India

  • കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്‌നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്? തെരുവുനായ്ക്കളെ ഷെല്‍ട്ടറിലേക്കു മാറ്റണമെന്ന ഉത്തരവിന് സ്റ്റേയില്ല

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, തെരുവുനായ ശല്യം തടയാന്‍ നിയമങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ അവ നടപ്പാക്കുന്നില്ലെന്നും വിമര്‍ശിച്ചു. ”തെരുവുനായ് ശല്യം പരിഹരിക്കാന്‍ പാര്‍ലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുക തന്നെ വേണം” ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന കര്‍ശന നിര്‍ദേശം ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നല്‍കിയത്. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. കുട്ടികള്‍ക്കു നേരെയുള്ള തെരുവുനായ ആക്രമണം സാരമായ പരുക്കുകള്‍ക്കും…

    Read More »
  • എത്ര വലിയവാനായാലും നിമയത്തിന് മുകളിലല്ല, ജയിലില്‍ പ്രത്യേക പരിഗണനയും വേണ്ട; കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ആരാധകന്‍ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദര്‍ശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ദര്‍ശന് ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ നടപടി യാന്ത്രികമായ അധികാര വിനിയോഗമാണെന്ന് വ്യക്തമാണെന്നും നടന് ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിലുള്ള നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ജസ്റ്റിസ്. ആര്‍. മഹാദേവന്‍ നിരീക്ഷിച്ചു. നന്നായി പഠിച്ചുള്ള വിധിയാണ് ജസ്റ്റിസ് ആര്‍.മഹാദേവന്റെതെന്നും പ്രതി എത്ര വലിയവനായാലും ആരും നിയമത്തിനു മുകളിലല്ലെന്നുമുള്ള സന്ദേശം വിധി നല്‍കുന്നുവെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല പറഞ്ഞു. നടന് ജാമ്യം നല്‍കിയതില്‍ സുപ്രീംകോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയില്‍ തൃപ്തരല്ലെന്നാണ് നേരത്തേ സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതി ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു. ദര്‍ശന് ജാമ്യം…

    Read More »
  • കുവൈത്ത് വിഷമദ്യ ദുരന്തം: 13 പേര്‍ മരിച്ചു, കാഴ്ച നഷ്ടമായത് 21 പേര്‍ക്ക്; 40 ഇന്ത്യക്കാര്‍ ചികിത്സയില്‍; ഹെല്പ് ലൈന്‍ നമ്പറുമായി എംബസി

    കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവര്‍ മുഴുവന്‍ ഏഷ്യക്കാരാണ്. 63 പേരാണ് ചികിത്സ തേടിയത്. 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ചിലര്‍ അത്യാഹിത നിലയിലാണെന്നും അധികൃതര്‍ അറിയിച്ചു. എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +965-65501587 നമ്പരില്‍ ബന്ധപ്പെടാം. വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേര്‍ വെന്റിലേറ്ററുകളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 21 പേരുടെ കാഴ്ച ശക്തി പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. 51 പേരെ അടിയന്തര ഡയാലിസിസ് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ള ആളുകളാണെന് കൃത്യമായി പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മദ്യം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം നിര്‍മ്മിച്ച സ്ഥലങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന്…

    Read More »
  • വ്യവസായില്‍നിന്ന് 60 കോടി വാങ്ങി വഞ്ചിച്ചു; നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനും എതിരെ കേസ്

    മുംബൈ: ബിസിനസ് വിപൂലീകരണത്തിന്റെ പേരില്‍ വ്യവസായില്‍ നിന്ന് 60 കോടി രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം താര ദമ്പതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് കാരണമായത്. 2015-2016 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികള്‍ക്ക് നല്‍കിയത്. 2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ഷെട്ടി-കുന്ദ്രയുമായി താന്‍ ബന്ധപ്പെട്ടതെന്ന് കോത്താരി പറയുന്നു. ആ സമയത്ത്, ദമ്പതികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. അന്ന് കമ്പനിയില്‍ 87% ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയില്‍ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്.…

    Read More »
  • മതസ്വാതന്ത്ര്യ ഭേദഗതി ബില്ല്: ജീവപര്യന്തം തടവും കനത്ത പിഴയും ശിക്ഷ; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

    ഡെറാഡൂണ്‍: മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും ഉയര്‍ന്ന പിഴയും ലഭിക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ (ഭേദഗതി) ബില്‍-2025 ന് അംഗീകാരം നല്‍കിയത്. അനധികൃത മതപരിവര്‍ത്തനത്തിന് കഠിനമായ ശിക്ഷ നല്‍കുന്നതിനോടൊപ്പം, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ തടയാനും ഇരകളായവരെ സംരക്ഷിക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥകളുണ്ട്. സമ്മാനങ്ങള്‍, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തുക, മറ്റൊരു മതത്തെ മഹത്വവല്‍ക്കരിക്കുക എന്നിവയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനങ്ങളായി കണക്കാക്കും. ഇത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങള്‍, മെസേജിങ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും പുതിയ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. പൊതുവായ നിയമലംഘനങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം…

    Read More »
  • ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’; വോട്ടുകൊള്ളയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ രാജ്യത്ത് പ്രചാരണ റാലികള്‍ സംഘടിപ്പിക്കും. ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി തീരുമാനിച്ചിട്ടുണ്ട്. വോട്ടു കൊള്ള പ്രചാരണത്തില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റാലി നടത്തും. ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക്…

    Read More »
  • പതിനായിരത്തിലേറെ പൊലീസുകാര്‍, അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം; ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് നിരോധനം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

    ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും കൂടാതെ അര്‍ധസൈനിക വിഭാഗങ്ങളെയും കമാന്‍ഡോകളെയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിന്യസിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷാ പരിശോധനകള്‍, ബാരിക്കേഡുകള്‍, തിരിച്ചറിയല്‍ പരിശോധനകള്‍ എന്നിവ നടത്തും. ഓഗസ്റ്റ് രണ്ട് മുതല്‍ ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. മാര്‍ക്കറ്റുകള്‍,…

    Read More »
  • ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി’: ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി

    ന്യൂഡല്‍ഹി: പ്രത്യേക തീവ്ര പുനപരിശോധനയെ (എസ്ഐആര്‍) തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്. ‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ്…

    Read More »
  • സവര്‍ക്കറിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും രാഹുലിന് വധഭീഷണി ഉണ്ടായെന്ന് അഭിഭാഷകന്‍ ; മുത്തശ്ശിഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി

    ന്യൂഡല്‍ഹി: വിനായക് ദാമോദര്‍ സവര്‍ക്കറിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിമാരില്‍ നിന്നും തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ അനുഭവം ഉണ്ടാകുമെന്നായിരുന്നു ചില എംപിമാര്‍ ഭീഷണിപ്പെടുത്തിയതെന്നും പറഞ്ഞു. 2022 ലെ ‘ഭാരത് ജോഡോ യാത്ര’ യില്‍ വെച്ചായിരുന്നെന്നും പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ജൂലൈ 24 ന് മഹാരാഷ്ട്രയിലെ നാസിക്കിലെ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കേസില്‍ രാഹുലിന്റെ അഭിഭാഷകന്‍ മിലിന്ദ് വോറയും ഇക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മുഴുവന്‍ രാഷ്ട്രീയവും ചരിത്രപരവുമായ സന്ദര്‍ഭവും മൊത്തത്തില്‍ കാണാന്‍ കഴിയുന്ന തരത്തില്‍ ചില പ്രധാന സംഭവവികാസങ്ങള്‍ ജുഡീഷ്യല്‍ രേഖയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചതായി ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് പവാര്‍ പറഞ്ഞു. ‘കഴിഞ്ഞ 15 ദിവസമായി, ഞങ്ങളുടെ ക്ലയന്റ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടത്തിവരികയാണ്. പാര്‍ലമെന്റ്…

    Read More »
  • ഇന്ത്യയ്ക്ക് ബ്രഹ്‌മോസ് മാത്രം മതിയെന്ന് പാകിസ്താന്‍ ഓര്‍ക്കണം ; തുടര്‍ച്ചയായി ആണവഭീഷണി ഉയര്‍ത്തുന്ന പാകിസ്താന് മറുപടിയുമായി അസസുദ്ദീന്‍ ഒവൈസി ; പാക്പ്രധാനമന്ത്രി വിവരക്കേട് പറയരുതെന്നും ഉപദേശം

    ന്യൂഡല്‍ഹി: സിന്ധു നദീജല ഉടമ്പടിയെച്ചൊല്ലി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യയ്ക്കെതിരായ ഭീഷണിപ്പെടുത്തുമ്പോള്‍ അതിന് മറുപടി നല്‍കിക്കൊണ്ട്, ഹൈദരാബാദ് എംപിയും എഐഎംഐഎം മേധാവിയുമായ അസസുദ്ദീന്‍ ഒവൈസി. പാകിസ്ഥാന്‍ നേതാവ് ഈ രീതിയില്‍ വിഡ്ഢിത്തം പറയരുതെന്നും തങ്ങള്‍ക്ക് ബ്രഹ്മോസ് മിസൈലുണ്ടെന്നും പറഞ്ഞു. ഒമ്പത് വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത ലഭിക്കുമ്പോള്‍ താന്‍ നീന്തല്‍ വേഷത്തിലായിരുന്നുവെന്ന് പറഞ്ഞയാളാണ് പാക് പ്രധാനമന്ത്രി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായ അദ്ദേഹം ഇത്തരം അസംബന്ധങ്ങള്‍ പറയരുതെന്നും അത്തരം ഭാഷ ഇന്ത്യയെ ബാധിക്കില്ലെന്നും പറഞ്ഞു. സിന്ധു നദീജല കരാര്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. നിങ്ങളുടെ വഴികള്‍ ശരിയാക്കുന്നതിനുപകരം നിങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. അത്തരം ഭീഷണികള്‍ പ്രവര്‍ത്തിക്കില്ലെന്നും ഒവൈസി പറഞ്ഞു. 26 നിരപരാധികളെ ക്രൂരമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നായിരുന്നു ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല ഉടമ്പടി നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ ‘ഭീകരതയ്ക്കുള്ള പിന്തുണ പിന്‍വലിക്കാനാവാത്തവിധം ഉപേക്ഷിക്കുന്നതുവരെ 1960 ലെ ജല പങ്കിടല്‍ കരാര്‍ നിര്‍ത്തിവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടുത്തിടെ പറഞ്ഞു. ഇസ്ലാമാബാദില്‍ ഒരു…

    Read More »
Back to top button
error: