Breaking NewsIndiaLead NewsNEWS

മോഡി അടുത്ത മാസം അമേരിക്കയിലേക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാസം 26 ന് യുഎന്‍ പൊതുസഭയില്‍ മോഡി സംസാരിക്കുമെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു.

Signature-ad

വ്യാപാര കരാറിനെച്ചൊല്ലിയാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ അവസാനം ബന്ധത്തില്‍ വിള്ളലുണ്ടായത്. കാര്‍ഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതേസമയം പാകിസ്ഥാനുമായി അമേരിക്ക ബന്ധം മെച്ചപ്പെടുത്തി വരുന്ന സാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനം. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്ക സന്ദര്‍ശിച്ചത്.

Back to top button
error: