India

  • ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; മൂന്നംഗ സമിതിയെ നിയമിച്ചു

    ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്മെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചതായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.എം ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി ആചാര്യ എന്നിവരാണ് മൂന്നംഗ സമിതിയിലെ മറ്റംഗങ്ങള്‍. ജസ്റ്റിസ് വര്‍മക്കെതിരെയുള്ള ആരോപണങ്ങളില്‍ മൂന്നംഗ സമിതി അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്ന് മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും. ജസ്റ്റിസ് വര്‍മയ്ക്കെതിരെ 146 പാര്‍ലമെന്റ് അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് നോട്ടീസാണ് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് ഒറ്റക്കെട്ടാണ്. ജനങ്ങള്‍ ജുഡീഷ്യറിയില്‍ വിശ്വാസം അര്‍പ്പിക്കുന്നു. അതിനാല്‍ തന്നെ ഇംപീച്ച്മെന്റ് നോട്ടീസ് അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ല ലോക്സഭയെ…

    Read More »
  • ബിഹാറില്‍ പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്‍സ് വാങ്ങിയതിലും മെഡിക്കല്‍ കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍; പത്തുവര്‍ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്

    ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്‍ത്തിവിടുന്നത്. എന്നാല്‍, ബിജെപിയെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കുന്നു എന്ന ദുര്‍ബലമായ ആരോപണങ്ങളൊഴിച്ചാല്‍ കാര്യമായ പ്രതിരോധങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. 2020ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഡാറ്റ മോഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു വിദഗ്ധനെന്ന നിലയില്‍ കണക്കുകള്‍ നിരത്തിയാണ് പ്രശാന്ത് കിഷോറിന്റെ ആക്രമണങ്ങള്‍. ബിഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയതിനേക്കാള്‍ കടുത്ത അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജെയ്‌സ്വാളിനെതിരേയായിരുന്നു പ്രശാന്തിന്റെ ആദ്യ ആരോപണം. ഒരു മെഡിക്കല്‍ കോളജ് തട്ടിപ്പിലൂടെ നേടിയെടുത്തെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരേ വിദ്യാഭ്യാസ രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നും ആരോപിച്ചു. ഏറ്റവുമൊടുവില്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെയ്‌ക്കെതിരേ ആംബുലന്‍സ് വാങ്ങിയതില്‍ വന്‍ ക്രമക്കേടു നടത്തിയെന്നാണ് ആരോപിക്കുന്നത്. പാണ്ഡെയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയത്തിനുവേണ്ടി 466 ആംബുലന്‍സുകള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയെന്നാണ്…

    Read More »
  • ‘സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ പ്രത്യേകം പരിഗണിക്കണം, അവര്‍ക്കും ചിറകു വിടര്‍ത്തണം’; പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി; ‘നിലവിലെ സംവരണത്തെ ചോദ്യം ചെയ്യുന്നില്ല, ഒരേ ജാതിയില്‍ രണ്ടാംകിടക്കാരന്‍ ആകുന്നു’

    ന്യൂഡല്‍ഹി: സംവരണ വിഭാഗങ്ങള്‍ക്കുള്ളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പ്രത്യേകം സംവരണം നല്‍കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി. നിലവിലെ സംവരണ ക്വാട്ടയില്‍തന്നെ ഉള്‍പ്പെടുത്തി തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ പ്രത്യേകം സംവരണം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണു നടപടി. ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണു ഹര്‍ജി പരിഗണിച്ചത്. അടുത്ത തീയതിയില്‍ വാദത്തിനു തയാറെടുക്കാനും മറുഭാഗത്തുനിന്നു ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കോടതി നിര്‍ദേശിച്ചു. നിലവിലെ സംവരണ നിരക്കുകളെ ചോദ്യം ചെയ്യുകയല്ലെന്നും സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നല്‍കുന്നവരെ പ്രത്യേകം പരിഗണിക്കണമെന്നുമാണ് ആവശ്യമെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. ‘സംവരണമെന്നത് ജാതി അടിസ്ഥാനത്തിലായിരിക്കരുത് എന്നു നിങ്ങള്‍ പറയുന്നില്ല. സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രം ആകണമെന്നും പറയുന്നില്ല. നിലവിലെ ഭരണഘടന അനുസരിച്ചു സംവരണ ക്വാട്ട നല്‍കുമ്പോള്‍ ചില ആളുകള്‍ അതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും സാമ്പത്തികമായി മുന്നിലെത്തുകയും ചെയ്യുന്നു. അവരുടെ സാമൂഹിക- സാമ്പത്തികാവസ്ഥകള്‍ മെച്ചപ്പെടുന്നു. ഇവര്‍ക്കു വീണ്ടും സംവരണം നല്‍കുന്നതിനു പകരം അതേ വിഭാഗത്തില്‍ സംവരണത്തിന്റെ…

    Read More »
  • അസിം മുനീര്‍ കോട്ടിട്ട ഒസാമ ബിന്‍ ലാദന്‍; അമേരിക്കന്‍ മണ്ണില്‍വച്ച് പാകിസ്താന്റെ ഭീഷണികള്‍ അസ്വീകാര്യം; അമേരിക്ക മൂലകങ്ങള്‍ വാങ്ങുന്നത് റഷ്യയില്‍നിന്ന്; ട്രംപിന്റെ ലക്ഷ്യം നൊബേല്‍ സമ്മാനം; രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍

    വാഷിങ്ടണ്‍: പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. ഇന്ത്യക്കെതിരെയുയര്‍ത്തിയ ആണവ ഭീഷണിയടക്കമുള്ള പാക് സൈനിക മേധാവിയുടെ വാക്കുകള്‍ 9/11 ന് പിന്നിലെ ഭീകരന്‍ ഒസാമ ബിന്‍ലാദനില്‍ നിന്ന് കേട്ടതിനെ ഓര്‍പ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ പാകിസ്താന്റെ ഭീഷണികള്‍ പൂര്‍ണമായും അസ്വീകാര്യമാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ റൂബിന്‍ പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്കു പരമാധികാരമുണ്ട്. ആര്‍ക്കും അത്രപെട്ടെന്നു ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ നാടകങ്ങള്‍ അവസാനിച്ചു കഴിഞ്ഞാല്‍ ഇന്ത്യ- അമേരിക്ക ബന്ധം വീണ്ടും മെച്ചപ്പെടും. ബിസിനസുകാരനെന്ന നിലയില്‍ ട്രംപ് കുതിരക്കച്ചവടമാണു നടത്തുന്നത്. മോശം സമാധാന കരാര്‍ വീണ്ടും യുദ്ധത്തിലേക്കു നയിക്കുമെന്ന് അദ്ദേഹത്തിന് അറിയില്ല. ട്രംപിന്റെ ആഗ്രഹം നോബല്‍ സമ്മാനം നേടുകയെന്നതാണ്. യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് പോലുള്ള മൂലകങ്ങള്‍ യുഎസ് വാങ്ങുന്നത് റഷ്യയില്‍നിന്നാണ്. അസര്‍ബൈജാനില്‍നിന്ന് ഗ്യാസ് വാങ്ങുമെന്നാണ് അമേരിക്ക പറയുന്നത്. അസര്‍ബൈജാനില്‍ എങ്ങനെയാണു ഗ്യാസ് എത്തുന്നതെന്നു പരിശോധിക്കണം. അത് ഇറാനില്‍നിന്നും…

    Read More »
  • ഉത്തരാഖണ്ഡ് മേഘ വിസ്‌ഫോടനം:150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍; ദിവസങ്ങള്‍ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തില്‍ വ്യക്തത ഇല്ലാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

