Crime
-
ഒരാളെ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ; കൊലയ്ക്കുശേഷം അയല്‍വീട്ടില്‍ അറിയിച്ചു, കൂസലില്ലാതെ സൈക്കിള്‍ ചവിട്ടിപ്പോയി
ആലപ്പുഴ: വൃദ്ധ ദമ്പതികളുടെ അതിദാരുണ കൊലപാതകത്തില്‍ നടുങ്ങി നാട്. തങ്കരാജിന്റെ കുടുംബം 30 വര്‍ഷമായി മന്നത്ത് വാര്‍ഡിലാണ് താമസം. മൂത്ത മകനാണ് ബാബു. ഇളയത് മകള്‍ മഞ്ജു. മക്കള്‍ രണ്ടുപേരുടെയും പഠനത്തിനായും മറ്റും തങ്കരാജും ആഗ്‌നസും ഏറെ താല്‍പര്യമെടുത്തെങ്കിലും ബാബു ലഹരിക്കടിമപ്പെട്ടു പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. തങ്കരാജിനും മുന്‍പ് ഇറച്ചിക്കടയിലായിരുന്നു ജോലി. നേരത്തെ ഇവര്‍ താമസിച്ചിരുന്ന വഴിച്ചേരി കേന്ദ്രീകരിച്ചായിരുന്നു ബാബുവിന്റെ ജോലിയും മറ്റും. കയ്യില്‍ പണമില്ലാതാകുമ്പോള്‍ മാതാപിതാക്കളോട് പണം ചോദിക്കും. അധ്യാപികയായ മകള്‍ കൊടുക്കുന്നതായിരുന്നു മാതാപിതാക്കളുടെ പക്കല്‍ ഉണ്ടാകുക. ഇതേച്ചൊല്ലി ഇവരുടെ വീട്ടില്‍ ബാബു പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഇന്നലെ രാവിലെ മഞ്ജുവിന്റെ വീട്ടിലെത്തി ബാബു പണം ചോദിച്ചെങ്കിലും കൊടുത്തില്ല. രാത്രിയോടെ ബാബു വീട്ടിലേക്കു പോകുന്നത് അയല്‍വാസികള്‍ കണ്ടു. ഒന്‍പതിനു ശേഷം വീട്ടില്‍ നിന്നു ബഹളവും കരച്ചിലും കേട്ടെങ്കിലും പതിവ് സംഭവമാണെന്നു കരുതി അയല്‍വാസികള്‍ കാര്യമാക്കിയില്ല. ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ്…
Read More » -
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു; ഓടി രക്ഷപ്പെട്ട പ്രതിയെ ബാറില്‍നിന്ന് അറസ്റ്റ് ചെയ്തു
ആലപ്പുഴ: കൊമ്മാടി പാലത്തിനു സമീപം മാതാപിതാക്കളെ മകന്‍ കുത്തിക്കൊന്നു. പനവേലി പുരയിടം വീട്ടില്‍ തങ്കരാജന്‍ (70), ആഗ്‌നസ് (65) എന്നിവരാണ് മകന്‍ ബാബുവിന്റെ (47) കുത്തേറ്റ് മരിച്ചത്. കുടുംബ വഴക്കായിരുന്നു കൊലപാതകത്തിനു കാരണം. ബാബു മദ്യലഹരിയിലായിരുന്നു എന്നാണ് വിവരം. മാതാപിതാക്കളെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട ബാബുവിനെ സമീപത്തെ ബാറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ വീട്ടില്‍ എത്തിയപ്പോഴാണ് ചോരവാര്‍ന്ന നിലയില്‍ നിലത്ത് കിടക്കുന്ന തങ്കരാജനെയും ആഗ്‌നസിനെയും കണ്ടത്. തങ്കരാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആഗ്‌നസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ബാബു ഇറച്ചിവെട്ടുകാരനാണ്.
Read More » -
കോടികളുടെ സ്വത്തും കോടിക്കണക്കിന് രൂപയും കൈകളിലുണ്ടായിരുന്ന ജയദേവന്‍ റെയില്‍വേട്രാക്കില്‍ മരിച്ചു കിടന്നു ; പണം എവിടെപോയെന്നും അറിയില്ല, അടുത്തസുഹൃത്ത് ആലപ്പുഴയിലെ സെബാസ്റ്റിയന്‍
ചേര്‍ത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സംശയിക്കുന്ന സെബാസ്റ്റിയന്‍ അടുത്ത സുഹൃത്ത് ജയദേവന്റെ കൊല്ലപ്പെട്ട കേസിലും പോലീസിന്റെ സംശയ നിഴലില്‍. തിരുനെല്ലൂര്‍ സ്വദേശി ജയദേവന്റെ മരണത്തിന് പിന്നിലും സെബാസ്റ്റിയനെ സംശയിക്കുകയാണ് പോലീസ്. 2008 ഏപ്രില്‍ ഏഴിനാണ് എഫ്സിഐ ഉദ്യോഗസ്ഥനായ ജയദേവന്‍ മരിച്ചത്. ജയദേവനും സെബാസ്റ്റിയനും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന കണ്ടെത്തലാണ് ഈ ഊഹാപോഹത്തിന് പിന്നില്‍. റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തിലായിരുന്നു ജയദേവന്റെ മൃതദേഹം കണ്ടെത്തിയത്. ജയദേവന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു സെബാസ്റ്റിയനെന്ന വെളിപ്പെടുത്തല്‍ ബന്ധു റെജിമോന്‍ നടത്തിയതാണ് പുതിയ സംശയം ഉയരാന്‍ കാരണമായിരിക്കുന്നത്. നിലവില്‍ നാല് സ്ത്രീകളുടെ തിരോധാനവും മരണവും സംബന്ധിച്ചുള്ള കേസുകളില്‍ സെബാസ്റ്റ്യന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ജയദേവനെ കൊന്നോയെന്ന സംശയം ഉയരുന്നത്. മരിക്കുമ്പോള്‍ ചിട്ടിനടത്തിയ തുക അടക്കം കോടികള്‍ ജയദേവന്റെ കയ്യില്‍ ഉണ്ടായിരുന്നുവെന്നും കോടികളുടെ ആസ്തിയുണ്ടായിരുന്നുവെന്നും റെജി മോന്‍ പറഞ്ഞു. പണം എങ്ങോട്ട് പോയെന്നതും ദുരൂഹമാണ്. തിരുനെല്ലൂര്‍ ശ്രീ വിശാഖപുരം ക്ഷേത്ര കമ്മിറ്റി ഖജാന്‍ജിയായിരുന്നു. ക്ഷേത്രത്തിന്റെ പണം ഉള്‍പ്പടെ കൈകാര്യം…
Read More » -
രാത്രിയില്‍ കഞ്ചാവുകടത്ത്, യാത്രക്കാരുമായി വഴക്കുപതിവ്; അറസ്റ്റിലായ കണ്ടക്ര്‍ ഒരുമാസമായി നിരീക്ഷണത്തില്‍
ആലപ്പുഴ: 1.27 കിലോ കഞ്ചാവുമായി പിടിയിലായ കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടര്‍ സ്ഥിരം പ്രശ്്‌നക്കാരന്‍. ഭരണിക്കാവ് പള്ളിക്കല്‍ ഉത്രട്ടാതിയില്‍ ജിതിന്‍കൃഷ്ണ (സന്ദീപ്-35) ആണ് എക്സൈസിന്റെ പിടിയിലായത്. കെപി റോഡിലെ മൂന്നാംകുറ്റിക്കു വടക്കുള്ള ആലിന്‍ചുവടു ജങ്ഷനില്‍നിന്ന് ചൊവ്വാഴ്ച രാത്രി 12.30-ന് ആലപ്പുഴയിലെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് അറസ്റ്റു ചെയ്തത്. ബൈക്കും പിടിച്ചെടുത്തു. കഞ്ചാവു വില്‍പ്പനയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഒരുമാസമായി ജിതിന്‍കൃഷ്ണ നിരീക്ഷണത്തിലായിരുന്നു. രാത്രിയിലാണു കഞ്ചാവു കടത്തെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബൈക്കില്‍ കഞ്ചാവുമായെത്തിയപ്പോള്‍ പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കഞ്ചാവുമായി പിടിയില്‍; ഒരു മാസം നീണ്ട നിരീക്ഷണം 15 വര്‍ഷമായി കണ്ടക്ടറായ ജിതിന്‍, മൂന്നുവര്‍ഷം മുന്‍പാണ് ഹരിപ്പാട്ടെത്തിയത്. ആലപ്പുഴ-കൊല്ലം ഫാസ്റ്റ് പാസഞ്ചറിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ യാത്രക്കാരുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് പല യാത്രക്കാരും അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. സാബു, എം. റെനി, ബി.…
Read More » -
സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം: ബന്ധുവിനെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍
ചെന്നൈ: ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് പൊലീസാണ് ആലുവയില്‍ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014ലാണ് സംഭവമെന്നാണു വിവരം. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചെന്നാണു പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സമയത്ത് നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍,…
Read More » -
മകളെ കൊലപ്പെടുത്തി പുത്തന്‍ പുടവയുടുപ്പിച്ച് കിടത്തി, അച്ഛന്‍ തൂങ്ങിമരിച്ചു; സംഭവം അമ്മ ക്ഷേത്രത്തില്‍പോയ സമയത്ത്
ചെന്നൈ: പഴനി കണക്കംപട്ടിയിലുള്ള വീട്ടില്‍ അച്ഛനെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പന്‍ (55), മകള്‍ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നശേഷം പഴനിയപ്പന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ പൂട്ടിയനിലയിലായിരുന്നു. ഉടനെ ആയ്ക്കുടി പോലീസില്‍ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ പഴനിയപ്പനെ തൂങ്ങിമരിച്ചനിലയിലും ധനലക്ഷ്മിയെ മരിച്ചുകിടക്കുന്നതുമാണ് കണ്ടത്. ധനലക്ഷ്മിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം അതേ കയറില്‍ പഴനിയപ്പന്‍ തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധനലക്ഷ്മിയുടെ മൃതദേഹത്തിന് മരണാനന്തരച്ചടങ്ങുകള്‍ ചെയ്യുന്നപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയില്‍ ചന്ദനം പുരട്ടിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read More » -
മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; മോചനദ്രവ്യം ചോദിച്ചത് 1.6 കോടി, പ്രതികള്‍ പിടിയില്‍; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്ത്
മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലം ജില്ലയില്‍ നിന്നാണ് ഷമീറിനെ പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് രാവിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. കൊല്ലം തെന്മല ഭാഗത്തുനിന്നാണ് ഷമീറിനെ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്നുതന്നെ ഷമീറിനെ കൊല്ലത്തുനിന്ന് പാണ്ടിക്കാട് എത്തിക്കും. തട്ടിക്കൊണ്ടുപോയ പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്. ഷമീറിന്റെ മോചനത്തിനായി പ്രതികള്‍ 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇന്നോവ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തായിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നോവ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയിരുന്നു. ഇന്നോവയുടെയും സ്വിഫ്റ്റ് കാറിന്റെയും ഉടമകളെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍, തട്ടിക്കൊണ്ടുപോയ സംഘവുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…
Read More » -
ആ രക്തശോഭ… സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസില്‍ നിര്‍ണായക വഴിത്തിരിവ്
ആലപ്പുഴ: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്. ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
Read More » -
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി രക്ഷപ്പെട്ടു, ഓടിയത് കൈവിലങ്ങുമായി; തിരച്ചില്‍
കോഴിക്കോട്: പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസന്‍ജിത്ത് (21) ആണ് കൈവിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെണ്‍കുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെണ്‍കുട്ടിയെയും ബെംഗളൂരില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ച് പുറത്തുചാടി; സ്റ്റേഷന് വെളിയില്‍ സ്‌കൂട്ടറുമായി ഭാര്യ; കൊല്ലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളെ തമിഴ്‌നാട്ടില്‍ ബസ് തടഞ്ഞ് പിടികൂടി പെണ്‍കുട്ടിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതി പ്രസന്‍ജിത്തിനെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി. സെല്ലില്‍ ഇടാതെ പുറത്തു നിര്‍ത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപെടുന്നത്.
Read More » -
കൗമാരക്കാരിയായ സഹോദരി പകല്‍ രാഖികെട്ടി സാഹോദര്യം ഊട്ടിയുറപ്പിച്ചു ; രാത്രിയില്‍ അതേ സഹോദരന്‍ പൊക്കിയെടുത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തു ; 14 കാരിയെ 33 കാരന്‍ കൊന്നു കെട്ടിത്തൂക്കി
സാഹോദര്യത്തിന്റെ ഏറ്റവും വലിയ മുദ്രയായി കണക്കാക്കപ്പെടുന്ന രാഖിബന്ധനം നടത്തി മണിക്കൂറുകുള്‍ക്കുള്ളില്‍ 14 കാരിയെ 33 കാരന്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കെട്ടി ത്തൂക്കി. സംഭവത്തില്‍ യുപി സ്വദേശി ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടത്തി യയാള്‍ തന്നെ അന്വേഷണം വഴിതെറ്റിക്കാന്‍ ഇയാള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു. അടുത്ത ദിവസം, പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ വീട്ടിലേക്ക് പോയി പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. കുടുംബാംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉ ത്തരം നല്‍കാതിരുന്ന അയാള്‍ പോലീസ് ചോദ്യം ചെയ്യലില്‍ സംസാരിക്കാന്‍ വീട്ടുകാരെ അ നുവദിക്കാതിരിക്കുകയും ചെയ്തതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുക യാ യിരുന്നു. ശനിയാഴ്ച രാവിലെ, 33 വയസ്സുള്ള സുര്‍ജിത് തന്റെ അമ്മാവന്റെ വീട്ടില്‍ പോയി സഹോദരി യെക്കൊണ്ട് രാഖി കെട്ടിച്ചു. അതേ രാത്രിയില്‍, ധാരാളം മദ്യം കഴിച്ച ശേഷം, അയാള്‍ വീട്ടി ലേക്ക് മടങ്ങുകയും ഉറങ്ങിക്കിടന്ന 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്യുകയു മായിരുന്നു. തുടര്‍ന്ന് അയാള്‍ അവളെ കൊലപ്പെടുത്തുകയും മൃതദേഹം കെട്ടിത്തൂക്കുകയും…
Read More »