെ നിലപാടില്‍ തെറ്റുണ്ടെന്നും ഓഗസ്റ്റില്‍ കേസ് വീണ്ടും കേള്‍ക്കുന്നതുവരെ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള നിര്‍ണായക വിശദീകരണം നല്‍കാന്‍ സൈന്യം ചുമതലപ്പെടുത്തിയത് കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യേമിക സിംഗ് എന്നിവരെയാണ്. കേണല്‍ സോഫിയ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നു പെര്‍മനന്റ് കമ്മീഷന്‍ ലഭിച്ച ഉദ്യോഗസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍കൂടിയാണ് കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. 2020 ഫെബ്രുവരി 17-ന് സുപ്രീം…
Read More » -
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം വേണ്ട! അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ് പാടില്ലന്ന് കേന്ദ്രം; ‘കറാച്ചിക്കഥ’യില്‍ കുടുങ്ങി കേന്ദ്രമന്ത്രിയും, നുണക്കെണി പണിയാകല്ലേ…
ന്യൂഡല്‍ഹി: ഇന്ത്യപാക്ക് സംഘര്‍ഷത്തിന്റെ മറവില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിവര പ്രളയം. സൈനികനീക്കങ്ങള്‍ സംബന്ധിച്ച ഇല്ലാക്കഥകളും എടിഎം മുടക്കം, ഇന്ധനക്ഷാമം തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നുണകളും വരെ പ്രചരിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്നും ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചെന്നും വരെ വ്യാജ പ്രചാരണമുണ്ടായി. ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക പരത്താന്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒട്ടേറെ സമൂഹമാധ്യമ ഹാന്‍ഡിലുകള്‍ ഒരുമിച്ചുചേര്‍ന്ന് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ഷെയര്‍ ചെയ്യുന്നതിനു മുന്‍പ് പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ 10 ദിവസത്തിനിടെ അന്‍പതിലേറെ വ്യാജ വീഡിയോകളും പോസ്റ്റുകളും പിഐബിയുടെ വസ്തുതാപരിശോധനാ വിഭാഗം കണ്ടെത്തി; വ്യാഴാഴ്ച രാത്രി 10 മുതല്‍ ഇന്നലെ രാവിലെ 6.30 വരെ മാത്രം 7 വിഡിയോകള്‍. എടിഎമ്മുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും ഡിജിറ്റല്‍ സേവനങ്ങള്‍ക്കു തടസ്സമില്ലെന്നും കേന്ദ്രസര്‍ക്കാരും ബാങ്കുകളും വ്യക്തമാക്കി. വെപ്രാളപ്പെട്ട് ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും രാജ്യമാകെ ആവശ്യത്തിനു സ്റ്റോക്ക്…
Read More » -
ഇന്ത്യയ്ക്കെതിരെ പാക് സൈനിക നീക്കം ‘ബുൻയാനു മർസൂസ്’!! അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ ഡോഗ് ഫൈറ്റ്, പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, സൈനിക ലോഞ്ച് പാഡുകൾ തകർന്നു
ന്യൂഡൽഹി: പാക് ആക്രമണങ്ങളെല്ലാം പ്രതിരോധിക്കാൻ തുടങ്ങിയതോടെ ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. ‘ബുൻയാനു മർസൂസ്’ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ‘തകർക്കാനാകാത്ത മതിൽ’ എന്നാണ് ഈ വാക്കിന്റെ അർഥം. അതേസമയം പാക്കിസ്ഥാന്റെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക്ക് വ്യോമ താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. ഇതിനു പിന്നാലെയാണ് പാക്ക് സൈനിക നീക്കത്തിനൊരുങ്ങുന്നത്. അതേസമയം കശ്മീർ അതിർത്തിയിൽ ഇന്ത്യ–പാക്ക് പോർവിമാനങ്ങൾ തമ്മിൽ ഡോഗ് ഫൈറ്റ് (പരസ്പരം ആക്രമണം) നടത്തുന്നുണ്ടെന്നും പാക്ക് വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്ന പാക്കിസ്ഥാന്റെ സൈനിക ലോഞ്ച് പാഡുകൾ ഇന്ത്യൻ ആക്രമണത്തിൽ തകർന്നു. കൂടാതെ പാക്കിസ്ഥാനിലെ റാവിൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്‌വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമ താവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ‌്‌ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ…
Read More » -
പറന്നുയർന്നതെ ചിറകരിഞ്ഞു വീഴ്ത്തി!! അതിർത്തിയിൽ രാവും പകലുമില്ലാതെ വ്യാപക പാക് ആക്രമണം, ഡ്രോണുകളിൽ മറ്റ് ആയുധങ്ങളും, ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ട് സൈന്യം
ന്യൂഡൽഹി: അതിർത്തിയിൽ വ്യാപകമായി പാക് സൈന്യം ആക്രമണം നടത്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ആയുധം വഹിക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അമൃത്സറിൽ സായുധ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്ത് വിട്ടത്. ഇന്ത്യയുടെ അതിർത്തി കടന്നെത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി ഇന്ത്യ നേരിടുമെന്നും സൈന്യം വ്യക്തമാക്കി. അതേസമയം പാക്കിസ്ഥാൻറെ ഭാഗത്തുനിന്നും തുടർച്ചയായ ഡ്രോൺ ആക്രമണമാണ് ഉണ്ടാവുന്നത്. പഞ്ചാബിൽ പകൽ സമയത്തും പലയിടങ്ങളിലായി ഡ്രോൺ ആക്രമണം തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. ജമ്മു നഗരത്തിലേക്കും വലിയ ശബ്ദത്തോടെ ഡ്രോണുകൾ കൂട്ടമായെത്തുന്നുണ്ട്. ഇതിനെ തുടർന്ന് തകർന്ന വീടുകൾ സന്ദർശിക്കും എന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ തീരുമാനം മാറ്റി. മുഖ്യമന്ത്രി പ്രദേശത്ത് എത്തില്ല എന്നാണ് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഏകദേശം 5 മണിയോടെ, അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ശത്രു സായുധ ഡ്രോണുകൾ കണ്ടെത്തിയതായി സൈന്യത്തിന്റെ പോസ്റ്റ് പുറത്തുവന്നു. ഇത് വ്യോമ പ്രതിരോധ യൂണിറ്റുകൾ തൽക്ഷണം നശിപ്പിച്ചതായും പോസ്റ്റിൽ പറയുന്നു. ഇന്ത്യൻ…
Read More » -
പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്കന്‍ സ്‌പേസ് കമ്പനിയില്‍നിന്ന് ചിലര്‍ വാങ്ങിക്കൂട്ടി; മാക്‌സാര്‍ ടെക്‌നോളജീസ് നല്‍കുന്നത് മിഴിവാര്‍ന്ന ചിത്രങ്ങള്‍; വില ലക്ഷങ്ങള്‍; പാകിസ്താന്‍ കമ്പനി പാര്‍ട്ണര്‍ ആയതിനു പിന്നാലെ വില്‍പന കൂടി; ഉടമ ഉബൈദുള്ള സയിദിന് പാക് പ്രതിരോധ രംഗവുമായി അടുത്ത ബന്ധം
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മികച്ച ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സ്‌പേസ് കമ്പനിയില്‍നിന്ന് ആക്രമണത്തിനു രണ്ടുമാസം മുമ്പ് ചിലര്‍ പഹല്‍ഗാമിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ വാങ്ങിക്കൂട്ടിയെന്നു കണ്ടെത്തല്‍. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയില്‍നിന്ന് ഫെബ്രുവരി രണ്ടിനും 22നും ഇടയില്‍ 12 ഓര്‍ഡറുകളാണു ലഭിച്ചത്. ഇത് സാധാരണയുള്ളതിന്റെ ഇരട്ടി എണ്ണമാണെന്നും ചൂണ്ടിക്കാട്ടുന്നു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കു ബിസിനസ് സിസ്റ്റംസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് (ബിഎസ്‌ഐ) എന്ന കമ്പനിയുമായുള്ള പങ്കാളിത്തത്തിനു ശേഷം മാക്‌സാറില്‍നിന്ന് 2024 ജൂണ്‍ മുതല്‍ വന്‍തോതില്‍ പഹല്‍ഗാമിന്റെ ചിത്രങ്ങളുടെ വില്‍പന നടന്നിട്ടുണ്ട്. ഇതേ കമ്പനിക്കെതിരേ അമേരിക്കയിലടക്കം നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്നാല്‍, പാക് കമ്പനിയാണു സാറ്റലൈറ്റ് ചിത്രങ്ങള്‍ വാങ്ങിയതിനു തെളിവു കുറവാണെങ്കിലും കമ്പനിയുടെ സ്ഥാപകനായ ഉബൈദുള്ള സയിദിന്റെ ‘ട്രാക്ക് റെക്കോഡ്’ തള്ളിക്കളായാന്‍ കഴിയില്ലെന്നു പ്രതിരോധ രംഗത്തെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നു. പാകിസ്താനി ആറ്റോമിക് കമ്മീഷനു (പഎഇസി) വേണ്ടി അമേരിക്കയില്‍നിന്ന് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളുടെ കള്ളക്കടത്തു…
Read More » -
കള്ളക്കണക്കിലെ അന്തരം പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും; മരണങ്ങള്‍ കൂടുതല്‍ മറച്ചുവച്ചതും ഗുജറാത്തില്‍; ആദ്യം പറഞ്ഞത് 5809, ഇപ്പോള്‍ പുറത്തുവന്നത് 1,95,406 മരണങ്ങള്‍; യുപിയില്‍ മറച്ചുവച്ചതിന്റെ ഏഴിരട്ടി മരണം
ന്യൂഡൽഹി: 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. സിവിൽ രജിസ്ട്രേഷൻ സംവിധാനങ്ങളിലൂടെ ഉൾപ്പെടെ ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്. മരണം കുറച്ചു കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ 1.95 ലക്ഷം പേരാണ് (1,95,406) കോവിഡ് മൂലം ഗുജറാത്തിൽ മരിച്ചത്. മധ്യപ്രദേശ്, ബിഹാൾ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ സംസ്ഥാനങ്ങളും മരണ നിരക്ക് കുറച്ചാണ് കാണിച്ചിരിക്കുന്നത്. പത്രവാര്‍ത്തകള്‍ പങ്കുവച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണ് കോവിഡ് മരണങ്ങളിലെ അന്തരം സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരി ലോകത്ത് പടര്‍ന്നുപിടിച്ച കാലത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷമായ 2019 ലെ മരണങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് രാജ്യത്തെ മരണ സംഖ്യയിലെ ഉയര്‍ച്ച വ്യക്തമാകുന്നത്. 2021 ല്‍ 20 ലക്ഷം മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്ത്…
Read More »