India

  • ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

    ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…

    Read More »
  • കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയപ്പോള്‍ പഴയ ബിജെപി നേതാക്കള്‍ പുറത്ത്! ഒഴിവാക്കിയവരില്‍ ഹിമന്തയെ പാര്‍ട്ടിയിലെത്തിച്ച മുന്‍ സംസ്ഥാന അധ്യക്ഷനും; കടുത്ത അതൃപ്തി; അസം ബിജെപിയില്‍ പോരു തുടങ്ങി; അനുനയിപ്പിക്കാന്‍ നെട്ടോട്ടം

    ഗവാഹത്തി: 2015 ഓഗസ്റ്റ് 23. ബിജെപിക്ക് അസമില്‍ വലിയ സ്വാധീനമില്ലാതിരുന്ന കാലം. ബിജെപി അസം മുന്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ ഭട്ടാചാര്യ, അന്നത്തെ കോണ്‍ഗ്രസിലെ കരുത്തനായിരുന്ന ഹിമന്ത ബിശ്വ ശര്‍മയെ ഡല്‍ഹിയിലെ അമിത് ഷായുടെ വസതിയിലേക്ക് കാറില്‍ കൊണ്ടുപോയി. അമിത് ഷായുടെ വസതിയിലെത്തിയ ശര്‍മയുടെ ആശങ്കകള്‍ ഷാ പരിഹരിച്ചു. അസമില്‍ തരുണ്‍ ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ അദ്ദേഹം ഒരു വിലപ്പെട്ട സ്വത്തായിരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2016 ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശര്‍മ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് ഷാ വ്യക്തമാക്കുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം, ഒരു സംഘടനയിലെ പഴയ തലമുറയ്ക്ക് ചേരുന്ന രീതിയില്‍ ഭട്ടാചാര്യ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. ശര്‍മയുടെ പാര്‍ട്ടി പ്രവേശനം ഏതാണ്ട് മുടങ്ങുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഭട്ടാചാര്യ നിര്‍ണായക പങ്ക് വഹിച്ചത്. രണ്ട് ദിവസത്തിന് ശേഷം, 2015 ഓഗസ്റ്റ് 25-ന് ശര്‍മ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. വാര്‍ത്താ സമ്മേളനത്തില്‍ ഭാട്ടാചാര്യ, ശര്‍മയുടെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചാണു തീരുമാനം പ്രഖ്യാപിച്ചത്. പ്രമുഖ…

    Read More »
  • റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

    വാഷിങ്ടൺ: റഷ്യൻ എണ്ണയുമായി വന്ന ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പലും മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പിക്സിസ് പയനിയറിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു. അമേരിക്കൻ കപ്പലിനു മുൻപായിയാണ് റഷ്യൻ എണ്ണയുമായെത്തിയ അക്വാ ടൈറ്റൻ എന്ന ഭീമൻ മംഗലാപുരത്ത് എത്തിയത്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണ വിൽക്കാൻ…

    Read More »
  • ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ

    ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…

    Read More »
  • മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്‍ട്രോള്‍ വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി

    ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പുതുവത്സര സന്ദേശം നല്‍കുമോയെന്നറിയാന്‍ സിഐഎ, മൊസാദ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെള്ളിയാഴ്ച കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍, അവധിക്കാലം കഴിഞ്ഞിട്ടും മോജ്തബയുടെ ഭാഗത്തുനിന്ന് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം വന്നതോടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ഇറാന്റെ യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചുമുള്ള നിഗൂഢത വര്‍ധിച്ചു. അദ്ദേഹം റഷ്യയിലാണെന്നും വിദഗ്ധ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിതാവ് അലി ഖമേനി കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തിന് ശേഷം മോജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ തകര്‍ച്ച മറച്ചുവെക്കാന്‍ ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്‍കൂട്ടി തയാറാക്കിയ ഓഡിയോ സന്ദേശങ്ങളും ഉപയോഗിക്കുന്നെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ മറവിലൂടെയുള്ള ഭരണം ഇറാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലുകളിലും മാധ്യമങ്ങളിലും മോജ്തബ ഖമേനിയുടേതായി വരുന്ന സന്ദേശങ്ങള്‍ ആധുനിക…

    Read More »
  • പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ

    ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…

    Read More »
  • ദേശീയ പാതയില്‍ എഐ നിരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍; 40,000 കിലോ മീറ്റര്‍ പാതയില്‍ ക്യാമറകള്‍ സ്ഥാപിക്കും; റോഡിലെ കുഴികള്‍ മുതല്‍ ഗതാഗത കുരുക്കും പ്രകാശിക്കാത്ത സ്ട്രീറ്റ് ലൈറ്റുകളും വരെ തത്സമയം അറിയും; പരിഹാരവും ഉടന്‍

    ന്യൂഡല്‍ഹി: ദേശീയപാതകളുടെ കൃത്യസമയത്തുള്ള പരിപാലനം ഉറപ്പാക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഹൈവേ ശൃംഖലയിലുടനീളം യാത്രക്കാര്‍ക്കു മികച്ച സംവിധാനങ്ങളൊരുക്കാനും ഏകദേശം 40,000 കിലോമീറ്റര്‍ ദേശീയപാതകളില്‍ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഡാഷ്‌ക്യാം അനലിറ്റിക്‌സ് സേവനങ്ങള്‍ വിന്യസിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ‘രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും എക്‌സ്പ്രസ് വേകളിലും ഹൈ-ടെക്, ഡാറ്റാധിഷ്ഠിത പ്രവര്‍ത്തനങ്ങളും പരിപാലനവും മെച്ചപ്പെടുത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (എഐ) മെഷീന്‍ ലേണിംഗും പ്രയോജനപ്പെടുത്തുമെന്ന്’ എന്‍എച്ച്എഐ പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങളും വീഡിയോ ഡാറ്റയും ഉപയോഗിച്ച് റിമോട്ട് ട്രാക്കിംഗും റോഡിന്റെ സ്ഥിതി വിലയിരുത്തലും മെച്ചപ്പെടുത്താനാണു പദ്ധതി. പ്രധാന സവിശേഷതകള്‍: നിരീക്ഷണ സംവിധാനം: ഹൈവേകളില്‍ പട്രോളിംഗ് നടത്തുന്ന റൂട്ട് പട്രോള്‍ വെഹിക്കിളുകളില്‍ (RPV) അത്യാധുനികമായ ഹൈ-റെസല്യൂഷന്‍ ഡാഷ്‌ക്യാമുകള്‍ ഘടിപ്പിക്കും. ഈ വാഹനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഓരോ പാതയിലൂടെയും സഞ്ചരിച്ച് ദൃശ്യങ്ങള്‍ ശേഖരിക്കും. 30-ലധികം തകരാറുകള്‍ കണ്ടെത്തും: എഐ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകള്‍ക്ക് റോഡിലെ 30-ലധികം പ്രശ്‌നങ്ങള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കും. റോഡിന്റെ…

    Read More »
  • ഹോര്‍മൂസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറക്കണം, ഇല്ലെങ്കില്‍ ഊര്‍ജ നിലയങ്ങള്‍ തകര്‍ക്കും: മുന്നറിയിപ്പുമായി ട്രംപ്; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും; യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ മിസൈല്‍ പരിധിയിലെന്ന് ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും തുറന്നില്ലെങ്കില്‍ ടെഹ്റാനിലെ ഊര്‍ജ്ജനിലയങ്ങള്‍ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സംഘര്‍ഷം ഉടന്‍ അവസാനിക്കില്ലെന്ന സൂചനയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്. ‘ഈ നിമിഷം മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഭീഷണിയില്ലാതെ പൂര്‍ണ്ണമായി തുറന്നില്ലെങ്കില്‍, അമേരിക്ക അവരുടെ വിവിധ ഊര്‍ജ്ജനിലയങ്ങളെ ആക്രമിച്ച് നശിപ്പിക്കും, ഏറ്റവും വലുതില്‍ നിന്നായിരിക്കും തുടക്കം’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഇറാന്റെ മുന്നറിയിപ്പ് രാജ്യത്തെ ഇന്ധന-ഊര്‍ജ സംവിധാനങ്ങളിലെ ഏതൊരു ആക്രമണവും മേഖലയിലുടനീളം വലിയ പ്രതികരണത്തിന് കാരണമാകുമെന്ന് ഇറാന്റെ യൂണിഫൈഡ് കോംബാറ്റന്റ് കമാന്‍ഡ് ഓഫ് ദ ആംഡ് ഫോഴ്സ് മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയാണെങ്കില്‍, ‘മേഖലയിലുള്ള യുഎസിന്റെ എല്ലാ ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകളും ലക്ഷ്യമിടും’ എന്ന് കമാന്‍ഡ് പറഞ്ഞു. യുദ്ധം പുതിയ ഘട്ടത്തിലേക്ക് ഇറാന്‍ ആദ്യമായി ദീര്‍ഘദൂര മിസൈലുകള്‍ വിന്യസിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. ഈ നീക്കം…

    Read More »
  • ഇസ്രയേലിനെ നടുക്കി ഇറാന്റെ മിസൈല്‍ ആക്രമണം; നൂറിലേറെ പേര്‍ക്ക് പരിക്ക്; വളഞ്ഞ വഴിയില്‍ സമാധാന ശ്രമത്തിന് ഇസ്രയേല്‍, അമേരിക്ക നീക്കം; ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി

    ടെല്‍അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധം 23ാം ദിവസത്തിലേക്ക് കടന്നതോടെ ആക്രമണം അതിശക്തമാക്കി ഇറാന്‍. ഇസ്രയേലിന്റെ തന്ത്രപ്രധാനമായ ആണവഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഡിമോണ മേഖലയില്‍ ഇറാന്‍ വ്യോമാക്രമണം നടത്തി. നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമായിരുന്നുന്നുവെന്നും മിസൈലുകളെ തടയാന്‍ കഴിഞ്ഞില്ലെന്നും ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. സംഭവത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ വ്യക്തമാക്കി. ഇറാന്റെ ആക്രമണം യുദ്ധക്കുറ്റമാണെന്നും ഡിമോണയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ക്കാണ് പരുക്കേറ്റതെന്നും ഇത് ഭീകരവാദമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം എക്‌സ് പോസ്റ്റില്‍ കുറിച്ചു. ഇസ്രയേലിനെ സംബന്ധിച്ച് പ്രയാസമേറിയ വൈകുന്നേരമാണ് കടന്നുപോയതെന്നും ഇസ്രയേല്‍ പൗരന്‍മാരുടെ വേദനയില്‍ താന്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇതിന് പ്രതികാരം ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകള്‍ക്കിടെ രണ്ടാം തവണയാണ് ഇസ്രയേലിന്റെ വ്യോമപ്രതിരോധം ഭേദിച്ച് ഇറാന്റെന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ പതിക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇറാന്‍ ഇത്ര…

    Read More »
  • യഥാര്‍ഥ ഡീല്‍ എവിടെ? കോണ്‍ഗ്രസ് നേതാക്കളെവച്ച് ബിജെപി പിടിച്ചത് ഉത്തരേന്ത്യ മുഴുവന്‍! ഹിമന്തയിലൂടെ അസമില്‍ മത്സരിക്കുന്നത് 11 മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍; ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷനും; അരുണാചലും മണിപ്പൂരും പിന്നാലെ

    സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള ഡീല്‍ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുമ്പോള്‍ കണ്‍മുന്നില്‍ കാണുന്ന കഥ മറ്റൊന്ന്. അസമിലെ തീപ്പൊരി കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ത ബിശ്വശര്‍മയെ ബിജെപിയില്‍ എത്തിച്ചതിനു പിന്നാലെ കാവി പുതച്ചത് ഉത്തരേന്ത്യ മുഴുവന്‍. എല്ലാത്തിനും നേതൃത്വം നല്‍കിയത് ബിജെപിയില്‍ എത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളും. 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍…

    Read More »
Back to top button
error: