India
-
നിങ്ങള്‍ കമല്‍ഹാസനോ, ആരുമാകട്ടെ; വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം നടത്തേണ്ടത്, ക്ഷമ പറയണം: തഗ് ലൈഫിലെ പ്രസ്താവനയുടെ പേരില്‍ ഉലകനായകനെ കുടഞ്ഞ് കോടതി
ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. നാക്കു പിഴ ആര്‍ക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ”നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങള്‍ക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയ്ക്ക് നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണം. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ഓഡിയോ റിലീസിന്റെ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയുടെ വിഡിയോ കണ്ട ശേഷം ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.…
Read More » -
തമാശയ്ക്കു ചെയ്തതാണ്, തെറ്റാണെന്നു അറിയില്ലായിരുന്നു ആരും ദയവായി അനുകരിക്കരുത്!! ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്ന് നൃത്തം ചെയ്യുന്ന റീൽസ്, വിവാദമായതോടെ മാപ്പുചോദിച്ച് യുവതി
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്യുന്നതിന്റെ റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി. നാഗർകോവിൽ സ്വദേശി ഷക്കീല ബാനു ആണ് സംഭവം വിവാദമായതോടെ മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ജീവൻ പോലും അപകടത്തിലാകുന്ന വിധം ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായതിനു പിന്നാലെയാണ് മാപ്പപേക്ഷയുമായെത്തിയത്. . റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും ദയവായി തന്റെ വീഡിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ – നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തെത്തിയത്.
Read More » -
കള്ളനെത്തന്നെ താക്കോലേൽപ്പിച്ചു!! തൊണ്ടി മുതൽ സൂക്ഷിച്ച ലോക്കറിൽ നിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും കവർന്നു, പോലീസ് ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലെ ലോക്കറിൽനിന്ന് 51 ലക്ഷവും രണ്ടുപെട്ടി ആഭരണങ്ങളും മോഷ്ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. സംഭവത്തിൽ ഒഴ്ചമുമ്പുവരെ ഈ ഓഫീസിൽ ജോലി ചെയ്തിരുന്ന ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് 51 ലക്ഷം രൂപയും രണ്ടുപെട്ടി സ്വർണവും മോഷണം പോയത്. വിവിധ കേസുകളിൽനിന്നായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. ഡൽഹിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള ഓഫീസുകളിൽ ഒന്നാണ് ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ ഓഫീസ്. പല കേസുകളിൽനിന്നായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവുമാണ് ലോധി റോഡിൽ സ്ഥിതിചെയ്യുന്ന ഈ ഓഫീസിന്റെ സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇവിടെയുള്ള വൻ സുരക്ഷാ വിന്യാസങ്ങൾ ഭേദിച്ചാണ് പ്രതി മോഷണം നടത്തിയത് എന്ന് ഡൽഹി പോലീസ് പറഞ്ഞു. അതേസമയം തൊണ്ടിമുതൽ സൂക്ഷിക്കുന്ന സ്‌റ്റോറേജിന്റെ സുരക്ഷാജീവനക്കാരനായി ജോലി നോക്കുകയായിരുന്നു ഖുർഷിദ്. ഒരാഴ്ച മുമ്പാണ് ഖുർഷിദിനെ ഇവിടെനിന്നും ഈസ്റ്റ് ഡൽഹി പോലീസ് സ്‌റ്റേഷനിലേക്ക്…
Read More » -
നിര്‍മാതാവിനോട് കഥപറഞ്ഞ് മടങ്ങവേ ഹൃദയാഘാതം; സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു
ചെന്നൈ: തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മധുരയില്‍ നിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല. ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്. 2013-ല്‍ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
Read More » -
അയ്യര്‍ ദ ഗ്രേറ്റ്! വീണ്ടുമൊരു ടീമിനെക്കൂടി ഫൈനലിലെത്തിച്ച് ശ്രേയസിന്റെ പ്രകടനം; ഗോഡ്ഫാദര്‍മാരില്ലാതെ ഒറ്റയ്ക്കു പോരടിച്ചവന്റെ മനക്കരുത്ത്; ഇനി ഇയാളെ ഒഴിവാക്കി ഒരു ക്യാപ്റ്റനെ തിരയുക സാധ്യമല്ല!
ബംഗളുരു: കൊല്‍ക്കത്തയെയും ഡല്‍ഹിയെയും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് പഞ്ചാബിനെ ഫൈനലിലേക്കു നയിച്ചതിനു പിന്നാലെ ശ്രേയസ് അയ്യര്‍ എന്ന ഒറ്റയാള്‍ പോരാളി വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ചര്‍ച്ചയാകുന്നു. മുംബൈയ്‌ക്കെതിരായ അഭിമാന പോരാട്ടത്തിലാണു ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പോരാട്ടം. ഒരറ്റത്തു വിക്കറ്റുകള്‍ വീഴുമ്പോഴും മുംബൈ ഉയര്‍ത്തിയ 203 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് അനായാസ വിജയത്തിലേക്കു നയിച്ചതു ശ്രേയസിന്റെ മിന്നും പ്രകടനമായിരുന്നു. ഇത്രയൊക്കെ തെളിയിച്ചിട്ടും ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരെന്ന ചോദ്യമുയരുമ്പോള്‍ മാത്രം ശേയസിന്റെ പേരില്ല എന്നത് ക്രിക്കറ്റില്‍ ‘ഗോഡ്ഫാദര്‍മാര്‍’ ഇല്ലാത്തതിന്റെ പ്രശ്‌നം മാത്രമാണ്. ഡല്‍ഹിയുടെ ക്യാപ്റ്റനായിരിക്കുമ്പോള്‍ കലാശപ്പോരാട്ടത്തിനു യോഗ്യനാക്കിയ ശ്രേയസ്, പത്തുവര്‍ഷത്തിനുശേഷം കൊല്‍ക്കത്തയ്ക്കു കിരീടം നേടിക്കൊടുത്ത ശേഷമാണു പഞ്ചാബിന്റെ ചുമതലക്കാരനായി തേരോട്ടം തുടരുന്നത്. ക്രീസിലും ഗ്രൗണ്ടിലും സോഷ്യല്‍ മീഡിയയില്‍ പോലും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നിശബ്ദനാണ് ശ്രേയസ്. സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യും. എതിര്‍ടീമിന്റെ പ്രകടനം നോക്കി ഫീല്‍ഡിംഗ് മാറ്റമുണ്ടാക്കി കളി തിരിക്കും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത് സമ്മര്‍ദത്തിലാകുന്ന, സ്വന്തം പെര്‍ഫോമന്‍സ് ബലിനല്‍കുന്ന താരമല്ല അയ്യര്‍. ക്യാപ്റ്റനായി ആറ് സീസണുകളാണ്…
Read More » -
കട തുടങ്ങാൻ സഹായിക്കാമെന്നു വാക്കു നൽകി ആശ്രമത്തിലെത്തിച്ചു, മധുരം തന്ന് ബോധം കെടുത്തി ആശ്രമം പുരോഹിതനും കൂട്ടാളികളും കൂട്ടബലാത്സംഗം ചെയ്തു, ആരോപണവുമായി ദേശീയ കായികതാരം
ലക്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ആശ്രമത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന ആരോപണവുമായി ദേശീയ തയ്ക്വാൻഡോ താരം. തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റു ചിലരും ചേർന്ന് ആശ്രമത്തിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്നാണ് താരത്തിന്റെ ആരോപണം. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന കട തുടങ്ങാൻ സ്ഥലം അന്വേഷിക്കുന്നതിനിടെ ഗോവിന്ദ് മഹ്തോ എന്നയാളെ സമീപിച്ചു. ഇതോടെ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന സ്വാധീനമുള്ള ആളുകളെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് ഗോവിന്ദ് കായിക താരത്തെ ആശ്രമത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശ്രമത്തിനുള്ളിൽ വച്ച് തനിക്ക് ഗോവിന്ദ് ഒരു ലഡ്ഡു നൽകിയെന്നും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും കായികതാരം പറയുന്നു. പിന്നീട് തന്നെ ആശ്രമത്തിലെ മുഖ്യ പുരോഹിതനും മറ്റ് ചിലരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നാലുപേരാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കായികതാരം പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടന്നത്. രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഭയന്നതിനാലാണ് പോലീസിൽ പരാതി നൽകാൻ വൈകിയതെന്നും യുവതി പറയുന്നു. കായിക താരത്തിന്റെ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ…
Read More » -
“ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക, സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കളങ്കമുണ്ടായി’’!! മോദിയെ ടാഗ് ചെയ്ത് ഡച്ച് എംപി
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഇൻഫ്ലൂവൻസർ ശർമിഷ്ഠ പനോളിക്ക് (22) പിന്തുണ അറിയിച്ച് ഡച്ച് പാർലമെന്റ് അംഗം. പാർട്ടി ഫോർ ഫ്രീഡം നേതാവ് ഗീർട്ട് വൈൽഡേഴ്സ് ആണ് ശർമിഷ്ഠ പനോളിക്ക് പിന്തുണയുമായി മോദിയെ ടാഗ്ചെയ്തു എത്തിയത്. ‘‘ശർമിഷ്ഠ പനോളിയെ മോചിപ്പിക്കുക. അവരെ അറസ്റ്റ് ചെയ്തതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് മേൽ കളങ്കമുണ്ടായി. പാക്കിസ്ഥാനെയും മുഹമ്മദിനെയും കുറിച്ച് സത്യം സംസാരിച്ചതിന് അവരെ ശിക്ഷിക്കരുത്, അവരെ സഹായിക്കൂ.’’– പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ഗീർട്ട് വൈൽഡേഴ്സ് സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം കോടതിയിൽ ഹാജരാക്കിയ ശർമിഷ്ഠ പനോളിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശർമിഷ്ഠയുടെ അറസ്റ്റിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് ജനസേന നേതാവ് പവൻ കല്യാൺ എത്തി. ‘‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാർഥി ശർമിഷ്ഠ പറഞ്ഞ ചില വാക്കുകൾ ചിലരെ വിഷമിപ്പിച്ചു. തെറ്റ് മനസിലാക്കി വിഡിയോ ഡിലീറ്റ് ചെയ്ത അവർ മാപ്പും പറഞ്ഞു. ബംഗാൾ…
Read More » -
ജോലിക്ക് പോകാന്‍ വൈകും, ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച് ഭർത്താവ്
മുംബൈ: ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മുംബൈ ചെമ്പൂരില്‍ താമസിക്കുന്ന ദിനേശ് അവ്ഹാദ്(46) ആണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ചികിത്സയിലാണ്. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദിനേശ് ശാരീരികബന്ധത്തിന് ക്ഷണിച്ചത്. എന്നാല്‍, ജോലിക്ക് പോകാന്‍ വൈകുമെന്നതിനാല്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെ ശാരീരികബന്ധത്തിന് തയ്യാറാകാത്തതിനെച്ചൊല്ലി ഭാര്യയുമായി ദിനേശ് വഴക്കിട്ടു. തര്‍ക്കം രൂക്ഷമായതോടെ ഭാര്യ ദേഷ്യത്തില്‍ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ സ്വയം ദേഹത്തൊഴിച്ചു. ഇതിനുപിന്നാലെയാണ് ദിനേശ് സ്റ്റൗവില്‍നിന്ന് കടലാസ് കത്തിച്ച് ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞതെന്നും ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read More » -
ഹോട്ടലുകൾക്ക് ഇനി നേട്ടക്കാലം, വാണിജ്യ എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു പരിഗണിച്ച് വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ (OMCs). എന്നിട്ടും, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ (14.2 കിലോഗ്രാം) വില കുറയ്ക്കാൻ ഇക്കുറിയും എണ്ണക്കമ്പനികൾ തയാറായില്ല. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. ഇതോടെ കൊച്ചിയിൽ വില 1,729.50 രൂപയും കോഴിക്കോട്ട് 1,761.50 രൂപയും തിരുവനന്തപുരത്ത് 1,750.5 രൂപയുമായി.വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിലേറെയായി വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ലെന്ന് മാത്രമല്ല, ഇക്കഴിഞ്ഞ ഏപ്രിൽ 7ന് 50 രൂപ കൂട്ടുകയും ചെയ്തിരുന്നു. 2024 മാർച്ച് എട്ടിന് വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു. വനിതകൾക്കുള്ള സമ്മാനമെന്നോണം വില കുറയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ കൊച്ചിയിൽ 860 രൂപ, കോഴിക്കോട്ട്…
Read More » -
കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്, എന്നാൽ ഭാഷയുടെപേരിൽ ഒരു അന്ധരല്ല, കന്നഡയെ അപമാനിച്ചതിന് കമൽഹാസൻ ക്ഷമാപണം നടത്തണം- സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ
ബെംഗളൂരു: തമിഴ് ഭാഷയ്ക്ക് ലിപിയുണ്ടായത് കന്നഡയിൽനിന്നാണെന്ന് സംഗീത സംവിധായകൻ നാദബ്രഹ്മ ഹംസലേഖ. കന്നഡയുണ്ടായത് തമിഴിൽനിന്നാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമൽ ഭാഷയുടെ ഉത്പത്തിയെക്കുറിച്ച് കൂടുതൽ പഠിക്കണം. കന്നഡഭാഷയെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം. അതിന് കഴിയില്ലെങ്കിൽ പേര് തമിഴ്ഹാസനെന്നാക്കണമെന്നും അഭിപ്രായപ്പെട്ടു.കമൽഹാസന്റെ പരാമർശത്തിനെതിരേ കർണാടകത്തിൽ വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഹംസലേഖയും രംഗത്തുവന്നത്. കന്നഡിഗർ മാതൃഭാഷയിൽ അഭിമാനമുള്ളവരാണ്. എന്നാൽ, ഭാഷയുടെപേരിൽ ഒരു അന്ധതയുമില്ല. തമിഴിന് ലിപി ലഭിച്ചത് കന്നഡയിൽനിന്നാണെന്നാണ് ഭാഷാപണ്ഡിതർ പറയുന്നതെന്നും ചൂണ്ടിക്കാട്ടി.തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിലാണെന്നത് കമൽ ഓർക്കണം. സഖ്യത്തിന് ദോഷമുണ്ടാക്കുന്നവിധം സംസാരിക്കാൻ പാടില്ല. എല്ലാവരും ഐക്യത്തോടെ മുന്നോട്ടുപോകണം. അതിനാൽ, കമൽ ക്ഷമാപണം നടത്തണമെന്നും ഹംസലേഖ പറഞ്ഞു.കമൽഹാസനെ പിന്തുണച്ച കന്നഡ നടൻ ശിവ രാജ്കുമാറിന് നേരെയും വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റായ പരാമർശം നടത്തിയിട്ടില്ലെന്ന നിലപാടിൽ കമൽഹാസൻ ഉറച്ചുനിൽക്കുകയാണ്.
Read More »