    ഡെറാഡൂണ്‍: ഉത്തരകാശിയിലെ മേഘവിസ്‌ഫോടനത്തില്‍ കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാതെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. 60 മുതല്‍ 65 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായി പ്രദേശവാസികള്‍ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ഇല്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഭക്ഷണവും മറ്റുമടങ്ങിയ അടിയന്തര സഹായ പായ്ക്കറ്റുകള്‍ ഹെലിക്കോപ്റ്ററുകള്‍ വഴി എത്തിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. മേഘവിസ്‌ഫോടനത്തില്‍ ഒറ്റപ്പെട്ടുപോയ ധരാലി ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ കടാവര്‍ നായകളെ സ്ഥലത്ത് എത്തിച്ച് തെരച്ചില്‍ ഊര്‍ജിതമാക്കി. എഞ്ചിനിയര്‍മാര്‍, മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെട്ട 225ത്തിലധികം സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുള്ളത്.

    Read More »
  • കലിപ്പു തീരുന്നില്ല! ഓപ്പറേഷന്‍ സിന്ദൂറിലെ പരാജയത്തിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് വെള്ളവും ഗ്യാസും പത്രവും നിഷേധിച്ച് പാകിസ്താന്‍; ഗ്യാസ് വാങ്ങുന്നത് ഉയര്‍ന്ന വിലനല്‍കി; വീടുകളില്‍ കര്‍ശന നിരീക്ഷണം

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിയില്‍ ഇന്ത്യയോട് കലി തീരാതെ പാക്കിസ്താന്‍. പാക്കിസ്താാനിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടാണ് മനുഷ്യത്വരഹിതവും നിലവാരം കുറഞ്ഞതുമായ പെരുമാറ്റമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാചകവാതകവും ശുദ്ധജല വിതരണവും പത്രങ്ങളും വരെ മുടക്കുന്നതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളവും പാചകവാതകവും മുന്‍പ് എത്തിച്ചിരുന്ന കടയുടമകള്‍ നിലവില്‍ എത്തിക്കുന്നില്ലെന്നും വിതരണം ചെയ്യരുതെന്ന് ഉന്നത നിര്‍ദേശമുണ്ടെന്നും അറിയിച്ചു. സുയി നോര്‍ത്തേണ്‍ ഗ്യാസ് പൈപ്‌ലൈനാണ് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പാചകവാതകം എത്തിച്ചിരുന്നത്. ഇത് മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചുവെന്നും നിലവില്‍ പൊതുവിപണിയില്‍ നിന്നും ഉയര്‍ന്ന തുക നല്‍കിയാണ് പാചകവാതകം വാങ്ങുന്നതെന്നും ‘ആജ് തക്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വീടുകളിലും ഓഫിസിലും കര്‍ശന നിരീക്ഷണവുമേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ മുതലാണ് ഇസ്‌ലമാബാദിലുള്ള ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുടെ വസതികളിലും ഹൈകമ്മിഷനിലും പത്രവിതരണം നിര്‍ത്തിയത്. പ്രാദേശിക വിവരങ്ങള്‍ പത്രങ്ങളിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നുവെന്നും ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് തിരിച്ചടിയായി ഡല്‍ഹിയിലുള്ള…

    Read More »
  • താടിയുള്ള അച്ഛനെ പേടിയുണ്ട്! അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി നിരോധിച്ചതോടെ ചൈനയ്ക്കുള്ള അധിക തീരുവ മൂന്നു മാസത്തേക്കു കൂടി മരവിപ്പിച്ച് ട്രംപ്; ഇന്ത്യയുമായി അടുക്കുന്നതും തടയാന്‍ നീക്കം

    ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം അധികത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം മൂന്നുമാസത്തേക്ക് കൂടി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചതായി വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. മുന്‍പ്രഖ്യാപനം അനുസരിച്ച് ഇന്ന് മുതലായിരുന്നു തീരുവ നിലവില്‍ വരേണ്ടിയിരുന്നത്. ചൈനയുമായി വ്യാപാരക്കരാറില്‍ ഉടനെത്തുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ വച്ച് ജൂലൈ അവസാനം നടന്ന യുഎസ്- ചൈന ഉന്നതരുടെ കൂടിക്കാഴ്ചയിലാണ് ഇളവിനുള്ള തീരുമാനമായതെന്നാണ് കരുതുന്നത്. അതേസമയം, ചൈനയെ പ്രകോപിപ്പിക്കാതിരിക്കാനുള്ള നടപടിയാണിതെന്നും ഇതുവഴി ഇന്ത്യയെ വീണ്ടും ഒറ്റപ്പെടുത്താനുള്ള നീക്കമാണെന്ന് വിലയിരുത്തുന്നവരും കുറവല്ല. ട്രംപിന്റെ അന്യായത്തീരുവയ്‌ക്കെതിരെ ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്ന സാഹചര്യം നിലവിലെ ഇളവിലൂടെ ഒഴിവാക്കാമെന്നാണ് യുഎസ് കരുതുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇളവ് രാജ്യാന്തര വിപണിയില്‍ ആശ്വാസം സൃഷ്ടിക്കുന്നവാര്‍ത്തയാണ്. 145 ശതമാനം അധികത്തീരുവ പ്രഖ്യാപിച്ചുള്ള യുഎസ് നടപടിക്കെതിരെ ബെയ്ജിങും കടുത്ത നടപടിയെടുത്തിരുന്നു. അമേരിക്കന്‍ ഉത്പാദകര്‍ക്കുള്ള റെയര്‍ എര്‍ത് കയറ്റുമതിയിലാണ് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.…

    Read More »
  • പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ച് നല്‍കാന്‍ മൃഗസ്‌നേഹികള്‍ക്ക് സാധിക്കുമോ? എട്ടാഴ്ചയ്ക്കകം പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണം: തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍

    ന്യൂഡല്‍ഹി: തലസ്ഥാനത്തെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിന് പുറത്ത് എവിടെയെങ്കിലും കൂട്ടിലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. പേവിഷബാധ മരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇതിനായി എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപ മേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാന) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു. തെരുവുനായകളെ പാര്‍പ്പിക്കാന്‍ എട്ടാഴ്ചയ്ക്കകം പരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണം. മൃഗസ്‌നേഹികളെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍ ജനനനിയന്ത്രണ കേന്ദ്രങ്ങള്‍ ഉള്ളതാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കിയാല്‍ മതിയെന്നും മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല. പേവിഷബാധയേറ്റ കുട്ടികള്‍ക്ക് ജീവിതം തിരിച്ചുനല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സാധിക്കുമോ? കുറച്ചുപേര്‍ തങ്ങള്‍ മൃഗസ്‌നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരില്‍ മാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു. ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലൈ 28-ന് സ്വമേധയാ…

    Read More »
  • ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്നും സിന്ധുനദിയില്‍ പണിയുന്ന ഡാം തകര്‍ക്കുമെന്നും മുനീര്‍ ; ഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതി ഇവിടെ ചെലവാകില്ലെന്ന് പാക് സൈനികമേധാവിക്ക് ഇന്ത്യയുടെ മറുപടി

    ന്യൂഡല്‍ഹി: മിസൈല്‍ കൊണ്ട് തകര്‍ക്കാന്‍ ഇന്ത്യ ഡാം പണിയുന്നത് കാത്തിരിക്കു കയാ ണെന്ന പാകിസ്താന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് ഇന്ത്യ. പാക് സൈനിക മേധാവി നട ത്തുന്നത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്നും അപലപിക്കുന്നതായും ഇന്ത്യ പ്രതികരിച്ചു. ആണവഭീഷണിയൊക്കെ കയ്യില്‍ വെച്ചാല്‍ മതിയെന്നും ഇന്ത്യയുടെ അരികില്‍ ചെലവാ ക്കാന്‍ നോക്കേണ്ടെന്നുമാണ് പാക് സൈനിക മേധാവി അസം മുനീറിന് ഇന്ത്യ നല്‍കിയ മറുപടി. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും അതിനായി ഏതറ്റം വരെയും പോകാന്‍ ഇന്ത്യ തയ്യാറാകുമെന്നും പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ പറഞ്ഞു. സിന്ധു നദിയില്‍ ഇന്ത്യ അണക്കെട്ട് പണിയാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. എന്നിട്ടു വേ ണം അത് പത്ത് മിസൈലുകള്‍ കൊണ്ട് തകര്‍ക്കാനെന്ന് അസിം മുനീര്‍ പറഞ്ഞതായി മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ലെന്നായിരുന്നു മുനീര്‍ പറഞ്ഞത്. തങ്ങള്‍ക്ക് മിസൈല്‍ ക്ഷാമമില്ലെന്നും പാകിസ്താന്‍ തകര്‍ന്നാല്‍ ലോകത്തിന്റെ പകുതി ഭാ ഗത്തേയും ഞങ്ങള്‍ കൂടെ…

    Read More »
  • നടിയില്‍നിന്നും രാഷ്ട്രീയക്കാരിയിലേക്ക്; കേന്ദ്രമന്ത്രിയില്‍നിന്ന് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ടെക് അധ്യാപികയിലേക്ക്; വെള്ളിയാഴ്ചകളിലെ പതിവ് രാഷ്ട്രീയക്കാരിയിലേക്ക്; സ്മൃതി ഇറാനിയുടെ നാമറിയാത്ത ജീവിതം

    ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ ഹൗസിലേക്ക് ഓഡിഷനുവേണ്ടി നീണ്ടുമെലിഞ്ഞ, ഏകദേശം ഇരുപതിനോട് അടുത്തു വയസു തോന്നിക്കുന്ന യുവതിയെത്തി. അന്നവിടെയുണ്ടായിരുന്ന, പിന്നീട് യുവതിയുടെ സഹതാരമായി മാറിയ അപാര മേത്തയ്ക്കു യുവതിയില്‍ കണ്ണുടക്കാന്‍ അധികസമയം വേണ്ടിവന്നില്ല. അവരുടെ മനോഹരമായ മുഖം മാത്രമായിരുന്നില്ല, മറിച്ച് യുവതിയുടെ കൈയില്‍ ഒരു പുസ്തകമുണ്ടായിരുന്നു! ‘ക്യൂംകി സാസ് ഭി കഭി ഥി ബഹു ഥി’ എന്ന ഐക്കണിക് നാടകത്തിലെ തുളസി വിരാനി എന്ന കഥാപാത്രത്തിലൂടെ സ്മൃതി ഇറാനി ഒരു ടെലിവിഷന്‍ സെന്‍സേഷനായി മാറി. ഇപ്പോള്‍ ആ നാടകം വീണ്ടും സജീവമായി. ഷോട്ടുകള്‍ക്കിടയില്‍ ഒരു പുസ്തകവുമായി ഇരിക്കുന്നത് സ്മൃതി ഇറാനിയുടെ കാഴ്ചകളില്‍ കാണാം. സീന്‍ 2 വര്‍ഷം 2014. ടെലിവിഷന്‍ താരത്തില്‍നിന്ന് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ മന്ത്രിയെന്ന നിലയിലാണ് പിന്നീട് സ്മൃതി ഇറാനിയെ എല്ലാവരും കണ്ടത്. ഇതു പിന്നീടു മിനിസ്ട്രി ഓഫ് എഡ്യുക്കേഷന്‍ എന്നു മാറ്റിയത് വന്‍ വിവാദങ്ങള്‍ക്കു വഴിവച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ നയത്തിനു നേതൃത്വം വഹിക്കുന്നതില്‍…

    Read More »
Back to top button
error: