Breaking NewsIndiapolitics

ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവും ; നാട്ടുകാരെ നേരില്‍ കാണാന്‍ ടിവികെ നേതാവ് വിജയ് ; സെപ്റ്റംബര്‍ 13 മുതല്‍ റോഡ് ഷോകളും ബഹുജന സമ്പര്‍ക്ക പരിപാടിയും

ചെന്നൈ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത നില്‍ക്കേ തമിഴ്‌നാട്ടില്‍ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ് നടന്‍. സെപ്തംബര്‍ 13 മുതല്‍ ‘മീറ്റ് ദി പീപ്പിള്‍’ പരിപാടിയുമായിട്ടാണ് താരമെത്തുന്നത്. റോഡ്‌ഷോകളും ബഹുജന സമ്പര്‍ക്ക് പരിപാടികളും ഉള്‍പ്പെടെയുള്ള പ്രചരണങ്ങളുമായി 10 ജില്ലകളില്‍ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത്.

2026-ല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും എന്നും ടിവികെയ്ക്ക് ഡിഎംകെ രാഷ്ട്രീയ ശത്രുവും ബിജെപി പ്രത്യയശാസ്ത്ര ശത്രുവുമാണെന്നും വിജയ് നേരത്തേ പറഞ്ഞിരുന്നു. തമിഴക വെട്രി കഴകം ആര്‍ക്കും തടയാന്‍ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് വിജയ് പറഞ്ഞു. തമിഴ്നാട്ടില്‍ സൂര്യന്‍ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും വിജയ് പറഞ്ഞിരുന്നു. സംസ്ഥാന വ്യാപക ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം തിരുച്ചിറപ്പളളിയില്‍ നിന്നാണ് ആരംഭിക്കുക. വിജയ് 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്നാണ് കരുതുന്നത്.

Signature-ad

കഴിഞ്ഞ മാസം മധുരയില്‍ നടന്ന ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്. 2024 ഫെബ്രുവരി യിലാണ് തമിഴക വെട്രി കഴകം രൂപീകരിച്ചുകൊണ്ട് വിജയ് രാഷ്ട്രീയ പ്രവേശം നടത്തിയത്. എട്ടുമാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 27-ന് വില്ലുപുരം ജില്ലയില്‍വെച്ച് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു. ഓഗസ്റ്റ് 21-നാണ് തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനസമ്പര്‍ക്ക പരിപാടിയുമായി എത്തുന്നത്.

Back to top button
error: