Breaking NewsCrimeLead NewsNEWS

ആലപ്പുഴയില്‍ ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം, അന്വേഷണം

ആലപ്പുഴ: ട്രെയിനിന്റെ ശുചിമുറിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധന്‍ബാദ്- ആലപ്പുഴ എക്സ്പ്രസിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നാലുമാസം പ്രായമുള്ള ഭ്രൂണമാണ് ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് ആലപ്പുഴയില്‍ വെച്ച് ട്രെയിന്‍ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് ഒരു ബോഗിയുടെ ശുചിമുറിയില്‍ ഭ്രൂണം കണ്ടെത്തിയത്. വിവരം ഉടന്‍ തന്നെ റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

Signature-ad

ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതില്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഭ്രൂണം കണ്ടെത്തിയ ബോഗി ഒഴിവാക്കി, ധന്‍ബാദ് എക്സ്പ്രസ് രാവിലെ തന്നെ ആലപ്പുഴയില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്.

 

 

Back to top button
error: