Breaking NewsIndiaLead NewsNEWS

ഗ്ലാസില്‍ മൂത്രമൊഴിച്ചു, പാത്രങ്ങളില്‍ തളിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ വീട്ടുജോലിക്കാരി അറസ്റ്റില്‍

ലഖ്‌നൗ: വീട്ടുജോലിക്കിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ച ജോലിക്കാരി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ ജില്ലയിലെ ഒരു ബിസിനസുകാരന്റെ വീട്ടുജോലിക്കാരിയായ സമന്ത്രയാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി നാഗിന പ്രദേശത്തെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു സമന്ത്ര. വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഇവരെ വീട്ടുകാര്‍ക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

Signature-ad

തുടര്‍ന്ന് വീട്ടുകാര്‍ അടുക്കളയില്‍ ഒളിക്യാമറ വെച്ചപ്പോഴാണ് ഞെട്ടിക്കന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുടുംബം കഴിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലാണ് സമന്ത്ര മൂത്രമൊഴിച്ചത്. ഇവര്‍ ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി നാ?ഗിന പൊലീസ് പറഞ്ഞു.

വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. കുടുംബം ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പൊലീസ് സമന്ത്രയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ നടപടികള്‍ നേരിടുകയാണ്.

 

Back to top button
error: