India
-
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യ തകര്‍ത്തത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും നിരവധി ഡ്രോണുകളും; പാകിസ്താന്‍ വന്‍ വില കൊടുത്തു വാങ്ങിയ മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിലത്തിട്ടു; സുദര്‍ശന്‍ മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ വിമാനത്തെയും വീഴ്ത്തി; ബ്രഹ്‌മോസ് തൊടുത്തില്ലെന്നും വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താനുണ്ടായ കനത്ത നാശത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ ആയുധകേന്ദ്രങ്ങളും നിരവധി യുദ്ധ വിമാനങ്ങളും തകര്‍ന്നെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനം, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കനത്ത നാശത്തിന്റെ പശ്ചാത്തലത്തിലാണു നാലു ദിവസത്തിനുള്ളില്‍ പാകിസ്താന്‍ വെടി നിര്‍ത്തലിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പങ്കെടുത്ത പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യ എയര്‍ഫോഴ്‌സ് കുറഞ്ഞത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും വന്‍ വിലകൊടുത്തു പാകിസ്താന്‍ സ്വന്തമാക്കിയ നിരീക്ഷണ വിമാനങ്ങളും ഒരു സി-130 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റും നശിപ്പിച്ചു. പത്ത് സായുധ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും റഡാര്‍ സൈറ്റുകളും ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണത്തില്‍ തകര്‍ത്തു. മേയ് ആറിന് ആരംഭിച്ച ആക്രമണം പത്തിനാണ് അവസാനിച്ചത്. ബൊളാരി പോലുള്ള പ്രധാന പാകിസ്താനി എയര്‍ബേസുകളിലേക്ക് ആക്രമണം നടത്തിയത് വിമാനത്തില്‍നിന്ന് തൊടുത്ത…
Read More » -
അനുഷ്‌ക കടന്നുപോയ സാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാകില്ല; കിരീടം അവള്‍ക്കും പ്രിയപ്പെട്ടത്; ആര്‍സിബിക്കുവേണ്ടി ഞാന്‍ നല്‍കിയത് യൗവനം; ഭാര്യയെയും ഡിവില്ലിയേഴ്‌സിനെയും ചേര്‍ത്തു പിടിച്ച് വികാരഭരിതനായി വിരാട് കോലി; ‘പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത് അവളുടെ ത്യാഗം’
ബംഗളുരു: പതിനെട്ടു ഐപിഎല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കിരീടം കൂട്ടുകാരി അനുഷ്‌കയ്ക്ക് സമര്‍പ്പിച്ച് വിരാട് കോലി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെതിരായ അവസാന പന്തില്‍ കണ്ണീരടക്കാനാവാതെ ഗ്രൗണ്ടില്‍ മുട്ടുകുത്തി ചുംബിച്ചു താരം. അനുഷ്‌ക ശര്‍മയെ ചേര്‍ത്തുപിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച കോലി ഈ കപ്പ് തനിക്കെന്ന പോലെ അനുഷ്‌കയ്ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. അനുഷ്‌കയുടെ 11 വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് കിരീടമെന്നായിരുന്നു കോലിയുടെ പ്രതികരണം. ‘കഴിഞ്ഞ 11 വര്‍ഷമായി അനുഷ്‌ക കളി കാണാന്‍ എത്തും. പലപ്പോഴും ഞങ്ങള്‍ തോറ്റ് മടങ്ങുന്നത് കണ്ട് തിരിച്ചു പോകും. അവരുടെ ത്യാഗം, സമര്‍പ്പണം, എല്ലാ അവസ്ഥയിലും ഒപ്പം നില്‍ക്കുന്നത് ഇതൊന്നും പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതല്ല. പ്രത്യേകിച്ചും പ്രഫഷനല്‍ താരമാകുമ്പോള്‍ നമ്മള്‍ കടന്നുപോകുന്ന മാനസികാവസ്ഥ അവര്‍ക്ക് നന്നായി മനസിലാക്കാനും കഴിയും. അനുഷ്‌ക അതിവൈകാരികമായ നിമിഷങ്ങളിലൂടെ പലപ്പോഴും കടന്നുപോയിട്ടുണ്ട്. എന്റെ പ്രകടനം, താഴ്ചകള്‍ എല്ലാം. അവളും ബെംഗളൂരുക്കാരി കൂടിയാണ്. കിരീടം അനുഷ്‌കയ്ക്കും അഭിമാന നിമിഷമാണ്’- കോലി കൂട്ടിച്ചേര്‍ത്തു. കിരീടം നേടിയതിന് പിന്നാലെ…
Read More » -
വിക്ടറി പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പ്, നടത്തുമെന്ന് കെസിഎ, അപകടത്തിനു പിന്നിൽ കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ പിടിവാശി, 5000 പോലീസുകാരെ ഇറക്കിയിട്ടും തിരക്ക് നിയന്ത്രിക്കാനായില്ല, കൈവിട്ടുപോയെന്ന് ഡികെ ശിവകുമാർ
ബെംഗളൂരു: ആർസിബിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബുധനാഴ്ച നൽകിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകർ കർണാടക ക്രിക്കറ്റ് അസോസിയേഷനായിരുന്നു. വിധാൻ സൗധയിലെ സ്വീകരണത്തിനു ശേഷം തുറന്ന ബസിൽ ടീം വിക്ടറി പരേഡ് നടത്തുമെന്നായിരുന്നു കെസിഎയുടെ പ്രഖ്യാപനം. പക്ഷെ അത്തരമൊരു വലിയ പരിപാടിക്ക് സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരേഡ് ഒഴിവാക്കണമെന്നും പോലീസ് കെസിഎ ഭാരവാഹികളെ അറിയിച്ചിരുന്നതായാണ് വിവരം. മാത്രമല്ല പരേഡ് ഉണ്ടാവില്ലെന്നു പോലീസ് അറിയിപ്പും പുറത്തിറക്കിയിരുന്നു. പിന്നാലെ, പരേഡ് ഒഴിവാക്കില്ലെന്നു കെസിഎയും ആർസിബിയും അറിയിച്ചു. അതേസമയം പരേഡ് കാണാൻ പതിനായിരങ്ങളാണ് സ്റ്റേഡിയത്തിനു പരിസരത്ത് എത്തിയത്. തിക്കും തിരക്കുമുണ്ടായപ്പോൾ, അവിടെ വിന്യസിച്ചിരുന്ന 5000 പോലീസുകാർക്ക് സ്ഥിതി നിയന്ത്രിക്കാനാവാത്ത സ്ഥിതി വന്നു. പോലീസിന്റെ മുന്നറിയിപ്പ് കെസിഎ അവഗണിച്ചതാണ് ഇത്രയും വലിയ ദുരന്തം ഉണ്ടാകാൻ കാരണമായതെന്ന വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മാപ്പു പറഞ്ഞിട്ടുണ്ട്. 5000 പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവർക്കു നിയന്ത്രിക്കാനാകാത്തത്ര ആൾക്കൂട്ടമാണ് എത്തിയത്. പോലീസ് പരമാവധി ശ്രമിച്ചെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. അതുമാത്രമല്ല സ്റ്റേഡിയത്തിനു…
Read More » -
‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല’!! ഡികെ ശിവകുമാർ, ‘സന്തോഷം നിറഞ്ഞ ആഘോഷങ്ങൾക്കുമേൽ ദുഃഖത്തിന്റെ നിഴൽ വീണു’- യെഡിയൂരപ്പ
ബെംഗളൂരു: ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവർക്ക് അനുശോചനം അറിയിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ഏറെ വേദനിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാർ എക്‌സിൽ കുറിച്ചു. ‘ആർസിബിയുടെ ഐപിഎൽ വിജയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകൾ ദുരന്തത്തിൽ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവർക്കും അവരുടെ കുടുംബാംങ്ങൾക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാൾ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു’, ശിവകുമാർ പറഞ്ഞു. കൂടാതെ വിജയാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നിർത്തിവെച്ചതിൽ ശിവകുമാർ മാപ്പ് പറഞ്ഞിരുന്നു. കർണാടകയും ആർസിബിയും വലിയ അഭിമാനത്തിലാണെന്നും എന്നാൽ ഇത് അനിയന്ത്രിതമായ ആൾക്കൂട്ടമാണെന്ന് ശിവകുമാർ പറഞ്ഞിരുന്നു. ആഘോഷം നിർത്തിവച്ചതിൽ ബെംഗളൂരുവിലെയും കർണാടകയിലെയും മുഴുവൻ പേരോടും മാപ്പ് പറയുന്നുവെന്നും ശിവകുമാർ പറഞ്ഞു. അതേസമയം സംഭവത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. സംസ്ഥാന സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും…
Read More » -
ആർസിബി വിക്ടറി പരേഡ് ദുരന്തക്കടലായി, വിജയികളെ സ്വീകരിക്കാൻ ആരാധകർ സ്റ്റേഡിയത്തിലേക്കിരച്ചെത്തി!! ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി, 11 മരണം, 50 പേർക്ക് പരുക്ക്, മരിച്ചവരിൽ സ്ത്രീയും
ബെംഗളൂരു∙ ഐപിഎല്ലിലെ കന്നി കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണച്ചടങ്ങ് ദുരന്തക്കടലായി. തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ ആളുകൾ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ 50 പേർക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു. അതേസമയം താരങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിജയാഘോഷ പരിപാടി റദ്ദാക്കിയതായി അറിയിച്ചു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഐപിഎൽ കിരീടം നേടിയ ആർസിബി ടീമിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. ആർസിബിയുടെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ആരാധകർ കൂട്ടംകൂട്ടമായെത്തിയതോടെ ശ്വാസം കിട്ടാതെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക്…
Read More » -
അജ്ഞാത മൃഗം ആക്രമിച്ചത് 18 പേരെ, ആറുപേര്‍ മരിച്ചു; പലരും ഗുരുതരാവസ്ഥയില്‍, ആശങ്ക
ഭോപ്പാല്‍: മധ്യപ്രദേശില്‍ വനംവകുപ്പിനെയും നാട്ടുകാരെയും ആശങ്കയിലാക്കി അജ്ഞാത മൃഗം. കഴിഞ്ഞ മാസം അഞ്ചിന് 18 പേരടങ്ങുന്ന സംഘത്തെ ഈ മൃഗം ആക്രമിച്ചിരുന്നു. അതില്‍ ആറുപേരാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. റെയ്ലി ബായ് (60), മന്‍ഷാരം ഛഗന്‍ (50), സുര്‍സിംഗ് മാല്‍സിംഗ് (50), സാദി ബായ് (60), ചെയിന്‍സിംഗ് ഉംറാവു (50), സുനില്‍ ജെതാരിയ (40) എന്നിവരാണ് മരിച്ചത്. ബര്‍വാനി ജില്ലയിലെ ലിംബായ് ഗ്രാമത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങള്‍ ആക്രമണകാരിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്. ഈ മൃഗത്തെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സുനില്‍ ജെതാരിയയുടെ മരണത്തിന് പിന്നാലെ നാട്ടുകാര്‍ ലിംബായില്‍ നിന്ന് വനം വകുപ്പ് ഓഫീസിലേക്ക് ഒമ്പത് കിലോമീറ്റര്‍ മാര്‍ച്ച് നടത്തി പ്രതിഷേധിച്ചു. വനംവകുപ്പ് അലംഭാവം കാണിക്കുകയാണെന്ന് ആരോപിച്ച നാട്ടുകാര്‍ അജ്ഞാത മൃഗത്തെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കഴുതപ്പുലി ആണെന്നാണ് ജനങ്ങള്‍ കരുതുന്നുത്. എന്നാല്‍, ഇത് സ്ഥിരീകരിക്കുന്നതിന് മൃഗത്തിന്റെ കാല്‍പ്പാടുകളോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മേയ് അഞ്ചിന് കടിയേറ്റ സംഘത്തിലുള്ളവരില്‍ ഗുരുതര…
Read More » -
പാകിസ്താനുവേണ്ടി ചാരവൃത്തി: ഒരു യൂട്യൂബര്‍കൂടി പിടിയില്‍; ജ്യോതി മല്‍ഹോത്രയുമായി അടുപ്പം, ഫോണില്‍ പാക്ക് നമ്പറുകള്‍
ന്യൂഡല്‍ഹി: ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിനു ശേഷം പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യുട്യൂബര്‍ പിടിയില്‍. ‘ജാന്‍മഹല്‍ വിഡിയോ’ എന്ന യുട്യൂബ് ചാനല്‍ നടത്തുന്ന ജസ്ബീര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്പെഷല്‍ ഓപ്പറേഷന്‍ സെല്‍ ഉദ്യോഗസ്ഥരാണ് ജസ്ബീര്‍ സിങ്ങിനെ പഞ്ചാബിലെ രൂപ്നഗറില്‍നിന്ന് പിടികൂടിയത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായും ജസ്ബീറിന് അടുപ്പമുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജ്യോതി അടുപ്പം പുലര്‍ത്തിയിരുന്ന, ഇന്ത്യ പുറത്താക്കിയ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഡാനിഷുമായും ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടായിരുന്നു. നിരവധി പാക്കിസ്ഥാന്‍ നമ്പറുകള്‍ ഇയാളുടെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. 3 തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച ജസ്ബീര്‍ സിങ് ഡല്‍ഹിയിലെ പാക്ക് എംബസിയില്‍ നടന്ന പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജ്യോതി മല്‍ഹോത്ര അറസ്റ്റിലായ ശേഷം പാക്കിസ്ഥാന്‍ നമ്പറുകളും അവരുമായി നടത്തിയ ചാറ്റും നീക്കം ചെയ്യാന്‍ ജസ്ബീര്‍ ശ്രദ്ധിച്ചിരുന്നു.
Read More » -
ഏതാനും താരങ്ങള്‍ക്കപ്പുറം കൂട്ടായ പരിശ്രമത്തില്‍ വിശ്വാസമര്‍പ്പിച്ചു; മെഗാ ലേലം മുതല്‍ ഗെയിം പ്ലാന്‍; മൂന്നുപേരെ മാത്രം നിലനിര്‍ത്തി തലമുതല്‍ വാല്‍വരെ അടിമുടി പൊളിച്ചെഴുതി; ആര്‍സിബിയുടെ വിജയത്തിന് പിന്നില്‍ കൃത്യമായ കണക്കുകൂട്ടല്‍
ബംഗളുരു: ഐപിഎല്‍ ആരംഭിച്ചു പതിനെട്ടാം സീസണ്‍വരെ കാത്തിരിക്കേണ്ടിവന്നെങ്കിലും ആര്‍സിബിക്ക് ഇതു പുതുയുഗപ്പിറവിയാണ്. ഇക്കാലമത്രയും ആര്‍സിബിയുടെ മുഖമായി മാറിയ വിരാട് കോലിക്കും ഇത് ആശ്വാസത്തിന്റെ നാളുകളാണ്. ’18 നീണ്ട വര്‍ഷങ്ങള്‍.. യൗവനകാലം മുതലുള്ള ജീവിതം മുഴുവന്‍ ഈ നിമിഷത്തിനു വേണ്ടിയാണു ഞാന്‍ നല്‍കിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാര്‍ഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ എന്നായിരുന്നു കോലിയുടെ ആദ്യ പ്രതികരണം. 18 വര്‍ഷത്തെ കഠിനകാലം കടന്ന് ഐപിഎല്‍ മോഹക്കപ്പില്‍ ആര്‍സിബിയുടെയും കോലിയുടെയും പൊന്‍മുത്തം പതിക്കുമ്പോള്‍ ക്രിക്കറ്റില്‍ ടീം ഗെയിമിന്റെ പ്രാധാന്യം ഒരിക്കല്‍കൂടി വ്യക്തമാകുന്നു. താരപ്പൊലിമയിലും ആരാധക പിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായിട്ടും കപ്പ് മാത്രം അകന്നു നിന്നതിന്റെ നിരാശ തീര്‍ക്കാന്‍ ഉറപ്പിച്ചാണ് ബംഗളൂരു ഇക്കുറി ഇറങ്ങിയത്. മെഗാ ലേലം മുതല്‍ കൃത്യമായ പ്ലാന്‍ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിര്‍ത്തി ടീം സമ്പൂര്‍ണമായി പൊളിച്ചെഴുതാന്‍ ഉറപ്പിച്ചിരുന്നു.…
Read More » -
ചോദിച്ചത് ഒരു പൂ, കൊടുത്തത് ഒരു പൂക്കാലം! ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നടത്തിയത് വ്യാപക വ്യോമാക്രമണം; തകര്‍ത്തത് പാക്കിസ്ഥാന്റെ അരഡസന്‍ യുദ്ധവിമാനങ്ങള്‍
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാന് നല്‍കിയത് വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകള്‍, ഉപരിതല മിസൈലുകള്‍ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തില്‍ 6 പാക്ക് എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍, രണ്ട് ഹൈവാല്യു വിമാനങ്ങള്‍, 10-ലധികം യുസിഎവികള്‍ (അണ്‍മാന്‍ഡ് കോംപാക്ട് ഏരിയല്‍ വെഹിക്കിള്‍), ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം എന്നിവ തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ ആകാശത്ത് വച്ചു തന്നെയാണ് ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ടത്. നാല് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനിടെ, എയര്‍ ടു സര്‍ഫേസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ബൊളാരി വ്യോമതാവളത്തില്‍ ആക്രണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു സ്വീഡിഷ് നിര്‍മിത എഇഡബ്‌ള്യുസി വിമാനം കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടതായും സൈനിക വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. ആക്രമണം നടന്ന മേഖലയില്‍ മറ്റ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ എത്രയെണ്ണം തകര്‍ക്കപ്പെട്ടുവെന്ന കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും സൈനിക…
Read More » -
‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ പഞ്ചാബ് മുഖ്യമന്ത്രി എല്ലാ സീമകളും ലംഘിച്ചു, ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണ്?- ബിജെപി
അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിനേയും മോദിയേയും പരിഹസിച്ചുകൊണ്ടുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പരാമർശം വിവാദമാകുന്നു. ഭഗവന്ത് മാന്റെ ‘ഒരു രാഷ്ട്രം ഒരു ഭർത്താവ്’ എന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഭഗവന്ത് മാൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. മാത്രമല്ല ഇന്ത്യൻ സായുധ സേനയേയും മുഖ്യമന്ത്രി അപമാനിച്ചെന്നും ബിജെപി ആരോപിച്ചു. ബിജെപി വീടുകളിൽ സിന്ദൂരം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ഭഗവന്ത് മാന്റെ പരാമർശം. ‘‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ – ഭഗവന്ത് മാൻ ചോദിച്ചു. ഇതിനു മറുപടിയായി ഭഗവന്ത് മാൻ ‘സീറോ സെൻസിറ്റിവിറ്റി’ ഉള്ള ആളാണെന്നാണ് ബിജെപി ഇതിനു മറുപടി നൽകിയത്. ‘‘ഭഗവന്ത് ഉടൻ രാജിവയ്ക്കണം. സായുധ സേനയെ അനാദരിക്കുന്ന നടപടിയാണ് ഇത്. വിജയകരമായ ഒരു സൈനിക നടപടിയെ മാൻ ഇകഴ്ത്തുന്നു. ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണെന്നു ബിജെപി ദേശീയ വക്താവ്…
Read More »