India

  • അപ്രതീക്ഷിത പ്രഖ്യാപനം: പടിയിറക്കം അഭിമാനത്തോടെയെന്ന് രാജിക്കത്ത്; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു, തീരുമാനം ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം തന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ‘ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി, ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു,’ എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ 67(എ) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജഗദീപ് ധന്‍കര്‍ പറഞ്ഞു. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ്…

    Read More »
  • ‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍

    ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന. ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും…

    Read More »
  • 400 കോടി വിലമതിക്കുന്ന ബസ് സ്റ്റാന്‍ഡ് ഭൂമി ലുലു മാളിന്; പ്രക്ഷോഭവുമായി സിപിഎം

    വിജയവാഡ: 400 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ലുലു ഗ്രൂപ്പിന് നല്‍കാനുള്ള ആന്ധ്രയിലെ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം. വിജയവാഡയിലെ പഴയ ആര്‍ടിസി ഭൂമി ലുലു മാള്‍ ആരംഭിക്കുന്നതിനായി അനുവദിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. പ്രാദേശിക വ്യാപാരികളുടെയും പൊതുമുതലിന്റെയും വകുപ്പില്‍ സര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകളെ സഹായിക്കുകയാണ്. ഇത് വികസനമല്ല. ഇത് സാമ്പത്തിക കോളനിവല്‍ക്കരണമാണെന്നും സിപിഎം നേതാവ് ബാബു റാവു പറഞ്ഞു. ആയിരക്കണത്തിന് ചെറുകിട-ഇടത്തരം വ്യാപാരികളെ തകര്‍ക്കുന്നതിന് ലുലുവിന് ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. ബാബു റാവുവും ഡി കാശിനാഥും പ്രക്ഷോഭത്തെ നയിച്ചു. നിരവധി സിപിഎം നേതാക്കളും വിരമിച്ച ആര്‍ടിസി ജീവനക്കാരും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ലുലു മാളിന് ഭൂമി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ പ്രക്ഷോഭം കനപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു. പൊതുസ്ഥലവും ചെറുകിട വ്യവസായവും ഇടത്തരക്കാരുടെ ജീവിതവും സംരക്ഷിക്കുന്നതിന് വേണ്ടി വിജയവാഡയിലെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.

    Read More »
  • ഷൂസ് വായില്‍ തിരുകിക്കയറ്റും, മൂത്രം കുടിപ്പിക്കും! ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ‘ആള്‍ദൈവം’ ഒളിവില്‍

    മുംബൈ: ബാധയൊഴിപ്പിക്കല്‍ എന്ന പേരില്‍ ആളുകളെ അതിക്രൂരമായി മര്‍ദ്ദിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍. മഹാരാഷ്ട്രയിലെ സാംഭാജിനഗറിലാണ് സംഭവം. സഞ്ചയ് രംഗനാഥ് പാഗര്‍ എന്നയാള്‍ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നത്. ആളുകളെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുക, വായില്‍ ചെരിപ്പ് തിരുകി വയ്ക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മന്ത്രവാദം എന്ന പേരില്‍ ഇയാള്‍ ചെയ്തിരുന്നത്. ഇക്കാര്യം പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഞ്ചയ് ഒളിവില്‍പ്പോയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ട്. തന്റെ അനുയായികള്‍ക്കൊപ്പമാണ് സഞ്ചയ് ഒളിവില്‍പ്പോയത്. ഇയാള്‍ ഒരു യുവാവിന്റെ ശരീരത്തില്‍ നിറങ്ങള്‍ ഒഴിച്ചതിനുശേഷം ഡ്രം കൊട്ടുകയും മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമാണ്. സഞ്ചയ് ഷൂസുകൊണ്ട് യുവാവിന്റെ മൂക്കില്‍ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവാവിനെ ബലമായി തറയില്‍ പിടിച്ചുകിടത്തുന്നു. കഴുത്തില്‍ കാലുകൊണ്ടും വയറില്‍ വടികൊണ്ടും അമര്‍ത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ജൂലായ് 17ന് റെക്കാഡ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഛത്രപതി സംഭാജിനഗര്‍ അന്ധവിശ്വാസ പ്രതിരോധ സമിതി ഗ്രാമത്തിലെത്തുകയും പിന്നാലെ…

    Read More »
  • 180 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെ വിട്ടു, തെളിവില്ലെന്ന് ഹൈക്കോടതി

    മുംബൈ: നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുന്നത്. സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മറ്റ് കേസുകളില്ലെങ്കില്‍ ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണം എന്നും…

    Read More »
  • മന്ത്രിയുടെ ‘റമ്മി കളി’ നിയമസഭയ്ക്കുള്ളില്‍!; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം; മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് ഗെയിം കളിക്കുന്നതെന്ന് എന്‍സിപി നേതാവ്

    മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തായി. എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാറാണ് പുറത്തുവിട്ടത്. സാമൂഹിക മാധ്യമമായ എക്സിലാണ് വീഡിയോ പങ്കുവച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത്, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. മന്ത്രി മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളാണെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്നും ശിവസേന (യുബിടി) നേതാവ് കിഷോരി പേട്നേക്കര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ ചില മന്ത്രിമാര്‍ക്ക് യാതൊരു നാണവുമില്ലെന്നും സംസ്ഥാന നിയമസഭയോട് യാതൊരു ബഹുമാനവുമില്ലാത്ത തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്നും എന്‍സിപി (എസ്പി) എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കുകയെന്നറിയാന്‍ തനിക്ക് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് എതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമങ്ങളില്ലെന്നായിരുന്നു ബിജെപി…

    Read More »
  • സഹോദരന്‍മാര്‍ രണ്ട് പേര്‍ക്കും കൂടി വധു ഒന്ന്! മൂന്ന് ദിവസത്തെ ആഘോഷം; തീരുമാനത്തിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളില്ലെന്ന് യുവതി: വൈറലായി വീഡിയോ

    ഷിംല: സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു യുവതിയെ വിവാഹം കഴിച്ചു. ഷില്ലായി ഗ്രാമത്തിലെ ഹട്ടി ഗോത്രവര്‍ഗത്തില്‍പ്പെട്ട യുവാക്കളാണ് നൂറുകണക്കിന് ആളുകളെ സാക്ഷികളാക്കി യുവതിയെ വിവാഹം കഴിച്ചത്. യാതൊരു സമ്മര്‍ദവുമില്ലാതെയാണ് ഈ തീരുമാനം എടുത്തതെന്ന് വധു സുനിത ചൗഹാനും വരന്മാരായ പ്രദീപും കപില്‍ നേഗിയും മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 12 ന് ആരംഭിച്ച വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസം നീണ്ടുനിന്നു. വിവാഹ ചടങ്ങിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഹിമാചല്‍ പ്രദേശിലെ നിയമങ്ങള്‍ ഈ ആചാരത്തെ അംഗീകരിക്കുന്നുണ്ട്. ‘ജോഡിദാര’ എന്നാണ് ആചാരത്തിനു പേര്. ബധാന ഗ്രാമത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരം അഞ്ച് വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആചാരത്തെക്കുറിച്ച് അറിയാമായിരുന്നെന്നും, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തീരുമാനമെടുത്തതെന്നും വധു സുനിത പറഞ്ഞു. ഷില്ലായി ഗ്രാമത്തില്‍ നിന്നുള്ള പ്രദീപ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇളയ സഹോദരന്‍ കപിലിനു വിദേശത്താണ് ജോലി. ഈ ആചാരം പിന്തുടര്‍ന്നതില്‍ അഭിമാനമുണ്ടെന്നും ഇതൊരു കൂട്ടായ തീരുമാനമായിരുന്നെന്നും പ്രദീപ് പറഞ്ഞു. ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് അതിര്‍ത്തിയിലുള്ള…

    Read More »
  • ‘ലേഖനങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടാകാം’; അന്തിമ റിപ്പോര്‍ട്ടിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; വിമാനദുരന്തത്തില്‍ യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രമന്ത്രി

    ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യു.എസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹന്‍ നായിഡു. ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലാണ് താന്‍ വിശ്വാസമര്‍പ്പിക്കുന്നതെന്നും അദേഹം വ്യക്തമാക്കി. മാത്രമല്ല അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമര്‍ശിച്ചു. എഎഐബി എല്ലാവരോടും പ്രത്യേകിച്ച് പാശ്ചാത്യ മാധ്യമങ്ങളോടും അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വച്ച് തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.…

    Read More »
  • നിര്‍മ്മാണം അമേരിക്കന്‍ ഭീമന്‍! ഇന്ത്യന്‍ സേനയ്ക്ക് കരുത്തേകാന്‍ മൂന്ന് ഹീറോകള്‍; അപ്പാച്ചെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസത്തിനകം ഇന്ത്യന്‍ മണ്ണില്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകള്‍ രണ്ട് ദിവസത്തിനകം എത്തും. മൂന്ന് എഎച്ച് 64 ഇ ഹെലികോപ്ടറുകള്‍ അടുത്ത രണ്ട് ദിവസത്തിനകം സേനയുടെ ഭാഗമാകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ രാജസ്ഥാനിലെ ജോധ്പുരിലെത്തിക്കുന്ന ഹെലികോപ്ടറുകള്‍ ജൂലൈ 22 ന് സേനയിലേക്ക് ഔദ്യോഗികമായി ചേര്‍ക്കപ്പെടുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ഭീമന്‍ ബോയിങാണ് ഈ ഹെലികോപ്ടറുകളുടെ നിര്‍മാതാക്കള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആറ് ഹെലികോപ്ടറുകളാണ് ഇന്ത്യ, ബോയിങില്‍ നിന്ന് വാങ്ങാന്‍ കരാറായിരിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണമാണ് അടുത്ത ദിവസം ഇന്ത്യയിലെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ അറ്റാക്ക് ഹെലികോപ്ടറാണ് എഎച്ച് 64-ഇ അപ്പാച്ചെ. സംഘര്‍ഷ മേഖലയില്‍ അതിശക്തമായ ആക്രമണം നടത്താന്‍ ഇവ പ്രാപ്തമാണ്. നിലവില്‍ യുഎസ്, യുകെ, ഇസ്രയേല്‍, ഈജിപ്ത് എന്നി രാജ്യങ്ങളുടെ ആയുധപ്പുരകളിലാണ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളുള്ളത്. ആദ്യ ബാച്ച് ജോധ്പുരിലെത്തുന്നതോടെ ഈ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഭാഗമാകും.

    Read More »
  • ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

    ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

    Read More »
Back to top button
error: