Breaking NewsIndiaLead NewsNEWS

ട്രംപ് താരിഫിന് മറുപടി; യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുന്നെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസിലേക്കുള്ള പോസ്റ്റല്‍ സര്‍വീസുകള്‍ താല്‍കാലികമായി അവസാനിപ്പിക്കുമെന്ന് ഇന്ത്യ. യുഎസിന്റെ പുതിയ കസ്റ്റംസ് നയങ്ങളെത്തുടര്‍ന്നാണ് നടപടി. 800 ഡോളര്‍ വരെ വില മതിക്കുന്ന കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ യുഎസിലേക്ക് അയയ്ക്കുന്നതിന് അനുവദിച്ചിരുന്ന തീരുവ ഇളവ് ജൂലൈ 30ന് യുഎസ് റദ്ദാക്കിയിരുന്നു. ഈ തീരുവ പിന്‍വലിക്കല്‍ ഓഗസ്റ്റ് 29നാണ് നിലവില്‍ വരുന്നത്.

ഈ സാഹചര്യത്തില്‍ ഏതു മൂല്യത്തിലുള്ള വസ്തുവും യുഎസിലേക്ക് അയയ്ക്കുന്നതിന് ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമുള്ള തീരുവ നല്‍കേണ്ടി വരുമെന്ന് പോസ്റ്റല്‍ വിഭാഗം ഇന്നു പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. അതേസമയം 100 ഡോളര്‍ വരെയുള്ള ഗിഫ്റ്റ് വസ്തുക്കള്‍ക്കുള്ള ഇളവ് തുടരും.

Signature-ad

പുതിയ ഉത്തരവു പ്രകാരം ഓഗസ്റ്റ് 25 മുതല്‍ യുഎസിലേക്ക് തപാല്‍ മുഖാന്തിരം അയയ്ക്കുന്ന എല്ലാ വസ്തുക്കളുടെയും ബുക്കിങ് റദ്ദാക്കുമെന്ന് പോസ്റ്റല്‍ വിഭാഗം അറിയിച്ചു. എന്നാല്‍ കത്തുകള്‍, രേഖകള്‍ തുടങ്ങിയവ പതിവുപോലെ തന്നെ തപാലിലൂടെ അയയ്ക്കാനാകുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: