നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; അയല്‍ക്കാരായ ദമ്പതികള്‍ ഒളിവില്‍, കുട്ടിയുടെ നില ഗുരുതരം

പട്ന: ബിഹാറില്‍ അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. നഗരത്തിലെ ഗൗരിചക് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരായ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
അതേസമയം, യുപിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസില്‍ രണ്ടാം ഭാര്യ അസ്റ്റിലായിരുന്നു.
അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം. അന്‍സാര്‍ അഹമദ് (38) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയില്‍ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി.
സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിവരാണ് അന്‍സാറിന്റെ ഭാര്യമാര്‍. ഇതില്‍ നസ്‌നീനാണ് അന്‍സാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അന്‍സാറിനു കുട്ടികള്‍ ഇല്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. അത്തരമൊരു വാക്കു തര്‍ക്കമാണ് കഴിഞ്ഞ ദിവസവും ഉണ്ടായത്. അതിനിടെയാണ് നസ്‌നീന്‍ കത്തി ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ അന്‍സാറിനെ നാട്ടുകാര്‍ ചേര്‍ന്നു ജഗദീഷ്പുരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി റായ്ബറേലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.






