Breaking NewsIndiaLead News

‘ബംഗാളില്‍ എന്നെ ലക്ഷ്യം വെച്ചാല്‍, ഞാന്‍ രാജ്യത്തെ പിടിച്ചു കുലുക്കും’: വോട്ടര്‍ പട്ടികാ പുതുക്കലിന് മുന്നോടിയായി ബിജെപിക്ക് മമതയുടെ മുന്നറിയിപ്പ് ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി കമമീഷനായി മാറിയെന്നും ആരോപിച്ചു

ന്യൂഡല്‍ഹി: ബംഗാളില്‍ തന്നെ ബിജെപി ലക്ഷ്യം വെയ്ക്കുകയാണെങ്കില്‍ താന്‍ രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. തെരഞ്ഞെടുപ്പിന് ശേഷം താന്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുമെന്നും പറഞ്ഞു. തന്റെ ആളുകള്‍ക്ക് എതിരേയുള്ള ഏതാക്രമണത്തെയും തനിക്ക് നേരെയുള്ള എതിര്‍പ്പായി കണക്കാക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.

ബോംഗാവോണില്‍ നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ സംസാരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്, ഒരൊറ്റ പേര് പോലും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുമെന്നും ഭയപ്പെടരുതെ ന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി അവരുടെ പാര്‍ട്ടി ഓഫീസില്‍ നിന്ന് ലിസ്റ്റ് തയ്യാറാക്കുകയും അതിനനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുകയും ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജോലി നിഷ്പക്ഷമായിരിക്കുക എന്നതാണ്. എന്നാല്‍ അത് ‘ബിജെപി കമ്മീഷന്‍’ ആകരുത് എന്നും മമത മാതുവ സമുദായത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Signature-ad

തന്റെ ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കിയത് റാലിയില്‍ എത്തുന്നത് തടയാനുള്ള ബിജെപി യുടെ ‘ഗൂഢാലോചന’ ആണെന്നും അവര്‍ ആരോപിച്ചു. ബിജെപി പൗരത്വ ഭേദഗതി നിയമ ത്തില്‍ നിലപാട് എടുക്കുന്നതിനെ മമത വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തിനാ ല്‍ മാത്രമാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഫോമുകള്‍ വിതരണം ചെയ്യുകയാണെന്നും ആരോപിച്ചു.

‘നിങ്ങള്‍ സിഎഎക്ക് അപേക്ഷിക്കുകയും, നിങ്ങള്‍ ഒരു ബംഗ്ലാദേശി പൗരനാണെന്നും ഇപ്പോള്‍ ഇന്ത്യന്‍ പൗരനാകാന്‍ ആഗ്രഹിക്കുന്നുവെന്നും സ്വയം പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ഒരു വിദേശിയാണെന്ന് തെളിയിക്കപ്പെടും,’ അവര്‍ മുന്നറിയിപ്പ് നല്‍കി. ‘സ്വന്തം തലച്ചോറ് ഉപയോഗിക്കുക, സോഷ്യല്‍ മീഡിയയിലോ ‘ഗോദി മീഡിയയിലോ’ കാണുന്നത് അടിസ്ഥാനമാക്കി നിങ്ങളുടെ ഭാവി തീരുമാനിക്കരുത്,’ അവര്‍ പറഞ്ഞു.

ഡോ. അംബേദ്കര്‍ ഒരുപാട് ചിന്തിച്ച ശേഷമാണ് ഭരണഘടന ഉണ്ടാക്കിയതെന്നും ‘നമ്മുടെ ഭരണഘടന എല്ലാ മതങ്ങള്‍ക്കിടയിലും സൗഹൃദത്തിന് ആഹ്വാനം ചെയ്യുന്നു എന്നും എന്നാല്‍ ബിജെപി ധര്‍മ്മത്തിന്റെ പേരില്‍ അനാദരവ് കാണിക്കുകയും ആളുകളെ പീഡിപ്പിക്കുകയും ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Back to top button
error: