India
-
ഈ കോള്‍ എടുത്ത് വെറുതെ പുലിവാല് പിടിക്കരുത്! സൈബര്‍ തട്ടിപ്പുകളില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ ക്രൈം ബോധവല്‍ക്കരണ പോര്‍ട്ടല്‍ സൃഷ്ടിച്ചു. ഇന്റര്‍നെറ്റ് ഉറവിടങ്ങളില്‍ നിന്നോ അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നോ വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സര്‍ക്കാരിന്റെ ചക്ഷു പോര്‍ട്ടല്‍ അല്ലെങ്കില്‍ ആപ്പ് വഴിയും നിങ്ങള്‍ക്ക് ഈ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. വിഒഐപി കോളുകള്‍ വഴിയുള്ള തട്ടിപ്പ് തായ്‌ലന്‍ഡിന്റെ ടെലികോം റെഗുലേറ്ററി ബോഡിയായ എന്‍പിടിസി അനുസരിച്ച്, വിഒഐപി കോളുകള്‍ പലപ്പോഴും +697 അല്ലെങ്കില്‍ +698 ല്‍ ആരംഭിക്കുന്ന നമ്പറുകളാണ്. ഇവ കണ്ടെത്തുക പ്രയാസമാണ്. ഇത്തരം കോളുകള്‍ ചെയ്യുമ്പോള്‍ ഹാക്കര്‍മാര്‍ സാധാരണയായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ ഉറവിടം മറച്ചുവയ്ക്കാന്‍ സാധിക്കും. +697 അല്ലെങ്കില്‍ +698 ല്‍ തുടങ്ങുന്ന ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഒരു കോള്‍ ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കണം. അത്തരം കോളുകള്‍ സാധാരണയായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കോ വേണ്ടിയാണ് വിളിക്കുന്നത്. നിങ്ങള്‍ക്ക് ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.
Read More » -
കന്യാസ്ത്രീകള്‍ക്ക് എതിരേ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തും ചുമത്തി കേസെടുത്തു; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; സിസ്റ്റര്‍മാരായ പ്രീതി മേരിയും വന്ദന ഫ്രാന്‍സിസും ഒന്നും രണ്ടും പ്രതികള്‍
റായ്പുര്‍: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റവും മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന കുറ്റവും ചുമത്തി കേസെടുത്തു. കേസിന്റെ എഫ്.ഐ.ആര്‍ പകര്‍പ്പ് പുറത്തുവന്നതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായത്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും കൂടാതെ സുഖ്മാന്‍ മണ്ഡാവി എന്നയാളും കേസില്‍ പ്രതിയാണ്. മനുഷ്യക്കടത്തിന് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും…
Read More » -
‘കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍; ഇതു മനസിലാക്കിയ ബജ്‌റംഗ്ദള്‍ നിലപാടു മാറ്റി, കുടുക്കിയത് ബോധപൂര്‍വം’; വെളിപ്പെടുത്തലുമായി കുടുംബം; ജോര്‍ജ് കുര്യന്‍ അടക്കമുള്ളവരുടെ മൗനം തിരിച്ചറിയണമെന്ന് പ്രതിപക്ഷ എംപിമാര്‍; പ്രതിഷേധം ശക്തമാകുന്നു
റായ്പുര്‍: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂര്‍ണ അനുവാദത്തോടെയാണ് കുട്ടികള്‍ പോയതെന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറഞ്ഞു. ഇത് മനസിലായതോടെ ബജ്‌റംഗ്ദള്‍ നിലപാട് മാറ്റി. ‘കന്യാസ്ത്രീകളെ ബോധപൂര്‍വം കുടുക്കിയതാണ്. വര്‍ഷങ്ങളായി ഛത്തീസ്ഗഡില്‍ ക്ലിനിക്ക് നടത്തുകയാണ് ഇവര്‍. ആദിവാസികളുള്‍പ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. നിലവിലെ സാഹചര്യം വളരെ മോശമാണെ’ന്നും സിസ്റ്റര്‍ പ്രീതിയുടെ കുടുംബം പറയുന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ അന്‍പതിലേറെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് ജില്ലാ കോടതി പരിഗണിക്കും. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന യുവതികളെ മൊഴി മാറ്റിച്ച് മതപരിവര്‍ത്തന കുറ്റം ചുമത്താന്‍ ശ്രമം…
Read More » -
രാഷ്ട്രീയത്തിലും വേണം പോഷ് ആക്ട്; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടും നടപടിയില്ല; തൊഴിലിടങ്ങളില്‍ എന്നപോലെ രാഷ്ട്രീയ പാര്‍ട്ടികളിലും ലൈംഗികാതിക്രമം തടയല്‍ നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ നേരിടാനുള്ള നിയമങ്ങള്‍പോലെ രാഷ്ട്രീയത്തിലും നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നടപടിയെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളിലും ചില വ്യവസ്ഥകള്‍ വേണമെന്ന ആവശ്യമാണ് പരമോന്നത കോടതിക്കു മുന്നിലെത്തുന്നത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാന്‍ ലക്ഷ്യമിട്ടുള്ള 2013ലെ പോഷ് നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്. ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയിലെ മലയാളി അഭിഭാഷക എം.ജി. യോഗമായയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം സമാന ആവശ്യങ്ങളുന്നയിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാനുള്ള നിര്‍ദ്ദേശത്തോടെ കോടതി ഹര്‍ജി തീര്‍പ്പാക്കി. കമ്മിഷന് നിവേദനം നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഇല്ലാത്തതിനെത്തുടര്‍ന്നാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചതെന്ന് എം.ജി. യോഗമായ പറയുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി മാനസികവും ലൈംഗികവുമായ പീഡനം നേരിടുന്നുവെന്ന 2013ലെ യുഎന്‍ വിമന്‍ റിപ്പോര്‍ട്ടും 2016ലെ ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്‍ പഠനവും ഹര്‍ജിയില്‍…
Read More » -
ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍. എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്. ‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ…
Read More » -
ലഡ്കി ബഹിന്‍ യോജന, ലഡ്ക ബഹിന്‍ യോജനയാക്കിയ വിരുധന്‍മാര്‍! മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കുള്ള പദ്ധതിയുടെ ആനുകൂല്യം നേടിയതില്‍ 14,000 പുരുഷന്‍മാരും; സര്‍ക്കാരിന് നഷ്ടം 1640 കോടി
മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലഡ്കി ബഹിന്‍ യോജന എന്ന പദ്ധതിയില്‍ നിന്ന് 14,000 ലധികം പുരുഷന്‍മാര്‍ ആനുകൂല്യം പറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്കായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പദ്ധതിയിലൂടെ രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ 21 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ ധനസഹായമായി നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 2024 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം പദ്ധതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ഈ പദ്ധതി സഖ്യത്തെ പിന്തുണയ്ക്കുന്ന ഒരു ഘടകമാകുകയും ചെയ്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വനിത-ശിശു വികസനവകുപ്പ് (ഡബ്ല്യുസിഡി) നടത്തിയ കണക്കെടുപ്പിലാണ് 21.44 കോടി രൂപ 14,298 പുരുഷന്‍മാര്‍ക്ക് പദ്ധതിയിലൂടെ ലഭിച്ചതായി വ്യക്തമായത്. സ്ത്രീകളായ ഗുണഭോക്താക്കളാണെന്ന വ്യാജേന ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയാണ് പുരുഷന്മാര്‍ പണം അപഹരിച്ചത്. നടപ്പിലാക്കി പത്ത് മാസത്തിന് ശേഷമാണ് പദ്ധതിയുടെ ദുരുപയോഗം വെളിപ്പെടുന്നത്. ലഡ്കി ബഹിന്‍ പദ്ധതി…
Read More » -
13 വര്‍ഷത്തിനുശേഷം രാജ് മാതോശ്രീയില്‍, ഉദ്ധവിനൊപ്പം ഫോട്ടോ; താക്കറെ ബ്രദേഴ്‌സ് വീണ്ടും ഒന്നിക്കുമോ? ഉറ്റുനോക്കി എതിരാളികള്‍
മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ 13 വര്‍ഷത്തിനുശേഷം ബാല്‍താക്കറെയുടെ വസതിയായ ‘മാതോശ്രീ’യിലെത്തി. ശിവസേനാ (ഉദ്ധവ് വിഭാഗം) അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ജന്‍മദിനത്തില്‍ പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. ബാല്‍താക്കറെ 2012ല്‍ മരിച്ചപ്പോഴാണ് രാജ് അവസാനമായി മാതോശ്രീയിലെത്തിയത്. ശിവസേനയുടെ പിന്‍ഗാമിയെച്ചൊല്ലിയുള്ള ഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും അകന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം ഇരുവരും ഈ മാസം ആദ്യം വേദി പങ്കിട്ടിരുന്നു. 15 ക്ലാസുകളില്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഉദ്ധവും രാജും മറ്റു പ്രതിപക്ഷ കക്ഷികളും ചേര്‍ന്നു പരാജയപ്പെടുത്തിയതിന്റെ വിജയാഘോഷ പരിപാടിയിലാണു താക്കറെ സഹോദരങ്ങള്‍ ഏറെക്കാലത്തെ പിണക്കം മറന്ന് ഒന്നിച്ചത്. ശിവസേനാ സ്ഥാപകനായ ബാല്‍ താക്കറെയുടെ സഹോദരന്റെ പുത്രനാണു രാജ്. 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കാന്‍ ബാല്‍ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയില്‍നിന്നു പടിയിറങ്ങുകയായിരുന്നു. 2006ല്‍ അദ്ദേഹം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) രൂപീകരിച്ചെങ്കിലും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു ശക്തി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ, 2022ല്‍ ശിവസേന…
Read More » -
100ലധികം ആന പാപ്പാന്മാർ പങ്കെടുക്കുന്ന വൻതാര ഗജസേവക് സമ്മേളനത്തിന് തുടക്കം
കൊച്ചി: പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ‘പ്രോജക്ട് എലിഫന്റു’മായി സഹകരിച്ച് വേറിട്ട രീതിയിലുള്ള ഗജസേവക് സമ്മേളനത്തിന് വൻതാര തുടക്കം കുറിച്ചു. അനന്ത് അംബാനി സ്ഥാപിച്ച, ലോകത്തിലെ മുൻനിര വന്യജീവി രക്ഷാ, പരിപാലന, സംരക്ഷണ സംരംഭമാണ് വൻതാര. ഇന്ത്യയിലുടനീളമുള്ള 100-ലധികം പാപ്പാന്മാരെയും ആന പരിപാലകരെയും ഒരുമിച്ച് കൊണ്ടുവരുന്ന അഞ്ച് ദിവസത്തെ പരിശീലന പരിപാടിയാണ് വൻതാര ഗജ്സേവക് സമ്മേളനം. പരിശീലന പരിപാടി പൂർത്തിയാക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. ദേശീയതലത്തിൽ നടത്തുന്ന പരിപാടി കപ്പാസിറ്റി ബിൽഡിംഗ് ( ശേഷി/നൈപുണ്യ വികസനം) എന്ന തലത്തിലാണ് പദ്ധതിയിട്ടിരിക്കുന്നത്. ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുക, പരിചരണ നിലവാരം ഉയർത്തുക, മനുഷ്യ സംരക്ഷണത്തിലുള്ള ആനകളുടെ ക്ഷേമത്തിൽ മികച്ച രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. രാധേ കൃഷ്ണ ക്ഷേത്രത്തിൽ ആചാരപരമായ സ്വാഗതത്തോടെയും മഹാ ആരതിയോടെയും കൂടിയാണ് സമ്മേളനം ആരംഭിച്ചത്. ‘ഈ സമ്മേളനം ഒരു പരിശീലന പരിപാടി എന്നതിലുപരി, ആനകളെ പരിപാലിക്കുന്നതിനായി ജീവിതം സമർപ്പിച്ചവർക്കുള്ള ആദരവാണ്,’ വൻതാര…
Read More » -
ഫ്ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ റെയ്ഡ്; എന്‍സിപി നേതാവിന്റെ ഭര്‍ത്താവ് രണ്ട് സ്ത്രീകള്‍ക്കൊപ്പം പിടിയില്‍
മുംബൈ: പൂണെയിലെ ഫ്ളാറ്റില്‍ ലഹരിപ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുത്ത മുന്‍ മന്ത്രിയുടെ മരുമകന്‍ അടക്കം ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ഏക്നാഥ് ഖഡ്സെയുടെ മരുമകന്‍ പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍ അടക്കമുള്ളവരാണ് പിടിയിലായത്. എന്‍സിപി(ശരദ്പവാര്‍) വിഭാഗത്തിന്റെ വനിതാ നേതാവ് രോഹിണി ഖഡ്സെയുടെ ഭര്‍ത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കര്‍. റേവ് പാര്‍ട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൂണെ ഖരാഡിയിലെ അപ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കൊക്കെയ്നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടര്‍ന്നാണ് ഫ്ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഞ്ജാല്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പൂണെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പ്രഞ്ജാല്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസ് റെയ്ഡിനെക്കുറിച്ച് അല്പസമയം മുന്‍പാണ് അറിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഏക്നാഥ് ഖഡ്സെ പ്രതികരിച്ചത്. നിലവിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ കാരണം ഇങ്ങനയൊന്ന് സംഭവിക്കുമോയെന്ന് സംശയിച്ചിരുന്നു. പക്ഷേ,…
Read More » -
ഉത്തരവ് എവിടെ? ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിച്ചെന്ന കേന്ദ്ര വാദത്തില്‍ ആശയക്കുഴപ്പം; മാര്‍ച്ച് നാലിനു നടന്ന യോഗത്തിനു പിന്നാലെ ചര്‍ച്ചയ്ക്കു പോയ വീണാ ജോര്‍ജിനോടും വര്‍ധനയെക്കുറിച്ച് പറഞ്ഞില്ല; ഇപ്പോഴും ലഭിക്കുന്നത് 2000 രൂപമാത്രം
ന്യൂഡല്‍ഹി: ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധന കഴിഞ്ഞ മാര്‍ച്ചില്‍ 3500 രൂപയായി വര്‍ധിപ്പിച്ചെന്നു കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും ഇതുസംബന്ധിച്ച ഉത്തരവ് എവിടെയെന്ന ചോദ്യം ബാക്കി. കേരളത്തില്‍ ആശമാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്നതിനിടെ ഇന്‍സെന്റീവ് വര്‍ധനയ്ക്കു തീരുമാനമെടുത്തെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച അറിയിപ്പ് ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് ഇന്‍സെന്റീവ് നല്‍കുന്നുണ്ടെന്ന വിവരം കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി 2000 രൂപയായിരുന്ന പ്രതിമാസ ഇന്‍സെന്റീവ് 3500 രൂപയാക്കി ഉയര്‍ത്തിയെന്നാണു പറയുന്നത്. ഈ തുക എല്ലാ സംസ്ഥാനങ്ങളിലെയും ആശമാര്‍ക്കു ലഭിച്ചു തുടങ്ങിയോ എന്നതിലാണ് അവ്യക്തതയുള്ളത്. പ്രതിമാസം ആവര്‍ത്തിക്കുന്ന ചെലവുകള്‍ക്കും മറ്റുമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇന്‍സെന്റീവുകളിലും ഉന്നതാധികാര സമിതിയോഗം കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ധന വരുത്തിയെന്നാണു മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം…
Read More »