India
-
കിട്ടാനുള്ള കുടിശിക കിട്ടിയതില്‍ ആഹ്ലാദിച്ച് പ്രവാസി തൊഴിലാളികള്‍ ; സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയായി ഒന്നര കോടി റിയാല്‍ വിതരണം ചെയ്ത് സൗദി മന്ത്രാലയം:
ജിദ്ദ ; സെപ്റ്റംബറില്‍ സ്വകാര്യ മേഖലയിലെ 50 പ്രവാസി തൊഴിലാളികള്‍ക്ക് വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി ഒന്നര കോടിയിലേറെ റിയാല്‍ മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയം വിതരണം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികളുടെ വേതന കുടിശികയും സര്‍വീസ് ആനുകൂല്യങ്ങളും തീര്‍ത്ത് നല്‍കാനുള്ള സംരംഭത്തിന്റെ ഭാഗമായാണ് 50 തൊഴിലാളികള്‍ക്ക് ഒന്നര കോടിയിലേറെ റിയാല്‍ വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ പ്രവാസി തൊഴിലാളികളുടെ വേതന കുടിശികകളും സര്‍വീസ് ആനുകൂല്യങ്ങളും നല്‍കാനായി ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് മന്ത്രാലയം ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികളെ സംരക്ഷിക്കാനും ഒരു നിശ്ചിത കാലയളവിലേക്ക് വേതനം നല്‍കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക അവകാശങ്ങള്‍ ഉറപ്പ് വരുത്തുകയെന്നതാണ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മടക്ക ടിക്കറ്റ് നല്‍കല്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഉറപ്പുനല്‍കുന്നു. നയങ്ങളിലൂടെയും നിയമനിര്‍മ്മാണത്തിലൂടെയും സൗദി തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും…
Read More » -
സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി; അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍ ; വിട്ടു നിന്നത് ചൈന:
ന്യൂയോര്‍ക്ക് : സിറിയന്‍ പ്രസിഡന്റിനെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങള്‍. വിട്ടു നിന്നത് ചൈന. സിറിയന്‍ പ്രസിഡന്റ് അഹ്‌മദ് അല്‍ശറഇയെ ഐ.എസ്, അല്‍ഖാഇദ ഉപരോധ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് യു.എന്‍ രക്ഷാ സമിതി. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത് 15 രാജ്യങ്ങളില്‍ 14 രാജ്യങ്ങളാണ്. ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുമ്പ് ഇതേ ഉപരോധ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിരുന്ന സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഹസന്‍ ഖത്താബിനെയും ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യു.എന്‍ ചാര്‍ട്ടറിന്റെ ഏഴാം അധ്യായം പ്രകാരം സിറിയന്‍ പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ആസ്തി മരവിപ്പിക്കലിനോ മുന്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രകാരം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനോ വിധേയരാകില്ലെന്ന് യു.എന്‍ രക്ഷാ സമിതി പ്രഖ്യാപിച്ചു. 2025 ലെ യു.എന്‍ കാലാവസ്ഥാ വ്യതിയാന സമ്മേളനം, സി.ഒ.പി 30 നായി സിറിയന്‍ പ്രസിഡന്റ്…
Read More » -
ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :
തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്…
Read More » -
തെരുവുനായ ശല്യത്തിനെതിരെ കര്‍ശന ഉത്തരവുകളുമായി സുപ്രീം കോടതി: പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: മാറ്റേണ്ടത് ഷെല്‍ട്ടറുകൡലേക്കെന്നും കോടതി: പിടികൂടുന്നിടത്ത് തുറന്നുവിടരുത് : അലഞ്ഞു തിരിയുന്ന കന്നുകാലികളേയും പൊതു ഇടങ്ങളില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദ്ദശം
ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ…
Read More » -
വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ : തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി: മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ :
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്
Read More » -
അഹമ്മദാബാദ് വിമാന ദുരന്തം : പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി : വിദേശ മാധ്യമ റിപ്പോർട്ടുകൾക്കെതിരെ രൂക്ഷ വിമർശനം: കേന്ദ്രത്തിന് നോട്ടീസ് അയച്ചു: കേസ് ഈ മാസം പത്താം തീയതി പരിഗണിക്കും
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും.
Read More » -
ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്
മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…
Read More » -
റഫയിലെ ഹമാസ് തീവ്രവാദികള്‍ ഈജിപ്റ്റിന് ആയുധം കൈമാറിയാല്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ അനുവദിക്കും; റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി മധ്യസ്ഥര്‍; വെടിനിര്‍ത്തല്‍ നടപ്പാക്കിയത് റഫയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായവുമായി ഹമാസ് ഉന്നതര്‍
കെയ്‌റോ: ഗാസയിയുടെ മറ്റിടങ്ങളിലേക്കു പോകാന്‍ അനുവദിക്കുന്നതിനു പകരമായി ഇസ്രയേല്‍ നിയന്ത്രിത റഫ മേഖലയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറുമെന്നു ചര്‍ച്ചകള്‍ക്ക് ഇടനില വഹിക്കുന്നവര്‍. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനു യുഎസ് മധ്യസ്ഥതയില്‍ കരാര്‍ നടപ്പായതിനുശേഷം രണ്ടുവട്ടമെങ്കിലും റഫ മേഖലയില്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ ഹമാസിന്റെ ആക്രമണമുണ്ടായി. ഇതിനു തിരിച്ചടിയെന്നോണം ഇസ്രയേല്‍ വന്‍തോതില്‍ വ്യോമാക്രമണവും നടത്തി. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം റഫയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറാനും അവരുടെ തുരംഗത്തിന്റെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചത്. ഈജിപ്റ്റിന് ആയുധം നല്‍കുന്നതിനാണ് നിര്‍ദേശം. റഫയില്‍നിന്നു പിന്‍മാറിയാല്‍ അവരുടെ തുരംഗങ്ങള്‍ തകര്‍ക്കും. എന്നാല്‍, ഇതേക്കുറിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ഹമാസ് വക്താവായ ഹസീം ക്വാസിമും പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം റഫയില്‍ വന്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ വെടിയേറ്റ് മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. റഫായിലെ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധം നഷ്ടപ്പെട്ടെന്നും ഇവര്‍ക്ക് വെടിനിര്‍ത്തല്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നുമാണ്…
Read More »

