India
-
വിദേശ നിക്ഷേപം തവിടുപൊടി; ചൈനയുമായുള്ള വ്യാപാരം പുനസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി നിതി ആയോഗ്; കര്‍ശന വ്യവസ്ഥകള്‍ നീക്കണം; വ്യവസായ വകുപ്പിന് അനുകൂല നിലപാട്; ജയ്ശങ്കറിന്റെ യാത്രയ്ക്കു പിന്നാലെ പ്രതീഷിക്കുന്നത് വന്‍ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ചൈനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള കര്‍ശന വ്യവസ്ഥകളില്‍ ഇളവു നല്‍കണമെന്ന് നിതി ആയോഗ് ശിപാര്‍ശ ചെയ്‌തെന്നു റിപ്പോര്‍ട്ട്. ചില നിര്‍ണായക ഇടപാടുകളില്‍ ഇത്തരം അനാവശ്യ നിയന്ത്രണങ്ങള്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നും മൂന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇന്ത്യന്‍ കമ്പനികളില്‍ ചൈനീസ് നിക്ഷേപത്തിനു മുന്നോടിയായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമാണ്. എന്നാല്‍, 24 ശതമാനംവരെയുള്ള നിക്ഷേപങ്ങള്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അനുവദിക്കണമെന്നും നിതി ആയോഗിലെ പേരുവെളിപ്പെടുത്താത്ത മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയിലേക്കു നേരിട്ടുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍ദേശം നല്‍കിയതെന്നും വ്യവസായ വകുപ്പ്, ധനവകുപ്പ്, വിദേകാര്യ വകുപ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ഇതേക്കുറിച്ചു പഠിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നിതി ആയോഗ് സമര്‍പ്പിക്കുന്ന എല്ലാ റിപ്പോര്‍ട്ടുകളും അതേപടി സര്‍ക്കാര്‍ പരിഗണിക്കാറില്ല. എന്നാല്‍, 2020ല്‍ ഉണ്ടായ സംഘര്‍ഷത്തിനുശേഷം ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് എന്നതാണു ശ്രദ്ധേയം. എന്തു തീരുമാനമുണ്ടാകണമെങ്കിലും അതിനു മാസങ്ങള്‍…
Read More » -
ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ മാറ്റിയെന്നും വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) വാര്‍ഷിക പൊതുയോഗം (എജിഎം) ധാക്കയില്‍ നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍. ഇന്ത്യയും പാകിസ്താനുമടക്കം ആറു ടീമുകള്‍ പങ്കെടുക്കുന്ന മത്സരം ഇക്കുറി ടി20 ഫോര്‍മാറ്റിലാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ മത്സരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്. ഇന്ത്യയാണ് മത്സരത്തിന്റെ ആതിഥേയത്വം വഹിക്കേണ്ടത്. എന്നാല്‍, ഇതു സംബന്ധിച്ച് എസിസി വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. സെപ്റ്റംബറില്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന അനൗദ്യോഗിക സൂചനകളുണ്ട്. ജൂലൈ 24ന് മത്സരം സംബന്ധിച്ചു ധാക്കയിലാണു യോഗം ചേരാനിരുന്നതെങ്കിലും ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം പരിഗണിച്ച് യാത്രാ വിലക്കുണ്ട്. രാഷ്ട്രീയ കാലവസ്ഥയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്നു ധാക്കയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങളും ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പരസ്പര ധാരണയെത്തുടര്‍ന്നു മാറ്റിവച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതല്‍ 2026 സെപ്റ്റംബര്‍ വരെയുള്ള മത്സരങ്ങളാണു മാറ്റിവച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയാണു നിലവില്‍ എസിസി ചെയര്‍മാന്‍. യോഗവുണമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ അനാവശ്യ സമ്മര്‍ദം…
Read More » -
ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും
ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു. BREAKING STORY ഏഷ്യ കപ്പ് ക്രിക്കറ്റ്: കൂടിയാലോചന യോഗം ധാക്കയില്‍ നടത്തിയാല്‍ ബഹിഷ്‌കരിക്കുമെന്ന് ബിസിസിഐ; ‘പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വി അനാവശ്യ സമ്മര്‍ദം ചെലുത്തുന്നു; വേദി മാറ്റാന്‍ പറഞ്ഞിട്ടും മറുപടിയില്ല’; 2026 സെപ്റ്റംബര്‍ വരെയുള്ള…
Read More » -
ആഡംബരം, സുരക്ഷ, സര്‍വസ്വാതന്ത്ര്യം: ദാവൂദ് മുതല്‍ ഭട്കല്‍ സഹോദരന്‍മാര്‍വരെ; പാകിസ്താന്‍ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി സൂക്ഷിക്കുന്നത് കൊടും ഭീകരരെ; പറയുമ്പോള്‍ വീട്ടു തടങ്കലില്‍, സുരക്ഷയ്ക്കു സൈന്യവും; ആവര്‍ത്തിച്ചുള്ള വാദം പൊളിച്ച് യുഎസ് നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ഇസ്ലമാബാദ്: ഭീകരാക്രമണങ്ങളിലൂടെ നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത മസൂദ് അസറും ഹാഫിസ് സയീദുമടക്കം നിരവധി ഭീകരര്‍ പാക് സര്‍ക്കാരിന്റെ സുരക്ഷയില്‍ ജീവിക്കുന്നെന്നു റിപ്പോര്‍ട്ട്. അമേരിക്കന്‍ നേവല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്കു ദശലക്ഷക്കണക്കു രൂപയുടെ സുരഷാ സംവിധാനങ്ങളും സംരക്ഷണയും പ്രവര്‍ത്തനങ്ങള്‍ക്കു സൈന്യത്തിന്റെ പിന്തുണയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകര്‍ പാകിസ്താനിലില്ലെന്നും ഇവരെപ്പറ്റി കൃത്യമായ വിവരം നല്‍കിയാല്‍ ഇന്ത്യക്കു കൈമാറാന്‍ തയാറാണെന്ന് അടുത്തിടെ ബിലാവല്‍ ഭൂട്ടോ വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നത്. ഠ ഹാഫിസ് സയീദ് ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണ് അമേരിക്കയും ഐക്യരാഷ്ട്ര സഭയും ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാള്‍ ലാഹോറില്‍ സായുധ സൈന്യത്തിന്റെ കാവലിലാണു ജീവിക്കുന്നത്. ഇയാള്‍ വീട്ടു തടങ്കലിലാണെന്ന ബിലാവല്‍ ഭൂട്ടോയുടെ വാദങ്ങള്‍ക്കു കടക വിരുദ്ധമാണിത്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇവരുടെ ഒളിയിടങ്ങള്‍ തകര്‍ത്തെങ്കിലും നേതാക്കള്‍ ഇപ്പോഴും സുരക്ഷിതരാണ്. ഠ മസൂദ് അസര്‍ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസര്‍ അടുത്തിടെയാണു പാകിസ്താനിലെ ബഹാവല്‍പുര്‍ പള്ളിയില്‍ തീവ്രവാദത്തിനു…
Read More » -
തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍
ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…
Read More » -
ദേശീയ ശുചിത്വറാങ്കിങ്ങിൽ കേരളത്തിനു നേട്ടം; 100 ശുചിത്വനഗരങ്ങളിൽ 8 എണ്ണം കേരളത്തിൽ
ന്യൂഡൽഹി /തിരുവനന്തപുരം: ദേശീയ ശുചിത്വ റാങ്കിങ്ങിൽ കേരളത്തിനു നേട്ടം. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ പുരസ്കാരങ്ങളിൽ കണ്ണൂരിലെ മട്ടന്നൂർ നഗരസഭയ്ക്കു പ്രത്യേക അംഗീകാരം ലഭിച്ചു. ഓരോ സംസ്ഥാനത്തെയും മികച്ച ശുചിത്വ നഗരങ്ങൾക്കുള്ള പ്രോമിസിങ് സ്വച്ഛ് ഷെഹർ പുരസ്കാരമാണ് മട്ടന്നൂരിനു ലഭിച്ചത്. 10 ലക്ഷത്തിൽപരം ജനസംഖ്യയുള്ള നഗരങ്ങളിൽ അഹമ്മദാബാദാണ് ഏറ്റവും മികച്ച നഗരം, ഭോപ്പാൽ രണ്ടാമതും ലക്നൗ മൂന്നാമതുമെത്തി. യുപി സർക്കാരിനും പ്രയാഗ്‌രാജ് നഗരസഭയ്ക്കും പ്രത്യേക പരാമർശം ലഭിച്ചു. കേരളത്തിലെ മട്ടന്നൂർ, ഗുരുവായൂർ നഗരസഭകളും തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തൃശൂർ, കൊച്ചി കോർപറേഷനുകളും രാജ്യത്തെ മികച്ച 100 നഗരസഭകളിൽ ഇടംപിടിച്ചു. ചരിത്രത്തിലാദ്യമായാണു രാജ്യത്തെ 100 ശുചിത്വനഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള 8 നഗരങ്ങൾ ഇടംനേടിയതെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘കഴിഞ്ഞ വർഷം ആയിരത്തിനുള്ളിൽ പോലും കേരളത്തിലെ ഒറ്റ നഗരസഭയും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കേരളത്തിലെ ആകെ 93 നഗരസഭകളിൽ 82 എണ്ണം 1000 റാങ്കിനുള്ളിലെത്തി. വെളിയിട വിസർജ്യമുക്തം, മാലിന്യജല സംസ്കരണം…
Read More » -
ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്, കെല്‍വിനേറ്ററിനെ ഏറ്റെടുത്തു
കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു. റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ്…
Read More » -
വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം
റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു. ശബ്ദത്തെയും തോല്‍പ്പിച്ചു ‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം. ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ…
Read More » -
എന്റര്‍ ദ കില്‍ സോണ്‍: റഷ്യയെ നേരിടാന്‍ പുതിയ തന്ത്രവുമായി യുക്രൈന്‍; ആയുധക്കമ്പനികള്‍ക്ക് കൃത്യത പരീക്ഷിക്കാന്‍ അവസരം; സൈന്യം തിരികെ റിപ്പോര്‍ട്ട് നല്‍കും; എയര്‍ ഡിഫെന്‍സിന് പ്രാഥമിക പരിഗണന; റഷ്യക്കു തലവേദനയായി യുക്രൈന്‍ ഡ്രോണുകള്‍
കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ വിദേശ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള വേദിയാക്കി മാറ്റാന്‍ അനുമതി നല്‍കി യുക്രൈന്‍. യുദ്ധമുന്നണിയില്‍ വിവിധ യൂറോപ്യന്‍, അമേരിക്കന്‍ കമ്പനികള്‍ പുറത്തിറക്കുന്ന ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നാണു യുക്രൈന്‍ ആം ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ ബ്രേവ്-1 വ്യക്തമാക്കിയത്. ‘ടെസ്റ്റ് ഇന്‍ യുക്രൈന്‍’ പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് യുക്രൈനിലേക്ക് ആയുധങ്ങള്‍ അയയ്ക്കാം. ഇവ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ഓണ്‍ലൈന്‍ ട്രെയിനിംഗും നല്‍കും. യുക്രൈന്‍ സൈന്യം ഇവ ഉപയോഗിച്ചശേഷം ഫലങ്ങള്‍ തിരിച്ചയയ്ക്കുമെന്നും ബ്രേവ് 1 പ്രസ്താവനയില്‍ പറഞ്ഞു. എന്തൊക്കെ സാങ്കേതിക വിദ്യകളാണ് നിലവിലുള്ളതെന്നു മനസിലാക്കാന്‍ യുക്രൈന്‍ സൈന്യത്തെ സഹായിക്കുന്നതിനും കമ്പനികള്‍ക്ക് യുദ്ധേപകരണങ്ങളുടെ കൃത്യത മനസിലാക്കാനും ഗുണകരമാകുമെന്നു ബ്രേവിന്റെ ഇന്‍വെസ്റ്റര്‍ റിലേഷന്‍ മേധാവി ആര്‍ടെം മോറോസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു. പദ്ധതിക്കു വ്യാപക സ്വീകരണം ലഭിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ടെന്നും ഇതിന്റെ ചെലവുകള്‍ ആര്, എങ്ങനെ കൈമാറുമെന്നതു വ്യക്തമാക്കിയിട്ടില്ല. മൂന്നുവര്‍ഷമായി യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ റഷ്യക്ക് അവരുടെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍…
Read More » -
‘നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക യുദ്ധത്തിന് കോപ്പുകൂട്ടുന്നു, ഏറ്റു മുട്ടലിനു തയാറെടുക്കുന്നതില്‍ ഞങ്ങളുടെ ശ്രദ്ധ’; ഇറാന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം; ‘അമേരിക്കയ്ക്ക് ഒരവസരംകൂടി നല്‍കാന്‍ തയാര്‍, ഇസ്രയേലിന്റെ ആണവായുധങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണം’
ടെഹ്‌റാന്‍: നയതന്ത്ര നീക്കങ്ങളുടെ മറവില്‍ അമേരിക്ക ഇറാനെതിരേ യുദ്ധത്തിനു കോപ്പു കൂട്ടുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍. ഇറാന്‍ ചര്‍ച്ചകള്‍ക്കു നില്‍ക്കാതെ ഏറ്റുമുട്ടലിനു തയാറാകണമെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ‘സമയം പാഴാക്കാന്‍ ഞങ്ങള്‍ക്ക് ഒരു കാരണവും കാണുന്നില്ല. ഏറ്റുമുട്ടലിനു തയറെടുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ’യെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. BREAKING NEWS ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും ‘അടുത്ത യുദ്ധമുണ്ടാകുമ്പോഴേക്കും ഇസ്രായേലിനുവേണ്ടി ഇറാനെ നിരായുധീകരിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാഷ്ട്രീയ വഞ്ചന നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകണം. ഇസ്രയേലിന്റെ ആണവായുധ ശേഖരണം, സമീപകാല യുദ്ധത്തിനുള്ള നഷ്ടപരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. മിസ്റ്റര്‍ വിറ്റ്‌കോഫ് പ്രശ്‌ന പരിഹാരത്തിനുള്ള മധ്യസ്ഥനാണെന്നും യുദ്ധത്തിനു തീകൊളുത്തുന്നയാളല്ലെന്നും ഉറപ്പു ലഭിക്കണം. അത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അമേരിക്കയ്ക്ക്…
Read More »