Crime
-
സൂര്യ ഒമാനിലേക്ക് ദേ പോയി ദാ വന്നു; ഒരു കിലോ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍; വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ 3 പേരും പിടിയില്‍
കോഴിക്കോട്: മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനില്‍നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍.എസ്.സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി.പി.ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ.അബ്ബാസലിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ആണ് പൊലീസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയെയും സ്വീകരിക്കാനെത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേജിനുള്ളില്‍ മിഠായിയുടെ പായ്ക്കറ്റുകള്‍ക്കുള്ളിലായിരുന്നു എംഡിഎംഎ ഒളിപ്പിച്ചത്. എംഡിഎംഎ അടങ്ങിയ ലഗേജ് കൊടുത്തയച്ച ആളെക്കുറിച്ചും മറ്റും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണെന്നു ഡിവൈഎസ്പി പി.കെ.സന്തോഷ് അറിയിച്ചു. ദിവസങ്ങള്‍ക്കു…
Read More » -
ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചങ്ങനാശ്ശേരിക്കാരന്‍ അറസ്റ്റില്‍
കൊച്ചി: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ബ്രിട്ടീഷ് മലയാളി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി ലക്സണ്‍ അഗസ്റ്റിന്‍ (45) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം എറണാകുളം പനമ്പള്ളിനഗര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് ഒന്‍പത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നായി 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ബ്രിട്ടണില്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം പോളണ്ടിലേക്ക് തൊഴില്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഏറ്റുമാനൂര്‍ കെഎസ്ഇബിയില്‍ അസി. എന്‍ജിനിയറായി ജോലി ചെയ്യുന്നതിനിടെയാണ് യൂറോപ്പിലേക്ക് കുടിയേറിയത്. 2017ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സാമ്പത്തിക ഇടപാടുകളില്‍ പ്രശ്നങ്ങളുണ്ടായതോടെ ലണ്ടനിലെ താമസസ്ഥലത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ജോലി തട്ടിപ്പിന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലും വിവാഹ വാഗ്ദാനം നടത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരില്‍ കേസുകളുണ്ട്. നേരത്തെ കോണ്‍ഗ്രസുകാരനായ ലക്സണ്‍ ഇപ്പോള്‍ ബിജെപിയിലാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്…
Read More » -
‘അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു, മൂത്രം കുടിപ്പിച്ചു; അവന് ഒരു ഭാര്യയെ അല്ല, അടിമയെയാണ് വേണ്ടത്’… 17 ാം വയസില്‍ പിന്നാലെ കൂടിയ വയ്യാവേലി
കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരേ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്നാണ് സുഹൃത്ത് ആരോപിച്ചത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചു. ”ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. നമ്മള്‍ വിളിക്കുമ്പോഴും അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയവലിയ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോള്‍ ചെയ്യണമെന്നായിരുന്നു. ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം ഭയങ്കര സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്. ജോലിക്ക് കയറുന്നതിന്റെ സന്തോഷത്തിലായിരുന്നു. അവന് ഒരു ഭാര്യയെ അല്ല, ഒരു അടിമയാണ് വേണ്ടിയിരുന്നത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച്…
Read More » -
എട്ടു തവണ ടച്ചിങ്‌സ് ചോദിച്ചു, പിന്നാലെ വാക്കുതര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു
തൃശൂര്‍: പുതുക്കാട് ബാറില്‍ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയര്‍ ബാറിലാണ് ടച്ചിങ്‌സ് നല്‍ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജീവനക്കാരനായ എരുമപ്പെട്ടി നെല്ലുവായ് സ്വദേശി ഹേമചന്ദ്രനെ (61) കുത്തിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ അളകപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി. 11 മണിവരെ ബാര്‍ ഉണ്ടായിരുന്നു. അതിനുശേഷം ജീവനക്കാരന്‍ പുറത്തിറങ്ങിയ സമയം പ്രതി പിറകില്‍ നിന്ന് കുത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബാറില്‍ വച്ച് ടച്ചിങ്സ് കൊടുത്തതുമായി ബന്ധപ്പെട്ട് മറ്റു ജീവനക്കാരുമായി പ്രതി തര്‍ക്കമുണ്ടായിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്‌സ് ചോദിച്ചു. പിന്നാലെ വാക്കു തര്‍ക്കമുണ്ടായി. ജീവനക്കാര്‍ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ശേഷം സിജോ ബാര്‍ വിട്ട് പുറത്തേക്കുപോയി. പിന്നീട് രാത്രി ബാര്‍ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തുകാത്തുനിന്ന സിജോ കത്തികൊണ്ടു കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതാകത്തിന് ശേഷം സിജോ ഓടിരക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങളും മോഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്
Read More » -
‘എന്റെ നാല്‍പതാം വയസില്‍ കുഞ്ഞുണ്ടായി; അതിനെ അവള്‍ അബോര്‍ട്ട് ചെയ്തു’; അതുല്യയെ ഉപദ്രവിച്ചെന്ന് സമ്മതിച്ച് ഭര്‍ത്താവ് സതീഷ്; മുറിക്ക് ഒരു ചാവി; എങ്ങനെ തുറന്നെന്ന് അന്വേഷിക്കണമെന്നും ആവശ്യം
കൊല്ലം: ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖരന്റെ മരണത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും താനും ചാകാന്‍ വേണ്ടി ഫാനില്‍ തൂങ്ങിയിരുന്നതായും സതീഷ് ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുല്യയുടേത് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഉപദ്രവിച്ചിരുന്നതായും സതീഷ് പറഞ്ഞു. ‘അതുല്യയോട് മാറി താമസിക്കാം എന്ന് പറഞ്ഞത് ഞാനാണ്. ഒറ്റയ്ക്ക് റൂമിലിരിക്കുന്നു, എന്ന് സംസാരിക്കാന്‍ ആളില്ല എന്നായിരുന്നു അവളുടെ പരാതി. അവള്‍ക്ക് വേണ്ടിയാണ് ദുബായില്‍നിന്ന് ഷാര്‍ജയിലേക്ക് മാറിയത്. അവളുടെ അനുജത്തി തൊട്ടടുത്ത് ഉണ്ട്. അതാണ് മാറിയത്. ഇങ്ങോട്ട് മാറിയത് എനിക്ക് ബുദ്ധമുട്ടാണ് 5.30 എഴുന്നേല്‍ക്കണം. രണ്ടുമണിക്കൂറോളം ജോലി സ്ഥലത്തേക്ക് യാത്ര ചെയ്യണം’ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. പെറ്റമ്മയോട് സംസാരിക്കാറില്ലെന്നും സംസാരിക്കാന്‍ അതുല്യ മാത്രമേ ഉള്ളൂവെന്നും സതീഷ് പറഞ്ഞു. കഴിഞ്ഞാഴ്ച വീട്ടില്‍ നിന്നും പോകാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല.. വീക്കെന്‍ഡില്‍ കഴിക്കാറുണ്ട്. ഡെയിലി ഇന്‍സുലിന്‍ എടക്കുന്നയളാണ്. ഡെയിലി കഴിക്കാന്‍ പറ്റില്ല. ഈ സംഭവത്തിന് ശേഷം ഇനി…
Read More » -
‘ലഹരിമരുന്ന്’ കുറിപ്പടിക്ക് പകരമായി കിടക്കപങ്കിടണം; യുഎസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ കേസ്
ന്യൂജഴ്‌സി: യുഎസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസെടുത്ത് പൊലീസ്. ന്യൂജഴ്സിയിലെ ആശുപത്രിയില്‍ ഡോക്ടറായ റിതേഷ് കല്‍റയ്ക്കെതിരെയാണ് (51) കേസ്. ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി നല്‍കുക, ഇത്തരം മരുന്നുകളുടെ കുറിപ്പടികള്‍ നല്‍കുന്നതിന് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. നിലവില്‍ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും. ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികള്‍ക്കു പകരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളില്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് രോഗി വെളിപ്പെടുത്തി. ഇതുകൂടാതെ, ബുക്ക് െചയ്യപ്പെടാത്ത കൗണ്‍സലിങ് സെഷനുകളുടെ ബില്ലുകളില്‍ അനധികൃതമായി നിര്‍മിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ”ഡോക്ടര്‍മാര്‍ ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്നവരാണ്. എന്നാല്‍ ആ സ്ഥാനം അനധികൃതമായി ഉപയോഗിക്കുകയും രോഗികളെ ലൈംഗികമായി ചൂഷണം ചെയ്യാനുമാണ് ഡോ. കല്‍റാ ഉപയോഗിച്ചത്. മരുന്നുകുറിപ്പടികള്‍ നല്‍കാന്‍ ലൈംഗികമായി ചൂഷണം ചെയ്തതും, അനധികൃതമായി ബില്ലുകള്‍ ഉണ്ടാക്കിയതും നിയമ ലംഘനം മാത്രമല്ല, ജീവിതങ്ങളെ അപകടത്തിലാക്കുകയും ചെയ്തു”, യുഎസ്…
Read More » -
ഇന്ന് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതോടെ എല്ലാം തടികംമറിഞ്ഞു; ഒരാഴ്ച മുമ്പ് വിപഞ്ചിക ഇപ്പോള്‍ അതുല്യ…
കൊല്ലം: ഷാര്‍ജ റോളയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ(30) ഭര്‍ത്താവില്‍ നിന്നേറ്റത് ക്രൂരപീഡനം. ബിരുദധാരിയായ അതുല്യ ജോലി ചെയ്യാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും സതീഷ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ മുവൈലയിലെ സഫാരി മാളിലെ സ്ഥാപനത്തില്‍ അതുല്യക്ക് ജോലി ശരിയായിരുന്നു. ഇന്ന് ജോലിയില്‍ പ്രവേശിക്കേണ്ടതുമായിരുന്നു. ജോലി ചെയ്യണമെന്ന ആശ പൂര്‍ത്തീകരിക്കും വിധം അതുല്യ ജീവനൊടുക്കിയത് തീര്‍ത്തും പിടിച്ചു നില്‍ക്കാനാകാത്തതുകൊണ്ടായിരിക്കുമെന്നാണ് കൂട്ടുകാരികളും ബന്ധുക്കളും പറയുന്നത്. വെള്ളി രാത്രിയാണ് അതുല്യയെ റോള പാര്‍ക്കിനടുത്തെ കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ അരോമ കെട്ടിടനിര്‍മാണ കമ്പനിയില്‍ എന്‍ജിനീയറായ ഭര്‍ത്താവ് സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കള്‍സ്ഥിരീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം അജ്മാനില്‍ പോയി പുലര്‍ച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാല്‍ അതുല്യയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവര്‍ സൂക്ഷിക്കുന്നത്. അതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന…
Read More » -
പുറത്ത് പറഞ്ഞാല്‍ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് അമ്മയുടെ ഭീഷണി; സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു; ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനോട് പറഞ്ഞു; അച്ഛന്റെ പരാതിയില്‍ അമ്മയ്ക്കും കാമുകനുമെതിരെ കേസ്
തിരുവനന്തപുരം: ചെമ്പഴന്തിയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കും കാമുകനുമെതിരായി കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആനന്ദേശ്വരം സ്വദേശിനിയായ അനുവിനെയും കാമുകന്‍ പ്രണവിനെയുംതിരെയാണ് നടപടി. ട്യൂഷന്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകനെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. പൊത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് ഇര. സംഭവത്തില്‍ കുട്ടിയുടെ ഇരു കാലുകളിലും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സാറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടകവീട്ടില്‍ രണ്ട് മക്കളുമായി താമസിക്കുന്ന അനു, പ്രണവുമൊത്ത് പാര്‍ട്ണര്‍ഷിപ്പില്‍ ബ്യൂട്ടിഷ്യന്‍ അക്കാദമി നടത്തുന്നുണ്ട്. വിവാഹബന്ധത്തില്‍ പ്രശ്നം ഉള്ള അനു ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണ്. നേരത്തെ നിരവധി തവണ മര്‍ദ്ദിച്ചിരുന്നതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. സഹോദരനും ക്രൂര മര്‍ദ്ദനത്തിന് വിധേയനാകാറുണ്ടെന്നും കുട്ടി പറഞ്ഞു. മര്‍ദ്ദന വിവരം പുറത്ത് പറഞ്ഞാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കുട്ടി അച്ഛനുമായി ബന്ധപ്പെടുന്നത്. തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » -
സാമ്പത്തിക തര്‍ക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി: ചികിത്സയിലിരുന്ന ജ്വല്ലറി ഉടമ മരിച്ചു
കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന്‍ (55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഇളംതുരുത്തിയില്‍ ഹരി (59) ജ്വല്ലറിയിലെത്തി അശോകന് നേര്‍ക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. തീയിട്ട ഉടന്‍ ഓടി രക്ഷപെട്ട പ്രതി ഹരി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. പൊള്ളലേറ്റ അശോകനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. തുളസീദാസും അശോകനും തമ്മില്‍ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാമപുരം സ്റ്റേഷനില്‍ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.
Read More » -
ആദ്യ ഭാര്യയ്ക്ക് മാസം 6,000 രൂപ ജീവനാംശം നല്‍കണം; മാല പൊട്ടിക്കാനിറങ്ങി, ‘തൊഴില്‍രഹിത’നായ യുവാവ് അറസ്റ്റില്‍
മുംബൈ: മുന്‍ ഭാര്യയ്ക്ക് കോടതി ഉത്തരവിട്ട ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. നാഗ്പുര്‍ മങ്കപുരിലെ ഗണപതിനഗര്‍ സ്വദേശിയായ കനയ്യ നാരായണ്‍ ബൗരാഷിയാണ് അറസ്റ്റിലായത്. അടുത്തിടെ നടന്ന ഒരു കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ഫെബ്രുവരി 22-ന് മനീഷ്നഗറില്‍ ബൈക്കിലെത്തിയ അക്രമി ജയശ്രീ ജയകുമാര്‍ ഗഡെ എന്ന 74-കാരിയുടെ സ്വര്‍ണ്ണ മാല കവര്‍ന്നിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് കനയ്യയിലേക്കെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കൂടുതല്‍ ചോദ്യംചെയ്യലില്‍ ഇയാള്‍ ഇത്തരത്തില്‍ നാല് കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. വിവാഹബന്ധം വേര്‍പെടുത്തിയ പ്രതിയോട് ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം, ആദ്യ ഭാര്യയ്ക്ക് പ്രതിമാസം 6,000 രൂപ ജീവനാംശം നല്‍കാനാണ് താന്‍ മാല പൊട്ടിക്കലിലേക്ക് കടന്നതെന്നാണ് കനയ്യ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴില്‍രഹിതനാണ് ഇയാള്‍. എന്നാല്‍, കോവിഡ് സമയത്ത് ഇയാള്‍…
Read More »