India
-
ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിക്കാന്‍ പാകിസ്താന്‍ തയാര്‍! പ്രതികരിക്കാതെ ട്രംപ്; നിലപാട് കടുപ്പിച്ച് റവല്യൂഷനറി ഗാര്‍ഡ്; അമേരിക്കയുടെ വ്യവസ്ഥകള്‍ അംഗീകരിക്കില്ല; സ്വന്തം നിലയ്ക്കു മുന്നോട്ടു പോകാന്‍ യോഗം വിളിച്ച് നെതന്യാഹു
ഇസ്ലാമാബാദ്/ജെറൂസലേം/ടെല്‍ അവീവ്: ഗള്‍ഫിലെ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ താന്‍ തയാറെന്നു പാകിസ്താന്‍ പ്രധാനമന്ത്രി. ‘ഫലപ്രദമായ’ ചര്‍ച്ചകള്‍ നടന്നെന്നു ചൂണ്ടിക്കാട്ടി ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിയില്‍നിന്നു ട്രംപ് പിന്‍മാറിയതിനു പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി സംഭാഷണങ്ങള്‍ തുടരാനുള്ള ശ്രമങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുകയും പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് എക്‌സ് പോസ്റ്റില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘അമേരിക്കയുടെയും ഇറാന്റെയും സമ്മതത്തിന് വിധേയമായി, സമഗ്രമായ ഒരു ഒത്തുതീര്‍പ്പിനായി അര്‍ത്ഥവത്തായതും നിര്‍ണ്ണായകവുമായ ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുന്ന ആതിഥേയനാകാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അതില്‍ അഭിമാനിക്കുന്നു’- അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനോടു അമേരിക്കയോ ഇറാനോ അനുകൂല നിലപാടു സ്വീകരിച്ചിട്ടില്ല. ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്നു പറഞ്ഞാണ് ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആക്രമണം ആരംഭിച്ചത്. ഗണ്യമായ പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാന്‍ അന്ന് അറിയിച്ചിരുന്നു. അന്നുമുതല്‍, യുഎസ് താവളങ്ങളുള്ള…
Read More » -
ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി വടിക്ക് അടിച്ചുകൊലപ്പെടുത്തി
ലക്നൗ: ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് നിർമാണ തൊഴിലാളിയായ ഭർത്താവ് ഭാര്യയെ ക്രൂരമായി അടിച്ചു കൊന്നു. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്‌റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന കുസുമം (42) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്ദിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഇങ്ങനെ- നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസുകാരിയായ ദീക്ഷയുടെയും ഒൻപത് വയസുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. അമ്മയെ പിതാവിൽ നിന്നും രക്ഷിക്കാൻ കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം. പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ…
Read More » -
പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി!! രാജ്യത്തെ ആദ്യ ‘ദയാമരണം’
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി കിട്ടിയ ഹരീഷ് റാണ എന്ന 32 കാരൻ വിടവാങ്ങി. ഹരീഷ് റാണയുടെ മരണം പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. ഹരീഷിന്റെ അവസാന നിമിഷങ്ങളിൽ അമ്മയ്ക്ക് മാത്രമായിരുന്നു മകനോടൊപ്പം തുടരാനുള്ള അനുമതി ഉണ്ടായിരുന്നത്. ഈമാസം 11നാണ് രാജ്യത്ത് ആദ്യമായി ദയാവധത്തിനുള്ള അനുമതി സുപ്രീം കോടതി സുപ്രധാനവിധിയിലൂടെ പുറപ്പെടുവിക്കുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ് റാണയുടെ ചികിത്സ പിൻവലിക്കാനുള്ള ഉത്തരവായി. ഇതേത്തുടർന്ന് ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. 2013 ഓഗസ്റ്റ് 20-നായിരുന്നു ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വഴുതി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. പിന്നീട് മകന്റെ ദയനീയ അവസ്ഥയിൽ മനംനൊന്ത് കുടുംബം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്‌ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്. 13 വർഷമായി അബോധാവസ്ഥയിൽ ചലനമറ്റുകിടക്കുന്ന ഡൽഹിയിലെ ഹരീഷ്…
Read More » -
ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ
ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ…
Read More » -
രണ്ട് ലക്ഷം പേരടങ്ങുന്ന സായുധ സേന രൂപീകരിക്കാൻ അവിമുക്തേശ്വരാനന്ദ; ലക്ഷ്യം ഗോസംരക്ഷണവും ഹൈന്ദവ ക്ഷേമവും
പ്രയാഗ്‌രാജ്: ഒരു സായുധസംഘത്തെ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഉത്തരാഖണ്ഡ് ജോഷിമഠിലെ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യനായ അവിമുക്തേശ്വരാനന്ദ. രണ്ട് ലക്ഷം പേരടങ്ങുന്ന സംഘത്തെ രൂപീകരിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ ‘സൈന്യം’ പശുക്കളെയും ഹിന്ദുമതത്തെയും സംരക്ഷിക്കുമെന്നും പരമ്പരാഗതവും ആധുനികവുമായ ആയുധങ്ങൾ ഇവർ ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ അംഗങ്ങളാവുക. പുരുഷന്മാരും സ്ത്രീകളും കൂടാതെ ഭിന്നലിംഗക്കാരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ചതുരംഗിണി സേന’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘സൈന്യം’ അടുത്ത വർഷം ഫെബ്രുവരിയിൽ മൗനി അമാവാസി ആഘോഷത്തോടനുബന്ധിച്ച് പ്രയാഗ്‌രാജിൽവെച്ച് രൂപീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ കൂട്ടിച്ചേർത്തു. പുരാണങ്ങളിൽ ‘ചതുരംഗിണി സേന’ എന്നത് കാലാൾപ്പടയും കുതിരപ്പടയും ആനകളും രഥങ്ങളും ചേർന്നതാണ്. മഹാഭാരതത്തിലും ചതുരംഗിണി സേനയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സന്യാസിമാരുടെയും അനുയായികളുടെയും അകമ്പടിയോടെ, ഈ ‘സൈന്യം’ മതത്തെയും സംസ്കാരത്തെയും സമൂഹത്തെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അവിമുക്തേശ്വരാനന്ദയുടെ പ്രഖ്യാപനങ്ങളെ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ലൈസൻസില്ലാത്ത ആയുധങ്ങൾ കൈവശം വെക്കുന്നതും പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകും. കഴിഞ്ഞ മാസം, പ്രയാഗ്‌രാജിലെ ഒരു മേളയ്ക്കിടെ…
Read More » -
(no title)
പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു. മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദർശൻകടന്നുവന്നത്. ബോളിവുഡ്ഡിലെ സൂപ്പർ താരങ്ങളെ അണിനിരത്തി പ്രിയദർശന് ചിത്രങ്ങൾ ഒരുക്കുവാൻ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യൻ സംവിധായകനും ലഭിക്കാത്ത രീതിയിലാണ ഹിന്ദി സിനിമാ രംഗം പ്രിയദർശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളിൽ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദർശന് ബോളിവുഡ്ഡിൽ വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായി. ഇപ്പോഴിതാ തൻ്റെ നൂറാമത്തെ ചിത്രം ‘ഒരുക്കുന്നു. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. തൻ്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തിയിലെ നായകനും മോഹൻലാലായിരുന്നു. ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകൻ ഒരാൾ തന്നെയാകുന്നത് അപൂവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. ഇതൊരു വേൾഡ് റെക്കാർഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്. താൻ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹൻലാൽ ആയിരുന്നുവെന്ന് പ്രിയദർശൻ വ്യക്തമാക്കി. പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്നതാണ്. ആ പ്രതീക്ഷകൾക്കൊപ്പം…
Read More » -
മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
മുംബൈ: മകളെ പ്രണയിച്ചുവിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ വരനെ കെട്ടിയിടുകയും നഗ്നനാക്കി റോഡിലൂടെ നടത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. നാസിക് ജില്ലയിലെ ഭുസാവലിലാണു സംഭവം. വീട്ടുകാരുടെ എതിർപ്പു മറികടന്ന് മകളെ വിവാഹം കഴിച്ചതിനാണു ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഒന്നര വർഷത്തോളമായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും കഴിഞ്ഞ 18 നാണു വിവാഹിതരായത്. തുടർന്നു ഭുസാവൽ പോലീസ് സ്‌റ്റേഷനിൽ ഹാജരായ ഇരുവരും തങ്ങൾ വിവാഹിതരായ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. പെൺകുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചു. പിന്നീട് യുവാവിന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയ ദമ്പതികളെ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ 15 അംഗ സംഘം പിന്തുടർന്നു. അറസ്റ്റിലായവരെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു.
Read More » -
ജമ്മു-കശ്മീരിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ട് പാക്കിസ്ഥാൻ, ചാരവൃത്തി നടത്തിയ 22 പേർ അറസ്റ്റിൽ, ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും, ലൊക്കേഷൻ ടാഗുകളും പിടിയിലായവരുടെ ഫോണിൽ!! സൈനിക നീക്കങ്ങൾ തത്സമയം നിരീക്ഷിക്കാൻ സോളാർ പാനലുകളിൽ സിസിടിവി സ്ഥാപിക്കാൻ ശ്രമം
ഗാസിയാബാദ്: ഒരു സാധാരണ ഇന്റലിജൻസ് വിവരമായി ആരംഭിച്ച ഒരു അന്വേഷണം രാജ്യത്തെ ഏറ്റവും ഗുരുതരമായ ചാരപ്രവൃത്തി കേസുകളിലൊന്നായി മാറിയതായി റിപ്പോർട്ട്. മാർച്ച് 14-ന് ഗാസിയാബാദിലെ കൗശാംബി പേലീസ് സ്റ്റേഷനിൽ ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം സംശയാസ്പദ പ്രവർത്തനങ്ങൾ നടത്തുന്ന ചില യുവാക്കളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം കശ്മീരിൽ അടുത്ത ആക്രമണത്തിന് പാക്കിസ്ഥാൻ പദ്ധതിയിടുന്നുവെന്ന രണ്ടെത്തലിലാണ് എത്തി നിൽക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിരവധി പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നു. ഉത്തരപ്രദേശിലെ ഭോവാപുരിൽ നിന്നുള്ള യുവാക്കൾ റെയിൽവേ സ്റ്റേഷനുകളും സൈനിക കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന ഇടങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പകർത്തി വിദേശത്തേക്ക് അയച്ചതായി കണ്ടെത്തി. ഓരോ അസൈൻമെന്റിനും 5,000 മുതൽ 20,000 രൂപ വരെ പ്രതിഫലം നൽകിയിരുന്നു. കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് കൂടുതൽ പണം വാഗ്ദാനം ചെയ്തതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കളാണ് കൂടുതലായി കുടുങ്ങിയത്. ഇവരെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കണ്ടെത്തി.…
Read More »

