India
-
‘ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറാതെ ഗാസയില്‍ വെടിനിര്‍ത്തലുണ്ടെന്ന് പറയാന്‍ കഴിയില്ല, ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍’; ഗാസ കരാര്‍ പ്രതിസന്ധിയിലെന്ന സൂചനയുമായി ഖത്തര്‍ പ്രധാനമന്ത്രി; അടുത്തയാഴ്ച രണ്ടാം ഘട്ടത്തിലേക്കു കടക്കുമെന്ന് അമേരിക്ക; ഹമാസിനും നിര്‍ണായകം
ദോഹ: ഗാസയിലെ ഇപ്പോഴത്തെ സ്ഥിതി വെടിനിര്‍ത്തലായി പരിഗണിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലി സൈന്യം പൂര്‍ണമായും പിന്‍മാറണമെന്നും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍താനി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗാസ കരാര്‍ നിര്‍ണായക ഘട്ടത്തിലാണ്. അക്രമങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ശനിയാഴ്ച മാത്രം പത്തുപേര്‍ കൊല്ലപ്പെട്ടെന്നും അല്‍-താനി പഞ്ഞു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹാക്കന്‍ ഫിദാന്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ദോഹ ഫോറം പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അല്‍-താനി. ഇപ്പോള്‍ ചര്‍ച്ചകള്‍ നിലച്ചിട്ടുണ്ട്. ഇപ്പോള്‍ ഗാസയില്‍ വെടിനിര്‍ത്തലെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയണം. അതല്ല ഇപ്പോഴത്തെ സ്ഥിതിയെന്നും അല്‍താനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒക്‌ടോബര്‍ പത്തിനു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം കരാറില്‍ പറഞ്ഞ മേഖലയിലേക്കു പിന്‍മാറിയിരുന്നു. ഗാസയെ കിഴക്കന്‍-പടിഞ്ഞാറന്‍ മേഖലകളാക്കി വിഭജിക്കുന്നയിടമാണിത്. 20 ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും വിട്ടു നല്‍കിയെങ്കിലും ഇപ്പോഴും കൊല്ലപ്പെട്ട പോലീസ് ഉദേ്യാഗസ്ഥന്റെ മൃതദേഹം കൈമാറിയിട്ടില്ല. ഈ ആഴ്ച റഫ അതിര്‍ത്തി തുറന്ന ഇസ്രമേല്‍, പലസ്തീനികള്‍ക്ക് ഗാസയില്‍നിന്നു പുറത്തേക്കു പോകാനുള്ള…
Read More » -
കോലിയും രോഹിത്തുമല്ല; 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ 14 വയസുകാരനെ; സൂപ്പര്‍ താരങ്ങളും ഏറെപ്പിന്നില്‍; ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ കണക്കുകള്‍ ഇതാ; ഐപിഎല്ലില്‍നിന്ന് റൈസിംഗ് സ്റ്റാര്‍ ഏഷ്യ കപ്പ്‌വരെ
ബംഗളുരു: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയില്‍നിന്ന് ഒന്നാമതെത്തി 14 വയസുകാരന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വിരാട് കോലിയും, രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ വ്യക്തിഗത വിഭാഗത്തില്‍ ലോകത്താകെ കൂടുതല്‍ തിരഞ്ഞ ആളുകളില്‍ ആറാമതെത്താനും വൈഭവിനു സാധിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഏഴു മത്സരങ്ങളില്‍ 252 റണ്‍സടിച്ചു തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയ താരം, ഐപിഎലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ വിഭാഗത്തിലെ വേഗതയേറിയ സെഞ്ചുറിയും വൈഭവ് നേടി. 52 പന്തുകളില്‍ വൈഭവ് 100 പിന്നിട്ടു.…
Read More » -
ഭാര്യയെ പാകിസ്താനില്‍ ഉപേക്ഷിച്ച് ശേഷം ഭര്‍ത്താവ് ഇന്ത്യയില്‍ രണ്ടാംകെട്ടിനൊരുങ്ങുന്നെന്ന് യുവതി ; വിവാഹം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടി; നീതിതേടി വീഡിയോ അഭ്യര്‍ത്ഥന
കറാച്ചി: ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നത് തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ തേടി യുവതി. ഭര്‍ത്തവ് തന്നെ പാക്കിസ്ഥാനില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ നിന്നും രണ്ടാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ആരോപിച്ച് നികിത എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്. തനിക്കു നീതി ലഭിക്കണമെന്ന് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ വംശജനായ വിക്രം നാഗ്‌ദേവിനെ 2020 ജനുവരി 26ന് കറാച്ചിയില്‍ വച്ച് ഹൈന്ദവാചാരപ്രകാരം വിവാഹം കഴിച്ചതായി നികിത പറയുന്നു. ഒരു മാസം കഴിഞ്ഞ് വിക്രം നികിതയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തിരിച്ചെത്തി യപ്പോള്‍ അവരുടെ പെരുമാറ്റം പൂര്‍ണമായും മാറിയിരുന്നു. ഭര്‍ത്താവിനു മറ്റൊരു ബന്ധമു ണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഇക്കാര്യം ഭര്‍ത്തൃപിതാവിനോട് പരാതിയായി പറഞ്ഞപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ മറുപടി യെന്നും യുവതി പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് പാക്കിസ്ഥാനിലേക്കു മടങ്ങാന്‍ വിക്രം നിര്‍ബന്ധിച്ചെന്നും ഇപ്പോള്‍ ഇന്ത്യയിലേക്കു പ്രവേശനം നിഷേധിക്കുകയാണെന്നും നികിത ആരോപിച്ചു. വിവാഹത്തിനു തൊട്ടുപിന്നാലെ…
Read More » -
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…
Read More » -
ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…
Read More » -
കഴിഞ്ഞയാഴ്ച തിരുച്ചി വേലുസാമിയുമായി കൂടിക്കാഴ്ച, ഈ ആഴ്ച രാഹുലിന്റെ സുഹൃത്ത് പ്രവീണ്‍ ചക്രവര്‍ത്തിയുമായും കൂടിക്കാഴ്ച ; വിജയ് യും ടിവികെയും കോണ്‍ഗ്രസിലേക്കോ?
ചെന്നൈ: ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നതായി അഭ്യൂഹം. ഇക്കാര്യത്തില്‍ ടിവികെ ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ലെങ്കിലും രാഹുല്‍ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നതാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. വിജയ് യും പിതാവും കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്ച്ച നടത്തിയതായി വിവരമുണ്ട്. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രവീണ്‍ ചക്രവര്‍ത്തി. നേരത്തേ തിരുച്ചിറപ്പള്ളിയില്‍ കോണ്‍ഗ്രസ് വക്താവും മുതിര്‍ന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണ് വിജയ് എത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുച്ചി വേലുസാമിയുമായി സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും കാറില്‍ നാല് മണിക്കൂറോളം ചര്‍ച്ച നടത്തിയെന്നാണ് വിവരം. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ ടിവികെ തയ്യാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി…
Read More » -
ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന്; കായിക- രാഷ്ട്രീയ ലോകത്ത് വന്‍ ചര്‍ച്ച; ‘തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളില്‍ ഒന്നെന്നു ട്രംപ്’
ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്. വാഷിങ്ടണിലെ ലോകകപ്പ് മല്‍സരക്രമ പ്രഖ്യാപന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകസമാധനത്തിന് നടത്തിയ ശ്രമങ്ങള്‍ക്കാണ് അംഗീകാരമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ പറഞ്ഞു. അതേസമയം, ഇന്ത്യ– പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ മറുപടി പ്രസംഗം. ഇത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണെന്നും പുരസ്കാരങ്ങള്‍ക്കപ്പുറം ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ട്രംപ് പറഞ്ഞു. ‘കോംഗോ ഒരു ഉദാഹരണമാണ്. 10 ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു, അത് തടയാൻ സഹായിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് വളരെ അഭിമാനകരമാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുള്‍പ്പെടെ നിരവധി സംഘർഷങ്ങളും ഞങ്ങൾക്ക് അവസാനിപ്പിക്കാൻ കഴിഞ്ഞു, പല സംഘര്‍ഷങ്ങളും ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അവസാനിപ്പിക്കാന്‍ സാധിച്ചു’ ട്രംപ് പറഞ്ഞു. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ…
Read More » -
ഇന്‍ഡിഗോ വിമാന പ്രതിസന്ധി എട്ടിന്റെ പണിയായി ; നവദമ്പതികള്‍ക്ക് 1400 കിലേമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത്് കുടുങ്ങി ; സ്വന്തം വിവാഹ സല്‍ക്കാരത്തില്‍ ചെക്കനും പെണ്ണിനും ‘വെര്‍ച്വലായി’ പങ്കെടുക്കേണ്ടി വന്നു
വ്യോമഗതാഗതത്തിലെ തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയിലായ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ പ്രശ്‌നം ബാധിച്ചിരിക്കുന്നത് അനേകരെയാണ്. ഇന്ത്യയില്‍ ഉടനീളമുള്ള അവരുടെ സര്‍വീസുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടര്‍ന്ന്, നവദമ്പതികള്‍് 1,400 കിലോമീറ്റര്‍ അകലെ കുടുങ്ങിപ്പോയതിനാല്‍, സ്വന്തം സല്‍ക്കാരത്തില്‍ ഓണ്‍ലൈനായി ചേരേണ്ടിവന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാരം അപ്രതീക്ഷിത വഴിത്തിരിവിലായത്. ബെംഗളൂരുവിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ ഹുബ്ബള്ളി സ്വദേശിനിയായ മേഘ ക്ഷിരസാഗറും ഒഡീഷയിലെ ഭുവനേശ്വര്‍ സ്വദേശിയായ സംഗം ദാസും തമ്മിലുള്ള സല്‍ക്കാരം ഡിസംബര്‍ 3 ബുധനാഴ്ച ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനില്‍ വെച്ചാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. നവംബര്‍ 23-ന് ഭുവനേശ്വറില്‍ വെച്ച് വിവാഹിതരായ ദമ്പതികള്‍ക്ക് ഡിസംബര്‍ 2-ന് ഹുബ്ബള്ളിയിലെത്താന്‍ ബെംഗളൂരു വഴി കണക്റ്റിങ് ഫ്‌ലൈറ്റ് ബുക്ക് ചെയ്തിരുന്നു. നിരവധി ബന്ധുക്കളും മുംബൈ വഴിയാണ് യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍, ഡിസംബര്‍ 2-ന് അതിരാവിലെ ആരംഭിച്ച വിമാനത്താമസം രാത്രി മുഴുവന്‍ തുടര്‍ന്നു. ഡിസംബര്‍…
Read More »

