Crime

  • കള്ളത്തോക്ക് നിര്‍മാണം: ആലക്കോട് സ്വദേശി രാജപുരത്ത് അറസ്റ്റില്‍, കൊല്ലപ്പണിയിലും ആശാരിപ്പണിയിലും വിദഗ്ധന്‍

    കസര്‍ഗോഡ്: രാജപുരം നാടന്‍ കള്ളത്തോക്ക് നിര്‍മാണകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തോക്ക് നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ആലക്കോട് അരങ്ങം കാര്‍ത്തികപുരം സ്വദേശി എം.കെ.അജിത്കുമാര്‍ (55) ആണ് പോലീസിന്റെ പിടിയിലായത്. രാജപുരം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ നിര്‍മാണകേന്ദ്രത്തില്‍നിന്ന് രണ്ട് കള്ളത്തോക്കുകളും നിര്‍മാണം പാതിപൂര്‍ത്തിയാക്കിയ ഒരു തോക്കും നിര്‍മാണസാമഗ്രികളും പിടിച്ചെടുത്തു. രണ്ടുമാസമായി കോട്ടക്കുന്നില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളത്തോക്ക് നിര്‍മാണം. ജില്ലാ പോലീസ് മേധാവി ബി.വി. വിജയ്ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജി ന്റെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെയും നിര്‍ദേശത്തെത്തുടര്‍ന്നാ ണ് ചൊവ്വാഴ്ച 3.30-ഓടെ രാജപു രം ഇന്‍സ്‌പെക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പരിശോധന നടത്തിയത്. രാജപുരത്തെ എസ്‌ഐമാരായ കരുണാകരന്‍, ബിജു പുളിങ്ങോം, എഎസ്‌ഐ ഓമനക്കുട്ടന്‍, ദിലീപ്, സനൂപ്, വിനോദ്, ഡിവൈഎസ്പി തലത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് ചന്ദ്രന്‍, ജിനേഷ്, എഎസ്‌ഐ അബൂബക്കര്‍, നികേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയില്‍ കള്ളത്തോക്കുകളും നിര്‍മാണസാമഗ്രികളുമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കൊല്ലപ്പണി,…

    Read More »
  • ഓമല്ലൂരില്‍ BJP-CPM സംഘര്‍ഷം; 2 സിപിഎം പ്രവര്‍ത്തര്‍ക്ക് വെട്ടേറ്റു; ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്

    പത്തനംതിട്ട: ഓമല്ലൂരില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓമല്ലൂര്‍ പറയനാലി തുണ്ടില്‍ മേലേതില്‍ ടി അരുണ്‍, തുണ്ടിയില്‍ വടക്കേതില്‍ എം പ്രദീപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിന് മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകന്‍ ഓമല്ലൂര്‍ പൈവള്ളി താന്നിമൂട്ടില്‍ അഖിലിന് പരുക്കുണ്ട്. പകല്‍ സമയത്തെ പ്രശ്‌നങ്ങള്‍ക്കുശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരില്‍ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷം തടഞ്ഞത്. രാത്രി ഒന്‍പതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. ഓമല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ അഖിലിന്റെ വീടിനു മുന്നില്‍ ഇന്നലെ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍…

    Read More »
  • നായനാര്‍ വധശ്രമം മുതല്‍ കളമശേരി ബസ് കത്തിക്കല്‍ വരെ; ലഷ്‌കര്‍ ദക്ഷിണേന്ത്യാ കമാന്‍ഡറായ മലയാളി; ആരാണ് തടിയന്റവിടെ നസീര്‍?

    കൊച്ചി: നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാവുകയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിടെ നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008ലെ ബെംഗളുരു സ്‌ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാള്‍ എന്നാണ് പറയപ്പെടുന്നത്. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയയില്‍ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത…

    Read More »
  • ബോക്‌സിങ് താരത്തിന്റെ ഇടിയില്‍ നെഞ്ചുംകൂട് തകര്‍ന്നു; നേപ്പാള്‍ സ്വദേശിയായ കൂട്ടുപ്രതി സ്ഥിരം കുറ്റവാളി; ഹോട്ടല്‍ മുതലാളിയുടെ ക്രൂരകൊലാപാതകം

    തിരുവനന്തപുരം: ജീവനക്കാര്‍ കൊലപ്പെടുത്തിയ ഇടപ്പഴഞ്ഞിയിലെ ‘കേരള കഫേ’ ഹോട്ടല്‍ ഉടമ ശ്രീലെയ്ന്‍ 1/ 10 കീര്‍ത്തനയില്‍ ജസ്റ്റിന്‍ രാജി(59)ന്റെ മരണത്തിനിടയാക്കിയത് അതിക്രൂര മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു. തലയ്ക്കു പിന്നില്‍ ഗുരുതര ക്ഷതമേല്‍ക്കുകയും ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവമുണ്ടാവുകയും ചെയ്തു. കയര്‍, തുണി എന്നിവയിലൊന്ന് ഉപയോഗിച്ച് വരിഞ്ഞു മുറുക്കിയതിന്റെ പാടുകള്‍ കഴുത്തിലുണ്ട്. ശക്തമായ ഇടിയില്‍ നെഞ്ചില്‍ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ജീവനക്കാരെ അന്വേഷിച്ച് അവരുടെ താമസസ്ഥലത്തെത്തിയ ജസ്റ്റിന്‍ ആക്രമണത്തിനിരയാവുകയായിരുന്നു. ജോലിക്കെത്താത്തതിന്റെ പേരില്‍ ജീവനക്കാരെ പിരിച്ചുവിടാനും വാടകവീട്ടില്‍ നിന്നു പുറത്താക്കാനും തീരുമാനിച്ചതിലുള്ള പകയാണ് കൊലയില്‍ കലാശിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ഹോട്ടലില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് ജോലിയില്‍ പ്രവേശിച്ച നേപ്പാള്‍ സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (35), വിഴിഞ്ഞം അടിമലത്തുറ സ്വദേശി ആര്‍.രാജേഷ് (35) എന്നിവരാണ് ജസ്റ്റിനെ കൊലപ്പെടുത്തിയത്. ജ്യൂസുണ്ടാക്കുന്ന ജോലിയായിരുന്നു ഡേവിഡിന്. രാജേഷിനായിരുന്നു പാചകത്തിന്റെ ചുമതല. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ആക്രമണം.രാവിലെ ആറിനു ജസ്റ്റിന്‍ ഹോട്ടലിലെത്തിയപ്പോള്‍ രാജേഷും ഡേവിഡും ജോലിക്കു കയറിയിരുന്നില്ല. 8 മണിയായിട്ടും കാണാതായതോടെ ഇടപ്പഴഞ്ഞിയില്‍…

    Read More »
  • ഈന്തപ്പഴ ബാഗേജില്‍ ലഹരിമരുന്ന്, ആറ്റിങ്ങലില്‍ അഞ്ചു കോടിയുടെ എംഡിഎംഎ പിടികൂടി; രണ്ടുപേര്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ എംഎഡിഎംഎ വേട്ട. ഒന്നേ കാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. ഇതിന് അഞ്ചു കോടി രൂപയുടെ മൂല്യം കണക്കാക്കുന്നു. രണ്ടുപേരെ ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശത്തു നിന്നും ബാഗേജില്‍ കടത്തിക്കൊണ്ടു വന്ന ലഹരിമരുന്നാണ് പിടികൂടിയത്. സഞ്ജു, നന്ദു എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് വര്‍ക്കല കല്ലമ്പലത്തുവെച്ച് വിദേശത്തു നിന്നും വന്നവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പൊലീസ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പിന്തുടര്‍ന്ന കാര്‍ ചേസ് ചെയ്ത് പിടിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴം കൊണ്ടുവന്ന ബാഗേജില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎ കടത്തിയത് കണ്ടെത്തിയത്. സഞ്ജു ഈ മാസം ആദ്യവും നന്ദു കഴിഞ്ഞ മാസവുമാണ് വിദേശത്തേക്ക് പോയത്. നന്ദു തിരിച്ചെത്തിയപ്പോഴാണ് ലഹരിമരുന്ന് പിടികൂടുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശബന്ധമുള്ള ലഹരിമാഫിയയുടെ കാരിയറായി ഇവര്‍ പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

    Read More »
  • പാലക്കാട് നഗരത്തിലെ ചതുപ്പില്‍ യുവാവിന്റെ മൃതദേഹം, മരിച്ചത് തമിഴ്നാട് സ്വദേശി; സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍

    പാലക്കാട്: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ യുവാവ് മരിച്ചനിലയില്‍. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ താന്തോണിമലൈ വെള്ളഗൗണ്ടന്‍ നഗറിലെ പി മണികണ്ഠന്‍ (27) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്തുള്ള വാലിപ്പറമ്പ് റോഡിലെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയുള്‍പ്പെടെ മറ്റ് രണ്ട് പേര്‍ക്കൊപ്പം യുവാവ് മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. രക്തവും മദ്യവും ഭക്ഷണവും ഛര്‍ദിച്ച നിലയില്‍ മലര്‍ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പുല്ലുനിറഞ്ഞ പറമ്പില്‍ എങ്ങനെ യുവാവ് എത്തിയെന്നുള്‍പ്പെടെ അന്വേഷിക്കുകയാണ് പൊലീസ്. ഞായറാഴ്ച രാത്രി 10.30-ഓടെയാണ് മണികണ്ഠനും മറ്റ് രണ്ട് പേരും ഹോട്ടലില്‍ മുറിയെടുത്തത്. തിങ്കളാഴ്ച മണികണ്ഠന്‍ മാത്രം മടങ്ങുകയും ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. മറ്റ് രണ്ട് പേര്‍ ബുധനാഴ്ചയും മുറിയൊഴിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരിക്കാം യുവാവ് മരിച്ചിട്ടുണ്ടാകുക എന്നാണ് പൊലീസ് വിലയിരുത്തല്‍. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ…

    Read More »
  • മരിക്കും മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ നിർണായകം; താനൂരിലെ ട്രാൻസ്ജെൻഡറുടെ മരണത്തിൽ സുഹൃത്തിലേക്ക് അന്വേഷണം

    മലപ്പുറം: താനൂരിൽ ട്രാൻസ്‌ജൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ സുഹൃത്തിലേക്ക് അന്വേഷണം. താനൂർ സ്വദേശിയായ സുഹൃത്തിനെതിരെ മരിച്ച കമീല പോസ്റ്റ്‌ ഇട്ടിരുന്നു. മരണത്തിനു ഉത്തരവാദി സുഹൃത്ത് എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ പോസ്റ്റ്‌. കമീലയുടെ വീഡിയോ സന്ദേശം ആധാരമാക്കിയും അന്വേഷണം നടക്കുന്നുണ്ട്. വടകര സ്വദേശിയായ കമീല കുറച്ചു നാളായി തിരൂരിൽ ആണ് താമസിച്ചിരുന്നത്. സുഹൃത്തിന്റെ താനൂരിലെ വീട്ടുപറമ്പിലാണ് കമീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

    Read More »
  • നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ

    ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ‌ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ‌ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു.

    Read More »
  • ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ്

    ഷഹാപൂര്‍: ശുചിമുറിയില്‍ രക്തപ്പാട് കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാന്‍ തുനിഞ്ഞ സ്കൂളിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഷഹാപൂര്‍ ജില്ലയിലെ ആര്‍ എസ് ദമാനി സ്കൂളിലാണ് ഇത്തരം ഒരം സംഭവം അരങ്ങേറിയത്. ശുചിമുറിയില്‍ ചോരത്തുളള്ളികൾ കണ്ട സ്കൂള്‍ അധികൃതര്‍ അഞ്ച് മുതല്‍ പത്താംതരം വരെയുള്ള വിദ്യാര്‍ത്ഥിനികളെ വിളിച്ച് ചേര്‍ത്ത് അപമാനിക്കുകയായിരുന്നു. പെണ്‍കുട്ടികളോട് അവരുടെ ആർത്തവത്തെ പറ്റി ചോദിക്കുകയും ചില കുട്ടികളോട് അടിവസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതായും വാര്‍ത്താ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവരം അറിഞ്ഞ രക്ഷിതാക്കൾ സ്കൂളിലെത്തി പ്രതിഷേധം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ഒരു നീക്കത്തിനെതിരെ കേസുകൊടുക്കും എന്നും ഇതൊരു വൃത്തികെട്ട പ്രവൃത്തിയായിപ്പോയെന്നും ചില രക്ഷിതാക്കൾ പ്രതികരിച്ചു. കുട്ടികള്‍ക്ക് കൂടുതല്‍ അവബോധവും അറിവും പകര്‍ന്നു നല്‍കേണ്ടതിന് പകരം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വിചാരണ നടപടി സ്വീകരിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് സ്കൂള്‍ പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്തു.

    Read More »
  • ഭർത്താവിനെയും മകനെയും മറന്ന് അവിഹിത ബന്ധമെന്ന് ആരോപണം, യുവതിയെ മ‍ർദ്ദിച്ച് അനന്തരവനുമായി വിവാഹം കഴിപ്പിച്ച് നാട്ടുകാർ

    സുപോൾ: അവിഹിതം ആരോപിച്ച് ഭർത്താവിന്റെ അനന്തരവനുമായി യുവതിയെ നി‍ർബന്ധിച്ച് വിവാഹം കഴിപ്പിച്ച് നാട്ടുകാർ. ഭർത്താവിന്റെ അനന്തരവനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് വന്ന ശേഷം രണ്ട് പേരെയും ക്രൂരമായി മർദ്ദിച്ചാണ് നാട്ടുകാർ വിവാഹിതരാക്കിയത്. ബിഹാറിലെ സുപോളിൽ കഴി‌‌ഞ്ഞ ആഴ്ചയാണ് വിവാഹം നടത്തിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പൊലീസ് കേസ് എടുത്തു. നാട്ടുകാരായ ചിലരുടെ ക്രൂര മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അനന്തരവനും അമ്മായിയും ചികിത്സയിൽ തുടരുകയാണ്. ഭീംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് എത്തിയാണ് ഇവരെ നാട്ടുകാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ പ്രദേശവാസികൾക്കെതിരെ കേസ് എടുത്തതായി ഭീംപൂർ പൊലീസ് വിശദമാക്കി. എട്ട് പേർക്കെതിരെയാണ് കേസ് എടുത്തത്. യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് കേസ് എടുത്തത്. മിതലേഷ് കുമാർ മുഖിയ എന്ന 24 കാരനെയാണ് നാട്ടുകാർ ക്രൂരമായി ആക്രമിച്ച് അമ്മായിയായ റിത ദേവിയുമായി വിവാഹം കഴിപ്പിച്ചത്. റിത ദേവിയുടെ ഭർത്താവ് ശിവചന്ദ്ര മുഖിയയും ചില ബന്ധുക്കളും നാട്ടുകാരും ചേർന്ന് 24കാരനെ ഇയാളുടെ…

    Read More »
Back to top button
error: