India

  • ‘തൃശ്ശൂർ പൂരം നടത്തുന്നതു സംബന്ധിച്ച വിഷയങ്ങൾ ഉന്നതതല ചർച്ചയിലൂടെ തീരുമാനിക്കും; സ്ഫോടന സംഭവത്തിൽ കേന്ദ്ര സംഘം ഉടൻ അന്വേഷണം നടത്തും‘- സുരേഷ്​ഗോപി എം.പി

    തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ശാലയിൽ സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്‌ഫോടനം നടന്ന സ്ഥലത്ത് നിലവിൽ ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി കൂടുതൽ കഡാവർ നായകളെ എത്തിച്ച് പരിശോധന തുടരുമെന്നും സുരേഷ് ഗോപി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പ്രധാനമായും ഫോറൻസിക് പരിശോധനകൾക്കാണ് മുൻഗണന നൽകുന്നത്. അവിടെനിന്നും ആവശ്യമായ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനം നടന്ന സ്ഥലത്ത് ഇനിയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരം വസ്തുക്കൾ സുരക്ഷിതമാക്കിയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യത മുൻനിർത്തി അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, മറ്റു നടപടികളുമായി മുന്നോട്ട് പോകുന്നതിന് ഹൈക്കോടതിയിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. അനുമതി വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ പ്രതികരണങ്ങൾ ഉണ്ടാവുകയുള്ളൂ. കൂടാതെ, ദേവസ്വം മന്ത്രി സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം വന്നതിനുശേഷം ബാക്കി…

    Read More »
  • വാൽപ്പാറ അപകടം: ‍ഡ്രൈവർ നൗഷാദും മരണമടഞ്ഞു ; മരണസംഖ്യ പത്തായി

    മലപ്പുറം: തമിഴ്‌നാട് വാൽപ്പാറ ചുരത്തിൽ ആളിയാറിനും അട്ടകട്ടിക്കും ഇടയിൽ ടെമ്പോ ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന നൗഷാദ് (39) ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. പാങ്ങ് ജി.എൽ.പി. സ്കൂളിലെ ബസ് ഡ്രൈവറാണ്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എൽ.പി. സ്‌കൂൾ അധ്യാപകരും ജീവനക്കാരുമുൾപ്പെടെ 13 പേരടങ്ങുന്ന വിനോദയാത്രാസംഘമാണ് അപകടത്തിൽപ്പെട്ടത്. അന്ന് മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉൾപ്പെടെ ഒൻപതുപേർ മരിച്ചിരുന്നു. കോയമ്പത്തൂർ ജില്ലയിലെ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ സ്ഥിതിചെയ്യുന്ന ചുരത്തിന്റെ 13-ാം ഹെയർപിൻ വളവിൽവെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ഒൻപതാം വളവിലേക്ക് ആഴത്തിൽ പതിച്ചു. അതിരപ്പിള്ളിയും വാൽപ്പാറയും സന്ദർശിച്ച് പൊള്ളാച്ചി വഴി നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.

    Read More »
  • തൃശ്ശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തിയേക്കും; മരണസംഖ്യ 14; പത്തുപേർ ​ഗുരുതരാവസ്ഥയിൽ; ശരീരാവശിഷ്ടങ്ങൾ തിരിച്ചറിയുന്നതിന് ഡിഎൻഎ പരിശോധന

    തൃശൂർ ∙ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ച സാഹചര്യത്തിൽ തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്താമെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാരുകൾ എടുക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. തുടർനടപടികൾ കേന്ദ്രവും സംസ്ഥാനവും തീരുമാനിക്കുമെന്ന നിലപാടാകും തിരുവമ്പാടി ദേവസ്വം സ്വീകരിക്കുക. പാറമേക്കാവുമായും ഇതുസംബന്ധിച്ച് ചർച്ച നടത്തും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന നിർദേശം സർക്കാരിൽ നിന്നുണ്ടായാൽ ദേവസ്വങ്ങൾ ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. മരിച്ചവരുടെ സംസ്കാരവും സഹായങ്ങളും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുകയാണെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ മരിച്ച 14 പേരിൽ ഒമ്പത് പേരെ ഇതിനകം തിരിച്ചറിഞ്ഞു. പരുക്കേറ്റ 13 പേർ ചികിത്സയിൽ തുടരുന്നു. ഇതിൽ പത്ത് പേർ ഗുരുതരാവസ്ഥയിൽ പ്രത്യേക പരിചരണ വിഭാഗത്തിലുമാണ്, രണ്ട് പേർ വെന്റിലേറ്റർ സഹായത്തോടെയുമാണ്. അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യകുമാർ (48), വേലൂർ സ്വദേശി സാജൻ…

    Read More »
  • തൃശ്ശൂരിലെ പടക്ക നിർമ്മാണശാല സ്ഫോടനം: അ​ഗാധ ദു:ഖം രേഖപ്പെടുത്തി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

    തൃശ്ശൂർ: പൂരം നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . പൂരത്തിന് തൊട്ടുമുമ്പ് നടന്ന ഈ ദുരന്തവും അതിലൂടെ ഉണ്ടായ വൻ നാശനഷ്ടങ്ങളും ഹൃദയഭേദകമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ അതിവേഗത്തിൽ നടത്തുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻയുടെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. തൃശ്ശൂർ ആർഡിഒയുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

    Read More »
  • ‘ഒരു മുറിയും തുറക്കേണ്ട; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കും കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ് ‘: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

    തിരുവനന്തപുരം: കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍ കഴിയും വരെ മെറ്റീരിയല്‍ റൂം ഉള്‍പ്പെടെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്നാണ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ, പാലക്കാട് നെന്മാറ മണ്ഡലത്തിൽ വിക്ടോറിയ കോളജിലെ ഇന്ന് സ്ട്രോങ് റൂം തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ കലക്ടർ അതു വേണ്ടെന്നു വച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അതിന്റെ പേരില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുന്‍പ് മുറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു…

    Read More »
  • സ്വത്തുവിവരത്തിൽ 100 കോടിയുടെ പൊരുത്തക്കേട്; ആദായനികുതിവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

    ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌ക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തിരഞ്ഞടുപ്പു കമ്മിഷനും പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും നോട്ടീസയച്ചു. ടി.വി.കെ. നേതാവിന്റെ സത്യവാങ്മൂലങ്ങളിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി സംശയമുണ്ടെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ…

    Read More »
  • യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ വന്നത് ചൈനയില്‍ നിന്ന്; കടത്തിയത് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍? സൂചന നല്‍കി മാരിടൈം സുരക്ഷാ ഏജന്‍സികള്‍; തൗസ്‌ക ആയുധക്കടത്തില്‍ മുമ്പേ കുപ്രസിദ്ധം

    ലണ്ടന്‍: ഞായറാഴ്ച യുഎസ് സേന പിടിച്ചെടുത്ത ഇറാനിയന്‍ പതാക വഹിക്കുന്ന ‘തൗസ്‌ക’ (—-) എന്ന കണ്ടെയ്‌നര്‍ കപ്പലില്‍, സൈനിക ആവശ്യങ്ങള്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന (Touska) വസ്തുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മാരിടൈം സുരക്ഷാ ഏജന്‍സികള്‍. അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിംഗ് ലൈന്‍സ് (dual-use) ഗ്രൂപ്പിന്റെ ഭാഗമായ ഈ ചെറിയ കണ്ടെയ്‌നര്‍ കപ്പല്‍, ഒമാന്‍ കടലിടുക്കിലെ ഇറാന്റെ ചബഹാര്‍ തുറമുഖത്തിന് സമീപം വെച്ചാണ് ഞായറാഴ്ച യുഎസ് സേന പിടിച്ചെടുത്തത്. ആറ് മണിക്കൂര്‍ നേരം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും തൗസ്‌കയിലെ ജീവനക്കാര്‍ അത് അനുസരിച്ചില്ലെന്നും, കപ്പല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഏഷ്യയില്‍ നിന്നുള്ള യാത്രയ്ക്ക് ശേഷം കപ്പലില്‍ ‘ഇരട്ട’ ഉപയോഗത്തിനുള്ള വസ്തുക്കള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സുരക്ഷാ സ്രോതസുകള്‍ പ്രാഥമിക വിലയിരുത്തലില്‍ പറഞ്ഞു. ഈ കപ്പല്‍ മുമ്പും ഇത്തരം വസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്ന് ഒരു സോഴ്‌സ് വെളിപ്പെടുത്തി. എന്നാല്‍…

    Read More »
  • ഥാഡും വമ്പന്‍ വീഴ്ചയും: ചോര്‍ച്ചയുള്ള കുടയ്ക്കായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്ക് നല്‍കിയത് 142 ബില്യണ്‍ ഡോളര്‍; ഇറാനെ ഭയന്നു വാങ്ങിക്കൂട്ടിയ മിസൈല്‍ പ്രതിരോധ സംവിധാനം അമ്പേ പരാജയം; യുദ്ധം തുറന്നു കാട്ടിയ അമേരിക്കന്‍ കുമിള

    ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്ക വാഗ്ദാനം ചെയ്ത സുരക്ഷാ കുടയുടെ പ്രധാന ആകര്‍ഷണം എല്ലായ്‌പ്പോഴും അതിന്റെ പ്രശസ്തമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളായിരുന്നു, പ്രത്യേകിച്ച് ലോക്ഹീഡ് മാര്‍ട്ടിന്റെ ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സും (THAAD), പാട്രിയറ്റ് പിഎസി3 ബാറ്ററികളും. അമേരിക്കയില്‍, പ്രതിരോധ കമ്പനികളാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകള്‍ നിശ്ചയിക്കുന്നത്. അതിനാല്‍, ഈ സംവിധാനങ്ങള്‍ ‘ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ്’ ആയാണു വിപണനം ചെയ്യപ്പെട്ടത്. ബാലിസ്റ്റിക് മിസൈലുകളെ അവയുടെ അവസാന ഘട്ടത്തില്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഹൈ-ആള്‍ട്ടിറ്റിയൂഡ് ഇന്റര്‍സെപ്റ്ററുകളും, കുറഞ്ഞ ദൂരപരിധിയിലുള്ള ഭീഷണികളെയും ഡ്രോണുകളെയും നേരിടാന്‍ പാട്രിയറ്റ് മിസൈലുകളും ചേര്‍ന്ന ഒരു സുരക്ഷാ കവചം. ‘ടാങ്കര്‍ യുദ്ധ’ കാലം മുതല്‍ നിലനില്‍ക്കുന്ന മിസൈല്‍ ഭീഷണികളെ ഇത് നിര്‍വീര്യമാക്കുമെന്ന് വിശ്വസിച്ച് വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ പതിനായിരക്കണക്കിന് കോടി ഡോളറാണ് ഈ സംവിധാനങ്ങള്‍ക്കായി ഒഴുക്കിയത്. 2025 മെയില്‍ യുഎസ് പ്രസിഡന്റ് ട്രംപ് റിയാദ് സന്ദര്‍ശിക്കുകയും അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹകരണ കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. സൗദി അറേബ്യയ്ക്കായി 142…

    Read More »
  • ഇനിയും പുറത്തെത്താത്ത പ്രതിഭ; ഐപിഎല്ലിന് മുമ്പു കളിച്ചത് ലോക്കല്‍ ടൂര്‍ണമെന്റ്! യാത്ര തേര്‍ഡ് എസിയില്‍!; സെക്കന്‍ സീസണ്‍ സിന്‍ഡ്രോം മറികടന്ന് ക്രീസിലെ കൂള്‍ ബോയ്; ബൗണ്ടറികള്‍ക്ക് ഇടയിലെ യഥാര്‍ഥ പ്രിയാന്‍ഷ് ആര്യ

    ന്യൂഡല്‍ഹി: ഭോപ്പാല്‍. ഐപിഎല്‍ ഓഫ് സീസണ്‍ സമയം. പ്രിയാന്‍ഷ് ആര്യ ആറു മണിക്ക് ഉണരുന്നു. അവന് ചുറ്റും മറ്റ് എഴുപതോളം ക്രിക്കറ്റ് താരങ്ങളും അതുതന്നെ ചെയ്യുന്നു. ആരുടെയും കൈവശം ഫോണുകളില്ല. അവന്റെ ഐപിഎല്‍ കരാറിനെക്കുറിച്ച് ആര്‍ക്കും അറിയില്ല. അവന്‍ അനേകരിലൊരാളായ ഒരു പയ്യന്‍ മാത്രമാണ്, അതിലപ്പുറം ഒന്നുമല്ല. ഒന്‍പത് വയസുമുതല്‍ അവനെ പരിശീലിപ്പിക്കുന്ന സഞ്ജയ് ഭരദ്വാജ്, വളരെ ആസൂത്രിതമായാണ് ഈ ക്യാമ്പ് ഇത്തരത്തില്‍ രൂപകല്‍പ്പന ചെയ്തത്. പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന സെഷനുകള്‍ – രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ, ഒരു മണിക്കൂര്‍ ഇടവേള. കായിക്ഷമത, നൈപുണ്യം, ആവര്‍ത്തനം. ‘നിങ്ങള്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുമ്പോള്‍, താരപദവി വളരെ പെട്ടെന്ന് തേടിയെത്തും, അത് കൈകാര്യം ചെയ്യുക എന്നത് യുവാക്കള്‍ക്ക് എളുപ്പമല്ല’- ഭരദ്വാജ് പറയുന്നു. ‘നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകും, അതൊരു സ്റ്റാറ്റസ് പ്രഷര്‍ (പദവി നിലനിര്‍ത്താനുള്ള സമ്മര്‍ദം) ഉണ്ടാക്കും. നിങ്ങള്‍ അല്ലാത്ത ഒരാളാകാന്‍ നിങ്ങള്‍ ശ്രമിക്കും. മറ്റ് 70 കുട്ടികളുള്ള…

    Read More »
  • വെടിനിര്‍ത്തിയിട്ടും ലെബനന്റെ തെക്കന്‍ മേഖല ഇസ്രയേലിന്റെ കൈയില്‍; പ്രവേശിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഹിസ്ബുള്ളയ്ക്ക് എതിരേ ഇസ്രയേലിനൊപ്പം ലെബനന്‍ സര്‍ക്കാരും; 21 ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം പുറത്ത്

    ബെയ്റൂട്ട്/ജെറുസലേം: ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷവും തെക്കന്‍ ലെബനനിലെ നിര്‍ണായക മേഖലകളില്‍ നിയന്ത്രണം നിലനിര്‍ത്തി ഇസ്രയേല്‍. അതിര്‍ത്തിയില്‍നിന്നു 30 കിലോമീറ്ററോളം ഉള്ളിലേക്കു കയറിയ ഇസ്രയേല്‍ സൈന്യം ഇവിടെനിന്നു വിട്ടു നില്‍ക്കണമെന്നും ലിതാനി നദീതട പ്രദേശത്തേക്ക് പ്രവേശിക്കരുതെന്നും തെക്കന്‍ ലെബനന്‍ നിവാസികളോട് നിര്‍ദ്ദേശിച്ചു. യുഎസ് മധ്യസ്ഥതയിലുള്ള 10 ദിവസത്തെ വെടിനിര്‍ത്തല്‍ വ്യാഴാഴ്ചയാണു നിലവില്‍ വന്നത്. വെടിനിര്‍ത്തല്‍ ഇപ്പോഴും ദുര്‍ബലമാണ്. വടക്കന്‍ ഇസ്രായേലിനെ ഹിസ്ബുള്ളയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഒരു ബഫര്‍ സോണ്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ സൈന്യം തെക്കന്‍ മേഖലയില്‍ ആഴത്തില്‍ കൈയേറിയിട്ടുണ്ട്. ഇസ്രായേലിന്റെ അധിനിവേശം പ്രതിരോധിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നു ഹിസ്ബുള്ളയും പറഞ്ഞു. ഇസ്രായേല്‍-ലെബനന്‍ സര്‍ക്കാരുകള്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ നീട്ടാന്‍ വാഷിംഗ്ടണ്‍ ശ്രമം നടത്തുന്നുണ്ടെന്ന് ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബിഹ് ബെറി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇസ്രായേലും ലെബനനും തമ്മില്‍ ദശകങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ബന്ധങ്ങള്‍ സ്ഥാപിച്ചതിന് പിന്നാലെ, ലെബനനും ഇസ്രായേലും തമ്മിലുള്ള അംബാസഡര്‍ തലത്തിലുള്ള ചര്‍ച്ചകളുടെ രണ്ടാം ഘട്ടം…

    Read More »
Back to top button
error: