India

  • ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി: ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍: 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍

    ബംഗളൂരു: സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍. മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലര്‍ന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വടക്കന്‍ കര്‍ണാടകയിലെ ബലഗാവി ജില്ലയില്‍ ജൂലൈ 14 നാണ് സംഭവം. 13 വര്‍ഷമായി സുലൈമാന്‍ ഗോരി ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്നാണ് പ്രതികള്‍ കരുതിയത്. ടാങ്കില്‍ വിഷം കലര്‍ത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം…

    Read More »
  • അധിക ക്യാബിന്‍ ലഗേജ്: വിമാന ജീവനക്കാര്‍ക്ക് സൈനിക ഉദ്യോഗസ്ഥന്റെ ക്രൂര മര്‍ദനം നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതര പരിക്ക്

    ന്യൂഡല്‍ഹി: അധിക ക്യാബിന്‍ ലഗേജിന്റെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്‍ വിമാന ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ക്യൂ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. 16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയാണ് അനുവദനീയം. ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. നട്ടെല്ലിന് പൊട്ടലും താടിയെല്ല് തകരുന്നതും ഉള്‍പ്പെടെയുള്ള…

    Read More »
  • ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ പറഞ്ഞത് കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ലെന്ന കള്ളക്കഥ; രണ്ട് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു; തമിഴ് ബംഗാളി, സിനിമകളിലും അഭിനയിച്ചു; കേരളത്തില്‍ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തു; ഒടുവില്‍ ബംഗ്ലദേശ് മോഡല്‍ അറസ്റ്റില്‍

    കൊല്‍ക്കത്ത: ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമടക്കം വ്യാജരേഖകള്‍ നിര്‍മിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ വരെ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലദേശ് പാസ്പോര്‍ട്ട് ഉപയോഗിച്ച് 2023ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊല്‍ക്കത്തയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊല്‍ക്കത്തയില്‍ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാര്‍ കാര്‍ഡും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയുമാണ് നല്‍കിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകള്‍ നിര്‍മിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍…

    Read More »
  • ‘ചെറുപ്പം മുതല്‍ ക്രൈസ്തവ വിശ്വാസികള്‍, മതപരിവര്‍ത്തനം നടന്നിട്ടില്ല; ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണമെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍

    റായ്പൂര്‍: മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ചത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍ ആദ്യമായാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സത്യം പറയരുതെന്നും താന്‍ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തി. പൊലീസുകാരും ഭീഷണിപ്പെടുത്തി. വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്ന് ഭീഷണിപ്പെടുത്തി. ചെറുപ്പം മുതല്‍ തങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകള്‍ക്കെതിരായ…

    Read More »
  • തമിഴ്നാട്ടില്‍ കാറപകടം, മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരുക്ക്

    ചെന്നൈ: തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • ഇനി വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനമില്ല; പുറത്ത് പ്രത്യേക കാത്തിരിപ്പ് കേന്ദ്രം; ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളില്‍

    കൊച്ചി: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാര്‍ക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്ഫോമില്‍ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്. വണ്ടി വരുന്നതുവരെ വെയ്റ്റിങ് ലിസ്റ്റുകാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കണം. ഇതിനായി സ്റ്റേഷന് പുറത്ത് സ്ഥിരം കാത്തിരിപ്പ് കേന്ദ്രം വരും. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അനധികൃത പ്രവേശന വഴികളും പൂട്ടും. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, ഗാസിയാബാദ് സ്റ്റേഷനുകളില്‍ പൈലറ്റ് പദ്ധതി തുടങ്ങി. ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് 60 ശതമാനമാക്കി കുറച്ചിരുന്നു. റിസര്‍വ് കോച്ചുകളിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഈ നടപടി. 2024 ലെ ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (ഹോള്‍ഡിങ് ഏരിയ) ഒരുക്കിയിരുന്നു. ന്യൂഡല്‍ഹി, സൂറത്ത്, ഉധ്‌ന, പട്‌ന, പ്രയാഗ് എന്നീ സ്റ്റേഷനുകളില്‍ വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. വണ്ടി…

    Read More »
  • ഇന്ത്യന്‍ സൈന്യം വധിച്ച പഹല്‍ഗാം തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്; തിരിച്ചറിഞ്ഞത് മൊബൈല്‍ ഫോണില്‍നിന്ന്; മൂന്നു പേരും പാകിസ്താനികള്‍; ഉപയോഗിച്ചത് ലോംഗ് റേഞ്ച് വയര്‍ലെസ് സംവിധാനങ്ങള്‍; ട്രാക്ക് ചെയ്തത് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച്

    ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ല്‍ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെ ചിത്രങ്ങള്‍ ലഭിച്ചത് വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്. ഈ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണു കാട്ടിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നുപേരെ സുരക്ഷാ സേന കണ്ടെത്തി കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്. ജൂലൈ 28നു നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെയാണു മൂന്നുപേരെയും കണ്ടെത്തിയത്. ഫോണില്‍നിന്നു ലഷ്‌കറെ തോയ്ബ തീവ്രവാദികളായ സുലെമാന്‍ എന്ന ഫൈസല്‍ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാന്‍ എന്നിവരുടെ നിരവധി ചിത്രങ്ങള്‍ ലഭിച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ബൈസരന്‍ പുല്‍മേട്ടില്‍ ആക്രമണത്തിനു ദൃക്‌സാക്ഷികളായവരെ ഈ ചിത്രങ്ങള്‍ കാട്ടിക്കൊടുത്തതിനുശേഷമാണ് ഇവര്‍ ഒളിച്ചിരുന്ന ഡാച്ചിഗാം വനത്തിലേക്കു കടന്നത്. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ലോംഗ് റേഞ്ച് (ലോറ) വയര്‍ലെസ് മൊഡ്യൂള്‍ ആണ് ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ സിഗ്നല്‍ പിടിച്ചെടുത്താണ് ഇവരുടെ ഒളിയിടം സുരക്ഷാ സേന കണ്ടെത്തിയത്. ഈ ഉപകരണം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുപേരെ വെടിവച്ചു കൊന്ന…

    Read More »
  • കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; ജ്യോതി ശര്‍മയ്ക്കെതിരെ പെണ്‍കുട്ടികള്‍ വീണ്ടും പരാതി നല്‍കും

    ന്യൂഡല്‍ഹി: ജാമ്യത്തില്‍ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ രാജറായി മഠത്തില്‍ എത്തിച്ചു. കനത്ത സുരക്ഷയിലാണ് ഇവരെ മഠത്തിലെത്തിച്ചത്. അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കത്തോലിക്ക സഭ വിശദമായ കൂടിയോചനകള്‍ നടത്തും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിക്കും. കേസ് റദ്ദാക്കുന്നതിന് പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ബജ്റങ് ദള്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഓണ്‍ലൈനായി ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല. കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി എന്നിവര്‍ക്ക് പുറമേ മൂന്നാം പ്രതി സുഖ്മാന്‍ മാണ്ഡവിക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവയ്ക്കുകയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും വേണം. രാജ്യം വിടുന്നതില്‍ നിന്നും എന്‍ഐഎ കോടതി ഇവരെ വിലക്കിയിട്ടുണ്ട്.

    Read More »
  • ചത്തോന്നറിയാന്‍ വന്നതാണ്! ട്രംപിനെ തള്ളി മെറ്റയും ജെമിനിയും ഗ്രോക്കും കോപൈലറ്റും ചാറ്റ് ജിപിടിയും; ‘ഇന്ത്യന്‍ സമ്പദ്‌രംഗം കൂള്‍, ഇനിയും മുന്നോട്ടുപോകു’മെന്ന് ഒറ്റക്കെട്ടായി ഐഐ പ്ലാറ്റ്‌ഫോമുകള്‍; തര്‍ക്കം തുടര്‍ന്ന് രാഹുലും മോദിയും

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇന്ത്യയില്‍ മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍കൂടി ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിക്കും ചത്തോയെന്ന ചോദ്യത്തിന് ട്രംപിന്റെ ഉത്തരമല്ല യുഎസിലെ പ്രമുഖ എഐ സംവിധാനങ്ങള്‍ നല്‍കുന്നത്. ട്രംപിന്റെ അവകാശവാദവും ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള വ്യാപകമായ പ്രഖ്യാപനവും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് അമേരിക്കയിലെ തന്നെ നിര്‍മ്മിത ബുദ്ധി പ്ലാറ്റ്ഫോമുകളുടെ പ്രതികരണം. അഞ്ച് പ്രമുഖ അമേരിക്കന്‍ എഐ പ്ലാറ്റ്ഫോമുകളായ ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, മെറ്റ എഐ, കോപൈലറ്റ് എന്നിവയോട് എന്‍ഡിടിവി ചോദിച്ച ചോദ്യത്തിനുള്ള മറുപടികളാണ് ട്രംപിന്റെ പ്രസ്താവനകളെ അടപടലം നിഷേധിക്കുന്നത്. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചോ?’ എന്ന ചോദ്യമായിരുന്നു ഈ അഞ്ചു പ്ലാറ്റ്‌ഫോമുകളിലും ചോദിച്ചത്. അവയുടെ പ്രതികരണങ്ങള്‍ ട്രംപിന്റെ…

    Read More »
  • സ്‌പെയിനില്‍ നിന്ന് അവസാന സി-295 വിമാനവും ഇന്ത്യ കൈപ്പറ്റി; ഇനിയുള്ളത് 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും

    ലണ്ടന്‍: സ്‌പെയിനില്‍ നിന്ന് സൈന്യത്തിനായി വാങ്ങിയ 16 എയര്‍ബസ് സി-295 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളില്‍ അവസാനത്തേതും ഇന്ത്യ കൈപ്പറ്റി. സ്‌പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ദിനേശ് കെ. പട്‌നായിക്കും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെവിലിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സ് അസംബ്ലി ലൈനില്‍ നിന്ന് വിമാനം സ്വീകരിച്ചത്. 2021 സെപ്റ്റംബറിലാണ് 56 സി-295 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പെയ്‌സുമായി കരാറൊപ്പിട്ടത്. അതില്‍ 16 എണ്ണം സ്‌പെയിന്‍ നേരിട്ട് നല്‍കും. ബാക്കി 40 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കും. 5-10 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള സി-295 കാലാവധി കഴിയാറായ ആവ്രോ വിമാനങ്ങള്‍ക്ക് പകരമായിട്ടാകും വ്യോമസേന ഉപയോഗിക്കുക.

    Read More »
Back to top button
error: