India
-
കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!
ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…
Read More » -
ബിസിസിഐയ്ക്കു തിരിച്ചടി; ഇന്ത്യക്കാര്‍ക്ക് അടുത്ത മൂന്ന് ടെസ്റ്റ് ക്രിക്കറ്റ് ഫൈനലും നേരിട്ടു കാണാനുള്ള ഭാഗ്യമില്ല; ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളി ഐസിസി; എല്ലാ അവകാശവും ഇംഗ്ലണ്ടിന്; ‘ഇംഗ്ലണ്ടിന്റെ സ്‌റ്റേഡിയങ്ങളും ആരാധകരും മികച്ചത്’
ന്യൂഡല്‍ഹി: അടുത്ത ക്രിക്കറ്റ് ടെസ്റ്റ് ലോകകപ്പ് ഫൈനലുകള്‍ ഇന്ത്യയില്‍ നടത്തണമെന്ന ബിസിസിഐയുടെ ആവശ്യത്തിന് തിരിച്ചടി. 2027, 2029, 2031 വര്‍ഷങ്ങളിലായി നടക്കുന്ന അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളുടെ അവകാശം ഇംഗ്ലണ്ടിന് അനുവദിച്ചതോടെയാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐസിസി) ഇന്ത്യയുടെ ആവശ്യത്തിനു മങ്ങലേറ്റത്. ബിസിസിഐയ്ക്കും ഇന്ത്യക്കും ഏറെ അഭിമാനകരമായേക്കാവുന്ന നീക്കങ്ങള്‍ക്കാണ് സിംഗപ്പൂരില്‍ നടന്ന യോഗത്തില്‍ തിരിച്ചടിയായത്. 2021, 2023 വര്‍ഷങ്ങളിലെ ടെസ്റ്റ് ഫൈനലുകള്‍ ഇംഗ്ലണ്ടില്‍ നടത്തിയപ്പോള്‍ വന്‍ വിജയമാണെന്നാണു വിലയിരുത്തല്‍. വലിയ ടൂര്‍ണമെന്റുകള്‍ വിജയകരമായി നടത്താനുള്ള ഇംഗ്ലണ്ടിന്റെ ശേഷിയിലും ഐസിസി ഉദ്യോഗസ്ഥര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പിരിച്ചുവിട്ട അഫ്ഗാന്‍ വനിതാ ക്രിക്കറ്റ് കളിക്കാരെ പിന്തുണയ്ക്കാനും പരമോന്നത സമിതി തീരുമാനിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചും വിശദമായി പരിശോധിക്കും. ഓവലിലും ലോഡ്‌സിലുമാണ് മുമ്പ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ട് ടെസ്റ്റ് ഫൈനലുകള്‍ നടന്നത്. ഇംഗ്ലണ്ടിന്റെ സ്റ്റേഡിയങ്ങള്‍, ആരാധകര്‍, ടെസ്റ്റ് ഫോര്‍മാറ്റുമായുള്ള ദീര്‍ഘകാല ബന്ധം എന്നിവ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അനുയോജ്യമാണെന്നും ഐസിസി ബോര്‍ഡ് പരാമര്‍ശിച്ചു.…
Read More » -
പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പരിധിവിട്ടെന്ന് ബിജെപി നേതൃത്വം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയോ?
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.…
Read More » -
ഓരോ മാസത്തിനും ഓരോ കോടി: ജീവനാംശമായി 12 കോടി രൂപയും ഒരു ബിഎംഡബ്ല്യൂ കാറും മുംബൈയില്‍ വീടും വേണമെന്ന് യുവതി; വല്ലോ ജോലിയും ചെയ്ത് ജീവിച്ചുകൂടേയെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹമോചനത്തിന്റെ ഭാഗമായി മുംബൈയില്‍ വീടും 12 കോടിരൂപ ജീവനാംശവും ബിഎംഡബ്ല്യൂ കാറും ആവശ്യപ്പെട്ട യുവതിയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. ഉന്നതവിദ്യാഭ്യാസമുള്ള സ്ഥിതിക്ക് യുവതി ഇത്തരം ആവശ്യം ഉന്നയിക്കാന്‍ പാടില്ലെന്നും സ്വന്തം നിലയ്ക്ക് സമ്പാദിച്ചുകൂടേയെന്നുമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. യുവതിയുടെ ആവശ്യം കേട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയാണ് ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചത്. നിങ്ങളൊരു ഐടി പേഴ്സണ്‍ ആണ്. എംബിഎയുമുണ്ട്. ബംഗളൂരുവിലും ഹൈദരാബിലുമൊക്കെ ജോലി സാധ്യതയുണ്ട്. നിങ്ങള്‍ക്കും എന്തുകൊണ്ട് ജോലി ചെയ്തുകൂടായെന്നായിരുന്നു ചോദ്യം. പതിനെട്ട് മാസം നീണ്ട വിവാഹ ബന്ധത്തിന്റെ ഓരോ മാസത്തിനും ഓരോ കോടി എന്ന നിലയ്ക്കാണ് യുവതി നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഭര്‍ത്താവ് അതിധനികനാണ് എന്നായിരുന്നു യുവതിയുടെ മറുപടി. വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഭര്‍ത്താവാണെന്നും താന്‍ സ്‌കീസോഫ്രീനിയ ബാധിതയാണെന്ന് ആരോപിക്കുന്നതായും യുവതി ചൂണ്ടിക്കാണിച്ചു. അതേസമയം യുവതിയും ജോലി ചെയ്യണമെന്നും എല്ലാം ഇത്തരത്തില്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നും ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാന്‍…
Read More » -
അപകടം ഒഴിയാതെ എയര്‍ ഇന്ത്യ: ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ തീപിടിത്തം: അപകടം യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതര്‍
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ”ജൂലൈ 22ന് ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
Read More » -
ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; വിവാദങ്ങള്‍ പുകയുന്നു; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റില്‍ സര്‍ക്കാരുമായി ഭിന്നതയെന്ന് റിപ്പോര്‍ട്ട്; ഇന്നലെവരെ സഭ നിയന്ത്രിച്ച ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്‌നമെന്ന് പ്രതിപക്ഷം; ആയുരാരോഗ്യം നേര്‍ന്ന് മോദി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സര്‍ക്കാരുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് ഭിന്നതയുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ധന്‍കറിന് ആയുരാരോഗ്യം നേരുന്നു എന്നുമാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജി അംഗീകരിച്ചതായി രാജ്യസഭ നിയന്ത്രിച്ച ഘനശ്യാം തിവാരി അറിയിച്ചു ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ മാത്രം എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്‍റെത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗൗരവ് ഗൊഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണവും അകല്‍ച്ച സൂചിപ്പിക്കുന്നതാണ്. വിവിധ പദവികളിലിരുന്ന് രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍കറിന് സാധിച്ചെന്നും ആയുരാരോഗ്യം നേരുന്നു എന്നുമാണ് മോദി എക്സില്‍ കുറിച്ചത്. രാജ്യസഭയില്‍ നിരന്തരം ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ ആരോപിച്ച ധന്‍കര്‍ എങ്ങനെ സര്‍ക്കാരിന് അനഭിമതനായി എന്ന മറുചോദ്യവും പ്രസക്തം. അലഹബാദ് ഹൈക്കോടതി ജഡ്ജി…
Read More » -
വരുമോ തരൂര്‍? ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; പിള്ളയും ഖാനും പരിഗണനയില്‍? ആനന്ദ ബോസിനും നറുക്കുവീഴാം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നൊരുക്കം ആരംഭിച്ചു. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി എന്‍ഡിഎ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. വര്‍ഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം. ശശി തരൂര്‍ എംപി, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. ബംഗാള്‍ ഗവര്‍ണറും മലയാളിയും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദ ബോസിന്റെ പേരും ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുന്‍തൂക്കമുണ്ടെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് ജഗ്ദീപ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. അതിന് ശേഷം ഇന്ന് രാജ്യസഭയിലെത്തിയ ധന്‍ഘഡ് സഭാ നടപടികള്‍ നിയന്ത്രിച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായാണ് പദവി രാജിവെച്ചത്.
Read More » -
അന്തിമ പോരാട്ടമോ? ഒഴിഞ്ഞു പോകാന്‍ നിര്‍ദേശിച്ചതിനു പിന്നാലെ ഗസയിലെ ഡെയര്‍-അല്‍ ബലായില്‍ ടാങ്കുകള്‍ ഇറക്കി ഇസ്രയേല്‍; ഹമാസിന്റെ ശക്തികേന്ദ്രം; 20 ബന്ദികള്‍ ഇവിടെയുണ്ടെന്ന് സംശയം; ഹമാസ് കടുത്ത സമ്മര്‍ദത്തില്‍ എന്നു സൈനിക വൃത്തങ്ങള്‍
ഗസ: ഒഴിഞ്ഞുപോകല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഗസയിലെ ഹമാസിന്റെ ശക്തി കേന്ദ്രമായ ഡെയര്‍-അല്‍ബലായില്‍ ഇറങ്ങി ഇസ്രയേല്‍ സൈന്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഐഡിഎഫിന്റെ ടാങ്കുകളും സൈനികരും ഓപ്പറേഷന്‍ ആരംഭിച്ചെന്നു പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ 21 മാസമായി പലസ്തീനികള്‍ ഇവിടെയാണ് തടിച്ചുകൂടിയിട്ടുള്ളത്. ഇസ്രയേല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെ ഇവര്‍ തെക്ക്, പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിത്തുടങ്ങി. ഹമാസിന്റെ കമാന്‍ഡുകള്‍ക്കും നിര്‍മിതികള്‍ക്കും നേരെയുള്ള ആക്രമണമാണ് ഇസ്രയേല്‍ ആരംഭിച്ചിട്ടുള്ളത്. ഹമാസ് കടുത്ത സമ്മര്‍ദത്തിലാകണെന്നും ഐഡിഎഫ് ടാങ്കുകള്‍ നടപടികള്‍ വേഗത്തിലാക്കിയെന്നും സൈനിക വൃത്തങ്ങളും അറിയിച്ചു. ‘ഗസയിലേക്കു നൂറുണക്കിനു ട്രക്കുകളിലാണ് ഇസ്രയേലും അമേരിക്കയും ഭക്ഷണമെത്തിക്കുന്നതെന്നും ജനം പട്ടിണിയിലാണെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണു ഹമാസിന്റെ തന്ത്ര’മെന്നും ഇദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ബന്ദികളെ പിടിച്ചുവയ്ക്കാനും ആഗോള സമൂഹത്തിന്റെ പിന്തുണ തേടാനുമുള്ള തന്ത്രമാണിതെന്നും സൈനിക വൃത്തങ്ങള്‍ ആരോപിച്ചു. നഗരത്തിന്റെ തെക്കന്‍ മേഖലകളില്‍ ആരും ജനാലകള്‍ക്കരികിലോ കെട്ടിടങ്ങള്‍ക്കു മുകളിലോ കയറരുതെന്നു ഐഡിഎഫ് നേരത്തേ അറബി ഭാഷയില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. പൊതു സ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്നും…
Read More » -
ഒടുവില്‍ സസ്‌പെന്‍സിന് അന്ത്യം; നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന് സിറാജ്; ‘പരിക്കുകള്‍ കടുത്ത പ്രതിസന്ധി, അര്‍ഷ്ദീപിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം, മികച്ച കോമ്പിനേഷന്‍ പരീക്ഷിക്കും’; ബുധനാഴ്ചത്തെ ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകം
മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ബുധനാഴ്ച ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുംറ കളിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ജോലിഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അഞ്ചില്‍ മൂന്നു ടെസ്റ്റുകള്‍ കളിക്കാനായിരുന്നു തീരുമാനം. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചെങ്കിലും ഇതില്‍ കഴിക്കാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റിന് ഇറങ്ങിയെങ്ങിലും ഇന്ത്യ 22 റണ്‍സിനു പരാജയപ്പെട്ടു. ഇന്ത്യ നിലവില്‍ 1-2ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ആദ്യ ഔട്ട്‌ഡോര്‍ സെഷനു പിന്നാലെയാണ് ബുംറയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ആശങ്ക സിറാജ് നീക്കിയത്. ‘എനിക്കറിയാവുന്നിടത്തോളം ജസി ഭായ് കളിക്കും. ഞങ്ങളുടെ കോമ്പിനേഷന്‍ പരിക്കുകള്‍ കാരണം ദിവസം തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും സിറാജ് പറഞ്ഞു. ‘ഇംഗ്ലണ്ട് എങ്ങനെ കളിക്കുന്നു എന്നതു പരിഗണിച്ച് മികച്ച സെഷനുകളില്‍ ബൗളിംഗ് തുടരുകയെന്നതാണു ഞങ്ങളുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെന്നപോലെ ക്ഷമയോടെ അവര്‍ കളിക്കണമെന്നാണ് ആഗ്രഹം. മികച്ച ടെസ്റ്റ് ക്രിക്കറ്റ്…
Read More »
