India
-
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുകോടി വീതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്; അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും; എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയില്ലെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത് നിര്‍ണായകമാകും; കത്തിയത് 1.25 ലക്ഷം ലിറ്റര്‍ ഇന്ധനം
ന്യൂഡല്‍ഹി: അപകടതം നടന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടത്തിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയേക്കാവുന്ന ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണത് ബി.ജെ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ്. അപകടത്തില്‍ നാല് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ഭാര്യയും കൊല്ലപ്പെട്ടു. കൂടാതെ, രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. “വിമാനത്തിൽ വലിയ തീയും അത്യുഷ്ണവും ഉണ്ടായത് കാരണം യാത്രക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മൃതദേഹങ്ങൾ ഏറെക്കുറെ തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ്,” ALSO READ നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള…
Read More » -
ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക്‌സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?
ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തോടെ സുരക്ഷാ കാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയാകുന്ന ‘ഡൗണ്‍ഫാള്‍: ദ കേസ് എഗെന്‍സ്റ്റ് ബോയിംഗ്’ എന്ന നെറ്റ് ഫ്‌ളിക്‌സ് ഡോക്കുമെന്ററി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. റോറി കെന്നഡി സംവിധാനം ചെയ്ത ഡോക്കുമെന്റി അവിടെയുള്ള വിദഗ്ധന്‍മാരുടെയും മുന്‍ എന്‍ജിനീയര്‍മാരുടെയും അഭിമുഖങ്ങളിലൂടെയാണു പുരോഗമിക്കുന്നത്. ബോയിംഗിന്റെ 737 മാക്‌സ് എന്ന വിമാനത്തിന്റെ പിഴവുകളാണിതില്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതേ കമ്പനിയുടെതന്നെ 787 വിമനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. വിമാനക്കമ്പനി അമിത ലാഭമെടുക്കാനുള്ള ഓട്ടത്തിനിടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാരെ തെറിപ്പിച്ചതും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചതും ചില എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമൊക്കെ ചര്‍ച്ചയാക്കി. ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്‌നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍…
Read More » -
നൂറടിയോളം വിമാനം ഉയര്‍ന്നിട്ടും ഉയര്‍ത്താത്ത ചക്രങ്ങള്‍; നേരെതന്നെ ഇരിക്കുന്ന ചിറകിനു പിന്നിലെ ഫ്‌ളാപ്പുകള്‍; ലാന്‍ഡിംഗ് ഗിയറിനു പകരം ഫ്‌ളാപ്പ് ഗിയറുകള്‍ പൈലറ്റുമാര്‍ വലിച്ചോ? 3000 മീറ്റര്‍ റണ്‍വേയില്‍ ഉപയോഗിച്ചത് 1900 മീറ്റര്‍ മാത്രം; തീഗോളമാകുന്നതിന് മുമ്പുള്ള വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വിദഗ്ധര്‍ നല്‍കുന്ന ആദ്യ ഘട്ട സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്നു മിനുട്ടുകള്‍ക്കുള്ളില്‍ തീഗോളമായി മാറിയ ദുരന്തം ലോകത്തെ ഞെട്ടിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കിട്ടുന്നതുവരെ അതേക്കുറിച്ചു പറയാന്‍ കഴിയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഈ രംഗത്തെ വിദഗ്ധര്‍ ചില സൂചനകള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന നിലയില്‍നിന്നു ചെലവു ചുരുക്കലിന്റെ ഭാഗമായി വരുത്തിയ ചില മാറ്റങ്ങള്‍ വലിയതോതില്‍ വിമാനത്തെ ബാധിച്ചിട്ടുണ്ടെന്നു വിമര്‍ശനങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച ഡോക്കുമെന്ററി തന്നെ നെറ്റ് ഫ്‌ളിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. ALSO READ | PREMIUM ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ? പുറത്തുനിന്നുള്ള കാഴ്ചകള്‍ വിലയിരുത്തി വിമാനത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകാം എന്ന വിലയിരുത്തലാണ് സോഷ്യല്‍ മീഡിയയില്‍ ഈ രംഗത്ത് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്നവരും വിമാനങ്ങളെ…
Read More » -
ജീവനോടെ ഒരാള്‍! തകരും മുമ്പേ എമര്‍ജന്‍സി എക്‌സിറ്റിലൂടെ രക്ഷപ്പെട്ടു; ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജന്‍
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 45കാരനായ വിശ്വാസ് കുമാര്‍ രമേഷ് ആണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം. മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചുവെന്ന വിവരങ്ങളാണ് നേരത്തേ പുറത്തുവന്നത്. അതിനിടെയാണ് എല്ലാവരും മരിച്ചിട്ടില്ലെന്നും, ഒരാള്‍ എല്ലാത്തിനും സാക്ഷിയായി ജീവനോടെയുണ്ടെന്നുമുള്ള വിവരം പുറത്തുവരുന്നത്. 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, 7 പോർച്ചുഗീസ് പൗരന്മാരും, ഒരു കനേഡിയൻ പൗരനും യാത്രാ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ആകെ യാത്രക്കാരിൽ 104 പുരുഷന്മാരും 112 സ്ത്രീകളും 12 കുട്ടികളും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെടുന്നു. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറയുന്നു. വിമാനം തകർന്ന് വീണത് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ച്…
Read More » -
ഭാരതം തേങ്ങുന്നു: അഹമ്മദാബാദ് വിമാനാപകടത്തിൽ 242 പേരും മരിച്ചു; മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നുണ്ടായ അപകടത്തിൽ 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണിയും (69) ഉണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്സ് രഞ്ജിതയും വിമാനത്തിൽ ഉണ്ടാണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.43നായിരുന്നു അപകടം രണ്ട് പൈലറ്റുമാരും 10 കാബിന്‍ ക്രൂവും യാത്രക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ്. ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം വിമാനം തകര്‍ന്നു വീണ് അഗ്നിഗോളമായി മാറി. പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ…
Read More » -
രഞ്ജിത കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലേക്കു പുറപ്പെട്ടത് ഇന്നലെ, യുകെയിലേക്കുള്ള ആദ്യ യാത്ര മരണം കവർന്നു
പത്തനംതിട്ട: ഏറെ പ്രതീക്ഷകളുമായി യുകെയിലേക്ക് യാത്ര തിരിച്ച രഞ്ജിതയുടെ ആദ്യ യാത്ര പാതിവഴിയിൽ മരണം കവർന്നു. അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനിയായ നഴ്സ് കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരും (39). ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതയ്‌ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്. അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. കൂടാതെ വിമാനം ഇടിച്ചുകയറിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ അഞ്ചുപേരും അപകടത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. 400 വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റൽ മെസ് ഹാളിനു മുകളിലേക്കായിരുന്നു…
Read More » -
വിമാനം ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി 5 വിദ്യാർഥികൾ മരിച്ചു, 20 പേർക്കു ഗുരുതര പരുക്ക്, കൂടുതൽ പേരുമുണ്ടായിരുന്നത് മെസ് ഹാളിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം സമീപത്തുള്ള മെഡിക്കൽ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചതായി പ്രാഥമിക വിവരം. കൂടാതെ 20 ഓളം വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. വിമാനം തകർന്ന് വീണ മെഡിക്കൽ ഹോസ്റ്റലിൽ 400ലധികം പേരുണ്ടായിരുന്നു. ഉച്ചയൂണിൻറെ സമയമായിരുന്നതിനാൽ കൂടുതൽ പേരും ഭക്ഷണ ശാലയിലായിരുന്നു. വിമാനം ഇടിച്ചുവീണ് ഹോസ്റ്റൽ കെട്ടിടത്തിൻറെ ഒരു ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടം നടന്നതിന് തൊട്ട് പിന്നാലെ ഫയർ ഫോഴ്സും പോലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും തീയും പുകയും മൂലം രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ തടസം നേരിട്ടു. മൃതദേഹങ്ങൾ സിവിൽ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു ഉച്ചക്ക് 1.38 ന് അഹമദാബാദിലെ അന്താരാഷ്ട്ര വിമാത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം ഇടിച്ചുതകർന്നത്. അപകടത്തിൽ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242…
Read More » -
രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് വിമാനാപകടം, ഒരാളെ പോലും രക്ഷപെടുക്കാനായില്ല, 242 പേരും മരണപ്പെട്ടു, മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും,
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പോലീസ് മേധാവി അറിയിച്ചു. ഉച്ചക്ക് 1.38 ന് അഹമദാബാദിലെ അന്താരാഷ്ട്ര വിമാത്താവളത്തിലെ 23-ാം നമ്പര്‍ റണ്‍വേയില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എഐ 171 ബോയിംഗ് 787 ഡ്രീലൈംനര്‍ വിമാനം തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തിൽ ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പറന്നുയർന്ന് 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. പിന്നീട് വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. ഇതിനു തൊട്ടു പിന്നാലെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ്…
Read More » -
ദുരന്തത്തിന്റെ വ്യാപ്തി കൂടുന്നു!! വിമാനം ഇടിച്ചുകയറിയത് ബിജെ മെഡിക്കൽ കോളെജ് ഹോസ്റ്റലിലെ മെസ് ഹാൾ റൂഫിൽ, ഉച്ച നേരമായതിനാൽ മെഡിക്കൽ വിദ്യാർഥികൾ ഹോസ്റ്റിലുണ്ടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ്
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ എയർ ഇന്ത്യ 171 വിമാനം ഇടിച്ചുകയറിയതു മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ മെസ് ഹാളിലേക്കെന്നു റിപ്പോർട്ട്. ഉച്ച സമയമായിരുന്നതിനാൽ എത്ര മെഡിക്കൽ വിദ്യാർഥികൾ ഇതിനുള്ളിലുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എങ്കിലും ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കൂടാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളേജ് യുജി ഹോസ്റ്റൽ മെസ്സിൽ വിമാനം നേരിട്ട് ഇടിച്ചിറങ്ങിയതായി സംസ്ഥാന മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ALSO READ ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ? വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 242 പേരുണ്ടായിരുന്നു. അപകടസമയത്ത് വിദ്യാർത്ഥികൾ ഹോസ്റ്റൽ…
Read More » -
പിൻഭാഗം ഇടിച്ചുനിന്നത് ജനവാസ കേന്ദ്രത്തിലെ അഞ്ചുനില കെട്ടിടത്തിനു മുകളിൽ, വിമാനഭാഗങ്ങൾ പലയിടത്തായി ചിതറിത്തെറിച്ചു, അപകടത്തിൽപ്പെട്ടവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും, വിമാനത്തിലുണ്ടായിരുന്നവരിൽ 169 പേർ ഇന്ത്യക്കാർ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നെന്നു സൂചന. വിമാനം ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ജനവാസ കേന്ദ്രത്തിലെ അഞ്ചുനില ബിൽഡിങ്ങിൽ ഇടിച്ച് നിൽക്കുന്നത് പുറത്തുവരുന്ന ദ്യശ്യങ്ങളിൽ കാണാം. വിമാനത്തിന്റെ പലഭാഗങ്ങളും ചിതറിത്തെറിച്ച അവസ്ഥയിലാണ്. അതിനാൽ തന്നെ അപകടം എത്ര ഭീകരമാണെന്നു തിരിച്ചറിയാനാകും. അതേസമയം തകർന്നു വീണ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിൽ 169 ഇന്ത്യക്കാരുണ്ടായിരുന്നതായി സ്ഥിരീകരണം. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഒരു കനേഡിയൻ, ഏഴ് പോർച്ചുഗീസ് പൗരന്മാർ എന്നിവരുൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ഇന്നു ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. യാത്രക്കാരനായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നില ഗുരുതരമാണെന്നു…
Read More »