Crime
-
ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മോഷണം; രണ്ടു പവന്‍ കവര്‍ന്നു, അയലത്തെ ബേക്കറി ജീവനക്കാരന്‍ പിടിയില്‍
തിരുവനന്തപുരം: വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരുകി സ്വര്‍ണം മോഷ്ടിച്ചു. ഉള്ളൂരിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു മോഷണം നടന്നത്. ആക്കുളം ലൈനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയാണ് മോഷണത്തിനിരയായത്. സ്വര്‍ണ മോതിരവും മാലയുമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതിയെ തിരുവനന്തപുരം മെഡി.കൊളജ് പൊലീസ് പിടികൂടി.ആക്കുളം സ്വദേശി മധുവാണ് (58) അറസ്റ്റിലായത്. 65 കാരിയായ ഉഷാകുമാരിയുടെ ഒന്നര പവന്റെ മാലയും അരപ്പവന്റെ മോതിരവുമാണ് പ്രതി മോഷ്ടിച്ചത്. ഉഷാകുമാരിയുടെ വീടിനോട് ചേര്‍ന്ന് ഒരു ബേക്കറിയുണ്ട്. ഇവിടുത്തെ ജീവനക്കാരാണ് മധു. തനിച്ച് താമസിക്കുന്ന ഉഷാകുമാരിയുടെ വീട്ടിലെത്തി പ്രതി മോഷണം നടത്തുകയായിരുന്നു. സ്വര്‍ണവുമായി ഇയാള്‍ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. തുടക്കത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച സ്വര്‍ണം വിറ്റുകിട്ടിയ പണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
Read More » -
കാണാതായ 19 കാരി ഒളിച്ചോടിപ്പോയെന്ന് പോലീസ്; കഴുത്തറത്തനിലയില്‍ മൃതദേഹം വയലില്‍; ഹരിയാനയില്‍ പ്രതിഷേധം തിളച്ചുതൂവുന്നു
ചണ്ഡീഗഡ്: ഹരിയാണയില്‍ പ്ലേസ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തില്‍ വ്യാപകപ്രതിഷേധം. ഭിവാനിയിലെ സിംഗാനി സ്വദേശിനിയായ മനീഷ(19)യുടെ കൊലപാതകത്തിലാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യുവതിയെ കൊലപ്പെടുത്തിയവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചും ഞായറാഴ്ച ഭിവാനിയിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ഇതിനുപിന്നാലെ മഹാപഞ്ചായത്തും ചേര്‍ന്ന് സര്‍ക്കാരില്‍നിന്ന് ശക്തമായ നടപടി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 13-നാണ് പ്ലേസ്‌കൂള്‍ അധ്യാപികയായ മനീഷയെ സിംഗാനിയിലെ വയലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്ത് കൊല്ലപ്പെട്ടനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. അതേസമയം, സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. 11-ാം തീയതി മുതലാണ് മനീഷയെ കാണാതായത്. 11-ാം തീയതി സമീപത്തെ നഴ്സിങ് കോളേജില്‍ ഒരുകോഴ്സിനെ സംബന്ധിച്ച് അന്വേഷണം നടത്താനായാണ് മനീഷ പ്ലേസ്‌കൂളില്‍നിന്ന് പോയത്. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മനീഷ വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ മകളെ കാണാനില്ലെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതിനല്‍കി. എന്നാല്‍, പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താന്‍ കൂട്ടാക്കിയില്ലെന്നും പിതാവിനെ…
Read More » -
ആലുവയില്‍ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വധശിക്ഷയ്ക്ക് വിധിച്ച പ്രതിക്ക് ജയിലില്‍ മര്‍ദനം
തൃശൂര്‍: ആലുവയില്‍ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനം. ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനാണ് (30) മര്‍ദനമേറ്റത്. ഇന്നലെ സഹതടവുകാരനുമായാണ് അസഫാക് അടിയുണ്ടാക്കിയത്. സഹതടവുകാരന്‍ രഹിലാല്‍ സ്പൂണ്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ അസഫാക്കിനെ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സെല്ലിലടച്ചു. തലയില്‍ തുന്നലിടേണ്ടിവന്നു. അസഫാക് ആലത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇരുവരെയും ജയില്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ആലുവയില്‍ അതിഥിതൊഴിലാളി കുടുംബത്തിലെ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അസഫാക് ആലത്തിനെ (30) മരണംവരെ തൂക്കിലേറ്റാന്‍ വിചാരണക്കോടതി വിധിച്ചിരുന്നു. 3 പോക്‌സോ കുറ്റങ്ങളില്‍ 5 ജീവപര്യന്തവും വിധിച്ചു. ഇതനുസരിച്ച് ജീവിതാവസാനംവരെ ജയിലില്‍ കഴിയണം. 2023 ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി. കുഞ്ഞിനെ…
Read More » -
പ്രണയം നിരസിച്ചു; പാലക്കാട് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു, രണ്ടു യുവാക്കള്‍ പിടിയില്‍
പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.
Read More » -
എന്തൊരു ചെയഞ്ച്! സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം, ഫോണ്‍ ഉപയോഗിക്കില്ല; ‘പോക്‌സോ’ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍
പാലക്കാട്: സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്‌നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്‌സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു. നാല് വര്‍ഷം മുന്‍പുള്ള രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങളാണ് പിടികൂടുമ്പോള്‍ ശിവകുമാറിനുണ്ടായിരുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്‍, ഇന്‍സ്‌പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ…
Read More » -
വിസ വാഗ്ദാനംചെയ്ത് ലഹരിനല്‍കി മയക്കി പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി; പ്രവാസി വ്യവസായിക്കെതിരേ കേസ്
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.
Read More » -
കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതിയുടെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ പിടിയില്‍
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട റമീസീന്റെ മാതാപിതാക്കള്‍ പിടിയില്‍. തമിഴ്നാട്ടിലെ സേലത്തെ ലോഡ്ജില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ സേലത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ഇരുവര്‍ക്കും എതിരെയുള്ളത്. പ്രതികളെ ഇന്നു തന്നെ കോടതയില്‍ ഹാജരാക്കും. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ റമീസിന്റെ മാതാപിതാക്കള്‍ പറവൂര്‍ പാനായിക്കുളത്തെ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ബന്ധുവീടുകളില്‍ ഉള്‍പ്പടെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഈ മാസം ഒന്‍പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകന്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതിനു പിന്നാലെ റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ കുറ്റത്തിന് റമീസിന്റെ മാതാപിതാക്കളെയും പ്രതി ചേര്‍ത്തതോടെയാണ് ഇവര്‍ ഒളിവില്‍…
Read More » -
ഷമീറലിക്ക് ശിഷ്ടകാലം കഷ്ടകാലമോ? ‘ഓള്‍ റെഡി’ പീഡനക്കേസില്‍ ജയിലില്‍; 17 കാരിയെ പീഡിപ്പിച്ച കേസില്‍ 55 വര്‍ഷം വീണ്ടും കഠിനതടവ്
മലപ്പുറം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിനതടവും 4,30,000 രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് അല്‍ത്താഫ് മന്‍സിലില്‍ ഷമീറലി മന്‍സൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ 18 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. 2024 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
Read More » -
പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം, നാലുലക്ഷം രൂപ കവര്‍ന്നു; പിന്നില്‍ താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്നയാള്‍
തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.
Read More »
