Breaking NewsIndiaLead Newspolitics

കരൂര്‍ ദുരന്തത്തില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ വിജയ് ; മരണമടഞ്ഞവരുടെ കുടുംബത്തിന് എല്ലാമാസവും 5000 രുപ, കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കും ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ വന്‍ തിരിച്ചടിയേറ്റ തമിഴ്‌സൂപ്പര്‍താരം വിജയ് യും അദ്ദേഹത്തി ന്റെ രാഷ്ട്രീയപാര്‍ട്ടി ടിവികെയും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് തിരിച്ചുവരുന്നത്. ദുരന്തത്തിന് ഇരയായ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇവയ്ക്ക് പുറമേ മരിച്ചവരുടെ കുടുംബത്തിന് മാസംതോറും 5000 രുപ ധനസഹായവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ മാസം 17 ന് വിജയ് കരൂര്‍ ദുരന്തത്തിനിരയായവരുടെ കുടുംബത്തെ കാണാനായി എത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം സഹായധനമായി നല്‍കും. കുട്ടികള്‍ക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂര്‍ണമായും വഹിക്കും, കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു അപകടം

Signature-ad

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി രൂപീകരിച്ചു. വിരമിച്ച ജഡ്ജിക്കായിരിക്കും അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ടിവികെ ആവശ്യപ്പെട്ടിരുന്നു.

വിജയ് യുടെ സന്ദര്‍ശന വേളയില്‍ ടിവികെ പാര്‍ട്ടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന 20 ലക്ഷം രൂപ ധനസഹായവും നല്‍കുമെന്നാണ് വിവരം. കരൂരില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്ന കാര്യത്തില്‍ പോലീസിന്റെ അനുമതി വാങ്ങും. സന്ദര്‍ശന വിവരം പൊലീസിനെ അറിയിച്ച് സുരക്ഷാനടപടികള്‍ കുടുതല്‍ ശക്തമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും വിജയ് കുടുംബാംഗങ്ങളെ കാണുക.

Back to top button
error: