IndiaNEWS

പഹല്‍ഗാം സൂത്രധാരന്‍ ലാബ് ടെക് കോഴ്‌സ് പഠിച്ച സ്ഥാപനം തേടി പൊലീസ്; കൊച്ചിയില്‍ സഹായിച്ചതാരെന്നും അന്വേഷണം

കൊച്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുല്‍, 25 വര്‍ഷം മുന്‍പ് കേരളത്തില്‍ ലാബ് ടെക്‌നിഷ്യന്‍ കോഴ്‌സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചു. എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെയാണിത്.

പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഈ സ്ഥാപനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. സജ്ജാദിനു കേരളത്തില്‍ സഹായം നല്‍കിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ് അന്വേഷിക്കുന്നത്.

Signature-ad

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്ന വ്യക്തിയാണ് ഷെയ്ഖ് സജ്ജാദ് ഗുല്‍. കശ്മീരില്‍ ജനിച്ചുവളര്‍ന്ന 50 വയസ്സുകരാനായ ഗുല്‍ ആണ് ലഷ്‌കര്‍ – ഇ -ത്വയിബയുടെ പിന്തുണയുള്ള ദ് റെസിസ്റ്റന്‍സ് ഫ്രണ്ടി ( ടി ആര്‍ എഫ്) ന്റെ തലവന്‍.

Back to top button
error: