Breaking NewsIndiaKeralaLead NewsLocalNEWSNewsthen Specialpolitics

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നു ; രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന് ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം, രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത് 14 ചോദ്യങ്ങള്‍ ; സുപ്രീംകോടതി എടുക്കുന്ന തീരുമാനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകം

ന്യൂഡല്‍ഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന്. കേരളമടക്കം പ്രതിപക്ഷപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ സുപ്രീം കോടതി വിധി എന്താകുമെന്നറിയാന്‍ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്നത്.
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറന്‍സിലാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രഖ്യാപനമുണ്ടാവുക.
14 ചോദ്യങ്ങളാണ് റഫറന്‍സില്‍ രാഷ്ട്രപതി ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമയപരിധികള്‍ ആവശ്യമാണ് എന്നായിരുന്നു റഫറന്‍സില്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ വാദിച്ചത്.
കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സംഭവങ്ങളില്‍ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതിപറഞ്ഞിരുന്നു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.ഗവര്‍ണറും രാഷ്ട്രപതിയും സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ചും സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ആശങ്ക അറിയിച്ചിരുന്നു.

 

Signature-ad

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: