India

  • മന്ത്രവാദം കൊണ്ട് മാര്‍ക്ക് കൂടില്ല കുട്ടികളുടെ അച്ഛനമ്മമാരേ; കൊല്ലത്തെ മന്ത്രവാദക്കഥയറിഞ്ഞോ? പരീക്ഷക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്ത് 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജ സ്വാമി അറസ്റ്റില്‍

    കൊല്ലം: അരക്കൊല്ല പരീക്ഷയും പത്താം ക്ലാസ് പരീക്ഷയുമൊക്കെ അടുത്തുവരുമ്പോള്‍ പൊന്നുമക്കളുടെ അച്ഛനമ്മമാരോടും രക്ഷിതാക്കളോടും ഒരു കാര്യം പറഞ്ഞോട്ടെ. നന്നായി പഠിച്ചാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടും, നന്നായി പരീക്ഷയെഴുതാനും ജയിക്കാനും പറ്റും. അല്ലാതെ മന്ത്രവാദം കൊണ്ടോ ആഭിചാര ക്രിയകള്‍ ചെയ്തതുകൊണ്ടോ നിങ്ങളുടെ മക്കള്‍ക്ക് നന്നായി പരീക്ഷയെഴുതാനോ പരീക്ഷ പാസാകാനോ നല്ല മാര്‍ക്ക് കിട്ടാനോ പോകുന്നില്ല. ഇത്രയും പറഞ്ഞത് കൊല്ലത്തെ ഒരു ആഭിചാരക്രിയയുടെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പറയാനാണ്. പരീക്ഷയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 11വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജസ്വാമി അറസ്റ്റിലായി. ആഭിചാരവും മന്ത്രവാദവും നടത്തിയാല്‍ കുട്ടിക്ക് പരീക്ഷയില്‍ നല്ല മാര്‍ക്കും ഉന്നതവിജയവും നേടാനാകുമെന്ന് കുട്ടിയുടെ രക്ഷിതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് ഇയാള്‍ കുട്ടിക്കു നേരെ ലൈംഗീകാതിക്രമത്തിന് മുതിര്‍ന്നത്. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് ഉയര്‍ന്ന വിജയം വാഗ്ദാനം ചെയ്തായിരുന്നു കുട്ടിയെ ആഭിചാരക്രിയയ്ക്ക് വിധേയയാക്കിയത്. ഉയര്‍ന്ന വിജയം കരസ്ഥമാക്കാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക്…

    Read More »
  • പ്രതിഫലത്തില്‍ മൂന്നിരട്ടി വര്‍ധന; ബ്രാന്‍ഡുകളുടെ കുത്തൊഴുക്ക്; വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇനി ചെറിയ മീനല്ല; മൊബൈല്‍ ഫോണുകള്‍ മുതല്‍ ബാങ്കിംഗ് ബ്രാന്‍ഡിംഗില്‍വരെ താരങ്ങള്‍ക്കായി ക്യൂ; പരസ്യങ്ങളുടെ മൂല്യവും 50 ശതമാനം കൂടി

    ന്യൂഡല്‍ഹി: ഏകദിന ലോകകിരീടം നേടിയതോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ തലവര മാറി. താരങ്ങളെത്തേടി ബ്രാന്‍ഡുകളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍. ലോകകപ്പുയര്‍ത്തി മണിക്കൂറുകള്‍ക്കകം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കപ്പെട്ട ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ചിത്രം പിറ്റേന്നുതന്നെ പത്രങ്ങളുടെ ഒന്നാം പേജില്‍ നിറഞ്ഞു. ടീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്നൊരുക്കിയപ്പോള്‍,ഹര്‍ലീന്‍ ഡിയോള്‍ അദ്ദേഹത്തിന്റെ സൗന്ദര്യ സംരക്ഷണ രീതികളെക്കുറിച്ച് ചോദിച്ചിരുന്നു. ഈ അവസരം മുതലെടുത്ത് ഒരു സൗന്ദര്യവര്‍ധക ബ്രാന്‍ഡ് താരത്തെ ബ്രാന്‍ഡ് അബംസഡറാക്കി. ജെമീമ റോഡ്രിഗസിന്റെ ചെളിപുരണ്ട ജഴ്‌സിയുടെ ചിത്രം ഒരു ഡിറ്റര്‍ജന്റ് ബ്രാന്‍ഡ് വൈറല്‍ പരസ്യമാക്കി മാറ്റി. സ്മൃതി മന്ഥനയാണ് ബ്രാന്‍ഡുകളുടെ ഇഷ്ടതാരം. വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ പരസ്യങ്ങളില്‍ ഒതുങ്ങുന്നില്ല. പുരുഷതാരങ്ങള്‍ക്കു മാത്രമായി കരുതിയിരുന്ന മൊബൈല്‍ ഫോണ്‍, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്കും അവര്‍ ചുവടുവയ്ക്കുകയാണ്. ലോകകപ്പിനു ശേഷം താരങ്ങളുടെ പ്രതിഫലത്തില്‍ രണ്ടുമുതല്‍ മൂന്നിരട്ടി വരെ വര്‍ധനയുണ്ടായി. ഇതുവരെ ക്രിക്കറ്റ് അടക്കമുള്ള ഇന്ത്യന്‍ കായിക…

    Read More »
  • കോണ്‍ഗ്രസ് ചതിച്ചാശാനേ: സീറ്റു കൊടുക്കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചെന്ന് തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ നിമ്മി റപ്പായി; രാജിവെച്ച് എല്‍ഡിഎഫിലേക്ക് ; എന്‍സിപിയുടെ സ്ഥാനാര്‍ത്ഥിയാകും

    തൃശൂര്‍: തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പറ്റിച്ചതായി ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ച് എല്‍ഡിഎഫിലേക്ക് പോയി. കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായിയാണ് രാജിവെച്ചത്. കോര്‍പ്പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍സിപിയില്‍ ചേരുമെന്നും ഒല്ലൂര്‍ ഡിവിഷനില്‍ എന്‍സിപി ടിക്കറ്റില്‍ മല്‍സരിക്കുമെന്നും നിമ്മി റപ്പായി പറഞ്ഞു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു നിമ്മി റപ്പായി. കുരിയച്ചിറ സീറ്റ് ഇത്തവണ കെ.മുരളീധരന്റെ അടുത്ത ആളായ സജീവന്‍ കുരിയച്ചിറയ്ക്കാണ് നല്‍കിയിരിക്കുന്നത്.

    Read More »
  • 32 പന്തില്‍ സെഞ്ചുറി; ഋഷഭ് പന്തിന്റെ റെക്കോഡിന് ഒപ്പമെത്തി വൈഭവ് സൂര്യവംശി; യുഎഇയ്‌ക്കെതിരേ വെടിക്കെട്ടു ബാറ്റിംഗ്; ടി20യില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ചുറി

    ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റില്‍ 32 പന്തിൽ സെഞ്ചുറി നേടി ഋഷഭ് പന്തിന്റെ റെക്കോർഡിനൊപ്പമെത്തി 14കാരന്‍ വൈഭവ് സൂര്യവംശി. യുഎഇയ്ക്കെതിരെയാണ് വൈഭവിന്റെ വെടിക്കെട്ട്. 298 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ഇന്ത്യ,148 റണ്‍സിന് ജയിച്ചു. യുഎഇ 149 റണ്‍സില്‍ ഒതുങ്ങി. 42 balls 144 for 14 years old Vaibhav Suryavanshi – Vaibhav already have a 100 for Rajasthan Royals, for India A, for India U19 and now in Asia Cup – A generational talent, destroying opponents with destructive skills – What’s your take pic.twitter.com/jqBQnJJlna — Richard Kettleborough (@RichKettle07) November 14, 2025 ട്വന്റി20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി. യുഎഇയ്ക്കെതിരെ 15 സിക്സറും 11 ഫോറും സഹിതം 42 പന്തിൽ 144 റൺസാണ് ഓപ്പണറായ വൈഭവ് നേടിയത്. 2018ൽ…

    Read More »
  • വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു വഞ്ചിച്ചെന്നു പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ താരത്തിനെതിരേ യുവതിയുടെ പരാതി; ഫോണ്‍ സംഭാഷണങ്ങളും കൈമാറി; തിരിച്ചു പരാതി നല്‍കി താരം

    ലക്‌നൗ: വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഐപിഎല്‍ താരം തന്നെ ശാരീരികമായി ആക്രമിച്ചെന്നും മൊബൈല്‍ നമ്പറടക്കം ബ്ലോക്ക് ചെയ്‌തെന്നും വനിതാ ക്രിക്കറ്ററുടെ പരാതി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗത്തിനെതിരെയാണ് പരാതി. എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നുവെന്ന് വിപ്രജും പരാതി നല്‍കി. ഇരുവരുടെയും പരാതികളില്‍ യുപി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഓണ്‍ലൈനിലാണ് വിപ്രജിനെ പരിചയപ്പെട്ടതെന്നും പരിചയം സൗഹൃദവും പ്രണയവുമായെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയതായും വനിതാ താരം പറയുന്നു. തുടര്‍ന്ന് നോയിഡയിലെ ഹോട്ടലിലേക്ക് വിപ്രജ് വിളിച്ചതനുസരിച്ച് ഒരു ദിവസം വൈകുന്നേരം ആറുമണിയോടെ താന്‍ ചെന്നു. അവിടെ വച്ച് വിപ്രജ് ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിവാഹക്കാര്യം സംസാരിച്ചതോടെ സ്വരം മാറിയെന്നും അതൊന്നും നടക്കില്ലെന്നും പറഞ്ഞു. വാഗ്വാദമായതോടെ ഹോട്ടല്‍ മുറിയില്‍ നിന്ന് തന്നെ വലിച്ച് പുറത്തിടുകയായിരുന്നുവെന്നും വനിതാ താരം പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെയടക്കം വിവരങ്ങളും യുവതി പൊലീസിന് കൈമാറി. എന്നാല്‍ യുവതി തന്നെ പിന്തുടര്‍ന്ന്…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: തീവ്രവാദികള്‍ ആശയവിനിമയം നടത്തിയ രീതികള്‍കണ്ട് ഞെട്ടി അന്വേഷണ സംഘം: ടെലഗ്രാമിനും ഇന്ത്യയില്‍ നിരോധിച്ച ത്രീമയ്ക്കും പുറമേ ഇ-മെയില്‍ ഡ്രാഫ്റ്റും ഉപയോഗിച്ചു; ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ചത് ഒന്നിലേറെപ്പേര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റലിജന്‍സിനെ അപ്പാടെ കബളിപ്പിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനത്തിനു മുമ്പു നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവന്നത്. ടെലഗ്രാമിനും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ ത്രീമയെന്ന ആപ്ലിക്കേഷനും പുറമേ, ഇ-മെയിലുകളില്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ചുമാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ച് ഒരേ ഇ-മെയില്‍തന്നെ പലയാളുകള്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. ഇ-മെയില്‍ പരമ്പരാഗത രീതിയില്‍ അയയ്ക്കുമ്പോഴുള്ള വിവരച്ചോര്‍ച്ച ഒഴിവാക്കാന്‍ ഇതു തീവ്രവാദികളെ സഹായിച്ചു. ഇ-മെയിലുകള്‍ സെന്റ് ആകാതിരിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗായിട്ടായിരുന്നു ഈ നീക്കം. എല്ലാ അംഗങ്ങളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശങ്ങള്‍ കാണാനും കഴിയും. ഹണ്ടയ് ഐ20 കാറ് ഉപയോഗിച്ചു സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി, മറ്റ് അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവര്‍…

    Read More »
  • കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന നോവലും നിതീഷ് കുമാറും തമ്മിലെന്ത്? നിതീഷിന്റെ മകന്‍ ആരെന്ന് ആര്‍ക്കെങ്കിലും അറിയുമോ? താവളങ്ങള്‍ മാറിയിട്ടും ഒളിമങ്ങാതെ ‘ബ്രാന്‍ഡ് നിതീഷ്’ ജയിച്ചു കയറുന്നത് വെറുതേയല്ല

    ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് അവിശ്വസനീയമായാണു വീണ്ടും ജയിച്ചു കയറിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും നിതീഷിനെ മുഖ്യമന്ത്രിയാക്കിയാല്‍ തിരിച്ചടിയാകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പല ഘട്ടത്തിലുമുണ്ടായി. പക്ഷേ, എന്തുകൊണ്ടു വീണ്ടും വീണ്ടും നിതീഷിനെ ജനം തെരഞ്ഞെടുക്കുന്നു എന്നറിയണമെങ്കില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കള്‍ എങ്ങനെയാണ് ചരിത്രത്തില്‍ വളര്‍ന്നതും കുടംബാധിപധ്യത്തിലേക്കു മാറിയതെന്നും അറിയണം. നെഹ്‌റുമുതല്‍ ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും വാധ്രയുമടക്കമുള്ള നെഹ്‌റു- ഗാന്ധി കുടുംബങ്ങളിലെ ഇളമുറക്കാരടക്കം ഇന്ത്യയിലെ ഓരോ പൗരനും അറിയാവുന്നവരാണെങ്കില്‍ ഒരിക്കല്‍ പോലും നിതീഷിന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. നിതീഷിനു ഭരണമെന്നതു കുടുംബാധിപത്യമായിരുന്നില്ല. ‘കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പരസ്യ ബോര്‍ഡ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ബിഹാറിനെ ‘നരക’ത്തില്‍നിന്ന് അല്‍പമെങ്കിലും ‘നഗര’മാക്കി മാറ്റിയതിലെ പങ്കിനെക്കുറിച്ചും അറിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടത്തെയാണ് നിതീഷ് പുഷ്പം പോലെ അതിജീവിച്ചത്. ലാലു- റാബ്‌റി കാലഘട്ടത്തില്‍നിന്ന് ബിഹാറിനെ മാറ്റിയതില്‍ നിതീഷിന്റെ…

    Read More »
  • രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

      ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.  

    Read More »
  • ചരിത്രത്തില്‍ ആദ്യം; അക്രമങ്ങളും മരണങ്ങളും റീ- പോളിംഗും ഇല്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം; 1989ല്‍ മരിച്ചത് 87 പേര്‍; ടി.എന്‍. ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് നാലുവട്ടം; ക്രമസമാധാന നില മെച്ചപ്പെട്ടതിന് ഉദാഹരണമെന്ന് എന്‍ഡിഎ

    പാറ്റ്‌ന: ബിഹാറില്‍ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ വന്‍ വിജയം കരസ്ഥമാക്കുന്നതിനൊപ്പം അക്രമങ്ങളോ മരണങ്ങളോ റീ-പോളിംഗോ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന ഖ്യാതികൂടി സ്വന്തമാകുന്നു. വോട്ടിംഗ് ദിനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഢമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒരു മണ്ഡലത്തിലും റീപോളിംഗും നടത്തിയില്ല. ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985 മുതലുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ശാന്തമായിരുന്നു. ആളുകള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ മാത്രം വിദ്വേഷം ഒതുങ്ങി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും ഇതിനു കാരണമായി. 1985ല്‍ തെരഞ്ഞെടുപ്പില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 156 ബൂത്തുകളില്‍ റീ- പോളിംഗ് നടത്തി. 1990ല്‍ 87 പേര്‍ മരിച്ചു. 1995ല്‍ തെരഞ്ഞെടുപ്പ് അഞ്ചുവട്ടമാണ് മാറ്റിവച്ചത്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന 1995ല്‍ വ്യാപകമായ അതിക്രമമാണ് അരങ്ങേറിയത്. 2005ല്‍ 660 ബൂത്തുകളില്‍ റീപോളിംഗിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനു വിരുദ്ധമായി 2025 തെരഞ്ഞെടുപ്പില്‍ ഒരിടത്തും റീ- പോളിംഗോ…

    Read More »
  • ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു

    കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ  കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ്…

    Read More »
Back to top button
error: